✮കൽക്കി࿐ (ഭാഗം – 23) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1066

Views : 97495

 

 

ഉടനെ തന്നെ കർണൻ അവളെയും കൊണ്ട് മുന്നിലേക്ക് കുതിച്ചു , കർണന് പുറകെ തന്റെ നേരെ വരുന്ന വാളുകളിൽ നിന്ന് ഒഴിഞ്ഞ് മാറിക്കൊണ്ട് നരസിംഹനും മുന്നോട്ട്
ഓടി കർണന്റെ പുറകേ …..

 

പെട്ടെന്ന്

മുന്നിൽ നിന്ന് പാഞ്ഞ് വന്ന ഒരു അമ്പ് കർണന്റെ കഴുത്തിന് താഴെയായി തുളയ്ച്ച് കയറി …..

 

” …. മ് .. ഹ് ഹ് ഹ് ….. ”

ഉച്ചത്തിലുള്ള ഒരു വിളിയോടെ കർണന്റെ നില തെറ്റി ഒരു വശം ചെരിഞ്ഞ് നിലത്തേയ്ക്ക് മറിഞ്ഞ് വീണു , അതിന്റെ പുറത്തിരുന്ന ദുർഗയും നിലത്ത് വീണ് അൽപ ദൂരം ഉരുണ്ട് നീങ്ങിയ ശേഷം ഒരു മരത്തിൽ ചെന്ന് തലയിടിച്ച് കമഴ്ന്ന് വീണു ….

 

മുന്നിലേക്കോടിയ നരസിംഹൻ ആ സമയം മുന്നിൽ നടന്ന കാഴ്ച കണ്ട് നിശ്ചലനായി നിന്നു പോയ സമയം , മുന്നിൽ നിന്ന് വേഗത്തിൽ വന്ന ഒരമ്പ് അവന്റെ നെഞ്ചിലേക്കും തുളയ്ച്ച് കയറി , അവന്റെ കണ്ണുകൾക്ക് കാണാൻ കഴിയുന്നതിലും വേഗത അതിനുണ്ടായിരുന്നു … ആ അമ്പ് വന്ന് നെഞ്ചിൽ പതിച്ചതിന് പുറകേ , പുറകിൽ നിന്ന് ആരോ അവന്റെ പുറം തലയിലേയ്ക്ക് എന്തോ കൊണ്ട് ശക്തിയായി ആഞ്ഞടിച്ചു .

 

” ഒന്നും ചെയ്യല്ലേ ……. ”

നെഞ്ചിൽ അമ്പ് വന്ന് തറയ്ച്ചതിന് പിന്നാലെ വലിയ മരക്കഷ്ണം കൊണ്ട് അവന്റെ പുറം തലയിലേയ്ക്ക് ഒരുവൻ അടിക്കുന്നത് കണ്ട ദുർഗ ഒരു അലറി വിളിയോടെ താൻ വീണയിടത്ത് നിന്ന് അവന്റെ അടുത്തേയ്ക്ക് എണീറ്റോടി ….

 

അപ്പോഴേയ്ക്കും അവൻ നില തെറ്റി നിലത്തേയ്ക്ക് മറിഞ്ഞ് വീണിരുന്നു .
നിലത്ത് വീണ നരസിംഹന് തന്റെ കാഴ്ച മങ്ങുന്നത് പോലെ തോന്നി , ചുമയ്ച്ച് തുപ്പിയപ്പോൾ മുഴുവൻ ചുടു രക്തവും ….
പുറം തലയിലും നെഞ്ചിലും അസഹനീയമായ വേദനയും .

 

 

Recent Stories

67 Comments

  1. Superb as always ❤️🥵

  2. സ്‌നേഹിതൻ

    സഹോ കൽക്കി കലക്കിക്കൊണ്ടിരിക്കുയാണ്….

    അപരാചിതൻ ഇടയ്ക്കു വന്നത്കൊണ്ടാണോ ഒരു ഗ്യാപ് ഇട്ടതു??

    എന്നത്തേക്ക് പ്രതീക്ഷിക്കാം??

  3. മേഘനാഥൻ

    തീരരുതെന്ന് കരുതി വായിച്ച് തുടങ്ങുന്ന ഒരു കഥയാണ് എല്ലാ പർട്ടും നല്ല ക്വാളിറ്റി ഐറ്റം തന്നെ.ഇതിപ്പോ ഈ സൈറ്റിൽ കേറി നോക്കുന്നത് തന്നെ വിച്ചുൻ്റെ കഥ വന്നോന്ന് അറിയാനാ.അടുത്ത പാർട്ട് എത്രയും പെട്ടെന്ന് എഴുതി തീർത്ത് പോസ്റ്റ് ചെയ്യാൻ സാധിക്കട്ടെ❤️

  4. നിധീഷ്

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  5. ❤️❤️❤️❤️❤️❤️

  6. 👿 DEREDEVIL 👿

    Adutha part eppo verum bro?

    1. എഴുതി തുടങ്ങിയിട്ടേ ഉള്ളൂ ഇത്തവണ അല്പം ലേറ്റ് ആവും

  7. സ്നേഹിതൻ 💗

    ഞാൻ എപ്പോഴും നോക്കും ബ്രോയുടെ കഥ വന്നു എന്ന് അത്രമേൽ ഇഷ്ടമായി പോയി 🥰🥰😍 പിന്നെ പറയണ്ടല്ലോ.. 🌟ഈ ഭാഗവും പൊളിച്ചു 💓💓😍🥰🥰🥰🥰🥰🥰🥰🥰🥰

    1. ഒത്തിരിയൊത്തിരി സന്തോഷം
      സ്നേഹിതാ 😍😍

  8. Maranam massu maranam
    Toughu tharanum
    Adhukku avan thaan
    Porandhu varanum

    Male & Chorus :
    Massu maranam
    Toughu tharanum
    Steppu moraiyaa vuzhanum…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com