⚔️ദേവാസുരൻ⚒️s2 ep15(demon king-dk) 2947

Views : 272000

പലതിനും സാക്ഷിയായ ആ പൊൻ പുലരി അസ്തമിച്ചു കഴിഞ്ഞു….. ഇനി…..
രാവിന്റെ സമയമാണ്…..

കറുത്ത വാവിന്റെ സാനിദ്ധ്യത്തിൽ ഭൂമി ആകെ ഇരുണ്ടുപോയി…..

അവൻ സഞ്ചരിച്ച വഴിയെല്ലാം ആ ഇരുട്ട് മാത്രമാണ്……

രുദ്രന്റെ ബൈക്ക് ദിശ അറിയാതെ പാഞ്ഞുകൊണ്ടിരുന്നു….. ഹെൽമെറ്റിന്റെ ഉള്ളിൽ അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകിയിരുന്നു……

എങ്ങോട്ടെന്ന് ഇല്ലാതെ പായുമ്പോൾ….
അവന്റെ കണ്ണിൽ ഒരു ബോർഡ് കാണപ്പെട്ടു…

അതിൽ

‘” ചാവക്കാട് കടപ്പുറം
10km ‘”

എന്ന് എഴുതിയിരിക്കുന്നു…..

രുദ്രൻ ബൈക്കിന്റെ വേഗത കൂട്ടി….

ഈ സങ്കർഷങ്ങൾ എല്ലാം അറിയുമ്പോൾ…. അവന്റെ ഉള്ളിൽ തെളിഞ്ഞു വന്ന ഒരേ ഒരു മുഖം അവന്റെ സുഹൃത്തിന്റെ തന്നെയാണ്…

അവനെ പോലെ ഒരു ലക്ഷ്യത്തിനായി ജന്മം കൊണ്ട….
അവനെ പോലെ പല ശക്തികൾ ഉള്ള….
അമാനുഷികൻ…

ജല ലോകത്തിന്റെ ചക്രവർത്തി…..
റെയ് ഹാൻ……

അവന്റെ ബൈക്കിന്റെ വേഗതക്ക് ആ 10 km കടക്കാൻ കാൽ മണിക്കൂർ തികച്ചു വേണ്ടിയിരുന്നില്ല……
രുദ്രന്റെ ബൈക്ക് കടപ്പുറത്തു വന്ന് നിന്നു…..

ഇന്ന് കാറ്റിന്റെ വേഗത വളരെ അധികമാണ്…. ഒപ്പം കടൽ ജലത്തിനു വല്ലാത്ത വന്യതയും…..

രുദ്രനാ തീരാ പ്രദേശം ഒന്ന് ചുറ്റിനും നോക്കി…. ആരും ഇല്ലായിരുന്നു ആ സമയം അവിടെ…..
അത് അവനും ആശ്വാസം തോന്നി…..

രുദ്രൻ ആ മണൽ തരികൾ നിറഞ്ഞ നിലത്ത് പതിയെ ഇരുന്നു….

അവന്റെ വരവും കാത്ത്…..

💀💀💀💀💀💀💀

Recent Stories

148 Comments

  1. ❤️❤️❤️❤️♥️♥️♥️♥️

  2. next part katta waiting

  3. 😜

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com