✮കൽക്കി࿐ (ഭാഗം – 23) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1070

 

 

ഇതേ സമയം അവസാന ശ്വാസത്തിനായി പിടയുന്ന കർണനെ കണ്ട ദുർഗ തന്റെ മുറുവിൽ പിടിച്ച രക്തം പുരണ്ട ആ കൈ വിരലുകൾ കൊണ്ട് കർണന്റെ മുറുവിൽ ഒന്ന് തലോടി …. കഴുത്തിൽ തറച്ചിരിക്കുന്ന ആ അമ്പിന്റെ വേദനയിലും കർണൻ അവളെ നോക്കി ഒന്ന് മിഴി ചിമ്മി … ശേഷം പതിയെ ആ കണ്ണുകൾ നിശ്ചലമായി ശ്വാസം നിലച്ചു ….

അവളുടെ അടുത്തേയ്ക്ക് ഓടിയടുത്ത നരസിംഹൻ നിലത്ത് വീണ ശേഷം അവളുടെ തല തന്റെ മടിയിലേക്കെടുത്ത് വച്ചു ….

 

” ദുർഗ്ഗാ … ദുർഗ്ഗേ …. ”

അവനൊരു ഭ്രാന്തനെപ്പോലെ നിറകണ്ണുകളോടെ അലറി വിളിച്ചു ….

 

അൽപ്പ ബോധത്തിലും അവൾ അവനെ ഒരു ചെറിയ പുഞ്ചിരിയോടെ നോക്കി ശേഷം ആ കത്തി താഴ്ന്നിരിക്കുന്ന ഭാഗത്തേയ്ക്കും … അപ്പോഴാണ് അവനും അത് ശ്രദ്ധിച്ചത് , ആ കത്തിയുടെ കൈപ്പിടിയുടെ അഗ്രഭാഗത്തായി ചെറിയ ഒരു ചുവന്ന പ്രകാശം എന്തോ അതിൽ രൂപപ്പെട്ട് വരുന്നത് പോലെ … വീണ്ടുമവൻ അവളുടെ മുഖത്തേക്ക് നോക്കി രക്തം പുരണ്ട തന്റെ കൈകൾ കൊണ്ട് അവളെ തന്റെ നെഞ്ചോട് അവൻ ചേർത്ത് പിടിച്ചു …

 

” എ ….. എനിക്കിനി രക്ഷയില്ല …. എന്റെ ജീവനാ അത് , ആ ഇന്ദ്രജാലക്കല്ല് ഉടനെ തന്നെ പഴയ രൂപത്തിലേക്ക് മടങ്ങി വരും ഒപ്പം എന്റെ മരണവും ..

 

അ….. അ വസാനമായി എനിക്ക് ഒരു കാര്യം കൂടി പറയാനുണ്ട് … ഇന്ദ്രജാലക്കല്ല് ഒരിക്കലും അവന്മാരുടെ കയ്യിൽ അകപ്പെടരുത് അതിന്റെ യഥാർത്ഥ അവകാശി നിങ്ങളാ ….. അങ്ങ് ഒരു നാഗവംശജനാ ….. വൈകുണ്ഡ പുരി സാമ്രാജ്യം പോലും നിങ്ങളുടെ പ്രജകളാ അങ്ങയുടെ കൽപ്പന അനുസരിക്കുന്നവർ , വി …. വിട്ട് കൊടുക്കരുത് …. ”

 

 

67 Comments

  1. Superb as always ❤️?

  2. സ്‌നേഹിതൻ

    സഹോ കൽക്കി കലക്കിക്കൊണ്ടിരിക്കുയാണ്….

    അപരാചിതൻ ഇടയ്ക്കു വന്നത്കൊണ്ടാണോ ഒരു ഗ്യാപ് ഇട്ടതു??

    എന്നത്തേക്ക് പ്രതീക്ഷിക്കാം??

  3. മേഘനാഥൻ

    തീരരുതെന്ന് കരുതി വായിച്ച് തുടങ്ങുന്ന ഒരു കഥയാണ് എല്ലാ പർട്ടും നല്ല ക്വാളിറ്റി ഐറ്റം തന്നെ.ഇതിപ്പോ ഈ സൈറ്റിൽ കേറി നോക്കുന്നത് തന്നെ വിച്ചുൻ്റെ കഥ വന്നോന്ന് അറിയാനാ.അടുത്ത പാർട്ട് എത്രയും പെട്ടെന്ന് എഴുതി തീർത്ത് പോസ്റ്റ് ചെയ്യാൻ സാധിക്കട്ടെ❤️

  4. നിധീഷ്

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  5. ❤️❤️❤️❤️❤️❤️

  6. Adutha part eppo verum bro?

    1. എഴുതി തുടങ്ങിയിട്ടേ ഉള്ളൂ ഇത്തവണ അല്പം ലേറ്റ് ആവും

  7. സ്നേഹിതൻ ?

    ഞാൻ എപ്പോഴും നോക്കും ബ്രോയുടെ കഥ വന്നു എന്ന് അത്രമേൽ ഇഷ്ടമായി പോയി ??? പിന്നെ പറയണ്ടല്ലോ.. ?ഈ ഭാഗവും പൊളിച്ചു ????????????

    1. ഒത്തിരിയൊത്തിരി സന്തോഷം
      സ്നേഹിതാ ??

  8. Maranam massu maranam
    Toughu tharanum
    Adhukku avan thaan
    Porandhu varanum

    Male & Chorus :
    Massu maranam
    Toughu tharanum
    Steppu moraiyaa vuzhanum…

Comments are closed.