⚔️ദേവാസുരൻ⚒️s2 ep15(demon king-dk) 2947

Views : 272063

– അറിയപ്പെടാത്ത സ്ഥലം –

വിഭവസമൃധമായ ഭക്ഷണം അവർ കഴിച്ചു കഴിഞ്ഞിരുന്നു….

ഇവയുടെ പരിചരകർ ചെറു പത്രങ്ങളിലായി എച്ചിൽ ആയ കയ്യുകൾ വൃത്തിയാക്കുന്നതിനായി ശുദ്ധ ജലം കൊണ്ടുവന്ന് ആ മേശമേൽ വച്ചു…..

ഒപ്പം തന്നെ ബാക്കിയായ ഭക്ഷണവും എച്ചിൽ പാത്രങ്ങളും എടുത്തുകൊണ്ടു അവർ പുറത്തേക്ക് നടന്നു…..

ആ 12 പേർ തങ്ങളുടെ കരങ്ങൾ ശുദ്ധിയാക്കി നന്ദിയുള്ള കണ്ണുകളോടെ ഇവ എന്ന ചെകുത്താനെ നോക്കി….

‘”” വിരുന്ന് എല്ലാവർക്കും ഇഷ്ടമായോ……
എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക……'””

ഇവ വളരെ താഴ്മയോടെ അവരോട് പറഞ്ഞു….

‘”” അങ്ങ് എന്താണീ പറയുന്നത്….. പോരായ്മയോ….. ഇത്ര സ്വാദിഷ്ടമായ ഉണവ് ഞങ്ങൾ കഴിച്ചിട്ട് നാളേറെ ആയി……
ഞങ്ങളുടെയും ഞങ്ങളുടെ മക്കളുടെയും വിശപ്പ് അടക്കിയ അങ്ങ് ദൈവമാണ്……'”

‘”” ഇത്ര വലിയ വാക്കുകൾ ഒന്നും പറയരുത്…..
നിങ്ങൾ എല്ലാവരും എന്റെ അതിഥികൾ ആണ്……'””

ഇവ അവരോട് പറഞ്ഞു……

‘” ചോദിക്കുന്നത് കൊണ്ടൊന്നും തോന്നരുത്…..
ഞങ്ങളെ പോലെ തന്നെ നിങ്ങൾ പിടിച്ചു വച്ചിരിക്കുന്ന ഞങ്ങളുടെ ആൾക്കാരും പട്ടിണിയിലാണ്….. അവർക്ക് എന്തെങ്കിലും…..'””

അതിലെ ഒരു മുതിർന്ന ആൾ അവളെ നോക്കി താഴ്മയോടെ ചോദിച്ചു……

‘”” അതൊന്നും ഓർത്ത് ആശങ്ക വേണ്ടാ…..
അവർക്കുള്ള ഉണവ് നേരത്തെ കൊടുത്തുകാണും…… ഞാൻ പറഞ്ഞല്ലോ….
നിങ്ങൾ എല്ലാവരും എന്റെ വിരുന്നുകാർ ആണ്……
ഈ ദ്വീപിലെ വിരുന്നുകാർക്ക് എന്നും ഞങ്ങൾ ഒരേ മര്യാദ തന്നെയാണ് നൽകുക…….'””

അവൾ പറഞ്ഞു……
കേട്ട നല്ല വാക്കുകൾ അവരുടെ മനസ്സിനെ വല്ലാതെ തണുപ്പിച്ചു…. അവർ നന്ദിയോടെ ഇവക്ക് മുന്നിൽ കൈ കൂപ്പി……

ഈ സമയമാണ് പത്തോളം പരിചാരകർ അവിടേക്ക് കടന്നുവന്നത്….

അവരുടെയെല്ലാം കയ്യിൽ തുണികൊണ്ട് മൂടിയ ഓരോ പ്ളേറ്റുകൾ ഉണ്ടായിരുന്നു…… അവസാനം വന്ന ആളുടെ കയ്യിൽ ഒരു വലിയ പാത്രവും……

അവിടെ ഉണ്ടായിരുന്ന മുതിർന്നവരായ 8 പേർക്ക് മുന്നിൽ അവർ ഓരോ പ്ളേറ്റ് വീതം വച്ചു……

എന്താണ് ഇവർ ഉദ്ദേശിക്കുന്നതെന്ന് അവർക്കാർക്കും മനസ്സിലായിരുന്നില്ല…..

ആ കൂട്ടത്തിലെ ഒരു കുട്ടി തന്റെ മാതാവിന്റെ മുന്നിൽ ഇരിക്കുന്ന പ്ളേറ്റിലെ തുണി അകറ്റാൻ പോയതും ഇവ അവൾക്ക് നേരെ കൈ നീട്ടി……

‘”” അരുത്…….
അതിൽ തൊടരുത്………..'”

ഗംഭീര്യം നിറഞ്ഞ ഒരു സ്ത്രീ ശബ്ദമായിരുന്നു അവർ കേട്ടത്…….
അപരിചിതമായ ലോകത്തെ കറുത്ത കോട്ടയുടെ മഹാറാണിയായ ഇവയുടെ ശബ്ദം…….
ആ ശബ്ദത്തിൽ അവിടം മുഴുവനുമൊന്ന്  കുലുങ്ങിപ്പോയി…..

ആ കുട്ടി പേടിച്ച് തന്റെ കൈ പിൻവലിച്ചു……

‘”” അത് തുറക്കുവാനുള്ള സമയം ആയിട്ടില്ല…..
ഞാൻ പറയാതെ ആരുമാ തുണിയിൽ കൈ വെക്കരുത്….. മനസ്സിലായോ……..'””

ഇവ അവരെയെല്ലാം നോക്കി പറഞ്ഞു…… വന്യതയുടെ ആ സ്ത്രീ ശക്തിക്ക് മുന്നിൽ എതിര് നിൽക്കാൻ അവരെക്കൊണ്ട് കഴിഞ്ഞില്ല……

അവൾ പറഞ്ഞതനുസരിക്കുന്ന പാവകളെ പോലെ അവർ അനങ്ങാതെ ഇരുന്നുപോയി…..

പരിചരകർ അവരുടെ പണികൾ തുടർന്നു….

കൊണ്ടുവന്ന ആ വലിയ പത്രം മേശയുടെ ഏറ്റവും അറ്റത്തായി വച്ചു….. അവിടെ അത് ഇറക്കി വക്കുവാൻ പാകത്തിനൊരു ഹോളും ഉണ്ടായിരുന്നു…. അതിലേക്കാണ് ആ പാത്രം ഇറക്കി വച്ചത്……

കൂടാതെ മറ്റൊന്ന് കൂടെ അവിടേക്ക് കൊണ്ടുവന്നിരുന്നു…..

ഒരു വലിയ ചെമ്പിന്റെ പ്രതിമ…..

ആ പ്രതിമയെ ഒറ്റ നോട്ടത്തിൽ കണ്ടാൽ ഒരു ചെകുത്താനെ പോലെയാണ് തോന്നുക….
രണ്ട് കൊമ്പുകകളും മനുഷ്യന്റെ രൂപവും ഉള്ള ആ പ്രതിമ മുകളിലേക്ക് നോക്കി വാ പൊളിച്ചു നിൽക്കുന്നു…..

ഇതെല്ലാം കണ്ട ആ 12 പേർ എന്തെന്ന് പോലുമറിയാതെ നെഞ്ചിടിപ്പോടെ നിന്നു…..

പരിചാരകർ എല്ലാം  തങ്ങളുടെ ജോലി പൂർത്തിയായതും മേശക്ക് ഇരു വശങ്ങളിലായി അല്പം അകലം പാലിച്ചു നിന്നു…….

പിന്നീട് എല്ലാം നിശബ്ദമായിരുന്നു…..
അവരെല്ലാം ഇവ എന്ന മന്ത്രവാദിനിയെ ഭയത്തോടെ നോക്കി നിന്നുപോയി….

അവൾ കണ്ണുകളടച്ച് നിൽക്കുകയാണ്……
പ്രകൃതിപോലും അവൾക്ക് മുന്നിൽ ഭയന്ന് നിശബ്ദയായിപ്പോയി…….കണ്ണുകളടച്ചിരുന്ന ആ രാക്ഷസ്സിയുടെ ചുണ്ടിൽ വിരിയുന്ന പുഞ്ചിരി എല്ലാവരെയും ഏറെ ഭയപ്പെടുത്തിയിരുന്നു……

പതിയെ പതിയെ കാലാവസ്ഥ ആകെ മാറുവാൻ ആരംഭിച്ച…….. പുറത്ത് കൊടും കാറ്റ് വീശുവാൻ കൂടെ തുടങ്ങി……. പെട്ടെന്നാണ് മറ്റൊരു സമസ്യ അവിടെ കാലെടുത്ത് വച്ചത്…….

‘”” ക്രാ……………… വ്…………'””

ആകാശം പിടിച്ചു കുലുക്കുന്ന ഇടിമുഴക്കം പോലെ ഒരു കഴുകന്റെ ഗർജനം ആ ലോകമാകെ മുഴങ്ങി…….

എല്ലാവരും ഭയത്തോടെ ചുറ്റിനും നോക്കി…..

കോട്ടയുടെ പടിഞ്ഞാറേ ദിക്കിൽ നിന്നും പറന്നുവരുന്ന ഭീമൻ കഴുകൻ…… അതിനേകദേശം അര മനുഷ്യന്റെ വലിപ്പമുണ്ട്……

ആ രൂപത്തെ മുന്നേ കണ്ടതിനാൽ തന്നെ കൂടുതൽ അത്ഭുതമൊന്നും ആർക്കും തോന്നിയില്ല…… പക്ഷെ കുട്ടികളുടെ ഭയം വീണ്ടും തിരിച്ചെത്തി കഴിഞ്ഞിരുന്നു…..

പോയ ലക്ഷ്യം വിജയകരമായി പൂർത്തീകരിച്ച ആ കഴുകന്റെ കൊക്കിൽ മൂന്ന് മുടി നാരുകൾ ഉണ്ടായിരുന്നു…..അത് സന്തോഷപൂർവ്വം ഇവ കൈകളിലേക്ക് എടുത്തു…..

‘”” മഹീരാ……..
നിന്റെ ദൗത്യം  വിജയകരമായി അവസാനിച്ചിരിക്കുന്നു……
അതിനുള്ള പ്രതിഫലം ഉടൻ തന്നെ ലഭിക്കുകയും ചെയ്യും….നിനക്കായുള്ള ഉണവ് ഉടൻ തയ്യാറാവുന്നതാണ്…….'””

ഇവ അവർക്ക് മനസ്സിലാവാത്ത മറ്റൊരു ഭാഷയിൽ കഴുകനെ നോക്കി പറഞ്ഞു…..
അത് കേട്ടതും ആ കഴുകൻ തന്റെ കൂറ്റൻ ചിറകുകൾ അടിച്ചു കൊണ്ട് മുകളിലേക്ക് പറന്നു…….

ആ നിമിഷങ്ങളിൽ ഇവ മറ്റൊരു ആളായി മാറിയിരുന്നു….. ചെകുത്താന്റെ വന്യതയുള്ള മറ്റൊരുവൾ….. തന്റെ കയ്യിലെ ആ മുടിനാരുകളിലേക്ക് അവൾ സൂക്ഷിച്ചു നോക്കി…..

അത് ചുവപ്പും നീലയും നിറങ്ങളിൽ ഇടയ്ക്കിടെ വെട്ടി തിളങ്ങുന്നു….. ആ കാഴ്ച അവളുടെ കണ്ണിന് കൂടുതൽ തിളക്കം നൽകി…..

‘””  ദേവാസുരാ…………
നീ ഇനി വെറും അസുരൻ മാത്രമാണ്…….
എന്റെ അടിമയായ വെറും അസുരഗണം……..
ഞാൻ കാത്തിരുന്നത് ഈ നിമിഷത്തെയാണ്…….'””

അവളുടെ ഉള്ളിൽ ഗൂഢമായ ചിരി വിടർന്നു….. പലരുടെയും നാശങ്ങൾക്ക് തുടക്കമായ തിന്മയുടെ ചിരി…..

-..തുടർന്ന് വായിക്കു.. –

അവിടെ നടക്കുന്നത് എന്തെന്ന് പോലുമറിയാതെ നിരപരാധികളായ 12 പേർ ഇതെല്ലാം നോക്കി നിൽക്കുന്നു…..

അവരിതുവരെ മനസ്സിലാക്കിയിട്ടില്ല…..
ഇനി വരാൻ പോകുന്ന നിമിഷങ്ങൾ എത്രത്തോളം വേദനാജനകമാണെന്ന സത്യം……

ഇവ തന്റെ കയ്യിലെ മുടിനാരുകൾ ആ പ്രതിമയുടെ രണ്ട് കൊമ്പുകളിലായി കോർത്ത് കെട്ടി…… ആ നിമിഷം തന്നെ അതിന്റെ കണ്ണുകൾ നീലയും ചുവപ്പും നിറങ്ങളിൽ പ്രകാശിച്ചിരുന്നു….. ഒരുതരം രത്നങ്ങൾ പോലെ……

ഇവ ആനന്ദപൂർവ്വം അവരെ നോക്കി…..

‘”” അപ്പോൾ ഞാൻ ആരംഭിക്കുകയാണ്……'””

ഇവ പറഞ്ഞു…. അവർ എന്തെന്ന് മനസ്സിലാവാതെ അവളെ നോക്കി….

‘”” ആരംഭിക്കുവാനോ…….
എന്ത്……..,??'””

അതിലെ ഒരാൾ ഇവിടെ നടക്കുന്ന സംഭവങ്ങൾ ഒന്നും മനസ്സിലാവാതെ ചോദിച്ചു……

‘”” ഒരു ചെറിയ ചടങ്ങ്……..
എല്ലാം ഈ ദ്വീപിലെ ആചാരങ്ങളായി കണ്ടാൽ മതി……
അതിഥികൾക്ക് വയറു നിറയെ ഭോജനം നൽകിയ ശേഷം ഞങ്ങളുടെ ദൈവത്തിന് ബലി ദാനം ചെയ്യും…..'””

അവൾ പറഞ്ഞത് കേട്ട് എല്ലാവരും ഞെട്ടി വിറച്ചുപോയി…. അവരുടെ കണ്ണുകളിലെ ഭയം ഇരട്ടിക്കിരട്ടിയായി മാറി……

‘”” നിങ്ങളെന്താ ഈ പറയുന്നത്….. ബലി കൊടുക്കാനോ….. ഞങ്ങൾ എന്ത് തെറ്റ് ചെയ്തു……:””

അവരിലെ ഒരാൾ ഭയത്തോടെ ചോദിച്ചു…..

‘”” ഹ ഹ ഹ ഹ……
തെറ്റ് ചെയ്‌താൽ ശിക്ഷിക്കുകയല്ലേ ചെയ്യുക….. നിങ്ങൾ പാവങ്ങളാണ്…..
വെറും സാധുക്കൾ….. അതിനാലാണ് ബലി നൽകുന്നത്….. പക്ഷെ ഇത്തവണ ഞങ്ങളുടെ ദൈവത്തിനല്ല…… ഞങ്ങളുടെ ദൈവത്തിന്റെ ശത്രുവിനാണ് നിങ്ങളെ ബലി കൊടുക്കുന്നത് ….. അവന് ഉണവായി മാറാൻ തിരഞ്ഞെടുക്കപ്പെട്ട നിങ്ങളുടെ കുട്ടികൾ ഭാഗ്യവർ തന്നെയാണ് …..'””

ഇവ ആ അവസാനം പറഞ്ഞ വാക്കുകൾ അവർക്ക് ഉൾക്കൊള്ളാൻ പോലും സാധിച്ചില്ല…. ആ കുട്ടികളുടെ അച്ഛനും അമ്മക്കും നെഞ്ച് പിളർക്കുമാറു വേദനയാണ് അത് നൽകിയത്….. സ്വന്തം മക്കൾക്ക് ഹാനി വരുന്നത് ഏത് അച്ഛനും അമ്മയുമാണ് സഹിക്കുക….
ഒപ്പം അവിടെ മറ്റൊന്ന് കൂടെ നടന്നു…..

ഭയന്ന് വിറച്ചു മാറി നിന്ന ആ നാല് പുരുഷന്മാർക്ക് മനസ്സിൽ ഒരു വല്ലാത്ത ധൈര്യം നിറഞ്ഞു……. ഒപ്പം തങ്ങൾ മരിക്കുമോ എന്ന ഭയവും അകന്നു……

മക്കൾക്ക് ഒരു ഹാനിയും വരുത്താതെ സംരക്ഷിക്കുക എന്ന പിതാവിന്റെ കർമ്മം അവരിൽ ഉണർന്ന് വരികയായിരുന്നു……

അവരെല്ലാം മറന്ന് അവിടെ നിന്നും ചാടി എഴുന്നേറ്റു….. അവരുടെ കണ്ണിൽ അഗ്നിയാണ്….. ആ അഗ്നി ചുറ്റിനും തിരിഞ്ഞു….

അവരെ ചുറ്റി നിൽക്കുന്ന ഇവക്കും ഇവയുടെ പരിചാരകർക്കും ഒരു ഭാവ വ്യത്യാസവുമില്ല…..

‘”” നമ്മൾ അടങ്ങിയാലും എതിർത്താലും ഇവർ നമ്മളെ കൊല്ലും……
ചത്താലും കുഴപ്പമില്ല….. നമ്മുടെ മക്കളെ ഇവർ തൊടരുത്…..'””

ഉള്ളിൽ നിറഞ്ഞ ധൈര്യത്തിൽ അതിലെ ഒരുവൻ എല്ലാവരും കേൾക്കെ വിളിച്ചുപറഞ്ഞു….. അവനിൽ നിറഞ്ഞ ആ ആത്മ ധൈര്യം ബാക്കിയുള്ള മൂവരിലും ഒരേപോലെ തന്നെ നിറഞ്ഞിരുന്നു…..

അവരുടെ ഭാര്യമാർ ആവട്ടെ തങ്ങളുടെ മക്കളെ ഒരു ആപത്തും സംഭവിക്കുവാൻ അനുവദിക്കില്ല എന്ന ദൃഡ നിശ്ചയത്തോടെ ഇറുകെ പിടിച്ചിരിക്കുന്നു……

അവർ നാലുപേരും കോപത്തോടെ അവരെ ഒന്ന് നോക്കിയതും ഇവയുടെ പരിചാരകർ എല്ലാം തങ്ങളുടെ അരയിൽ തിരികിയ വാൾ പുറത്തേക്ക് എടുത്തു….. ആ നിമിഷം തന്നെ അരുതെന്ന വിധത്തിൽ ഇവ കൈ നീട്ടിയിരുന്നു……

‘”” അരുത്…….
അവരെ ആരെയും ഒന്നും ചെയ്യരുത്……
ബലിയർപ്പണം ബലപ്രയോഗത്തിൽ ആവരുത്….. “””

ഇവ അത് പറഞ്ഞതും അവർ ഊരിയ വാൾ തിരികെ അരയിലേക്ക് തന്നെ വച്ചു…..

‘”” ഇവിടെ നിങ്ങൾ എതിർപ്പ് കാണിച്ചിട്ട് ഒരു പ്രയോജനവുമില്ല……
നിങ്ങളുടെ മക്കളെ ബലി നൽകുവാൻ തരിക….
ഞാൻ ഒരു പോറൽ പോലും വരുത്താതെ എല്ലാവരെയും വീടുകളിലേക്ക് വിടാം…..'””

ഇവ അവരെ നോക്കി പറഞ്ഞു……

‘”” നീ എന്താ പറഞ്ഞത്……
ഞങ്ങളുടെ മക്കളെ ബലി ചെയ്യാൻ തരാനോ…. അത് നടക്കുമെന്ന് നീ സ്വപ്നത്തിൽ പോലും വിചാരിക്കണ്ട ……
ഞങ്ങളെ കൊന്നേ നിനക്ക് കുട്ടികളെ തൊടാൻ സാധിക്കു…..'””

അതിലെ ഒരുവൻ പറഞ്ഞു…..

‘”” അതെ…….
സ്വന്തം കുട്ടികളെ രക്ഷിക്കാൻ കെൽപ്പ് ഇല്ലെങ്കിൽ ജീവിച്ചിരുന്നിട്ട് എന്താ പ്രയോജനം….
നീ വാടി *********……
ഞങ്ങളാണോ നീയാണോ എന്ന് നോക്കാം…..'””

മറ്റൊരുവൻ കൂടെ അവളെ നോക്കി രൂക്ഷമായി പറഞ്ഞു….. പക്ഷെ ഇതൊന്നും കണ്ട ഇവക്ക് യാതൊരു ഭാവ ഭേദവും തോന്നിയില്ല……
അവളുടെ ചുണ്ടിൽ ഇപ്പോഴുമാ ചെകുത്താന്റെ ചിരി ബാക്കിയുണ്ട്…..

അവൾ പതിയെ അവരെ നോക്കികൊണ്ട് തന്റെ വലം കൈ ചെറുതായി ഉയർത്തി…..
അതോടൊപ്പം തന്നെ ഒരു മായാജാലം പോലെ ആ കൈ വെള്ള നിറത്തിൽ പ്രകാശിച്ചിരുന്നു…..

“”” സഹകരിച്ചില്ലെങ്കിൽ സഹകരിപ്പിക്കാൻ എനിക്ക് നന്നായി അറിയാം…….'””

ഒരു പുച്ഛം കലർന്ന ചിരിയോടെ അവളത് പറഞ്ഞതും അങ്കംവെട്ടാൻ എഴുന്നേറ്റ് നിന്ന ആ നാലുപേർ തങ്ങളുടെ ഇരിപ്പിടത്തിലേക്ക് തന്നെ തിരികെ ഇരുന്നു…..

അവർക്ക് സ്വന്തം ഇഷ്ടപ്രകാരം ഒന്ന് അനങ്ങുവാൻ പോലും സാധിച്ചില്ല…

അവർ ആരുടെയോ നിയന്ത്രണത്തിൽ അകപ്പെട്ട പോലാണ് തോന്നിയത്….. ഇതെല്ലാം കണ്ട സ്ത്രീകൾക്കും ഭയമായി…..

ഇവ പതിയെ അവരെ നോക്കിയപ്പോൾ ആ സ്ത്രീകളും കുട്ടികളെ വിട്ട് സീറ്റിൽ പോയിരുന്നു……

തങ്ങളുടെ അച്ഛനും അമ്മയ്ക്കും എന്ത് പറ്റി എന്നുപോലും അറിയാതെ ആ നാല് വയസ്സ് പ്രായമുള്ള നാല് പെണ്മക്കൾ ഭയന്ന് വിറച്ചു…..

“”” നിങ്ങൾ എന്തിനാ പേടിച്ചു നിൽക്കുന്നേ……
ഇങ് ഓടി വന്നേ…….
വേഗം വന്നാ ആന്റി ഒരു സൂത്രം കാണിച്ചു തരാ………'”

ഇവ കുട്ടികളെ നോക്കി വാത്സല്യത്തോടെ പറഞ്ഞു….. പേടിച്ചിരണ്ട അവർ ഒന്ന് അനങ്ങുക പോലും ചെയ്യാതെ തങ്ങളുടെ അച്ഛനെയും അമ്മയെയും നോക്കിയിരുന്നു……….

Recent Stories

148 Comments

  1. ❤️❤️❤️❤️♥️♥️♥️♥️

  2. next part katta waiting

  3. 😜

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com