അഭിരാമി Part 10 241

Views : 14505

അഭിരാമി

Part 10

 

 

അതിഥി യുടെ വിരുന്നും കഴിഞ്ഞ് പിറ്റേന്നാണ്‌ ഞങ്ങൾ തിരികെ പോയത്…. അവരെ വീട്ടിലോട്ട് ക്ഷണിക്കാനും മറന്നില്ല….

 

സിദ്ധുവേട്ടന്റെ പെരുമാറ്റത്തിൽ വല്യ മാറ്റം ഒന്നും ഇല്ല… പഴയത് പോലെ തന്നെ.. എനിക്ക് അംഗീകരിക്കാൻ സമയം തരുന്നതാണ് എന്ന് എനിക്കും മനസ്സിലാവുന്നുണ്ട്. പക്ഷെ എന്തോ അംഗീകരിക്കാൻ പോയിട്ട് അങ്ങനെ ചിന്തിക്കാൻ പോലും മനസ് അനുവദിക്കുന്നില്ല. ഇടക്കുള്ള സിധുവേട്ടന്റെ പാളി വീഴുന്ന നോട്ടം പോലും എന്തോ ഒരു അസ്വസ്ഥത യാണ് സൃഷ്ടിക്കുന്നത്…..

കുറച്ചു ദിവസങ്ങൾക്കപ്പുറം  അതിഥിയും നിഷാന്തും വീട്ടിൽ വിരുന്നു വന്നു. വൈകുന്നേരം ആണ്  വന്നത്….. മോള് ആദ്യമൊന്നും നിഷാന്തിനോട് അടുത്തില്ല . പക്ഷെ അവർ വരുമ്പോ നിറയെ ചോക്കലേറ്റസ് വാങ്ങിയിട്ട വന്നത് മോൾക്ക്…. അത് കണ്ടപ്പോഴേ ആൾ ഫ്ലാറ്റ് ആയി…. പിന്നെ നിഷാന്ത് ന്റെ മടിയിൽ നിന്ന് ഇറങ്ങിയിട്ടില്ല എന്ന് തന്നെ വേണമെങ്കിൽ പറയാം….

രാത്രി ഭക്ഷണശേഷം ഞാനും അതിഥിയും മുറിയിൽ ഓരോന്ന് സംസാരിച്ചിരുന്നു…..
“ചേച്ചി…… ഞാൻ ഇന്ന് ശ്രീഹരി ചേട്ടനെ കണ്ടു…”
“എന്തിനാണ് അതിഥി വെറുതെ എന്നെ ഓരോന്ന് ഓർമിപ്പിക്കുന്നത്…? നീയൊന്ന് മിണ്ടാതിരുന്നേ…. വേറെ വല്ലതും പറയ് നീ…. ”
അതല്ല ചേച്ചി…. അവര് അത്ര രസത്തിൽ അല്ല എന്ന് തോന്നുന്നു, അമ്മായിയമ്മയും മരുമോളും.. “ഇതും പറഞ്ഞു അവളൊന്നു ചിരിച്ചു….
“നിർത്ത് അതിഥി…. വെറുതെ എന്തിനാ ഇങ്ങനെ ദോഷം പറയുന്നേ….. ” ദേഷ്യത്തോടെ തന്നെ പറഞ്ഞു അവളോട്….
“ദോഷം ഒന്നും പറഞ്ഞതല്ല ചേച്ചി….. ഞാൻ ഉള്ളതാ പറഞ്ഞത്…. ഞാനും നിശാന്തേട്ടനും മാളിൽ പോയപ്പോ അവിടെ ഉണ്ടായിരുന്നു അവര് മൂന്നാളും….. അതിനകത്തു വച്ചു തന്നെ എന്തോ പറഞ്ഞു വഴക്കിടുന്നത് കണ്ടു… അവസാനം മരുമോള് കുഞ്ഞിനേയും കൊണ്ട് ദേഷ്യത്തോടെ ഇറങ്ങി പോയി…. അനുനയിപ്പിക്കാൻ പിറകെ ശ്രീഹരി ചേട്ടനും…. ഇത് കണ്ട് ദേഷ്യത്തിൽ അമ്മായിയമ്മ അവിടെ നിന്ന് മോൻ പോയ വഴിയേ നോക്കുന്നു….. ”
“അവരെന്തെങ്കിലും ചെയ്യട്ടെ അതിഥി…. ദാമ്പത്യ ജീവിതത്തിൽ പിണക്കങ്ങൾ ഒക്കെ ഉണ്ടാകും….അതൊക്കെ എത്തി നോക്കുന്ന പരിപാടി നിനക്ക് ഇതെപ്പോ തുടങ്ങി….? ” ഞാനവളെ ശാസിച്ചു…
“ഓ പിന്നെ…. എനിക്കതല്ലെ പണി…. പബ്ലിക് ആയിട്ട് വഴക്കിട്ടാൽ പിന്നെ പബ്ലിക് കാണൂലെ…. ഞങ്ങൾ മാത്രമല്ല. ഷോപ്പിലെ ഒട്ടുമിക്കരും കണ്ടു… പിന്നെ അവിടെ അധികം ആൾക്കാർ ഇല്ലാതിരുന്നത് കൊണ്ട് കൂടുതൽ നാണം കേട്ടില്ല അവര്… അത്ര  തന്നെ… ഉള്ളത് പറയാലോ കണ്ടപ്പോ ചെറുതായി സന്തോഷം തോന്നി… അതാ ഞാൻ ചേച്ചിയോട് അറിയാതെ പറഞ്ഞു പോയത്…. ”
ഇത് കൂടെ കേട്ടപ്പോ നല്ലോണം ദേഷ്യം വന്നു.. കൂർപ്പിച്ചൊന്ന് നോക്കി അവളെ….
“ചേച്ചി ഇങ്ങനെ നോക്കി പേടിപ്പിക്കുകയൊന്നും വേണ്ട… എന്റേത്  അത്ര വിശാല മനസ്സ് ഒന്നും  അല്ല… ഞാനും ഇത്ര നാളും അവരെങ്ങനെ എങ്കിലും ജീവിച്ചോട്ടെ എന്ന മട്ടിൽ തന്നെയാ നിന്നത്… പക്ഷെ, അന്ന് ഹോസ്പിറ്റലിൽ വച്ചു ആ സ്ത്രീ മനഃപൂർവം ചേച്ചിയെ ഒരു കാര്യവും ഇല്ലാതെ കുത്തി നോവിച്ചില്ലേ…. അന്ന് മുതൽ എനിക്ക് ദേഷ്യവും വെറുപ്പും മാത്രമേ ഉള്ളൂ അവരോട്… “

Recent Stories

The Author

Safu

26 Comments

  1. നല്ല കഥയാണ് സഫു …..അപ്പുറത്ത് വായിച്ചതാണെങ്കിൽ കൂടി രണ്ടു വരി പറയാമെന്നു വിചാരിച്ചു

    ഈ പ്ലാറ്റഫോംമിലേക്ക് മാത്രമായി പുതിയ തീമിലുള്ള നല്ലയൊരു കഥയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു…

    God bless you ♥️♥️♥️

    1. 🥰🥰🥰❤️❤️❤️

  2. കോഴിക്കള്ളൻ

    റീച് കിട്ടി തുടങ്ങുന്നുണ്ട് ♥️♥️

    1. 🥰🥰🥰❤️❤️❤️

  3. 👌👌👌👌

    1. ❤️❤️❤️❤️❤️

  4. Awesome bro 🥰🥰

    1. Thank You 🥰❤️

  5. ഇ ഭാഗവും മികച്ചതാക്കി ബ്രോ…

    1. താങ്ക് യു ❤️

  6. അവസാനത്തെ വരികൾ , എല്ലാ വായനക്കാരിലും പുഞ്ചിരി വിരിയിച്ചു. ഇത് തുടർന്നും അങ്ങനെ തന്നെ ആവട്ടെ എന്ന് പ്രത്യാശിക്കുന്നു…. അഭിനന്ദനങ്ങൾ 🥳🎉

    1. Thank You 🥰❤️

    1. ❤️❤️❤️

  7. 🪐✨N! gHTL💖vER✨🪐

    ഒരുപാട് ഇഷ്ടം 💕❤️ ഈ കഥ ❤️💕😊

    1. Thank You 🥰❤️

  8. ❤️Vipin❤️

    Supper

    1. ❣️❣️❣️❣️ nice

  9. 😍😍😍😍😍😍😍🥰

  10. രൂദ്ര

    ❤❤❤❤

  11. °~💞അശ്വിൻ💞~°

    ❤️❤️❤️

    1. ❤️❤️❤️

  12. വായന മാത്രം 😄

    കഥാകൃത്തിനോട് ക്ഷമാപണാപൂർവ്വം ഇത്രയും പറഞ്ഞുകൊള്ളട്ടെ:

    കഥ ഏറെ ഇഷ്ടപ്പെട്ടിരുന്നു. പക്ഷേ നീണ്ടുനീണ്ടങ്ങനെ പോകുമ്പോൾ അഭിരാമി എന്ന കഥാപാത്രം നാൾക്കുനാൾ അവിശ്വസനീയമാംവണ്ണം ദുർബലയാകുന്നതുപോലെ തോന്നുന്നു.

    ഇനിയും ഇങ്ങനെ ദുഖിച്ചിരിക്കാൻ കാരണം തന്നെ ഉപേക്ഷിച്ച മുൻ ഭർത്താവിനോടുള്ള മനസ്സിലെ ബന്ധമായിരിക്കുമോ എന്ന് തോന്നിപ്പോയി. അയാളുടെ രണ്ടാം ഭാര്യ പിണങ്ങിപ്പോയി അതിനുശേഷം വീണ്ടും അഭിരാമി ഇപ്പോഴത്തെ ഭർത്താവിനെ ഉപേക്ഷിച്ചു അങ്ങോട്ട്‌ തന്നെ പോകാനുള്ള പശ്ചാത്തലമാണ് താങ്കൾ ഒരുക്കുന്നതെങ്കിൽ ഈ ദുർബലതയ്ക്ക് ഒരു അടിസ്ഥാനമുണ്ടാവാം. അല്ലാത്തപക്ഷം അഭിരാമിയുടെ മനോഭാവം അത്രകണ്ടങ് ആസ്വാദ്യകരമാവുന്നില്ല.

    കഥ കഴിയും മുൻപ് കഥാപാത്രത്തെ വിലയിരുത്തുന്നത് അപക്വമാണെന്നറിയാം. എങ്കിലും സ്ത്രീ കഥാപാത്രത്തെ ഇങ്ങനെ ഇട്ട് വലിപ്പിക്കുന്നത് വായിച്ചപ്പോൾ പറഞ്ഞുപോയതാണ്.

    കഥയ്ക്ക് നന്ദി 💖

    1. സാഹചര്യങ്ങൾ കൊണ്ട് ദുര്ബലയായവളാണ് അഭിരാമി …..
      താങ്കളുടെ അഭിപ്രായത്തിന് ഒത്തിരി നന്ദി …..

      1. മുകളിൽ പറഞ്ഞ കമന്റിൽ കുറച്ചൊക്കെ ശരിയുണ്ടെന്ന പോലെ എനിക്കും തോന്നുന്നു.
        അഭിരാമിക്ക് കുറച്ചുകൂടി ബോൾഡായിട്ട് പെരുമാറിക്കൂടെ. വിഷമിച്ചിരിക്കുന്നത് മുൻഭർത്താവിനോടുള്ള ഒരു സഹതാപം പോലെയൊ ഒക്കെ തോന്നുന്നു.

        ഉപേക്ഷിച്ചപ്പോഴും വേറൊരു പെണ്ണിനെ കെട്ടിയപ്പൊഴും ശ്രീയിക്ക് ഇല്ലാതിരുന്ന സങ്കടം എന്തിനാണ് അഭിരാമിക്ക്..

        കഥ ഇഷ്ടപെട്ടു പക്ഷെ ഇങ്ങനെയുള്ള ചില സംശയങ്ങൾ ഭാക്കിയാണ്..

        അടുത്ത പാർട്ട് വേഗം വരുമോ..?
        കാക്കുന്നു.

        1. ❤️❤️❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com