എന്റെ പ്രണയം [Cyril] 2040

Views : 6170

           എന്റെ പ്രണയം

             Author : Cyril

            [Other Stories]

 

 

ഞാൻ കണ്ട എത്രയോ പുഞ്ചിരികൾ എന്നെ സ്വാധീനിച്ചില്ല…. പക്ഷേ ആദ്യമായി ഞാൻ പഠിക്കുന്ന ക്ലാസ്സില്‍ നി കടന്ന് വന്നപ്പോൾ പൊതുവായി നി വിതറിയ ആ പുഞ്ചിരി എന്നെ വീഴ്ത്തി….,,,

പതിനാല് വയസ്സിലും പ്രേമം ഉണരുമെന്ന് അന്ന് ഞാൻ മനസ്സിലാക്കി….,,,,

കല എന്ന് കേട്ടാലും, കണ്ടാലും — അതിനെ കളിയാക്കി മാത്രം ചിരിച്ചിരുന്ന ഞാൻ, ആ വർഷത്തെ കലോത്സവം കണ്ട് ആരാധനയോടെ  നി നൃത്തം ചെയ്തിടത്ത് ആരും കാണാതെ മൂക്കും കുത്തി ഞാൻ വീണു…..,,,,

നൃത്തവും – തുള്ളി ചാട്ടവും, ഗാനവും – കൂവലും തമ്മിലുള്ള വിത്യാസം പോലും അറിയാത്ത ഞാൻ, നിന്റെ കടുത്ത ആരാധകനായി മാറി……,,,

ഒരിക്കല്‍ പോലും വിട്ടുമാറാത്ത നിന്റെ പുഞ്ചിരിയെ മാത്രമല്ല — നിന്നെയും ഞാൻ പ്രണയിക്കാൻ തുടങ്ങി…..,,,,,,

എന്റെ പരുക്കന്‍ ഹൃദയം നിനക്ക് വേണ്ടി അലിഞ്ഞു. ഒരിക്കലും വിട്ടുമാറാതിരുന്ന എന്റെ ഗൗരവ നോട്ടം നിനക്കായ് ഉതിര്‍ന്നു…., സിംഹത്തിന്റെ മുഖഭാവം മാറി ഇന്ന്‌ ജനിച്ച നായ് കുട്ടിയുടെ മുഖഭാവം കൈവന്നു…….,,,,,

മൂളിപ്പാട്ട് കഴുത ഹൃദയം ഉള്ളവര്‍ക്ക് പറഞ്ഞിട്ടുള്ളതാണ് എന്ന് സ്ഥാപിച്ചിരുന്ന ഞാൻ, എന്റെ ഉള്ളിന്റെ ഉള്ളില്‍ മൂളിപ്പാടി……,,,

ഇടക്കൊക്കെ നീയെന്നെ പാളി നോക്കുന്നതിന്‍റെ പൊരുള്‍ —ഭയം കാരണമോ സ്നേഹം കാരണമോ — എന്നൊന്നും മനസ്സിലാവാത്ത എന്റെ ഹൃദയം തേങ്ങി……,,,,

നിന്റെ സുരക്ഷയ്ക്ക് വേണ്ടിയാണോ, അതോ ആ പതിനഞ്ചു നിമിഷം കൂടി നിന്റെ അടുത്ത് ഉണ്ടാവണം എന്ന കൊതി കൊണ്ടാണോ എന്ന് മനസ്സിലാവാതെയാണ് നിന്റെ വീട് വരെ എന്നും നിന്നെ ഞാൻ പിന്തുടർന്നത്…..,,,

അപ്പോഴും നീയെന്നെ പാളി നോക്കുക മാത്രമാണ് ചെയ്തത്….,,,,

നിനക്കെന്നെ ഇഷ്ടമാണൊ എന്നറിയാതെ ഞാൻ എപ്പോഴും ഒറ്റക്കിരുന്ന് വിതുമ്പി…….,,,,

നിന്നോട് തുറന്ന് ചോദിച്ചാൽ — എന്നെ വേദനിപ്പിക്കുന്ന ഉത്തരം ലഭിക്കും എന്ന ഭയം കാരണം ഞാനൊരു മൗന കാമുകനായി മാറി തീര്‍ന്നു…..,,,

നീയെന്റെ മനസില്‍ കടന്ന് കൂടിയിട്ട് മൂന്ന് കൊല്ലം കഴിയാറായിട്ട് പോലും നി എന്നോട് സംസാരിച്ചില്ല…….,,,

എന്റെ സ്നേഹം നി മനസ്സിലാക്കി എന്ന് നിന്റെ കണ്ണുകള്‍ മാത്രം പലപ്പോഴും മൊഴിഞ്ഞതായി തോന്നി……,,,

എന്നെ കാണുമ്പോൾ എല്ലാം പുതിയ ഒരു പ്രത്യേകതയുള്ള പുഞ്ചിരി നി എനിക്ക് സമ്മാനിക്കുന്നത് പോലെയും എനിക്ക് തോന്നി……,,,,

നിന്റെ കണ്ണുകൾ കൊണ്ട്‌ നി എന്തോ പറയാൻ ശ്രമിക്കുന്നത് പോലെയും എനിക്ക് തോന്നാന്‍ തുടങ്ങി……,,,

പക്ഷേ ഒരിക്കല്‍ പോലും നി എന്നോട് സംസാരിച്ചില്ല…….,,,

അതോ ഞാൻ വന്നു നിന്നോട് സംസാരിക്കാത്തത് കൊണ്ടാണോ……?

Recent Stories

The Author

64 Comments

  1. എന്റെ ദൈവമേ… ഈ മൂന്ന് പേജുകള്‍ കൊണ്ട് കണ്ണു നിറഞ്ഞു പോയി… അസാധ്യ എഴുത്ത്…. കൂടുതലൊന്നും പറയാനറിയില്ല…
    പ്രണയം മാത്രം.. മറ്റൊന്നും കാണാൻ കഴിയുന്നില്ല… അവസാന ജീവശ്വാസത്തിനു പോലും പ്രണയത്തിന്റെ ഗന്ധം… 💔
    ആശംസകൾ 🙏

    1. കഥ വായിച്ച് കണ്ണ് നിറഞ്ഞു എന്ന് പറയുമ്പോൾ ഒരു എഴുത്തുകാരനായി ഞാൻ സന്തോഷിക്കുന്നു — മനസ്സിൽ കൊള്ളിക്കാന്‍ കഴിഞ്ഞ സന്തോഷം.

      “പ്രണയം ചിലര്‍ക്ക് നൈരാശ്യവും — മറ്റ് ചിലർക്ക് വെറും സാന്ത്വനവും സന്തോഷവും — തുച്ഛമായ ചിലർക്ക് മാത്രം പൂർണതയേകുന്ന ജീവിതവും ആയിരിക്കും.”

      കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം.❤️❤️

      1. നല്ല വരികൾ…❤

  2. Cyril bro,

    എന്താന്നു സഹോ ഇങ്ങനെ ഞങ്ങൾ നിങ്ങളീടെ ഒരു സ്റ്റോറിക്കും വെയിറ്റ് ചെയ്യുകയാണ്. എന്നിട്ടും no ന്യൂ updates.

    Waiting. Bro…..

    1. പുതിയ സീരീസ് എഴുതാന്‍ plan ഉണ്ട് bro. വേഗം തന്നെ എഴുതി തുടങ്ങും. ❤️

  3. കാലം സാക്ഷി

    മനുഷ്യനെ കരയിക്കാൻ വേണ്ടി ഓരോ കഥയും കൊണ്ട് വന്നോളും😔😔😔😔

    നല്ല ഫ്ലോ ഉണ്ടായിരുന്നു. ഡയലോഗ് കുറവായിരുന്നു എങ്കിലും ഒരു ഭാഗം പോലും ബോറയില്ല. എല്ലാം വളരെ മനോഹരമായി അവതരിപ്പിച്ചു.

    പിന്നെ ക്ലൈമാക്സ്‌ അത് ഒട്ടും പ്രതീക്ഷിച്ചില്ല. അന്ന് നമ്മൾ സംസാരിച്ചതിന് ശേഷം വന്നത് കൊണ്ട് ട്രാജഡി പ്രതീക്ഷിച്ചെങ്കിലും ഇത്രയും പ്രതീക്ഷിച്ചില്ല 😔😔😔😔

    ആകെ മൊത്തം ഒരുപാട് ഇഷ്ടായി

    1. Hi കാലം സാക്ഷി…

      അന്ന് നമ്മൾ സംസാരിച്ചപ്പോൾ എന്റെ മനസില്‍ ഉദിച്ച ഒരു കഥയാണിത്….

      ഇതിന്റെ ഒരു spark നിങ്ങളില്‍ നിന്നും ലഭിച്ചതാണ്….. ❤️

      So ആ മരണം ഭാഗം മാറ്റി നിർത്തി കൊണ്ട്‌, until marriage വരെയുള്ള ഭാഗം നിങ്ങള്‍ക്ക് വേണ്ടി ഞാൻ dedicate ചെയ്യുന്നു😀.
      ❤️♥️

      1. കാലം സാക്ഷി

        ഡെഡിക്കേഷന് പെരുത്ത് സന്തോഷം!

        ഇനിയും ഇത്‌ പോലെ സ്പർക്ക് വല്ലതും കിട്ടുമോ എന്ന് നോക്കണേ 😜😜😜

        അപ്പോൾ അടുത്ത കഥക്ക് വേണ്ടി കാത്തിരിക്കൂന്നു.

        1. ༒☬SULTHAN☬༒

          ഇങ്ങള 2 ntem lyf തന്നെ full spark അല്ലെ 😂😂😂

  4. ഇഷ്ടപ്പെട്ടില്ല എങ്കിൽ ആര്‍ക്കും എന്നെ തെറി വിളിക്കാം/ enthu vilikum 🤣🤣🤣. Angane നിർബന്ധിക്കുക യാണെങ്കിൽ aduthe katha vegam venam ethu pore

    1. Hi Holy…

      നിങ്ങള്‍ക്ക് തോന്നുന്ന എന്തും വിളിക്കാം 😀😀 പക്ഷേ വിളിക്കാൻ ഞാൻ നിര്‍ബന്ധിക്കില്ല കേട്ടോ 😅😅

      കഥ ഇഷ്ടമായി എന്ന് കരുതുന്നു…. അതോ ഇഷ്ടമായില്ല എന്നാണോ…

      എന്തായാലും അടുത്ത കഥ എഴുതാന്‍ ശ്രമിക്കാം😄
      ♥️❤️

      1. Estham ആയി ഒത്തിരി. കഥകാൾ എനിക്ക് ഇഷ്ടം ഇ വരികൾ ആണ്

  5. Ennalum monuse sed akki😭😭

    1. Hi Kamuki…

      രാവിലെ തന്നെ മൂഡ് കളഞ്ഞു, അല്ലേ…

      സാരമില്ല, ഏതെങ്കിലും ചിരിപ്പിക്കുന്ന കഥ വായിച്ചാൽ എല്ലാം ശരിയാവും😀
      ❤️♥️

  6. Kadha nannayittund. Super. But, heartil cancer vendaayirunnu. Heartil cancer badhikkilla

    1. Hi Shahana Shanu….

      കഥ ഇഷ്ടമായതിൽ സന്തോഷം….

      And cancer can affect the heart.

      Affect ചെയ്യില്ല എന്ന് തന്നെയാ ആദ്യം ഞാനും കരുതിയിരുന്നത്…. പിന്നെ heart നെ cancer ബാധിക്കുമെന്ന് ഞാൻ എവിടെയോ വായിച്ചത് ഓര്‍ത്തു.

      So ഞാൻ വെബ്‌സൈറ്റില്‍ കുറെ search ചെയ്ത്‌ confirm ആയതിന് ശേഷമാണ് ഈ കഥയില്‍ അങ്ങനെ ഞാൻ എഴുതിയത്..
      ❤️♥️

      1. Ok cyril. Njanum evideyo vayichath vecha paranjath. Pne ithoru psc question kudiyanu athu konda njn angane paranjath. Sry bro. Kadha valare nannayirunnu. Adutha kadakalkkaay waiting……..

        1. Sorry ഒന്നും വേണ്ട. കഥകളിലൂടെയും എനിക്ക് ഒരുപാട്‌ കാര്യങ്ങൾ പലരും മനസ്സിലാക്കി തന്നിട്ടുണ്ട്….
          അതുകൊണ്ട്‌ I’ll always welcome any healthy arguments. ❤️

  7. അറക്കളം പീലിച്ചായൻ

    കരയിച്ചതിന് തീർച്ചയായും തെറി വിളിക്കും

    1. Hi അറക്കളം പീലിയാച്ചൻ bro…

      കരയിച്ചെങ്കിൽ എന്തായാലും തെറി വിളിക്കുക തന്നെ വേണം 😀
      ❤️♥️

  8. കാർത്തിവീരാർജ്ജുനൻ

    ❤️വാക്കുകൾ കിട്ടുന്നില്ല wow…wow… ❤️❤️❤️

    1. Hi കാർത്തിവീരാർജ്ജുനൻ bro…
      കഥ ഇഷ്ടമായല്ലൊ.. വളരെ സന്തോഷം❤️♥️

  9. നിധീഷ്

    ♥♥♥

    1. Hi നിധീഷ് bro…

      ❤️♥️

  10. ༒☬SULTHAN☬༒

    ഗുരുവേ………

    അണ്ണാ suuuuuuuuper

    Poli sadanam

    Kidukki

    Nalla flow ode vayikkan

    Nice one

    ❤❤❤❤❤❤❤❤❤❤❤

      1. Hi Binoj bro…

        കഥ വായിച്ചതിന് വളരെ നന്നി..
        ❤️♥️

    1. Hi Sulthan bro..

      കഥ ഇഷ്ടമായല്ലൊ… വളരെ സന്തോഷം..
      ❤️♥️

      1. ༒☬SULTHAN☬༒

        Ingala kadha ഒക്കെ പണ്ടേ പൊളി അല്ലെ 😜😜😜😜😜

  11. കൈലാസനാഥൻ

    ശുഭ പര്യവസാനമല്ലായിരുന്നെങ്കിലും പ്രണയത്തിന്റെ തീവ്രത വളരെ നന്നായി വരച്ചുകാട്ടാൻ ഒരു ചെറുകഥയാണെങ്കിലും അതിൽ വിജയിച്ചിട്ടുണ്ട് എന്ന് എന്റെ പക്ഷം. ആശംസകൾ

    1. Hi കൈലാസനാഥൻ bro….

      ശുഭ പര്യവസാനമല്ലായിരുന്നെങ്കിലും നിങ്ങള്‍ക്ക് കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം..
      ❤️♥️

  12. Cyril മാമാ കുടുക്കി…. ❤️ വയിക്കുമ്പോ തന്നെ എന്താ ഫീൽ . നല്ല flow.. ഇടക് ഇത് പോലെ ഉള്ള കഥ ആയി വരണം… ട്ടോ..💞

    1. പൊളിച്ചു. എന്താ പറയേണ്ടത് എന്ന് തന്നെ അറിയുന്നില്ല അത്രക്കും ഫീൽ ചെയ്‌തു.

      1. Hi Trojen bro…

        Story നിങ്ങളുടെ മനസില്‍ തട്ടി എന്നത് തന്നെ വല്യ കാര്യമാണ്…

        വായിച്ചതിന് സന്തോഷം bro..
        ❤️♥️

    2. Hi Jasar bro…

      വായിക്കുമ്പോ നല്ല ഫീൽ ഉണ്ടായി എന്നറിഞ്ഞതിൽ വളരെ സന്തോഷം….

      കഴിയുമെങ്കില്‍ ഇതുപോലെ എഴുതാന്‍ ശ്രമിക്കാം..
      ❤️♥️

  13. Cyril bro poli kore nalayi oru sad ending vayichitt, ennalum avante maeanathilum oru sandosham, avan avante priyathamayude adukkalwkk povukayanallo, climax vayichappol kattakkalippante manappoorvvammallathe pole ♥♥♥♥♥♥♥♥

    1. Hi Hashir bro….

      ഒരു story അതിന്റേതായ നിലക്ക് നിങ്ങൾ എല്ലാവർക്കും ആസ്വദിക്കാന്‍ കഴിഞ്ഞു എന്നറിഞ്ഞതിൽ വളരെ സന്തോഷം..
      ❤️♥️

  14. മേനോൻ കുട്ടി

    സിറിൽ ബ്രോ ❤

    ആദ്യമായാണ് താങ്കളുടെ ഒരു സൃഷ്ടി വായിക്കുന്നത്. വരികൾ എല്ലാം മനോഹരം. വായിക്കുന്ന ഓരോ നിമിഷവും ഏതെങ്ങോട്ടുള്ള യാത്രയാണെന്ന് വ്യക്തമായിരുന്നു. ഏങ്കിലും പിടിച്ചിരുത്തി. അതാണ് ഭാഷാ ശുദ്ധി. കട്ടകലിപ്പൻ എഴുതിയ മനഃപൂർവമല്ലാതെ എന്ന കഥ ഒരു നിമിഷം ഓർത്തു പോയി….

    ഒരു കാര്യം കൂടെ… ഫസ്റ്റ് പേഴ്സൻ വ്യൂൽ നിന്ന് ഇടക്ക് തേഡ് പേഴ്സൻ വ്യൂവിലേക്ക് മാറുമ്പോൾ ഇടക്കൊരു ബുദ്ധിമുട്ട് തോന്നിയതോഴിച്ചാൽ… ഒരേ പൊളി 👌👌👌👌

    1. Hi മേനോന്‍ കുട്ടി bro…..

      എന്റെ കഥ വായിച്ചതിന് വളരെ സന്തോഷം…

      പിന്നേ കഥയുടെ പോക്ക് മനസ്സിലായിട്ട് പോലും, ഈ കഥ ഫുള്ളും വായിച്ചതില്‍ സന്തോഷം….

      First person view വിൽ നിന്നും third person ലേക്ക് മാറിയത് ഞാൻ അറിഞ്ഞില്ല…. എന്തായാലും അത് ഞാൻ ശ്രദ്ധിക്കാം bro…
      ♥️❤️

  15. ❤️❤️❤️

    1. Hi Wolverine…

      ❤️♥️

  16. ❤️❤️❤️
    വേർപാട് ഉള്ളിലൊരു നോവ് നൽകിയെങ്കിലും
    മരണത്തിലൂടെ ഒന്നാകാനുള്ള സാധ്യത ഇഷ്ടമായി .

    1. തൃലോക്

      Harshetta 😇

    2. ഹർഷൻ ചേട്ടാ… ❤️❤️❤️

    3. ༒☬SULTHAN☬༒

      Yarith

    4. Hi ഹര്‍ഷന്‍ bro…..

      ഏതു തരത്തിലുള്ള വേര്‍പാടും ശെരിക്കും ഒരു വേദന തന്നെയാണ്….

      കഥ ഇഷ്ടമായെന്ന് കരുതുന്നു…

      എന്റെ കഥ വായിച്ചതിന് വളരെ നന്നി bro.
      ♥️❤️

  17. 💝💝💝💝

    1. Hi ST….

      ❤️♥️

  18. നന്നായിരുന്നു… പ്രണയം വിരഹത്തിൽ എത്തുന്നത് വായിക്കാൻ ആർക്കും ഇഷ്ടം ഉണ്ടാവില്ല എങ്കിലും എന്നും അങ്ങനെ ഉള്ള കഥകൾ ഓർത്തിരിക്കും… ❤️

    1. Hi Jeevan bro….

      ഒരുപാട്‌ പേര്‍ക്ക് ദുഃഖം ഇഷ്ടമല്ല എന്ന് തന്നെ കരുതാം…..പക്ഷേ ചിലരെങ്കിലും ഇതുപോലത്തെ കഥ വായിക്കാൻ താല്‍പര്യം കാണിച്ചതിൽ സന്തോഷം…..♥️

      പിന്നേ കഥ ഇഷ്ടമായതിൽ വളരെ സന്തോഷം.
      ❤️♥️

  19. Good feel, but do cancer affect heart?

    1. There is a very rare form of cancer which effect heart

    2. Thanks Rose Petal ❤️♥️

  20. Istapetukonde theri vilichotte😢😢😢

    1. Hi ഉണ്ണിക്കുട്ടന്‍ bro…

      ആയിക്കോട്ടെ….. ധൈര്യമായി വിളിച്ചോ
      ❤️♥️

  21. കഥ ഇഷ്ടപ്പെട്ടു. നല്ലൊരു love after life ടൈപ്പ് സ്റ്റോറി

    1. Hi Nikila sis…

      വായിച്ചതില്‍ സന്തോഷം…. Love after life എന്ന് കേള്‍ക്കാന്‍ നല്ല രസമുണ്ട്..
      ♥️❤️

  22. ഇഷ്ടം ഒക്കെ ആയി❤️❤️..പക്ഷെ പ്രേമിക്കാൻ പോകുന്ന ആൾ വായിച്ചാൽ കുളമാകും

    എന്റെ കാര്യം പോയി 😭😭

    1. Hi വിഷ്ണു bro…..

      പ്രേമിക്കാന്‍ പോകുമ്പോ ഇതെല്ലാം ഓര്‍മയില്‍ ഇരിക്കുന്നത് നല്ലതാ….

      നിന്റെ കാര്യം എല്ലാം ശരിയാവും….

      അല്ലെങ്കിൽ ആരെങ്കിലും ശരിയാക്കിത്തരും😅
      ♥️❤️

  23. 🖤✨P𝚊𝚛𝚝𝚑𝚊𝚜𝚊𝚛𝚊𝚍𝚑𝚢_P𝚂✨❤️

    ❤️🖤

    1. Hey PS bro…❤️♥️

  24. പ്രണയം ഒരിക്കലും അവസാനിക്കുന്നില്ല, ഓരോ നിശ്വാസത്തിലും അത് തുടരുക തന്നെ ചെയ്യും…
    സിറിൽ നന്നായി എഴുതി, ഭാഷ നന്നായിരിക്കുന്നു… ആശംസകൾ…

    1. Hi ജ്വാല sis…

      ശെരിയാണ്, പ്രണയം ഒരിക്കലും അവസാനിക്കുന്നില്ല… അവസാനിക്കുകയുമില്ല.

      പിന്നേ എന്റെ കഥ വായിച്ചതില്‍ വളരെ സന്തോഷം. വളരെ നന്നി…
      ❤️♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com