⚔️ദേവാസുരൻ⚒️s2 ep15(demon king-dk) 2946

???????????

സമയം ഉച്ച കഴിഞ്ഞു 2 മണി ആയി…..
പുറത്തേക്ക് പോയ രുദ്രന്റെ ബൈക്ക് വേഗത്തിൽ ശ്രീകുലം ഗെയ്റ്റ് കടന്ന് അകത്തേക്ക് വന്നുനിന്നു…..

അവൻ  അകത്തേക്ക് കേറി ചെന്നപ്പോൾ ഹാളിൽ ശോഭമ്മയും രാധമ്മയും ഗോമതിയും എല്ലാം ഇരുന്ന് എന്തോ സംസാരിക്കുകയാണ്….. രുദ്രന്റെ വരവ് കണ്ടതും അവർ പെട്ടെന്ന് എഴുന്നേറ്റ് നിന്നുപോയി …..

ആ മുഖങ്ങളിൽ എല്ലാം എന്തോ ഒരു പ്രത്യേക ഭാവം….. രുദ്രൻ അവരെ ഒന്ന് നോക്കി……

‘”” എന്താ പെട്ടെന്ന് വരാൻ പറഞ്ഞത്……'””

രുദ്രൻ അവരെ സംശയത്തോടെ നോക്കികൊണ്ട് ചോദിച്ചു……

‘”” അത് മോനെ……
പാറു…….'””

രാധമ്മ പറയാൻ മടിച്ചുപോയി…..

‘”” പാറു……?
അവൾക്ക് എന്താണ്……?'””

രുദ്രൻ സംശയത്തോടെ ചോദിച്ചു…..

‘”” അ…അത് പിന്നെ മോനെ…
ലക്ഷ്മിയ ഏട്ടത്തി അകത്തുണ്ട്….
അച്ഛന്റെ മുറിയിൽ…..
മോൻ അങ്ങോട്ടൊന്നു ചെല്ല്…..
കുറച്ച് കാര്യങ്ങൾ ഉണ്ട്……'””

രാധമ്മ അവനോട് ഈ കാര്യം ബോധിപ്പിക്കാൻ ഉള്ള ഭയത്തിൽ പറഞ്ഞു…. രുദ്രൻ അവരെ ഒരിക്കൽ കൂടി സംശയത്തോടെ നോക്കിയതിനു ശേഷം അകത്തേക്ക് കയറിപ്പോയി …..

‘”” മഹാദേവാ……
അവന് നല്ല ബുദ്ധി തോന്നിക്കണേ…..””

രുദ്രൻ പോകുന്നതും നോക്കി രാധമ്മ പ്രാർത്ഥിച്ചു….

????????

148 Comments

  1. ❤️❤️❤️❤️♥️♥️♥️♥️

  2. next part katta waiting

  3. ?

Comments are closed.