⚔️ദേവാസുരൻ⚒️s2 ep7( demon king dk) 3044

?27?

ഈ സമയം രുദ്രന്റെ ബൈക്ക് അച്ചുവിന്റെ വീട്ടിലേക്ക് കയറി ചെന്നു….
അവൻ ബൈക്ക് ഓഫ് ചെയ്ത ശേഷം അവിടേക്ക് നടന്നു…..

മുന്നിലെ വാതിൽ അടഞ്ഞാണ്‌ കിടന്നിരുന്നത്…..

രുദ്രൻ വേഗം കാളിങ് ബെല്ലിൽ വിരൽ അമർത്തി…..

അൽപ നിമിഷം കഴിഞ്ഞപ്പോൾ തന്നെ വാതിൽ തുറക്കപ്പെട്ടു….
അതൊരു മധ്യവയസ്ക്ക ആയ സ്ത്രീ ആയിരുന്നു…..

അരുണിന്റെ അമ്മയായ റാണി…..

‘”” ആരാ……????
എന്ത് വേണം…….'”””

റാണി അവനെ നോക്കി ചോദിച്ചു…..

‘””” ഞാൻ അച്ചുവിനെ കാണാൻ വന്നതാ…..'””

രുദ്രൻ പറഞ്ഞു……

‘””” ആണോ….. മോളിവിടെ ഇല്ലല്ലോ മോനെ…… രാവിലെ എങ്ങോട്ടോ പോയതാ….ഇത് വരേ വന്നിട്ടില്ല….
എന്തെങ്കിലും അത്യാവശ്യ കാര്യം ആണെങ്കിൽ പറഞ്ഞോ…. അവൾ വന്ന് കഴിഞ്ഞാൽ ഞാൻ പറയാം…..'”””

റാണി അവനോട് സ്നേഹത്തോടെ പറഞ്ഞു….പക്ഷെ ആദ്യമായി തന്നെ കാണുന്ന ഈ സ്ത്രീ എന്തിനാ ഇത്ര സ്നേഹം കാണിക്കുന്നത് എന്ന് രുദ്രന് മനസ്സിലായിരുന്നില്ല……

‘””” ആന്റി ഏതാ……
ഇതിന് മുന്നേ കണ്ടിട്ടില്ലാലോ….'””

രുദ്രൻ അവരോട് ചോദിച്ചു…..

‘”” ഞാൻ അച്ചു മോളുടെ  അമ്മായി ആണ് മോനെ….….'””

റാണി പറഞ്ഞു…..

‘””” ഹാ…. ഞാൻ ഇതിന് മുന്നേ കണ്ടിട്ടില്ല….
അതാ ചോദിച്ചത്……
എന്തായാലും ഞാൻ ഇറങ്ങുവാ…. അവൾ ഉള്ളപ്പോ വരാം…..'””

രുദ്രൻ അവരെ നോക്കി പറഞ്ഞു…..

‘”” ആണോ….
എന്നാ ശരി മോനെ…..'””

റാണി പറഞ്ഞു…..രുദ്രൻ അവരെ നോക്കി ഒരു ചെറു ചിരി സമ്മാനമായി നൽകിയ ശേഷം അവിടെ നിന്നും തിരിഞ്ഞു നടന്നു…

അവൻ പോകുന്നത് കണ്ട് ആശ്വാസത്തോടെ റാണി ആ വാതിൽ കൊട്ടിയടച്ച് ലോക്ക് ചെയ്തു….

വണ്ടിയിലേക്ക് കയറുമ്പോൾ രുദ്രൻ അറിഞ്ഞിരുന്നില്ല…..തന്റെ ആത്മാർത്ഥ സുഹൃത്തായ അച്ചു അവിടെ ഒരു കാമ ഭ്രാന്തന്റെ കാമത്തിന് മുന്നിൽ ഇരയാവുകയാണെന്ന്…..

 

തുടരും….




അടുത്ത പാർട്ട് വൈകും…. കാരണം ട്രെനിങ് ജൂലൈ 22 വരേ നീട്ടി…. അപ്പൊ അതൊന്ന് ശരിയാക്കണം….

കാരണം ഇതെന്റെ ലൈഫ് ആണ്……അപ്പൊ അതിലേക്ക് മൈൻഡ് മാറ്റേണ്ടതുണ്ട്….

എല്ലാവരും ക്ഷമിക്കുക