⚔️ദേവാസുരൻ⚒️s2 ep15(demon king-dk) 2946

ഇന്ദ്രൻ നേരെ കേറി ചെന്നത് അവന്റെ മുറിയിലേക്കാ…. അവിടെ തന്റെ പ്രിയതമ തലയിണയിൽ മുഖം പൊത്തി കിടക്കുന്നു…..

ഒരുതരം വിന്റേജ് മലയാളി നടികളെ പോലെ….
അവൾ കരയുകയാണെന്ന് അവന് മനസ്സിലായി…..

അത് കണ്ടപ്പോ അവന്റെ നെഞ്ചോന്ന് പിടച്ചുപോയി…..
തുറന്ന് കിടന്ന ആ സ്വർഗ്ഗ വാതിൽ കൊട്ടിയടച്ച് അവൻ അവൾക്കരികിലേക്ക്  നടന്നു…..

ശേഷം പതിയെ അവൾക്കടുത്തിരുന്നു ……

കണ്ണന്റെ രാധ ഇന്നേറേ വേദനയിലാണ്…..
അതിൽ ചുട്ട് നീറുന്ന ആ പെണ്മനം ശബ്ദം പോലും വെളിയിൽ വരാതെ ഏങ്ങൽ അടിച്ചു കരഞ്ഞു…….

ഇന്ദ്രന്റെ കരം അവളുടെ തോളിൽ പതിയെ അമർന്നു…..

‘”” ഇന്ദുസേ…………'””

ഇന്ദ്രന്റെ ഈണത്തിൽ പതിഞ്ഞ ശബ്ദം അവളുടെ കാതിൽ ഒരു സങ്കീതം പോലെ നിറഞ്ഞു കേട്ടു…… പക്ഷെ ആ കരത്തെ തട്ടി മാറ്റുകയാണ് ചെയ്തതവൾ…..

‘”” പിണക്കമാണോ ഈ ഏട്ടനോട്……
ഞാൻ വെറുതെ പറഞ്ഞതല്ലേ……
അത് ഇങ്ങനെ കാര്യമാക്കി എടുത്താലോ…..'””

ഇന്ദ്രൻ അവളോട് ചോദിച്ചു…..

‘”” വേണ്ടാ…..
ന്നേ തൊടണ്ട…… ഞാൻ എന്നോ കേറിവന്ന പെണ്ണാണല്ലോ……'””

അടക്കി പിടിച്ച ആ കരച്ചിലിനിടയിലൂടെ ഇന്ദുവിന്റെ ശബ്ദം നേർത്ത രീതിയിൽ വെളിയിൽ വന്നു…….

‘” അങ്ങനെ പറയല്ലേടാ…….
ഞാൻ സോറി പറഞ്ഞില്ലേ….. ഏട്ടനോട് ക്ഷമിക്ക് പൊന്നെ…….'””

‘”” നിക്ക് കാണണ്ടാ……
എന്നെ തൊടൂമ് വേണ്ടാ…..അ.. അല്ലേലും ഞാനാരാ……'””

ഇന്ദു കരഞ്ഞുകൊണ്ട് തന്നെ പറഞ്ഞു….. ഇന്ദ്രനും അത് കേട്ടപ്പോ ആകെ വിഷമം തോന്നിയിരുന്നു…. എന്ന് കരുതി വിട്ട് കളയാൻ പറ്റില്ലല്ലോ……

അവനൊന്നും നോക്കാതെ മുഖം പൊത്തി കരയുന്ന ഇന്ദുവിന്റെ വയറിൽ കൈ ചുറ്റി അവളെ പൊക്കിയെടുത്ത് ദേഹത്തേക്ക് ഇട്ടു….അപ്രധീക്ഷിതമായ അവന്റെ ചെയ്തിയിൽ ഇന്ദു ശരിക്കുമോന്ന് പുളഞ്ഞുപോയി….

ഒരു പാവയെ പോലെ നിസാരമായാണ് അവനവളെ എടുത്തതും…… ആ കരുത്തനായ യോദ്ധാവിന്റെ നെഞ്ചിൽ ഒരു പൂച്ചക്കുട്ടിയെ പോലെ വീണുപോയി അവൾ….

ആ സമയമാണ് അവളുടെ മുഖം പോലും ഇന്ദ്രൻ കണ്ടത്….. കരഞ്ഞു കലങ്ങി കണ്മഷി പോലും പരന്നിരിക്കുന്നു…..

‘””അശ്ശേ……
എന്താ പെണ്ണെ ഇത്…..
അവിടുന്ന് വന്ന തക്കത്തിനു ഇങ്ങനെയായൊ നീ….. ഒരുമാതിരി നാഗ വല്ലിയിലെ ശോഭനയെ പോലെ…….'””

ഇന്ദ്രൻ അവളെയൊന്ന് ഇളക്കുവാനായി പറഞ്ഞു…..

‘”” എന്നെ തൊടണ്ട എന്നല്ലേ പറഞ്ഞെ……
വിടെന്നെ…..'””

അവൻ പറഞ്ഞതൊന്നും കാതോർക്കാതെ ഇന്ദു കിടന്ന കിടപ്പിൽ പിടഞ്ഞു….. പക്ഷെ ഇന്ദ്രൻ വിട്ടതുമില്ല……

‘”” പിടിക്കാതെ നിക്ക് പെണ്ണെ അവടെ ……
നിനക്ക് തോന്നുന്നുണ്ടോ ഞാൻ പറഞ്ഞത് സത്യമാന്ന്…… എന്റെ ജീവനല്ലേ നീ…..
അമ്മേമ് നീയും ചേർന്ന് എന്നെ വട്ട് കളിപ്പിച്ചപ്പോ അറിയാതെ വായിന്നു വീണതല്ലേ……
അല്ലെങ്കിലും എന്നെ അങ്ങനാണോ നീ മനസ്സിലാക്കി വച്ചേക്കുന്നെ……'””

ചങ്ക് തകർന്നുള്ള അവന്റെയാ ചോദ്യം കേട്ടപ്പോ അവൾ പിടച്ചിൽ ഒന്ന് നിർത്തി…. പക്ഷെ കണ്ണിലെ കണ്ണുനീർ ഇപ്പോഴും ഒഴുകുക തന്നെയാണ്…… ഒരു പുഴപോലെ……

ആ നിറഞ്ഞ കണ്ണുകൾ അവന്റെ കണ്ണുകളിലേക്ക് പോയി……
അവൾക്കായി പിറന്ന ഇന്ദ്രന്റെ കണ്ണുകളിലേക്ക്…….

അതിൽ മുഴുവൻ പ്രണയമാണ്……
എത്ര എത്ര വാരി കോരി കൊടുത്താലും ഒടുങ്ങാത്ത അത്ര പ്രണയം……

‘” എ….. എന്നെ വേണ്ടെന്ന് പറഞ്ഞിട്ടല്ലേ…..
തമാശക്ക് പോലും ആ വാക്ക് എനിക്ക് കേൾക്കുന്നത് ഇഷ്ട്ടല്ല എനിക്ക് ……. ഏട്ടനെന്നേ വേണ്ടെങ്കിൽ പിന്നെ ഈ ഇന്ദു ആർക്ക് വേണ്ടിയാ…….'””

സങ്കടം അടങ്ങിയ ആ ചങ്കിൽ അവളുടെ വാക്കുകൾ ഇടറിയിരുന്നു…. ഇന്ദ്രൻ അവളുടെ നെറുകിൽ പതിയെ മുത്തി…

‘”” എനിക്ക് വേണ്ടി……
എനിക്ക് വേണ്ടിയാ നീ ….. ഞാൻ നിന്നെ പോലെ ആരെയും പ്രണയിച്ചിട്ടില്ല….. സ്നേഹം കൊടുത്തിട്ടുമില്ല….. ഈ ഇന്ദ്രന്റെ ചങ്കിലെ ശ്വാസം നിലക്കും വരെ ആ സ്നേഹം നിനക്കുള്ളതാ…… പിന്നെ……'””

അവനൊന്നു ചിരിച്ചു…..

‘”” പിന്നെ……???'””

‘”” നീ പെറ്റു കൂട്ടാൻ പോകുന്ന നമ്മുടെ പിള്ളേർക്കും കൂടെയുള്ളതാ…..'””

അവന്റെ മറുപടി കേട്ട അവൾക്ക് നന്നേ നാണം വന്നു… കണ്ണുനീർ ഒലിച്ച ആ കവിളിനകൾ ചുവന്നുപോയി…. ആ റോസാ പൂ ചുണ്ടുകളിൽ ഒരു ചെറു പുഞ്ചിരി വിടർന്നു…. ഇന്ദ്രന്റെ കൈകൾ അവളുടെ കവിളിൽ ഉണങ്ങി കിടന്ന കണ്ണുനീരിനെ പതിയെ തുടച്ചു…….

‘”” നാണം വന്നോ എന്റെ  പെണ്ണിന്……'””

‘”” ഹ്മ്മ്…….'””

‘”” അയ്യടാ…….
എത്ര പെട്ടെന്നാ നീ മാറിയെ….. വെറുതെ അല്ലാ നിന്റെ ചേച്ചി പറയുന്നത്…..'””

‘”” എന്ത്……??'””

‘”” ഓന്തിന്റെ ജന്മം ആണെന്ന്……'””

‘”” ഹും ഹും…… ഏട്ടാ…….'””

‘”” ചിണുങ്ങാതെ ഇവടെ വാടി കാ‍ന്താരി പെണ്ണെ……'””

അവനവളെ തന്നോട് കൂടുതൽ ചേർത്തു….. ചായം പൂശാത്ത ആ പവിഴ ചുണ്ടുകളിൽ അവന്റെ ചുണ്ടുകൾ അമർന്നു….. അതൊരു ദീർഘ ചുംബനമായി മാറിയിരുന്നു….
പ്രണയത്താൽ വിരിഞ്ഞ അതി മനോഹരമായ ചുംബനം….. അതിന്റെ സുഖം ആവോളം നുകർന്നു ആ നവ മിഥുനങ്ങൾ……

???????????

ഭക്ഷണം എല്ലാം കഴിച്ചു കഴിഞ്ഞതും ലക്ഷ്മിയമ്മ പാത്രം എടുത്ത് വച്ച് പാറുവിന് ഗുളിക കൊടുത്തു…..

അവളത് വാങ്ങി വെള്ളത്തിനൊപ്പം കുടിച്ചിറക്കി…..
അമ്മ അവളുടെ നെറ്റിയിൽ ഒന്ന് തൊട്ട് നോക്കി…..

‘”” ചൂടിന് നല്ല മാറ്റമുണ്ട്……
നാളേക്ക് മാറും…….'””

ലക്ഷ്മിയമ്മ പറഞ്ഞു…….

‘”” ആഹ് അമ്മേ…….
തല വേദനക്കും നല്ല കുറവുണ്ട്……
ഹോസ്പിറ്റലിൽ പോയപ്പോ എത്ര പെട്ടെന്നാ മാറിയെ……'””

‘”” അത് പിന്നെ മാറാതിരിക്കോ….. ഒന്നവിടം വരെ പോകാമെന്നു പറഞ്ഞപ്പോ എന്തായിരുന്നു……'””

‘” അത് പിന്നമ്മേ……..
ഇൻജെക്ഷൻ വക്കില്ലേ….. അതാ……..'””

അവൾ അമ്മയെ നോക്കി പല്ലിളിച്ചു കാണിച്ചു……

‘”” അയ്യടാ……
എന്താ ചിരി…….നല്ല കുത്ത് തരും ഞാൻ…..
മര്യാദക്ക് കിടന്നോ അവടെ……'””

‘”” അമ്മ പോവാണോ……..'””

പാറു ചോദിച്ചു……

‘”” പിന്നെ പോവാതെ…… നേരം എത്രയായി……'”

ലക്ഷ്മിയമ്മ ചോദിച്ചു…….

‘”” ഹ്മ്മ്….. എന്നാ ശരി…….'””

അവളുടെ സ്വരത്തിൽ നേരിയ രീതിയിലൊരു വിഷാദ്ധം നിറഞ്ഞിരുന്നു…..

https://youtu.be/cvg05QeAsdk

‘”” മോൾക്ക് എന്തെങ്കിലും പറയാനുണ്ടോ എന്നോട്……'””

ലക്ഷ്മിയമ്മ ചോദിച്ചു…….

‘”” ഏയ്…….
ഒന്നുമില്ലമ്മേ…… അമ്മ പോയി കിടന്നോ…..'””

പാറു പറഞ്ഞു……

‘”” ദേ പെണ്ണെ…….
ചുമ്മാ കളിക്കല്ലേ……
വല്ലതും പറയാൻ ഉണ്ടേൽ പറാ……..'””

‘”” അ…. അത് അമ്മേ…….
ഇപ്പൊ തന്നെ പോണോ……
കുറച്ചു നേരം ഇരുന്നോടെ ഇവടെ…….'”

‘”” ഇത്രേ ഉള്ളോ…..
ഇത് ചോദിക്കാനാണോ മുഖം വാട്ടി നിന്നത്….. പറഞ്ഞാൽ പോരായിരുന്നോ…..'””

ലക്ഷ്മിയമ്മ അവളോട് അതും പറഞ്ഞുകൊണ്ട് അടുത്തിരുന്നു…… പാറുവിനതേറേ സന്തോഷം നൽകിയിരുന്നു…….

‘”” അമ്മേ……..'””

‘”” എന്താടാ പൊന്നേ…….'”

‘”” അതേയ്……
ഞാനീ മടിയിൽ ഒന്ന് കിടന്നോട്ടെ…..
കുറച്ചു നേരം മതി…….'””

‘”” നീ എന്തിനാ പെണ്ണെ ഇങ്ങനെ അനുവാദം വാങ്ങാൻ നോക്കുന്നെ……
വന്ന് കിടന്നോ…….'””

ലക്ഷ്മിയമ്മ പറഞ്ഞു….. അത് കേട്ടപ്പോ സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ തിളങ്ങിയിരുന്നു……. പാറു ആ അമ്മയുടെ മടിയിൽ തല വച്ച് മലർന്ന് കിടന്നു……

ഒരു കുഞ്ഞിനെ മടിയിൽ വക്കും പോലേ അവളെന്ന മകളെ മടിയിൽ കിടത്തി തലോടി ആ അമ്മ…… ഓരോ ദിനം കഴിയും തോറും അവളോടുള്ള സ്നേഹം കൂടുകയാണ്…..

അതെന്തെന്ന് മാത്രം അവർക്ക് മനസ്സിലായില്ല….പാറു ലക്ഷ്മിയമ്മയെ തന്നെ നോക്കി കിടപ്പാണ്….. ആ കണ്ണിൽ ഒരു വല്ലാത്ത സ്നേഹം പോലെ…..
ലക്ഷ്മിയമ്മ അവളെ നോക്കിയൊന്ന് ചിരിച്ചു….

‘”” നീ എന്താ ഇങ്ങനെ നോക്കുന്നെ…..'”

‘”” ഒന്നുല്ല…..'””

‘”” ഒന്നുല്ലേ……??'””

‘”” മ്ച്ച്…….'””

‘” എന്നാ ശരി……'””

‘”” അമ്മേ……..'””

‘”” എന്താടാ പൊന്നെ……'””

‘”” എനിക്ക് എന്ത് ഇഷ്ടമാണോ ഈ അമ്മേനെ……'””

“” ആണോ……'””

‘”” ആന്നെ…….'””

‘”” എന്റെ പാറു പെണ്ണിന് എത്ര ഇഷ്ടമുണ്ട് എന്നോട്…..'””

‘”” ഒത്തിരി……
ഒത്തിരി ഉണ്ട്…….. ദേ ആകാശം വരെ…..'””

അവളൊരു കൊച്ചു കുഞ്ഞിനെ പോലെ പറഞ്ഞു…….

‘”” ഹ ഹ ഹ ഹ  ഹ……
അത്രക്കുണ്ടോ……'””

‘”” ഹ്മ്മ്….. ഉണ്ടെന്നേ……'””

‘”” എനിക്കും എന്റെ പൊന്നിനെ ഇഷ്ട്ടമാ……. ആ ആകാശത്തേക്കാൾ……'””

‘”” സത്യം……..??'””

‘”” സത്യമാ……'””

അവൾക്കത് കേട്ടപ്പോ വല്ലാത്ത സന്തോഷം തോന്നി….. ആ കണ്ണുകൾ അല്പം നിറഞ്ഞിരുന്നു…..

‘”” എന്തിനാ കണ്ണ് നിറക്കുന്ന……'””

‘” സന്തോഷം കൊണ്ടാ……'””

‘”” തോന്നി……'””

‘”” എന്ത്…….??'””

‘”” സന്തോഷം വന്നാലും സങ്കടം വന്നാലും നീ കരയുമല്ലോ……'””

‘”” എന്നെ കളിയാക്കാൻ എന്താ ഉത്സാഹം….'””

‘”” കാര്യമല്ലേ പറഞ്ഞെ……'””

‘”” ഹ്മ്മ്….. അതെ അതെ……'””

‘”” ലക്ഷ്മിയമ്മേ……'””

‘”” എന്താടാ……'””

‘”” എനിക്കിങ്ങനെ കിടക്കുമ്പോ പണ്ടെന്റെ അമ്മേടെ മടീൽ കിടക്കുന്ന പോലാ തോന്നുന്നേ……'””

‘”” ആണോ…….'””

‘”” ഹ്മ്മ്……'””

‘”” അങ്ങനെ തന്നെ തോന്നിക്കോട്ടെ…..
നീ എന്റെ മോളെന്നെ അല്ലെ……
പിന്നെ ഒരു വ്യത്യാസം എന്താന്ന് വച്ചാ നീ എന്റെ വയറ്റിൽ നിന്ന് പിറന്നില്ലാന്ന് മാത്രേ ഉള്ളു…..
അതങ്ങ് നമുക്ക് മറക്കാം…… അല്ലെ…..'”

“” ഞാനതൊക്കെ എന്നെ മറന്നതാ……'””

പാറു ഒന്ന് ചിരിച്ചു……

‘”” പാറൂസേ…….'””

‘”” ഹാ……'””

‘”” നിനക്ക് ഇനി പഠിക്കണമെന്ന് തോന്നുന്നില്ലേ…..'””

‘”” അത് അമ്മേ……'””

‘”” നീ പറഞ്ഞോ……
അമ്മ മുത്തശ്ശനോട് പറയാ…..'””

ലക്ഷ്മിയമ്മ ചോദിച്ചു…..

‘”” ഇപ്പൊ വേണ്ടമ്മേ……
ഞാൻ പറയാ……'””

പാറു പറഞ്ഞു……

‘”” അതെന്താ ഒരു പറയല് …. താല്പര്യം ഇല്ലേ പഠിക്കാൻ…..'””

‘”” അത് പിന്നെ…..
പിജി എടുത്താൽ കൊള്ളാന്ന് ഉണ്ട്……'”

പാറു പറഞ്ഞു…..

‘”” എന്ന പിന്നെ അത് പറയാനെന്താ ഇത്ര മടി…. അടുത്ത ബാച്ച് തുടങ്ങുമ്പോ അഡ്മിഷൻ നോക്കാൻ പറയാ ഞാൻ…..'”

‘”” ഹ്മ്മ്…..'””

പാറു ഒന്ന് മൂളുക മാത്രം ചെയ്തു……

‘”” അതൊക്കെ കഴിഞ്ഞിട്ട് വേണം എന്റെ പാറുവിനും ഒരു ചെക്കനെ നോക്കാൻ….. “”

ലക്ഷ്മിയമ്മ അത് പറഞ്ഞപ്പോ ഒരു മങ്ങിയ ചിരി ചിരിക്കുക മാത്രമാണവൾ ചെയ്തത്…..

‘”” എന്താ നിന്റെ മുഖത്തിനൊരു വാട്ടം…..
ഈ മനസ്സിൽ ആരെങ്കിലും കേറിക്കൂടിട്ടുണ്ടോ…..'”

‘””  ഏയ്‌…….
ഞാനിത് വരെ ആരെയും പ്രേമിച്ചിട്ടൊന്നുമില്ലമ്മേ……ഇങ്ങോട്ട് വന്നവരെ നോക്കാനും പോയിട്ടില്ല…..'”

“” ഈ സുന്ദരി പെണ്ണിനെ ഇത്ര കാലമായി ഒന്ന് പ്രേമിച്ചിട്ട് പോലുമില്ല എന്നൊക്കെ പറയുമ്പോൾ അത്ഭുതം തോന്നുവാ……. ഇനി അമ്മയോട് കള്ളം പറയാണോ നീ…..'””

ലക്ഷ്മിയമ്മ ചോദിച്ചു……

“” ഞാനെന്തിനാ അമ്മേ കള്ളം പറയണേ…..
സത്യമായും ഇതുവരെ ഈ മനസ്സിൽ ഒരു ആണും കയറിയിട്ടില്ല……
ഓർമ വച്ച നാൾ മുതൽ സ്നേഹത്തേക്കാൾ ഏറെ കണ്ണുനീർ ആയിരുന്നല്ലോ എന്റെ കൂട്ട്….
കണ്മുന്നിൽ വച്ച് അമ്മയും ഏട്ടനും മരിച്ചു….
അച്ഛനെ ഒന്ന് രക്ഷിക്കുവാൻ പോലുമാവാതെ നാട് വിട്ട് ഓടിവന്നു……
എന്ത് ഗതികെട്ട കഥയാല്ലേ ഈ പാറുവിന്റെ….
അവൾ സ്നേഹിക്കുന്നവർ എല്ലാം അകന്ന് പോയിട്ടേ ഉള്ളു……
അത് ഇനിയും ആവർത്തിക്കുമോയെന്ന പേടി മാത്രമേ എനിക്കുള്ളൂ……'””

പാറു വിഷമത്തോടെ അരുളി……’
ലക്ഷ്മിയമ്മക്കും അത് കേട്ടപ്പോ ഒരുപാട് സങ്കടമായി

” ന്റെ മോള്‌ പഴയതൊന്നും ഓർക്കേണ്ട……
നീ ഇപ്പൊ ഇവിടത്തെ കുട്ടിയാ…..
നിന്നെ കരയിക്കുന്നവന്റെ അടിവേര് ഇളക്കും ശ്രീകുലത്ത്കാര്…… “‘”

പാറു ഒന്നും മിണ്ടിയില്ല….. അവളാ മടിയിൽ തല വച്ച് കിടന്നു…. അല്പം കഴിഞ്ഞപ്പോ അവൾ വീണ്ടും ആ അമ്മയെ നോക്കി…..

‘”” അമ്മേ……..'””

പാറു അവരെ വിളിച്ചു……

‘”” എന്താടാ……..'””

‘”” അമ്മ പറഞ്ഞ പോലെ ഞാൻ നാളെ ആരെയെങ്കിലും എന്നെ കെട്ടിയാ നിങ്ങളെ ഒക്കെ പിരിയേണ്ടി വരുമല്ലേ…….'””

അവളുടെ വാക്കുകൾ ഒരു കടാര പോലെ നെഞ്ചിൽ കുത്തിയിറങ്ങി ലക്ഷ്മിയമ്മയുടെ….
അവൾ പറഞ്ഞ ആ സത്യത്തെ പോലും ഉൾക്കൊള്ളാൻ ആയില്ല അവർക്ക്…… എന്തിനേറെ പറയുന്നു…. അത് ചിന്തിക്കുവാൻ പോലും സാധിക്കുന്നില്ല…..

‘”” എനിക്കറിയാ……
എന്റെ അനിയത്തി കേറിവന്ന ഈ വീട്ടിൽ അഥിതി ആയെ എനിക്ക് സ്ഥാനം ഉള്ളു….
എന്നിട്ട് പോലും എന്നെ ഈ വീട്ടിലെ ഒരാളായി കണ്ടു നിങ്ങളൊക്കെ…..
ഇന്നല്ലെങ്കിൽ നാളെ നമ്മളൊക്കെ പിരിയില്ലേ ….
അതാലോചിക്കുമ്പോഴാ മനസ്സിനൊരു നോവ്….
നിങ്ങളൊക്കെ എന്റെ ആരെല്ലാമോ ആയിക്കഴിഞ്ഞു ഈ കുറച്ചു സമയം കൊണ്ട്….'””

‘”” മോ…മോളിപ്പോ വേണ്ടാത്തതൊന്നും ചിന്തിക്കാൻ നിൽക്കണ്ടാ…അതൊക്കെ പിന്നെ ഉള്ള കാര്യങ്ങൾ അല്ലെ…..'””

ലക്ഷ്മിയമ്മ അവളോട് പറഞ്ഞു…..

‘”” അമ്മക്കും നല്ല വിഷമം ഉണ്ടല്ലേ…..
എനിക്കറിയാ……
പക്ഷെ സാരല്ല…..
കുറച്ചു കാലം എങ്കിൽ കുറച്ചു കാലം….
ഈ സ്നേഹം ഞാൻ ആസ്വദിക്കും……'””

പാറുവിന്റെ ഓരോ വാക്കും ആ അമ്മയുടെ ഉള്ളിൽ വല്ലാത്തൊരു അസ്വസ്ഥത നിറച്ചിരുന്നു….. കണ്ണിൽ നിന്ന് ചാടിയ കണ്ണുനീർ പുറത്ത് ഒഴുകാതിരിക്കാൻ അവരത് വേഗം തുടച്ചു നീക്കി……

‘”” നിനക്ക് വേറൊന്നും ചോതിക്കാൻ ഇല്ലേ എന്റെ മോളെ……
വെറുതെ എന്നെ ഇങ്ങനെ വിഷമിപ്പിക്കാൻ…..'””

‘”” ന്റെ ലക്ഷ്മി കുട്ടിക്ക് വിഷമായോ…….??'””

‘”” പിന്നെ ആവാതെ……'””

‘”” എന്നാ പിന്നെ നമുക്കീ ടോപ്പിക്ക് അങ്ങ് വിട്ടേക്കാം….. എന്ത് പറയുന്നു…….'””

‘”” അതാ നല്ലത്……'””

ലക്ഷ്മിയമ്മ പറഞ്ഞു……

‘”” എന്നാ പിന്നെ വേറെ എന്താ ചോതിക്കാ……
ഹാ……
നമുക്കിടയിൽ ഒരു കഥ ഇൻകംപ്ലീറ്റ് ആയി കിടപ്പുണ്ടല്ലോ……'””

‘”” അതെത് കഥാ…….'””

‘” അപ്പോഴേക്കും മറന്ന് പോയോ…..
ഇന്നലെ പറഞ്ഞു തന്നില്ലേ….. ഒരു രാജാവിന്റെ കഥ……'””

പാറു ചോദിച്ചു….

‘”” ഓഹ്…. അതോ…..'”

‘”” ഹാ…. അത് തന്നെ…….'””

‘”” അത് പിന്നെ ഇന്നലെ നിന്റെ മൂഡ് മാറ്റാൻ പറഞ്ഞതല്ലേ മോളെ….. അത് നീ പറഞ്ഞ പോലെ ഒരു ഇൻകംപ്ലീറ് സ്റ്റോറി തന്നെയാ…..'””

‘”” ശേ……. അങ്ങനെ പറയല്ലേ അമ്മാ……
ഇൻകംപ്ലീറ് ആണെങ്കിൽ കംപ്ലീറ്റ് ആയ വരെ പറാ……'””

പാറു ആ അമ്മയുടെ മടിയിൽ കിടന്ന് ചിണുങ്ങി…. അവരത് കണ്ടോന്ന് ചിരിച്ചു…..

‘”” ഹ്മ്മ്…… ശരി ശരി……. ഞാൻ ഏത് വരെ പറഞ്ഞു ഇന്നലെ….. ഓർമ്മയുണ്ടോ…..'””

ലക്ഷ്മിയമ്മ ചോദിച്ചു……

‘”” രാജാവിന്റെ മകൻ രാജ്യ ഭരണം ഏറ്റെടുത്തത് വരെ……'””

പാറു പറഞ്ഞു…..

‘”” ഹാ…..
അതുവരെ ആയല്ലേ…..
എന്നാ ബാക്കി പറയാ…..
‘ രാജാവിന്റെ മകൻ ഭരണം വളരെ ബുദ്ധി പൂർവ്വം ഏറ്റെടുത്ത് നടത്തി…. അവന്റെ കഴിവിൽ രാജാവ് പോലും ഏറെ പ്രീതി പെട്ടുപോയി…..
അപ്പോഴാണ് അദ്ദേഹത്തിന്റെ മൂന്നാമത്തെ സന്താനമായ മകൻ ഒരു പെണ്ണിനെ കണ്ടെത്തിയത്……
അതും അവന്റെ ഇളം പ്രായത്തിൽ….
അവളും അതി സുധരി തന്നേ ആയിരുന്നു…..
ഒരു പാവം രാജകുമാരി….. രാജാവ് ഒരു എതിരും കാണിക്കാതെ രാജ്യത്തെ ജനങ്ങളെ മുഴുവൻ സാക്ഷിയാക്കി അവരുടെ വിവാഹം നടത്തി കൊടുത്തു……
കൊട്ടാരത്തിൽ മങ്ങലേറ്റ സങ്കടങ്ങളും വിഷമങ്ങളും എല്ലാം കാലത്തിന്റെ പോക്കിൽ വേറും ഓർമ്മകൾ മാത്രമായി……
അവരിൽ ആ രാജകുമാരി മാത്രം അപ്പോഴും തന്റെ പ്രതി പുരുഷനെ കണ്ടെത്താതെ ഒറ്റക്ക് ജീവിച്ചു…..
ഇരു ആൺ മക്കളുടെ വിവാഹം നടത്തിയിട്ടും സ്വന്തം മകളുടെ വിവാഹത്തെ പറ്റി ആലോചിക്കുക പോലും ചെയ്യാത്ത ആ രാജാവിന്റെ പറ്റി ആ രാജ്യവും പുറം രാജ്യവും പല പല കെട്ട് കഥകൾ മെനഞ്ഞുണ്ടാക്കി…
പക്ഷെ അത് പറയുന്നവർക്ക് അറിയില്ലായിരുന്നു…..
തങ്ങൾ പഴി പറയുന്നത് ത്യാഗം ചെയ്യാനായി വിധിക്കപ്പെട്ട ഒരുവളെ ആണെന്ന്……

കാലത്തിന്റെ ഘടിക്കാര സൂചി മുന്നോട്ട് സഞ്ചരിച്ചു……

കാലം അവൾക്കായി കരുതി വച്ച ആ സമയം വന്നെത്തി….. രാജകുമാരിക്ക് 22 ആം ജന്മ ദിനം തികയുന്ന ആ സമയം…..

ജന്മ ദിനം വരാൻ ഇരിക്കെ രണ്ട് നാൾക്ക് മുന്നിലാണ് ഞാനിയായ രാജാവിന്റെ ഉൾ കണ്ണിൽ ആ കർമ്മത്തിന്റെ സന്ദേശം തെളിഞ്ഞു വന്നത്…..

അത് വിനാശത്തിന്റെ മുന്നറിയിപ്പ് തന്നെയാണ്…. സർവ്വതും നശിക്കുവാൻ പോകുന്ന വിനാശത്തിന്റെ മുന്നറിയിപ്പ്…..

മനുഷ്യന് എതിപ്പെടാൻ സാധിക്കാത്ത ഏതോ ഒരു ഇരുണ്ട ലോകത്ത് എല്ലാം ചുട്ട് ചാമ്പലാക്കാൻ ദാഹിക്കുന്ന ഒരു ചെകുത്താൻ ഉറങ്ങി കിടക്കുന്നു……
അവന്റെ വരവിനായുള്ള സമയം അടുത്തിരിക്കുന്നു …..
കറുത്ത ശക്തിയുടെ രാജാവ്……
തിന്മകളുടെ അധിപതി…..
അസുരന്മാരുടെ ദൈവം…..

അവനെയാണ് എല്ലാവരും ഭയക്കുന്നത്…..
ആ തിന്മ ശക്തിയെ തടയുവാൻ വിധിക്കപ്പെട്ട ഒരു കൂട്ടം ആളുകളാണ് ആ കൊട്ടാരത്തിൽ ജന്മം കൊണ്ടവർ എല്ലാം…..
പക്ഷെ അതിനായുള്ള വീരൻ മാത്രം ജനിച്ചിട്ടില്ല……

രാജകുമാരിയുടെ പിറന്നാൾ ദിനത്തിന്റെ 2 ദിവസം മുന്നേ മഹാ രാജാവിന് വന്ന മാന്ത്രിക ഞാനൊദയത്തിൽ ദൈവ ചൈതന്യം നിറഞ്ഞൊരാൾ പ്രത്യക്ഷനായി….

അയാൾക്ക് ഈരെഴു ലോകത്തെയും പുരുഷന്മരേക്കാൾ ഏറെ സൗദര്യം ഉണ്ടായിരുന്നു……

ആ രൂപം രാജാവിന്റെ കാതുകളിൽ രാജകുമാരിയുടെ ജന്മ നിയോഗത്തെ പറ്റിയും അവളുടെ കർമ്മത്തെ പറ്റിയും ഓതി കൊടുത്തു…..

ലോകത്ത് ഒരു പെണ്ണിനും ലഭിക്കാത്ത അത്ര വലിയ വിധി….. അവളുടെ ജീവിതം തന്നെ ഹോമിക്കുവാനുള്ള ദൈവ വിധി….

ഏറെ തകർന്ന് പോയ ആ പിതാവ് പിടക്കുന്ന നെഞ്ചോട് കൂടി തന്റെ മകളോട് വീട്ടുകാരുടെ മുന്നിൽ വച്ച് തന്നെ വരാൻ പോകുന്ന ആ കർമ്മത്തെ കുറിച്ചും നിയമത്തെ പറ്റിയും പറഞ്ഞു കൊടുക്കേണ്ടി വന്നു…..'””

അമ്മ ഒന്ന് പറഞ്ഞു നിർത്തി…..

‘””അയ്യോ…….
അതെന്ത് വിധിയാ അമ്മേ…….??'””

പാറു ആകാംഷടോടെ ചോദിച്ചു…..

‘”” ഇടയിൽ കേറല്ലേ പെണ്ണെ…..
പറഞ്ഞു തരാ……'””

“” ഹോ സോറി…..
എന്നാ പറാ……'”

ലക്ഷ്മിയമ്മ വീണ്ടും പറയുവാൻ തുടങ്ങി….

“”” ലോകത്ത് ആരും നേരിടാത്ത ഒരു വിധിയാണ് അവളുടേത്……
അത് അറിയുന്ന കുടുംബാങ്കങ്ങൾ പോലും ഒന്ന് എതിർക്കുവാൻ പോലും കഴിയാതെ തരിച്ചു നിന്നു…..
ആർക്കും അതിനെ എതിർക്കുവാൻ സാധിക്കില്ല…. ആ കുടുംബ രഹസ്യം അറിഞ്ഞ ആർക്കും അത് എതിർക്കുവാൻ കഴിയില്ല…. കാരണം അത് ഒരു സർവ്വ നാശത്തിലേക്ക് വഴി തിരിച്ചു വിടും……

അവൾ നേരിടാൻ പോകുന്ന കർമ്മം ഇതാണ്….
സൃഷ്ട്ടി പേടിയോടെ കാത്തിരിക്കുന്ന ആ രക്ഷസ്സ രാജാവ് വരുന്നു……
അവനെ തടയണമെങ്കിൽ ഭൂമി കടൽ ആകാശം എന്നീ മൂന്ന് രക്തികൾ ഒരുമിച്ചു നിൽക്കണം……

ആകാശം എന്നാൽ ദൈവമാണ്….. ദൈവം നിർമിച്ച പടയാളികൾ….. അവർ എന്നെ ഇതിനെല്ലാം തയ്യാറാണ്…..
പിന്നീട് കടൽ…..
അവിടെയും ഇതിനെ എതിർക്കുവാനുള്ള ശക്തി തയ്യാറെടുക്കുന്നു……
അടുത്തത് ഭൂമി……
മനുഷ്യനെ പ്രതിനിധീകരിക്കുന്ന ഭൂമി…..
ഭൂമി മാത്രം ഈ ശക്തികളിൽ ആശക്തനായി നിലകൊണ്ടു……
കാരണം അവനെ എതിർക്കുവാൻ മാത്രം ഒരു മനുഷ്യനും ജന്മം കൊണ്ടിട്ടില്ല………കാലത്തിന്റെ പോക്ക് വിനാശത്തിലേക്ക് തന്നെയാണ്……
അപ്പോൾ അതിനെ തടയുവാൻ ഒരു അവസാന മാർഗം മുന്നിൽ തെളിഞ്ഞു വന്നു…..'””

‘”” എന്ത് മാർഗം…..'””

‘”” ഒരു യോദ്ധാവിനു ജന്മം നൽകുക…..
മനുഷ്യനിൽ നിന്നും ദൈവത്തിൽ നിന്നും ജന്മം കൊണ്ട ഒരു യോദ്ധാവ്……
അങ്ങനെ ഒരുവൻ ഉണ്ടായാൽ മനുഷ്യ കുലത്തിൽ നിന്നും പടയെ നയിക്കുവാനും മാത്രം ഒരു ശക്തൻ ജന്മം കൊള്ളും ……

148 Comments

  1. ❤️❤️❤️❤️♥️♥️♥️♥️

  2. next part katta waiting

  3. ?

Comments are closed.