⚔️ദേവാസുരൻ⚒️s2 ep7( demon king dk) 3043

?16?

ഇന്ദ്രൻ പറഞ്ഞത് കേട്ടപ്പോ രുദ്രന്റെ ശിരസ്സ് കുറ്റബോധം കൊണ്ട് താണ് പോയി…. ഇന്ദ്രൻ പതിയെ അവന്റെ തോളിൽ കൈ വച്ചു…..
രുദ്രൻ അവനെ തല ഉയർത്തി നോക്കി….
അപ്പോൾ ഇന്ദ്രൻ പതിയെ അവന്റെ കാതിൽ പറഞ്ഞു……

‘””” പോയി വിളിച്ചോണ്ട് വാടാ പുല്ലേ……..'””

അത്രമാത്രം പറഞ്ഞ ശേഷം ഇന്ദ്രൻ അകത്തേക്ക് നടന്നുപോയി….

___☠️☠️__?__☠️☠️____

അച്ചുവിന്റെ സ്കൂട്ടി വളരെ വേഗത്തിൽ അവളുടെ വീട്ടിലേക്ക് കയറി ചെന്നു……

ആ കണ്ണെല്ലാം നിറഞ്ഞിരുന്നു…..
അവൾ അതെല്ലാം തുടച്ച ശേഷം കാർ പോർച്ചിലേക്ക് നോക്കിയപ്പോൾ ആണ് അവിടെ ഒരു കാറും തൊട്ടപ്പുറത്ത് ഒരു ജീപ്പും കിടക്കുന്നത് കണ്ടത്….

അത് കണ്ടപ്പോൾ തന്നെ ആ നിൽക്കുന്നത് തന്റെ മുറച്ചെറുക്കൻ ആയ അരുണിന്റെ ജീപ്പ് ആണെന്ന് അച്ചുവിന് മനസ്സിലായി…
കൂടാതെ തന്റെ അമ്മയുടെ ജേഷ്ട്ട സഹോദരനായ മാധവന്റെ കാറും അവിടെ കിടന്നിരുന്നു….

ഇങ്ങനെ ഒരു മാനസ്സികാവസ്ഥ ഉള്ള സമയത്ത് അവരുടെ വരവ് അച്ചുവിന് ഒട്ടും ഇഷ്ട്ടമായില്ല…..

എന്നിരുന്നാലും അവൾ ദേഷ്യമെല്ലാം ഉള്ളിൽ ഒതുക്കി അകത്തേക്ക് കയറി ചെന്നു….

അകത്തേക്ക് ചെന്നപ്പോൾ സോഫയിൽ തന്റെ മാധവൻ അമ്മാവൻ പത്രം വായിച്ച് ഇരിപ്പുണ്ട്….

ആള് വലിയ ബിസിനസ്സ് മാൻ ഒക്കെ ആയതിനാൽ കോട്ടും സ്യുട്ടും ഒക്കെയാണ് ധരിച്ചിരുന്നത്….

തൊട്ടപ്പുറെ അദ്ദേഹത്തിന്റെ ഭാര്യയും അച്ചുവിന്റെ അമ്മായിയും ആയിരുന്ന റാണിയും ഇരിപ്പുണ്ട്…..

പേര് പോലെ തന്നെ നല്ല ആഡംബര സാരിയും സ്വർണ്ണവും അണിഞ്ഞാണ് അവിടെ ഇരിക്കുന്നത്….
മുഖത്ത് ക്രൂരതയുടെ സകല ഭാവഗുണങ്ങളും ഉണ്ട്…..

അരുൺ അവിടെ ഒരു ഓരത്ത് നിന്ന് സിഗരറ്റും വലിച്ചു നിൽപ്പുണ്ട്…..

അച്ചു അകത്തേക്ക് വരുന്നത് കണ്ടതും മാധവൻ പത്രം മാറ്റി വച്ച് എഴുന്നേറ്റ് നിന്നു….

‘””” ഹാ…. മോളിത് എവിടെ പോയതാ…. ഞങ്ങൾ എത്രനേരമായി വന്നിട്ടെന്ന് അറിയോ……..'”””

അവളെ കണ്ട് സന്തോഷത്തോടെ അയാൾ പറഞ്ഞു……

‘””” അമ്മാവൻ എന്താ ഒരു മുന്നറിയിപ്പും ഇല്ലാതെ ഇത്ര നേരത്തെ…..'””

അച്ചു അയാളെ നോക്കി ചോദിച്ചു…..

‘””” ഞങ്ങൾ രാവിലെ അമ്പലത്തേക്ക് ഇറങ്ങിയതാ മോളെ…. പിന്നെ റാണിക്ക് ഒരേ നിർബന്ധം….
മോളെ ഒന്ന് കാണണം എന്ന്…. അപ്പൊ നേരെ ഇങ്ങ് പോന്നു……'”””

അയാൾ പറഞ്ഞു….. താൻ കേട്ടത് എല്ലാം കള്ളമാണെന്ന് അച്ചുവിന് അറിയാമായിരുന്നു…. കാരണം നെറ്റിയിൽ അല്പം ചന്ദനമോ കയ്യിൽ പ്രസാദമോ ഇല്ലായിരുന്നു….
അതിൽ നിന്ന് തന്നെ രാവിലെ അമ്മാവൻ തള്ളിയ തള്ള് അച്ചുവിന് നന്നായി പിടികിട്ടി….
എന്നാലും അത് കണ്ടെന്നു നടിച്ചില്ല അവൾ….

കള്ളങ്ങൾ കൊണ്ട് പലരെയും ചതിച്ച് മുന്നോട്ട് പോകുന്ന ഒരു ബിസിനസ്മാൻ ആയ മാധവൻ അമ്മാവന് അങ്ങനെ പറഞ്ഞാൽ ഒട്ടും ഇഷ്ടമാവില്ല എന്ന് അച്ചുവിന് നന്നായി അറിയാമായിരുന്നു…..

171 Comments

  1. ❤️❤️❤️❤️❤️

    വായിക്കാൻ കുറച്ച് വൈകി..!? അവസാനത്തെ description കണ്ടത് കൊണ്ട് മാത്രം വായിക്കാതിരുന്നതാ. മ്യമനോടൊന്നും തോന്നല്ലെ…!

  2. Katta waiting bro❤️

  3. Kure neram ayi nokkiyirikkunnu sadhanam kittiyilla, inn leave akiyadh verudheyakumo

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      3.30 ക്ക് വരും ?

  4. ഡാ അസുര നാളെ എങ്കിലും ഇടുവോ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      നാളെ വരും ??

      1. Thanks❤️❤️

      2. Evide sathanam evide ?

  5. മൃത്യു

    അല്ല എന്താ അന്റെ ഉദ്ദേശം? ഇജ്ജ് ആളെ പൊട്ടൻ കളിപ്പിക്കണോ അല്ല 15 17 ആയെ ഇനിയും മാറ്റാനാണെങ്കിൽ ഇജ്ജ് വെവരം അറിയുട്ടോ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      എഡിറ്റിംഗ് കൂടെ ഉണ്ട് ???നോക്കട്ടെ

  6. bro veendum ormippikkunnu achu nanduvinte aanu veruthe athillathakkaruthu

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ????

      1. Onte muthe iyy veendum release neeyilla 15 ullath 17 aakiyo ??

      2. ന്റെ പൊന്നു bro ബാക്കി എപ്പോൾ കിട്ടും

Comments are closed.