⚔️ദേവാസുരൻ⚒️s2 ep15(demon king-dk) 2946

രുദ്രൻ ഒന്നിനും ശ്രദ്ധനൽകാതെ തന്റെ മുറിയിലേക്ക് കയറി കതകടച്ചു….. ഇരുട്ട് മാത്രമാണ് അവിടെ…..
ഒന്നരവർഷമായി അവനു കൂട്ടായി ഉള്ള അതെ ഇരുട്ട്…..

ജനലഴികളിൽ നിന്ന് വരുന്ന സൂര്യപ്രകാശം ആ ഇരുട്ടിനെ ഭേദിച്ച് ചുമരിൽ തൂങ്ങി കിടക്കുന്ന തന്റെ പ്രാണന്റെ ചിത്രത്തിൽ പതിച്ചു…..

മരിച്ചുപോയവളുടെ  വെറും ഓർമ്മ മാത്രമായ ആ ഫോട്ടോ ഇപ്പോഴും അവനെ നോക്കി പുഞ്ചിരിക്കുകയാണ്…..രുദ്രനും അവളെ കണ്ണെടുക്കാതെ നോക്കിനിന്നു…..

അവൾ സതിയാണ്…..
മഹാദേവന്റെ ആദ്യ പത്നിയായ സതി…..
ആ സതിയിൻ വേർപാട് മറക്കുവാൻ അത്ര എളുപ്പമാവില്ല അവന്……

രുദ്രന്റെ കൈകൾ ആ ഫോട്ടോയിൽ പതിയെ ഉഴിഞ്ഞു……

‘”” കണ്ട സ്വപ്നങ്ങളും  ഞാൻ വേണ്ടെന്ന് വെച്ച വിധിയും  എല്ലാം നടക്കുന്നു…..
കാലത്തിനു മുന്നിൽ ഈ രുദ്രൻ വീണ്ടും ഒരു കോമാളിയാവുകയാണ്…..
നീ വരേണ്ട സ്ഥാനത്ത്  നാളെ മറ്റൊരുവൾ എന്റെ ജീവിതത്തിലേക്ക് വരാൻ പോകുന്നു…..
എല്ലാം കണ്ട് നീ സന്തോഷിക്കുകയാണെന്ന് എനിക്കറിയാം…..
പക്ഷേ എനിക്ക സന്തോഷം ഇല്ല പെണ്ണെ….
ഞാൻ സ്നേഹിച്ചതും കാത്തിരുന്നതും നിനക്ക് വേണ്ടി മാത്രമാണ്…..
ആ സ്ഥാനത്തേക്ക് ഞാനെങ്ങനെയാണ്  മറ്റൊരുവളേ സങ്കൽപ്പിക്കുക…..

പക്ഷേ കാലവും വിധിയും  സന്തർഭവുമെല്ലാം എനിക്ക് എതിരാണ്….

ഞാൻ എന്താ ദേവു ചെയ്യാ…..

എന്റെ അമ്മ ജീവിച്ചത്  എനിക്കും ഇന്ദ്രനും വേണ്ടി മാത്രമാണ്…..
ആ സ്നേഹത്തിനും ത്യാകതിനും എന്റെ വേദനയെക്കാൾ  ബലവും വലിപ്പവും ശക്തിയുമുണ്ട് ….

അതുകൊണ്ട് മാത്രം….
ദേവിക വരേണ്ടിയിരുന്ന സ്ഥാനത്ത് പാർവ്വതിക്ക് ഒരു ഇടം നൽകുകയാണ്…

അവളെ ഞാൻ സ്നേഹിക്കുമോ….
ഞങ്ങളുടെ ജീവിതം എങ്ങനെയാകുമോ
ഒന്നും എനിക്കറിയില്ല…..
എന്തൊക്കെ വന്നാലും എന്റെ അമ്മയുടെ വിധി  അവർക്ക് വരുവാൻ ഞാൻ അനുവദിക്കില്ല  …..

അതുകൊണ്ട്……
നാളെ നിന്റെ കണ്ണന്റെ മുന്നിൽ ഒരുങ്ങുന്ന വിവാഹ പന്തലിൽ വച്ച്……
ഞാൻ അവൾക്ക് ഒരു താലി മാല സമ്മാനിക്കുവാൻ പോകുന്നു…..

നിന്റെ മനസ്സ് എനിക്കൊപ്പം ഉണ്ടാവില്ലേ ദേവു…..'”

അവൻ കാതരമായി പതിയെ അരുളി…..
അവൻ ചോദിച്ച ചോദ്യങ്ങൾക്കെല്ലാം സമ്മതമെന്ന പോലെ….
ദേവുവിന്റെ ചിത്രത്തിന് മുന്നിൽ ഉള്ള ആ എണ്ണ പോലും വറ്റിയ ചെറു വിളക്കിൽ ചെറു ദീപം തെളിഞ്ഞു…..

അവൾ സന്തോഷിക്കുക തന്നെയാണ്….
ഇവിടെ അല്ലെങ്കിൽ മറ്റൊരു ലോകത്ത് ഇരുന്ന്…..

കാലം എല്ലാം നിശ്ചയിക്കുന്നു….

ജനനവും മരണവും…
പുണ്യവും സന്തോഷവും സങ്കടവും….
പരിഹാരവും….
നോയും…..
നിയോഗവും…. കർമ്മവും വിധിയും എല്ലാം കാലം നിശ്ചയിക്കുന്നു…..

ഒരുവൻ എത്രയൊക്കെ ശ്രമിച്ചാലും കാലത്തിന്റെ വിധിയെ മറികടക്കാൻ…..
ഈശ്വരന് പോലും കഴിയില്ല……

അത് തന്നെയാണ് ഇതും…..
രുദ്രൻ പാർവതിയെ അകറ്റി നിർത്താൻ നോക്കി…..
പാർവതി രുദ്രനെ വെറുക്കാനും നോക്കി….
പക്ഷെ കാലം അവരുടെ നിയോഗത്തിലേക്ക് അവർ പോലുമറിയാതെ സഞ്ചരിപ്പിച്ചു….

ആ നിയോഗത്തിൽ നിന്നുമൊരു ഒളിച്ചോട്ടം അസാധ്യമാണ്……

ആ നിയോഗത്തിന് മുന്നിൽ….
ഇന്നിതാ ഒരു ദേവാസുരൻ….
മുട്ട് മടക്കി വീണിരിക്കുന്നു…..

നടന്നുകൊണ്ടിരിക്കുന്നത് എല്ലാം നല്ലതിന്….
ഇനി നടക്കാൻ പോകുന്നതും നല്ലതിന്….
അവനെ തേടി ഇനിയും പലതും വരും ….
അതെല്ലാം കാലം അവനായി കരുതിവച്ച വേദനങ്ങൾ ആണ്…..

അത് അനുഭവിച്ചേ മതിയാവു…..

??????????

റൂമിലേക്ക് മാറ്റി എങ്കിലും സഞ്ജയ്‌ മരുന്നിന്റെ ഡോസിൽ ഇപ്പോളും മയക്കത്തിൽ തന്നെയാണ്…
.

പെട്ടെന്ന് അവന്റെ ഉൾമനസ്സിൽ ഒരു വാളിന്റെ ചിത്രം തെളിഞ്ഞു വന്നു…..
ഒപ്പം അതിന്റെ പിടിയിൽ  അമർന്നിരിക്കുന്ന  ഒരു മനോഹരമായ കൈയും….. അത് രക്തത്താൽ പൂർണമായും നനഞ്ഞിരുന്നു….

അവന്റെ കാഴ്ച….
പുറകോട്ട് സഞ്ചരിച്ചു…..

രക്തം പുരണ്ട ആ വാളും  പിടിച്ചു നിൽക്കുന്ന ആളെയും അവൻ വളരെ വ്യക്തമായി കണ്ടു…..

അയാളെ കണ്ടതും അവന്റെ ഉപബോധ മനസ്സ് ഞെട്ടി വിറക്കുകയാണ് ചെയ്തത്….
കാരണം അവിടെ അവൻ കണ്ടത് അവളെയാണ്…..

പാറുവിനെ …..

ഇതുവരെ കാമത്തോടെയും പുച്ഛത്തോടെയും നോക്കിയാ ആ പാർവതി ദേവിയുടെ മഹാ ദുർഗ്ഗാ അവതാരത്തെ കണ്ട് sj എന്ന മഹിഷാസുരൻ ഭയന്ന് വിറച്ചു…..….

എന്നത്തേയും പോലെ അവൾ ഭയക്കുകയല്ല…..
അവനെ നോക്കി പുഞ്ചിരി തൂവുകയാണ്….

ആ ചിരിയിൽ ഒരായിരം അസുര സാന്നിധ്യം അവൻ ഉണർന്നു…. ഒപ്പം തൊട്ട് പുറകിലായി അവന്റെ നാൽപ്പതോളം ആളുകളുടെ മൃതദേഹവും……

എല്ലാം ഒരു സ്വപ്നം പോലെ കണ്ടുകൊണ്ടിരുന്ന അവൻ ഞെട്ടി ഉണർന്നു…. അതിന്റെ തരിപ്പിൽ ശരീരം ഒന്ന് അനങ്ങിയതും വയറിൽ സ്റ്റിച് ഇട്ട് തുന്നി കൂട്ടിയ മുറിവ് അത്യധികം വേദനയോടെ അവനെ നോവിച്ചു……

അവന്റെ ശരീരം ഒന്ന് വിറച്ചുപോയി…..

‘”” സഞ്ജയ്‌…..
Are you ok……
എന്ത് പറ്റി……'””

ഏറെ പരിചിതമായ ആ ശബ്ദമാണ് അവനെ ഉണർത്തിയത്…..
Sj തന്റെ അരികിൽ ഇരിക്കുന്ന ആളെ നോക്കി……

‘”” വേദാ…….'””

‘”” ഞാൻ ഇവടെ ഉണ്ട്……
തനിക്ക് ഇപ്പോൾ എങ്ങനെയുണ്ട്…..'””

വേദ അവനോട് ചോദിച്ചു…..

‘”” That’s not important this time…..
Were is she…..
എന്നെ കുത്താനും മാത്രം ധൈര്യം കാണിച്ച ആ ****** മോൾ എവടെ……'””

Sj കോപം നിയന്ത്രിക്കുവാൻ കഴിയാതെ അലറി…..

‘”” എല്ലാം പറയാം…..
നീയിപ്പോ റസ്റ്റ്‌ എടുക്ക് sj….
ഡോക്ടർ അധികം സ്‌ട്രെയിൻ കൊടുക്കരുത് എന്ന് പറഞ്ഞതാണ്…'””

വേദ അവനോട് പറഞ്ഞു…..

‘”” എനിക്കിപ്പോ വേണ്ടത് റസ്റ്റ്‌ അല്ല വേദാ….
എനിക്ക് അറിയേണ്ടത് അവളെ കുറിച്ചാ…..
Were is she……
പിന്നെ അവനെ വെട്ടി കൊന്നോ ഇല്ലയോ…..??'””

Sj ചോദിച്ചു…. വേദക്ക് അവനെ നിയന്ത്രിക്കുവാൻ കഴിഞ്ഞിരുന്നില്ല…..

‘”” സഞ്ജയ്‌…..
അപ്പോൾ നീ ഒന്നും കണ്ടില്ലേ…..'””

വേദ ചോദിച്ചു…..

‘”” ഞാനെന്ത് കാണാനാടോ…. താലി കെട്ടും മുമ്പ് ആ പന്ന *** മോളെന്റെ പള്ളക്ക് കത്തി കേറ്റിയില്ലേ……ഇതൊന്നും ആരും തന്നോട് പറഞ്ഞില്ലേ…..
അവളെ കൊന്നോ അതോ എവിടേലും പൂട്ടി ഇട്ടോ…..'””

Sj അലറിക്കൊണ്ട് ചോദിച്ചു….. വേദ ഒരു നിമിഷം നിശബ്ദമായി നിന്നുപോയി….

‘”” സഞ്ജയ്‌……
നീ ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം….
അവൾ രക്ഷപ്പെട്ടു…..
പിന്നെ നീ പറഞ്ഞ അവനും….…..'””

വേദ പറഞ്ഞത് കേട്ടപ്പോൾ sj യുടെ സകല നിയന്ത്രണവും ഇല്ലാതായി….. അവനാ കട്ടിലിൽ കിടന്ന് ഒരു ഭ്രാന്തനെ പോലെ അലറി……

‘”” ആ………….
രക്ഷപ്പെട്ടെന്നോ……
How is possible…….
പിന്നെ സമറും എന്റെ അനിയനും അടക്കം 46 പേർ അവടെ ചെരക്കാൻ നിൽക്കായിരുന്നോ……””

‘””” sj……
അവിടെ നടന്നത് അതല്ലാ……
നീ പറഞ്ഞ 46 പേരിൽ….
ജീവ അടക്കം 45 പേരും ഇപ്പോൾ ജീവനോടെ ഇല്ലാ…..'””

വേദ പറഞ്ഞത് കേട്ടതും അവൻ ഞെട്ടി വിറച്ചു പോയി……

‘”” നീ എന്താ പറഞ്ഞേ …….
ആരും ജീവനോടെ ഇല്ല എന്നോ……'”””

‘”” അതെ സഞ്ജയ്‌……
എല്ലാവരും മരിച്ചു….. ഒരു തെളിവുപോലും ബാക്കിവയ്ക്കാതെ ……'””

വേദയുടെ വാക്കുകൾ  അവനു് വിശ്വസിക്കുവാൻ പോലും സാധിച്ചില്ല ….

‘”” വേദാ…….
എന്റെ അനിയൻ എവിടെടാ……
അവന് എന്താണ് പറ്റിയത് ……
പറാ…….
ജീവ എവടെ……..'””

അവനൊരു മൃഗത്തെ പോലെ അലറി…..

‘”” ശാന്തനാവു സഞ്ജയ്‌……
ഞാൻ പറയാൻ പോകുന്നത് കേൾക്കാൻ  നിന്റെ  മനസ്സ് ബലപ്പെടുത്തണം …..
നടന്നിരിക്കുന്നത്  കൂട്ടക്കൊലയാണ് ….
ചെന്നൈ സിറ്റിയെ തന്നെ  ഞെട്ടിച്ച കൂട്ടക്കൊല….
അതിൽ….
അതിൽ നമ്മുടെ ജീവയും…..'””

വേദ ഒന്ന് പറഞ്ഞു നിർത്തി …..
ഏറെ വേദനയോടെ അവൻ  തിരിച്ചറിയുകയായിരുന്നു…..
അവർ പറഞ്ഞു വരുന്നത്  തന്റെ സഹോദരന്റെ മരണവാർത്തയാണെന്ന് …..

സഞ്ജയ്ക്ക് ഒന്നും ഉൾക്കൊള്ളുവാൻ പോലും  സാധിച്ചില്ല….. അവന്റെ കണ്ണിൽ നിന്നും സങ്കടത്തിന്റെ നീർച്ചാലുകൾ ചൂടോടെ ഒലിച്ചിറങ്ങി……

കാരണം ഇന്നവൻ അനാഥനായി മാറിയിരിക്കുന്നു ….. ഒരുകാലത്ത്  രണ്ട് പാവം പെൺകുട്ടികളെ  അനാഥരാക്കിയത് പോലെ ……

അവൻ ചെയ്ത കർമ്മ ഫലം അവനെ തേടി വന്നിരിക്കുന്നു….

ഏറെ നേരത്തേക്ക് അവനു ചലനശേഷി പോലും  നഷ്ടമായിക്കഴിഞ്ഞു….. തന്റെ അടുത്തിരിക്കുന്ന വേദയുടെ ആശ്വാസവാക്കുകൾ പോലും അവന് കേൾക്കുവാൻ സാധിച്ചില്ല……

തനിക്കുള്ളതെല്ലാം നഷ്ടമായവനെപ്പോലെ സഞ്ജയ്‌ ആ ആശുപത്രിക്കിടക്കയിൽ   അതേ കിടപ്പ് തുടർന്നു…..

????????

ബാംഗ്ലൂർ സിറ്റി ലക്ഷ്‌മിയമാക്കി acp മാർട്ടിൻ റോയുടെ വാഹനം പുറപ്പെട്ടു കഴിഞ്ഞു….

ഏകദേശം ഉച്ച കഴിഞ്ഞു 2 മണിയോടെ അവരുടെ ഔദ്യോഗിക വാഹനം മരിച്ചുപോയ  ഫിലിപ്പ് മാത്യുവിന്റെ വീടിന് മുന്നിൽ  എത്തി…..

ഒരു കറുത്ത  കൂളിംഗ് ഗ്ലാസും വെച്ച്  മാർട്ടിൻ ആ വാഹനത്തിൽനിന്ന്  പുറത്തേക്കിറങ്ങി….. കൂടെ  ആ കേസ് ഫയലുമായി  എസ് ഐ  സാക്ഷിയും   ഉണ്ടായിരുന്നു……

കഥയിലെ പുതിയ വില്ലന്റെ കൂർമ്മയുള്ള കഴുകൻ കണ്ണുകൾ  ആ വീടിനെ മുഴുവനായി  ഒന്ന് വീക്ഷിച്ചു…..

‘”” സാക്ഷി……..'””

‘” സാർ……??'””

‘”” ഈ നാട് ഭരിക്കുന്ന  മന്ത്രിമാരുടെയും  എംഎൽഎമാരുടെയും  ഒക്കെ ഒരു ഭാഗ്യമേ…..
ഉണ്ടാക്കി വച്ചിരിക്കുന്നത് കണ്ടോ…..
കൊട്ടാരം പോലെയുണ്ട്…..
ഞാനൊക്കെ പോലീസിൽ ചേർന്നതിന് പകരം രാഷ്ട്രീയത്തിലേക്ക് ഇറങ്ങേണ്ടതായിരുന്നു ……””

മാർട്ടിൻ ഒരു തമാശ രൂപേണ അവളോട് പറഞ്ഞു…..

‘”” ഇനിയിപ്പോൾ പറഞ്ഞിട്ട് എന്താണ് സർ കാര്യം…..
അതൊക്കെ ആയ പ്രായത്തിൽ  തോന്നേണ്ടതല്ലേ …….'””

സാക്ഷിയും അതേ സ്വരത്തിൽ  അയാളോട് ചോദിച്ചു…..അവളുടെ മറുപടി കേട്ട മാർട്ടിൻ  ഒന്ന് ചിരിച്ചു പോയി…….

‘”” ഹ ഹ ഹ ഹ……
ശരിയാണ് സാക്ഷി……
പക്ഷേ എന്തു ചെയ്യാനാ…..
എനിക്ക് ഇതൊക്കെയല്ലേ  ചേർന്നത്….
ലോക്കപ്പിൽ ഒരു പ്രതിയെ  കൊണ്ടുവന്ന് ഇഞ്ചി ചെരക്കുന്ന പോലെ ചരക്കുന്ന  സുഖം….
ഈ ജനങ്ങളെ പറ്റിക്കുമ്പോൾ കിട്ടുമോ….'””

മാർട്ടിൻ അവളെ നോക്കി ചോദിച്ചു…..
സാക്ഷിക്ക്  മറുപടി ഇല്ലായിരുന്നു…..

അവരാ വീടിനുള്ളിലേക്ക്  നടന്നു….
പൂട്ടിയിട്ടിരിക്കുന്ന  അതിന്റെ താക്കോൽ  സാക്ഷി തന്റെ പോക്കറ്റിൽനിന്ന്  എടുത്ത് കതക് തുറന്നു ……

ഒരുതരം  പഴക്കത്തിന്  മണം…..
അകമെല്ലാം  മാറാലകൾ കൊണ്ട്  നിറഞ്ഞിരിക്കുന്നു…..

അതൊന്നും വലിയ ശ്രദ്ധ കൊടുക്കാതെ  അവർ  അകത്തേക്ക് നടന്നു…..
ഉള്ളിൽ അടഞ്ഞുകിടക്കുന്ന  ഒരു മുറിയിലേക്ക്  അവൾ അയാളെ കൊണ്ടുചെന്നു…..

അവിടെയും അവസ്ഥ  വ്യത്യസ്തമല്ല…..

‘”” സാർ…..
മുൻമന്ത്രി ഫിലിപ്പ് മാത്യു….
അദ്ദേഹത്തിന്റെ അച്ഛൻ മാത്യു തലകൻ…
മകൻ റോഷൻ എന്നിവരുടെ ബോഡി….
ഇവിടെ നിന്നുമാണ്  ലഭിച്ചത്….
കൂടാതെ  പുറത്ത് കാവൽ നിന്ന  ഒരു പോലീസുകാരനും  വെട്ടുകൊണ്ട് മരിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്…..'””

സാക്ഷി അയാൾക്ക്  വിശദമായി  പറഞ്ഞുകൊടുത്തു…..

‘”” ഹ്മ്മ്……
ഓക്കേ…..
മരിച്ചവർ എന്തെങ്കിലും വിധത്തിൽ  ഡിഫൻസിന് ശ്രമിച്ചതായി അറിവ് കിട്ടിയോ…..'””

മാർട്ടിൻ അവളോട് ചോദിച്ചു…..

‘”” ഇല്ല സാർ…..
പോസ്റ്റുമോർട്ടത്തിൽ  അങ്ങനെ ഒരു സൈനും  കണ്ടെത്തിയിട്ടില്ല….
കൂടാതെ അദ്ദേഹത്തിന്റെ മകൻ  റോഷൻ എഴുന്നേൽക്കാൻ പോലും സാധിക്കാതെ  കിടപ്പിലായിരുന്നു…..'”

‘”” ഓ……
അവന് എന്ത് പറ്റിയതാണ്…..??'””

മാർട്ടിൻ ചോദിച്ചു….

‘”” ഏകദേശം മരണം നടക്കുന്നതിന് ആറുമാസം മുമ്പ്  റോഷൻ ഒരു ആക്സിഡന്റിൽ പെട്ടിരുന്നു…..
അന്നുതൊട്ട് അവനാ കട്ടിലിൽ നിന്ന് എഴുന്നേറ്റിട്ടില്ല…..'””

സാക്ഷി പറഞ്ഞു…..
മാർട്ടിൻ അതിന്  ഒന്ന് മൂളുക മാത്രം ചെയ്തു…..

‘”” പക്ഷേ സാർ…..
അവസാനമായി വന്ന  ഇന്റർപോൾ അന്വേഷണത്തിൽ  അവന്റെ ദേഹത്ത്  ചെറിയ രീതിയിലുള്ള  ചതവിന്റെ പാട്ടുകൾ  കണ്ടെത്തിയിരുന്നു…..
എന്നാൽ അത് സംഭവിച്ചത്  മരണം നടക്കുന്ന സമയമല്ല…..
മാസങ്ങൾക്ക് മുന്നേ ആണ്……'””

സാക്ഷി പറഞ്ഞു…..

‘”” മാസങ്ങൾക്കു മുന്നേയൊ…..
എന്നിട്ടും ആ പാട്ടുകൾ  പോയില്ല എങ്കിൽ  അടിച്ചവൻ  അത്ര നിസാര  അല്ലല്ലോ….
അതിനെപ്പറ്റി  അന്വേഷിച്ചിരുന്നൊ……??'””

എസിപി മാർട്ടിൻ റോയ്  ചോദിച്ചു……

‘”” അന്വേഷിച്ചിരുന്നു സാർ ……
അതിൽനിന്നും അറിഞ്ഞത്  കോളേജിൽ ഉണ്ടായ  ഒരു സംഘർഷത്തിൽ റോഷന്  നല്ല രീതിയിൽ  തല്ലു കിട്ടി  എന്നായിരുന്നു…..
പക്ഷേ ആരെന്ന് മാത്രം  അറിയാൻ സാധിച്ചില്ല……'””

“”” ആരാണ് ഇതെല്ലാം  പറഞ്ഞുതന്നത്…..'””

‘”” ആ കോളേജിലെ  പ്രിൻസിപ്പാൾ ആണ് സാർ ….. “”

അവൾ പറഞ്ഞു……

‘”” ഹ്മ്മ്……
ഓക്കേ……
ഇവരിൽ ആർക്കാണ് നിങ്ങൾ അപൂർവ്വമായി കാണപ്പെട്ട ആ മരണം  ഉണ്ടായി എന്ന് പറഞ്ഞത്……'””

“”” ഇവരിൽ ആർക്കുമില്ല സർ…..
അത് മുകളിലെ നിലയിലെ  ഒരു മുറിയിൽ  സംഭവിച്ചതാണ് …..
അതും ഫിലിപ്പ്  സാറിന്റെ  മകൾ സോഫിക്ക്…..'””

‘”” ക്രൈം സീൻ  ഒന്ന് കാണിക്ക്…..'””

മാർട്ടിൻ പറഞ്ഞു…..
അവൾ അവനെയും കൂട്ടി ആ വലിയ വീടിന്റെ  മുകളിലെ നിലയിലേക്ക്  നടന്നു …..
അവിടെയും ഇതുപോലെ  ധാരാളം മുറികളുണ്ട്…..

അതിൽ സോഫി മരിച്ചുകിടന്ന ആ മുറിയിലേക്ക്  അവർ കയറിച്ചെന്നു …..

ബാൽക്കണി യോട് ചേർന്ന്  ഒരു മനോഹരമായ മുറി….
മാർട്ടിന്റെ കണ്ണുകൾ  അവിടമാകെ  പറന്നു…..

‘”” ഹ്മ്മ്…….
കൊള്ളാല്ലോ സാക്ഷി…..
ആ ചെക്കന്റെ മുറിയെക്കാൾ വലുതാണല്ലോ ഇത്……”””

മാർട്ടിൻ ചോദിച്ചു..

സാക്ഷി ഒന്നും തന്നെ പറഞ്ഞില്ല…..

‘”” സാർ……'””

അവൾ അയാളെ ഒരു ചെറു മടിയോടെ  വിളിച്ചു……

‘”” പറയൂ സാക്ഷി……??'””

‘”” അത് പിന്നെ സാർ … ഞാനീ കേസിനെപ്പറ്റി  വായിച്ചു തരട്ടെ….
എന്നാലേ ഇനി പറയുന്ന കാര്യങ്ങൾ  ക്ലിയർ ആവു………'””

സാക്ഷി പറഞ്ഞു……

‘”” ഇങ്ങനെ തിരക്ക് കൂട്ടല്ലേ  എന്റെ പൊന്നു സാക്ഷി……
ഇന്നിപ്പോ ഇതിനെപ്പറ്റി  പഠിക്കുവാൻ  എനിക്കൊരു ഇൻട്രസ്റ്റ് ഇല്ല …..
ഇൻട്രസ്റ്റ് ഇല്ലാതെ  ഒരുകാര്യം പഠിച്ചാൽ  അത് തലയിൽ നിൽക്കുമോ……
അതുകൊണ്ട് നാളെയാവട്ടെ….
എല്ലാം……'””

മാർട്ടിൻ അവളോട് പറഞ്ഞു……
ശരിക്കും അവന്റെ  ചെയ്തികൾ  വളരെ വ്യത്യസ്തമായിരുന്നു …….
എന്നാൽ കേൾക്കാതെയും  വഴികളില്ല….

‘”” എന്നാ സാർ  ഏതെങ്കിലും ഹോട്ടലിൽ  ഒരു മുറി ബുക്ക് ചെയ്യട്ടെ ……'””

അവൾ ചോദിച്ചു…..

“” എന്തിനാണ് സാക്ഷി……
ഇത്ര വലിയ  മന്ത്രി ഭവനം  നിന്റെ മുന്നിൽ ഉണ്ടായിട്ടും വേറെ മുറി തപ്പി  പോവുകയാണോ……??'”””

അവൻ ചോദിച്ചു…..

‘”” അത് സാർ….
ഇതൊരു മരണം നടന്ന വീടല്ലേ……'””

‘”” എന്താടോ പോലീസുകാരി ……
തനിക്കീ വീട്ടിൽ കിടക്കാൻ പേടിയുണ്ടോ…..??'””

മാർട്ടിൻ  അർത്ഥം വച്ചൊരു  ചിരിയോടെ  അവളോട് ചോദിച്ചു……

‘”” അതല്ല സാർ…..
ഇതൊരു ക്രൈം സീൻ അല്ലേ…..
ഇവിടെ താമസിക്കുക എന്നൊക്കെ വച്ചാൽ….'””

അവൾ സംശയത്തോടെ ചോദിച്ചു…..

‘”” ഇതൊരു ക്രൈം സീൻ ആണെങ്കിൽ  നമ്മളാ ക്രൈം  അന്വേഷിക്കുന്ന ഉദ്യോഗസ്ഥരാണ് …..
അപ്പോൾ ഇവിടെ കേറി കിടക്കുന്നതിൽ ഒരു തെറ്റുമില്ല….
Am i right…..??'””

അവൻ അവളോട് ചോദിച്ചു….

‘”” yes സാർ……'””

സാക്ഷി ഒറ്റശ്വാസത്തിൽ  ഉത്തരം നൽകി….

‘”” ഗുഡ്…..
അപ്പോൾ ആരെയെങ്കിലും ഒക്കെ ഒന്ന് വിളിച്ച് ഇവിടെയൊക്കെ ഒന്ന്  വൃത്തിയാക്കി ഇടാൻ  പറ…..
പ്രത്യേകിച്ച് ഈ മുറി  എനിക്ക് വല്ലാതെ ഇഷ്ടമായി….. അതുകൊണ്ട് ഞാൻ ഇവിടെ കിടന്നോളാം ……
ഒരു കൊലപാതകം നടന്നു വീട്ടിൽ  സാക്ഷിക്ക് ഒറ്റയ്ക്ക് കിടക്കാൻ പേടിയുണ്ടെങ്കിൽ  തനിക്കും വരാം…..'””

ഒരു വശ്യമായ ഭാഷയൊടെയാണ്  അവൻ അത് ചോദിച്ചത്…..

‘”” വേ.. വേണ്ട സാർ ……
ഞാൻ ഒറ്റയ്ക്ക് കിടന്നു കൊള്ളാം…..'””

സാക്ഷി  അങ്ങനെ നോക്കി പറഞ്ഞുകൊണ്ട്  ഒഴിഞ്ഞുമാറി…..
ഈ വീട്ടിൽ  അയാൾക്കൊപ്പം  ഒറ്റയ്ക്ക് നിൽക്കുന്നത് ഓർക്കുമ്പോൾ തന്നെ അവൾക്ക് വിറയൽ വന്നിരുന്നു …..
എന്നാൽ മറ്റു മാർഗങ്ങൾ ഇല്ലല്ലോ …..
സാക്ഷി  അയാൾക്ക് മുഖം കൊടുക്കാതെ  പുറത്തേക്കിറങ്ങി….

പോകുംവഴി  അയാളോട് തോന്നിയ എല്ലാ അമർഷവും  ശബ്ദം പോലും പുറത്തു വരാതെ പല്ലു കടിച്ച്  അവൾ പറഞ്ഞിരുന്നു…..

??????????

148 Comments

  1. ❤️❤️❤️❤️♥️♥️♥️♥️

  2. next part katta waiting

  3. ?

Comments are closed.