✮കൽക്കി࿐ (ഭാഗം – 23) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1065

Views : 97412

 

 

ശേഷം ഒന്ന് തിരിഞ്ഞതും മുന്നിലായി ആയുധങ്ങളേന്തിയ മറ്റുള്ളവർ തന്നെ ലക്ഷ്യം വെച്ച് നിൽക്കുന്നതാണവൻ കണ്ടത് ….
ഒരു ചെറിയ പുഞ്ചിരിയോടെ നോക്കിയതും അവർ ഒരുമിച്ച് അവന് നേരെ ഓടിയടുത്തു …..

 

ആദ്യം ഓടി വന്നവൻ തന്റെ നേരെ വാള് വീശിയപ്പോൾ തല താഴ്ത്തി അതിൽ നിന്ന് ഒഴിഞ്ഞ് മാറിയെങ്കിലും അതേ സമയം തന്നെ പുറകേ വന്നവൻ തന്റെ കയ്യിലെ മഴു അവന് നേരെ വീശിയതും ഒരുമിച്ചായിരുന്നു .

 

മിന്നൽ വേഗത്തിൽ തന്റെ നേർക്ക് മഴു ഉയർത്തി വരുന്ന ആ കയ്യിൽ കയറി പിടിച്ചു കൊണ്ട് തന്റെ നേരെ വാള് വീശിയവന്റെ കഴുത്തിലേയ്ക്കവൻ ആ മഴു താഴ്ത്തിയിറക്കി ….

വെട്ടേറ്റ് ചോര വാർന്ന് അവൻ വീണ സമയം നരസിംഹൻ താൻ പിടിച്ചിരിക്കുന്ന രണ്ടാമന്റെ കൈ പുറകിലേക്ക് വലിച്ച് തിരിച്ചൊടിച്ചതും ഒരുമിച്ചായിരുന്നു ….

 

” ആ …… ”

ഒരലറി വിളിയോടെ അവന്റെ കൈ ഒടിഞ്ഞ് തൂങ്ങി ഒപ്പം ആ മഴുവും നിലത്തേയ്ക്ക് പതിച്ചു …. ശരവേഗത്തിൽ അവന്റെ കയ്യിൽ മുറുക്കെ പിടിച്ചു കൊണ്ട് തന്നെ ചാടിത്തിരിഞ്ഞ് നിലത്ത് നിന്ന് ആ മഴു എടുത്ത ശേഷം അവനത് മുന്നിലേക്ക് വലിച്ചെറിഞ്ഞു , നരസിംഹന്റെ നേരെ ഓടി വന്ന മറ്റൊരുവന്റെ നെഞ്ചിലേക്ക് അത് ആഴ്ന്നിറങ്ങി .

 

കൈ ഒടിഞ്ഞവനെ നിലത്തേയ്ക്ക് ചവിട്ടി ഇട്ടതും പുറകിൽ നിന്ന് അവനെ ശക്തിയായി മറ്റാരോ ചവിട്ടിയതും ഒരുമിച്ചായിരുന്നു … മുന്നിലേയ്ക്ക് തെറിച്ചു പോയ നരസിംഹൻ നിലത്ത് കൈ കുത്തി നെഞ്ചിടിച്ച് വീണു …

 

 

Recent Stories

67 Comments

  1. Superb as always ❤️🥵

  2. സ്‌നേഹിതൻ

    സഹോ കൽക്കി കലക്കിക്കൊണ്ടിരിക്കുയാണ്….

    അപരാചിതൻ ഇടയ്ക്കു വന്നത്കൊണ്ടാണോ ഒരു ഗ്യാപ് ഇട്ടതു??

    എന്നത്തേക്ക് പ്രതീക്ഷിക്കാം??

  3. മേഘനാഥൻ

    തീരരുതെന്ന് കരുതി വായിച്ച് തുടങ്ങുന്ന ഒരു കഥയാണ് എല്ലാ പർട്ടും നല്ല ക്വാളിറ്റി ഐറ്റം തന്നെ.ഇതിപ്പോ ഈ സൈറ്റിൽ കേറി നോക്കുന്നത് തന്നെ വിച്ചുൻ്റെ കഥ വന്നോന്ന് അറിയാനാ.അടുത്ത പാർട്ട് എത്രയും പെട്ടെന്ന് എഴുതി തീർത്ത് പോസ്റ്റ് ചെയ്യാൻ സാധിക്കട്ടെ❤️

  4. നിധീഷ്

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  5. ❤️❤️❤️❤️❤️❤️

  6. 👿 DEREDEVIL 👿

    Adutha part eppo verum bro?

    1. എഴുതി തുടങ്ങിയിട്ടേ ഉള്ളൂ ഇത്തവണ അല്പം ലേറ്റ് ആവും

  7. സ്നേഹിതൻ 💗

    ഞാൻ എപ്പോഴും നോക്കും ബ്രോയുടെ കഥ വന്നു എന്ന് അത്രമേൽ ഇഷ്ടമായി പോയി 🥰🥰😍 പിന്നെ പറയണ്ടല്ലോ.. 🌟ഈ ഭാഗവും പൊളിച്ചു 💓💓😍🥰🥰🥰🥰🥰🥰🥰🥰🥰

    1. ഒത്തിരിയൊത്തിരി സന്തോഷം
      സ്നേഹിതാ 😍😍

  8. Maranam massu maranam
    Toughu tharanum
    Adhukku avan thaan
    Porandhu varanum

    Male & Chorus :
    Massu maranam
    Toughu tharanum
    Steppu moraiyaa vuzhanum…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com