? 13
അപ്പോഴാണ് ആ വാതിലും കടന്നു കുറച്ചു പെണ്കുട്ടികൾ അകത്തേക്ക് കയറി വന്നത്…എന്നാൽ നന്ദുവിനെ കണ്ണുകൾ മുഴുവൻ അതിൽ ഒരു പെണ്ണിന്റെ മേലെ ആയിരുന്നു…
ഒരു വില കൂടിയ പുതിയ ബാഗും ഇട്ടു മുടി ഒക്കെ പിന്നിൽ പോണി കെട്ടിയ ആ കൂട്ടത്തിൽ തന്നെ ഏറ്റവും സൗന്ദര്യം ഉള്ള കുട്ടി..അവന്റെ ഗൗരി….
അവൻ പെട്ടെന്ന് തന്നെ അവളിൽ നിന്നും നോട്ടം മാറ്റി…അവൾ എങ്ങാനും കണ്ടാൽ അത് മതി…
അപ്പോഴേക്കും ബാക്കി ഉള്ള കുട്ടികളും ക്ലാസ്സിലേക്ക് വന്നിരുന്നു..എല്ലാവരും അവരുടെ സ്ഥലങ്ങളിൽ ഇരുന്നു..അപ്പോഴാണ് ഏറ്റവും അവസാനം ഒരുത്തൻ ഒന്നും അറിയാത്തത് പോലെ കയറി വന്നു നന്ദുവിനെ അടുത്തു വന്നിരുന്നത്..ഇച്ചു എന്ന ഇക്ബാൽ..
“ഡാ നീ ഒക്കെ പാസ്സായോ..”
പിന്നിൽ നിന്നും ഒരുത്തൻ അത് ചോദിച്ചതും ഇച്ചു തിരിഞ്ഞിരുന്നു അവനെ നോക്കി..
“അധികം മൂക്കണ്ട…കേറി മേയും കേട്ടോടാ പട്ടി..”
അത് ക്ലാസ് മുഴുവൻ കേട്ടിരുന്നു… കേട്ടവന് അത് മുഖത്തു അടി കിട്ടിയത് പോലെ തോന്നി..
“നല്ല ചൂടിൽ ആണല്ലോ..”
നന്ദു അത് ചോദിച്ചതും ഇച്ചു അവനെ നോക്കി ഒന്നു ചിരിച്ചു..
“ഒരു കലിപ്പിട്ടു നിൽക്കുന്നത് ആണ് ഇപ്പൊ നല്ലത്..അതാകുമ്പോൾ ഇവർ ആമിനയുടെ കാര്യം പറഞ്ഞു വരില്ല…”
Motham vayichu adipoli✨
Wait cheyyunnu ?
???
വിഷ്ണു ബ്രോ എന്തായി! ഓപ്പറേഷൻ ഒക്കെ നന്നായി നടന്നോ?
1 month rest..No talking no stressing..cheythal bleeding varum ?
Rest ഒക്കെ എടുത്ത് നല്ല രീതിയിൽ തിരിച്ചു വാ ❤
തുടക്കം സൂപ്പർ ആയിരുന്നു പൊളിച്ചു അടുത്ത ഭാഗത്തിനായി കാത്തിരിയ്ക്കുന്നു❤️??????????
S2 തുടക്കം നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു