⚔️ദേവാസുരൻ⚒️s2 ep7( demon king dk) 3043

?12?

‘””” അന്ന് പാറുവിനെ നീ കഴുത്ത് ഞെരിച്ചു കൊല്ലാൻ നോക്കില്ലേ……
അത് പോലെ എന്നെയും കൊല്ല്…..
നിനക്ക് ജന്മം നൽകി എന്നൊരു തെറ്റല്ലേ ഞാൻ ചെയ്തത്….. എന്നെയും കൊന്നോ നീ…….
ഹും…. ഇന്നലെ അമ്മേ എന്ന് നിന്റെ വായിൽ നിന്ന് കേട്ടപ്പോ ഒത്തിരി സന്തോഷപ്പെട്ടതാ ഞാൻ…. ഇന്ന് ഞാൻ നിന്റെ അമ്മ ആയതിൽ വേദനിക്കാ……
നീ പറഞ്ഞത് ശരിയാ…. എന്റെ മോൻ രുദ്രൻ മരിച്ചതാ……
നീ വേറെ ആരോ ആണ്…. ഒരു മൃഗം…….
അല്ലെങ്കിൽ അവളെ നീ തല്ലോ…..
എന്റെ പഴയ രുദ്രൻ ആണേൽ അതിനു സാധിക്കില്ലായിരുന്നു…….
അവളുടെ അച്ഛനും അമ്മേം മരിച്ചപ്പോ നീ അല്ലായിരുന്നോടാ അവളുടെ എല്ലാം……
ആ പാവം പെണ്ണിനെ അല്ലെ നീ ഇപ്പൊ അടിച്ച് ഓടിച്ചത്…….
ഈ വീട്ടിൽ രുദ്രൻ വന്നില്ലേ അമ്മേ എന്നും ചോദിച്ച് ആ പാവം ഇടക്കിടക്ക് വരും….
നിന്നെ ഒന്ന് കാണാൻ സാധിക്കാത്തതിന്റെ സങ്കടം കൊണ്ട് ആണ് അവൾ നിന്നെ തല്ലിയത്…… നീ ഒരു മനുഷ്യൻ ആയിരുന്നു എങ്കിൽ അത് നിനക്ക് മനസ്സിലായേനെ…..
പക്ഷെ നീ……
ഛെ……….'”””

ലക്ഷ്മിയമ്മക്ക് മറ്റൊന്നും പറയുവാൻ സാധിച്ചില്ല….. അവർ ദേഷ്യം കൊണ്ട് അകത്തേക്ക് നടന്നു….. പുറകെ മറ്റുള്ളവരും……

അവർക്കൊപ്പം പോകും മുന്നേ പാറു അവന്റെ അടുക്കലേക്ക് ഒന്ന് വന്നു… അവളുടെ മുഖത്ത് പുച്ഛം ആയിരുന്നു…..
അവനോടുള്ള വെറുപ്പ്…..

‘””” ഒരു പെണ്ണിന്റെ ദേഹത്ത് കൈ വയ്ക്കുന്നത് അത്ര നല്ല കാര്യമൊന്നും അല്ല…… തനിക്കൊക്കെ ഞങ്ങടെ ഇന്ദ്രന്റെ മുഖം കിട്ടിയല്ലോ എന്ന് ഓർക്കുമ്പോ തന്നെ അറപ്പ് തോന്നുന്നു…….'”””

പാറു അവനെ നോക്കി വെറുപ്പോടെ അത്രയും പറഞ്ഞുകൊണ്ട് അകത്തേക്ക് പോയി……

രുദ്രന്റെ ഉള്ളിൽ കുറ്റബോധത്തിന്റെ തീച്ചൂള എരിയാൻ തുടങ്ങിയിരുന്നു…… ഒപ്പം അവനിലെ അസുരൻ ഇതൊന്നും കാണാത്തത് പോലെയും ഇരുന്നു……

ഈ സമയം ഇന്ദ്രനും അവന്റെ അടുത്ത് വന്നിരുന്നു…. അവനും ദേഷ്യം തന്നെയാണ്
രുദ്രന്റെ ഈ പ്രവർത്തിയിൽ……

‘”””” ഡാ മൈ**** നീ എന്ത് തേങ്ങയാണ് ഇപ്പൊ കാണിച്ചേ….. നീ വന്നേനും ഇന്ന് വരാൻ അവളെ വിളിച്ചു പറഞ്ഞത് ഞാനാ……'”””

ഇന്ദ്രൻ അവനോട് ദേഷ്യത്തോടെ പറഞ്ഞു….

171 Comments

  1. ❤️❤️❤️❤️❤️

    വായിക്കാൻ കുറച്ച് വൈകി..!? അവസാനത്തെ description കണ്ടത് കൊണ്ട് മാത്രം വായിക്കാതിരുന്നതാ. മ്യമനോടൊന്നും തോന്നല്ലെ…!

  2. Katta waiting bro❤️

  3. Kure neram ayi nokkiyirikkunnu sadhanam kittiyilla, inn leave akiyadh verudheyakumo

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      3.30 ക്ക് വരും ?

  4. ഡാ അസുര നാളെ എങ്കിലും ഇടുവോ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      നാളെ വരും ??

      1. Thanks❤️❤️

      2. Evide sathanam evide ?

  5. മൃത്യു

    അല്ല എന്താ അന്റെ ഉദ്ദേശം? ഇജ്ജ് ആളെ പൊട്ടൻ കളിപ്പിക്കണോ അല്ല 15 17 ആയെ ഇനിയും മാറ്റാനാണെങ്കിൽ ഇജ്ജ് വെവരം അറിയുട്ടോ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      എഡിറ്റിംഗ് കൂടെ ഉണ്ട് ???നോക്കട്ടെ

  6. bro veendum ormippikkunnu achu nanduvinte aanu veruthe athillathakkaruthu

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ????

      1. Onte muthe iyy veendum release neeyilla 15 ullath 17 aakiyo ??

      2. ന്റെ പൊന്നു bro ബാക്കി എപ്പോൾ കിട്ടും

Comments are closed.