⚔️ദേവാസുരൻ⚒️s2 ep7( demon king dk) 3043

?7?

‘””” വീഴണം…..
നീ ഇനിയും വീഴണം…… കാരണം വീണാൽ മാത്രമേ എങ്ങനെ എഴുന്നേൽക്കാം എന്ന് പഠിക്കാൻ പറ്റു………
ഞാൻ വിചാരിച്ചതിനേക്കാൾ നീ വളരെ നന്നായി തന്നെയാണ് പോരാടിയത്…..'”””

രുദ്രൻ അവനെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു…..

എന്നാൽ ഇന്ദ്രൻ ഒന്നും തന്നെ പറയാതെ മിണ്ടാതിരുന്നു….

‘””” ബലരാമാ………'”””

രുദ്രൻ അവനെ ഒരിക്കൽ കൂടി വിളിച്ചു….
അവൻ മുന്നോട്ട് വന്നുനിന്നു…..
ശ്രീകുലം തറവാട്ടിലെ ഒരു വീരനെ തോൽപ്പിച്ചതിനുള്ള  സന്തോഷവും അഹങ്കാരവും അവന്റെ മുഖത്ത് ഉണ്ടായിരുന്നു…..

രുദ്രൻ അത് കണ്ടില്ല എന്ന് നടിച്ചു…..

‘””” വീണ്ടും കളം ഒരുക്കു…..
ഈ മത്സരം ഇനിയും തുടങ്ങാൻ പോവുകയാണ്…….'””

രുദ്രൻ എല്ലാവരും കേൾക്കെ പറഞ്ഞു….. ഇന്ദുവിന് അത് കേട്ടപ്പോ പേടിയാണ് വന്നത്…. അവൾ വേഗം രുദ്രന്റെ അടുക്കലേക്ക് ഓടി ചെന്നു…….

‘”” ഏട്ടാ……. ഇന്നിനി വേണ്ടാ……
ഇന്ദ്രേട്ടന് തീരെ വയ്യാ……
മുഖത്തൂടെ ഒക്കെ ചോര വരുന്നത് കണ്ടില്ലേ…..'””

ഇന്ദു അവന്റെ അടുക്കൽ പോയി അപേക്ഷാ സ്വരത്തിൽ പറഞ്ഞു….. രുദ്രനത് അത്ര ഇഷ്ട്ടമായിരുന്നില്ല…..

‘””” അത് പറയാൻ നീ ആരാടി……
ഇത് വീരന്മാർക്ക് ഉള്ള കളമാണ്…..
ഇവിടെ രക്തം വിഴുന്നത് പതിവുമാണ്….
എന്റെ വായിൽ നിന്നും കൂടുതൽ ഒന്നും കേൾക്കണ്ട എങ്കിൽ അങ്ങ് മാറി നിൽക്ക്…….'”””

രുദ്രൻ അല്പം കടുപ്പത്തോടെ തന്നെ അവളോട് പറഞ്ഞു….. അതിന് മറുപടിയായി അവൾ ഒന്നും മിണ്ടിയില്ല….. ഇന്ദു തന്റെ നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് പുറത്തേക്ക് പോയി….. പുറത്ത് അവളെ വരവേറ്റത് ലക്ഷ്മിയമ്മ ആയിരുന്നു….

അവൾ നേരെ ചെന്ന് അവരുടെ നെഞ്ചിലേക്ക് വീണു…..

‘””” എന്താ മോളെ ഇത്…..
നീ എന്തിനാ ഇപ്പൊ അങ്ങോട്ട് പോയത്……'””

ലക്ഷ്മിയമ്മ ചോദിച്ചു…..

‘””” അമ്മേ….. ഇന്ദ്രേട്ടൻ……'””

അവൾ സങ്കടത്തോടെ പറഞ്ഞു….

‘””” എന്റെ ഇന്ദുട്ടി വിഷമിക്കണ്ട….. ഇതൊക്കെ ഇവിടെ നടക്കുന്നത് തന്നെ ആണ്…..'””

ലക്ഷ്മിയമ്മ അവളെ പറഞ്ഞു സമാധാനിപ്പിച്ചു…….

ഇതിനിടെ ബാലരാമന്റെ ശ്രദ്ധ ഇന്ദ്രനിൽ ആയിരുന്നു…. അവൻ ആത്മവിശ്വാസം നഷ്ട്ടമായാണ് അവിടെ നിന്നിരുന്നത്…..

ഈ സമയം കളവും റെഡി ആയിരുന്നു….

ബാലരാമൻ ഗോദയിലേക്ക് കയറി…..
ഇന്ദ്രൻ കയറാൻ നിന്നതും അവന്റെ തോളിൽ ഒരു കയ്യമർന്നു….. അവൻ തിരിഞ്ഞു നോക്കി…… അത് രുദ്രൻ ആയിരുന്നു……

171 Comments

  1. ❤️❤️❤️❤️❤️

    വായിക്കാൻ കുറച്ച് വൈകി..!? അവസാനത്തെ description കണ്ടത് കൊണ്ട് മാത്രം വായിക്കാതിരുന്നതാ. മ്യമനോടൊന്നും തോന്നല്ലെ…!

  2. Katta waiting bro❤️

  3. Kure neram ayi nokkiyirikkunnu sadhanam kittiyilla, inn leave akiyadh verudheyakumo

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      3.30 ക്ക് വരും ?

  4. ഡാ അസുര നാളെ എങ്കിലും ഇടുവോ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      നാളെ വരും ??

      1. Thanks❤️❤️

      2. Evide sathanam evide ?

  5. മൃത്യു

    അല്ല എന്താ അന്റെ ഉദ്ദേശം? ഇജ്ജ് ആളെ പൊട്ടൻ കളിപ്പിക്കണോ അല്ല 15 17 ആയെ ഇനിയും മാറ്റാനാണെങ്കിൽ ഇജ്ജ് വെവരം അറിയുട്ടോ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      എഡിറ്റിംഗ് കൂടെ ഉണ്ട് ???നോക്കട്ടെ

  6. bro veendum ormippikkunnu achu nanduvinte aanu veruthe athillathakkaruthu

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ????

      1. Onte muthe iyy veendum release neeyilla 15 ullath 17 aakiyo ??

      2. ന്റെ പൊന്നു bro ബാക്കി എപ്പോൾ കിട്ടും

Comments are closed.