?10?
ഏറെ നാൾ തന്നെ കാണാതെ പിരിഞ്ഞിരുന്ന ഏട്ടനോട് അല്ലെങ്കിൽ ഒരു അനിയനോട് ഉള്ള പരിഭവ ഭാവത്തോടെ അച്ചു അവനെ ലക്ഷ്യമാക്കി നടന്നു…,.
ഈ സമയം ബാലരാമനും ഇന്ദ്രനും തമ്മിലുള്ള അടുത്ത പോര് തുടങ്ങുവാൻ തയ്യാറായിരുന്നു……
അവനരികിലേക്ക് പോകുവാൻ നോക്കിയ അച്ചുവിനെ കണ്ടപ്പോ ശങ്കരമേനോൻ തടയാൻ ശ്രമിച്ചു…..
എന്നാൽ അതൊന്നും വകവെക്കാതെ അവളുടെ കാൽപ്പാതം ഗോദയിൽ പതിച്ചിരുന്നു……
ഒപ്പം തന്നെ മത്സരം തുടങ്ങുവാൻ ഉള്ള വിസിലും മുഴങ്ങി…. എന്നാൽ അച്ചുവിന്റെ കടന്ന് വരവ് ആ മത്സരം നിർത്തി വയ്ക്കുവാൻ കാരണമായി…..
അങ്ങനെ ഒരു പ്രവർത്തി രുദ്രന് ഒട്ടും ഇഷ്ട്ടമായിരുന്നില്ല…..
അവൻ തനിക്ക് നേരെ വരുന്ന അച്ചുവിനെ കോപത്തോടെ നോക്കി……
‘””” അച്ചു…….
നിന്നൊട് ആരാ ഇവിടെ കാലു കുത്താൻ പറഞ്ഞെ….. പുറത്ത് പോ…….'”””
രുദ്രൻ കൈ ചൂണ്ടി ഉറക്കെ പറഞ്ഞു…. പക്ഷെ അതൊന്നും വകവെക്കാതെ അച്ചുവിന്റെ കൈ രുദ്രന്റെ കരണത്ത് പതിച്ചിരുന്നു……
അത് ഇത്ര നാൾ കാണാത്തതിന്റെ ഒരു പരിഭവം സൂചകം മാത്രമായിരുന്നു…. എന്നാൽ ദേഹം നൊന്ത രുദ്രന്റെ പിടി വിട്ടുപോയി…..
അവനും കൊടുത്തു അവളുടെ കരണത്ത് നല്ലൊരു അടി…..
അച്ചുവിന്റെ കരണം പൊട്ടുന്ന ശബ്ദം അവിടമെങ്ങും ഒരു വലിയ തരംഗത്തിൽ മുഴങ്ങി കേട്ടു……
ആ കാഴ്ച എല്ലാവർക്കും ഒരു ഞെട്ടലും ആയിരുന്നു…..കാരണം രുദ്രൻ തന്റെ അച്ചുവിനെ ആദ്യമായി അടിച്ചിരിക്കുന്നു……
അടി കിട്ടയ നിമിഷം തന്നെ അവൾ താഴേക്ക് വീണു….. മുഖത്ത് ഒരു വല്ലാത്ത പുകച്ചിൽ ആയിരുന്നു….. ആ പുകച്ചിൽ പക്ഷെ അവൾ അറിഞ്ഞിരുന്നില്ല…. കാരണം അവനിൽ നിന്നും ഏറ്റ ഈ അടി അവളുടെ ഉൾ മനസ്സിൽ അത്രയും ആഴത്തിൽ മുറിവേൽപ്പിച്ചിരുന്നു…..
❤️❤️❤️❤️❤️
വായിക്കാൻ കുറച്ച് വൈകി..!? അവസാനത്തെ description കണ്ടത് കൊണ്ട് മാത്രം വായിക്കാതിരുന്നതാ. മ്യമനോടൊന്നും തോന്നല്ലെ…!
Katta waiting bro❤️
Kure neram ayi nokkiyirikkunnu sadhanam kittiyilla, inn leave akiyadh verudheyakumo
3.30 ക്ക് വരും ?
noted
ഡാ അസുര നാളെ എങ്കിലും ഇടുവോ
നാളെ വരും ??
Thanks❤️❤️
Evide sathanam evide ?
അല്ല എന്താ അന്റെ ഉദ്ദേശം? ഇജ്ജ് ആളെ പൊട്ടൻ കളിപ്പിക്കണോ അല്ല 15 17 ആയെ ഇനിയും മാറ്റാനാണെങ്കിൽ ഇജ്ജ് വെവരം അറിയുട്ടോ
എഡിറ്റിംഗ് കൂടെ ഉണ്ട് ???നോക്കട്ടെ
bro veendum ormippikkunnu achu nanduvinte aanu veruthe athillathakkaruthu
????
Onte muthe iyy veendum release neeyilla 15 ullath 17 aakiyo ??
ന്റെ പൊന്നു bro ബാക്കി എപ്പോൾ കിട്ടും