⚔️ദേവാസുരൻ⚒️s2 ep7( demon king dk) 3043

?13?

‘””” ഇന്ദ്രാ…. നീ പോ…. എന്നെ തല്ലിയപ്പോ ഞാൻ തിരിച്ചു തല്ലി….. അത്രേ ഉള്ളു……
മര്യാദയ്ക്ക് തുടങ്ങി വച്ച പരിശീലനം പൂർത്തിയാക്കാൻ നോക്ക്……'”””

രുദ്രൻ അവനോട് ശകാര രൂപേണ പറഞ്ഞു…..

‘”” ഡാ കോപ്പേ അവൾ നിന്നെ തല്ലിട്ടുണ്ടേൽ അത് സ്നേഹം കൊണ്ടാ….. ‘””

ഇന്ദ്രൻ പറഞ്ഞു……

‘”””  ഡാ….. നിന്നൊട് പറഞ്ഞു മിണ്ടാതിരിക്കാൻ……
എന്നെ ഉപദേശിക്കാൻ വരാതെ ആദ്യം ആണത്തത്തോടെ ഗോദയിൽ ജയിച്ച് കാണിക്ക്….. എന്നിട്ട് പറ…. ഞാൻ കേൾക്കാം……..'””

രുദ്രൻ ഇന്ദ്രന് നേരെ അലറിക്കൊണ്ട് പറഞ്ഞു…..
ഇന്ദ്രൻ അവനെ ദേഷ്യത്തോട് കൂടെ ഒന്ന് നോക്കി……

ശേഷം ഗോദയിലേക്ക് കാലെടുത്തു വച്ചു…..

ബാലരാമൻ ഇപ്പോഴും തനിക്ക് മുന്നിൽ ഒരു ജെല്ലിക്കെട്ട് കാളയെ പോലെ നിൽപ്പുണ്ട്….

മുൻപ് ഇന്ദ്രനിൽ കുറഞ്ഞ അളവിൽ  ഉണ്ടായിരുന്ന ഒന്ന് അവനിൽ അമിതമായി നിറഞ്ഞു….. ജയിക്കുവാനുള്ള വെറി……

അവന്റെ കണ്ണുകൾ ബാലരാമനിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു…… മനസ്സിൽ നിറഞ്ഞു നിന്ന ദേഷ്യവും സങ്കടവും എല്ലാം മറച്ചു വച്ച് നല്ല രീതിയിൽ ഒന്ന് ശ്വാസം എടുത്തു വിട്ടു….

ഇപ്പൊ മുന്നത്തെ പോലെ എടുത്തു ചാടി ചെയ്യുവാൻ അവനു തോന്നിയില്ല….. എല്ലാത്തിനും ഒരു സാവകാശം അവൻ കൊടുത്തു……

പെട്ടെന്ന് മത്സരം തുടരുവാനുള്ള വിസിൽ മുഴങ്ങി…… ഇന്ദ്രൻ തന്നെ ആക്രമിക്കുവാൻ വരും എന്നാണ് ബാലരാമൻ കരുതിയത്….

പക്ഷെ അവൻ മുന്നേറ്റം നടത്തിയില്ല….. ഇന്ദ്രൻ ബാലരാമനെ കാത്തു അവിടെ തന്നെ നിന്നു…..

ബാലരാമൻ അവൻ മുന്നേറാത്തത് കണ്ടതും പതിയെ അവനു നേരെ മുന്നേറി വന്നു…..

അയാൾ അവനെ പിടിക്കാൻ കയ്യൊങ്ങിയതും ഇന്ദ്രൻ ആ കയ്യിൽ ബലത്തിൽ പിടിച്ചു…..

ആദ്യമേ ബാലരാമൻ അവനെ തള്ളി പുറകിലേക്ക് കൊണ്ടുപോയി…..
ഏകദേശം ആ ലൈനിന്റെ അടുക്കൽ എത്തിയതും ഇന്ദ്രൻ ഒന്ന് ബലം പിടിച്ചു നിന്നു…….

171 Comments

  1. ❤️❤️❤️❤️❤️

    വായിക്കാൻ കുറച്ച് വൈകി..!? അവസാനത്തെ description കണ്ടത് കൊണ്ട് മാത്രം വായിക്കാതിരുന്നതാ. മ്യമനോടൊന്നും തോന്നല്ലെ…!

  2. Katta waiting bro❤️

  3. Kure neram ayi nokkiyirikkunnu sadhanam kittiyilla, inn leave akiyadh verudheyakumo

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      3.30 ക്ക് വരും ?

  4. ഡാ അസുര നാളെ എങ്കിലും ഇടുവോ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      നാളെ വരും ??

      1. Thanks❤️❤️

      2. Evide sathanam evide ?

  5. മൃത്യു

    അല്ല എന്താ അന്റെ ഉദ്ദേശം? ഇജ്ജ് ആളെ പൊട്ടൻ കളിപ്പിക്കണോ അല്ല 15 17 ആയെ ഇനിയും മാറ്റാനാണെങ്കിൽ ഇജ്ജ് വെവരം അറിയുട്ടോ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      എഡിറ്റിംഗ് കൂടെ ഉണ്ട് ???നോക്കട്ടെ

  6. bro veendum ormippikkunnu achu nanduvinte aanu veruthe athillathakkaruthu

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ????

      1. Onte muthe iyy veendum release neeyilla 15 ullath 17 aakiyo ??

      2. ന്റെ പൊന്നു bro ബാക്കി എപ്പോൾ കിട്ടും

Comments are closed.