⚔️ദേവാസുരൻ⚒️s2 ep15(demon king-dk) 2946

മനസ്സിൽ കരുതി വച്ച യാത്ര മുടങ്ങിയതിന്റെ ദേഷ്യത്തിൽ ആയിരുന്നു അവൻ….. മനസ്സിൽ ആ സമയം കടന്ന് കൂടിയ  അനിഷ്ടത്തോടെ തന്നെ മുത്തശ്ശന്റെ മുറിയുടെ വാതിൽ തള്ളി തുറന്ന് രുദ്രൻ അകത്തേക്ക് കടന്നു….

അവിടെ ഒരു ചാരു കസേരയിൽ ഏതോ ഗ്രന്ഥം എടുത്തു നോക്കുന്ന മുത്തശ്ശനെയും തൊട്ടടുത്ത് ഒരു കസേരയിൽ ഇരിക്കുന്ന ലക്ഷ്മിയമ്മയേയുമാണ് അവൻ കണ്ടത്….

അവനകത്തേക്ക് വന്നതും ലക്ഷ്മിയമ്മ വേഗം ഇരുന്നിടത്ത് നിന്നും എഴുന്നേറ്റ് നിന്നു….

‘””” എന്ത് പറ്റി……
എന്നോട് പെട്ടെന്ന് വരണമെന്ന് പറഞ്ഞത്….?'””

രുദ്രൻ അമ്മയെ നോക്കി ചോദിച്ചു…

‘”” ഒരു കാര്യം ഉണ്ടടാ…..
നീ ആ വാതിൽ ഒന്ന് അടക്ക്……'””

ലക്ഷ്മിയമ്മ ഗൗരവത്തോടെ അവനെ നോക്കി പറഞ്ഞു….. രുദ്രൻ മറുത്തൊന്നും പറയാതെ ആ വാതിൽ ചാരി അമ്മക്ക് മുന്നിൽ വന്ന് നിന്നു….

മുത്തശ്ശൻ അപ്പോഴും അവൻ വന്നെന്ന് പോലും നോക്കാതെ ആ ഗ്രന്ഥം നോക്കുകയാണ്….

ലക്ഷ്മിയമ്മ രുദ്രനെ തന്നെ നോക്കി നിൽക്കുന്നു…..

‘”” ഇനി പറാ……
എന്താണ് വേണ്ടത്…….'”‘

‘”” രുദ്രാ…….
ഇവിടെ ചില പ്രശ്നങ്ങൾ ഉണ്ടായടാ……'””

അവർ പറഞ്ഞു…..

‘”” അതിനു……?
ഞാനെന്ത് വേണം….
ഇവിടെ ഉണ്ടായ പ്രശ്നം തീർക്കാൻ ഇത്ര ആളുകൾ ഉണ്ടായിട്ടും മതിയായില്ലേ…..
എപ്പോഴും എന്നെ ഇങ്ങനെ വിളിക്കണോ….
അമ്മയോട് ഞാൻ പല തവണ പറഞ്ഞതല്ലേ ഇനി ഈ കുടുംബത്തിലെ കാര്യങ്ങളിൽ  എന്നെ ഇടപെടുത്താൻ ശ്രമിക്കരുത് എന്ന്…..'””

. രുദ്രൻ അല്പം ദേഷ്യത്തിൽ തന്നെ ചോദിച്ചു….

‘”” അതെങ്ങനെ ശരിയാവും…..
നീ ഇപ്പോഴും ഈ വീട്ടിലെ കുട്ടി തന്നെയാ….
എന്റെ മകനാ നീ….. അപ്പൊ എങ്ങനെ നിന്നെ ഒഴിവാക്കും ഞങ്ങൾ…..'””

ലക്ഷ്മിയമ്മ വളരെ സൗമ്യതയോടെ ചോദിച്ചു അവനോട്…..

‘”” എനിക്ക് ആരുടേം സഹകരണം ആവശ്യമില്ല….. അമ്മ വിളിച്ച കാര്യം പറാ…..'””

രുദ്രൻ സംസാരം നീളുന്നത് പിടിക്കാതെ പറഞ്ഞു….

‘”” കാര്യം……..
കുറച്ചു പ്രശനമാ മോനെ……'””

‘”” എന്താ…….'””

രുദ്രൻ ചോതിച്ചു……

‘”” അ…. അത്……
രുദ്രാ……. പ്.. പാറു….'””

ലക്ഷ്മിയമ്മക്ക് ശരിക്കും അത് പറയാൻ മടി ആയിരുന്നു…. അവരൊന്നും വിയർത്തു പോയി…..

‘”പാറുവിന് എന്താ…..
വളച്ചു കെട്ടാതെ എന്താച്ചാ ഒന്ന് പറാ……'””….

‘”” എടാ മോനെ….
പാറുവിന് ഒരു പ്രശ്നം ……'””

‘”” അവൾക്ക് എപ്പോഴും പ്രശ്നങ്ങൾ തന്നെ ആണല്ലോ….
എന്താണെന്ന് പറാ …….?'””

‘”” അ…അത്……
അവളെ കുറിച്ച് നാട്ടിൽ ഇപ്പൊ അത്ര നല്ല സംസാരം അല്ലാ പറയുന്നത്…..'””

‘”” മനസ്സിലായില്ല……'””.

രുദ്രൻ ലക്ഷ്മിയമ്മയെ കടുപ്പത്തോടെ നോക്കി……തന്റെ മകന്റെ ഭാവം കാണുമ്പോൾ ആണിന്റെ മനസ്സും ഉശിരും ഉള്ള ആ സ്ത്രീ പോലും വിറച്ചുപോയി…..

‘”” അ…. അത്…..
അവൾ പ്…പിഴച്ചു പോയി എന്നാ നാട്ടിൽ സംസാരം……””

വളരെ പതിഞ്ഞ ശബ്ദത്തൊടാണ് ലക്ഷ്മിയമ്മ അത് പറഞ്ഞത്….. രുദ്രന്റെ കണ്ണുകൾ പെട്ടെന്ന് രക്തവർണ്ണമായി….
അവന്റെ സിരകളിലെ രക്തം അഗ്നി പോലെ ചൂട് പിടിച്ചു…..
കാരണം കേട്ടത് അവൻ ഒരിക്കലും കേൾക്കാൻ ഇഷ്ടപ്പെടാത്ത വാക്കാണ്….. അവന്റെ കണ്ണുകളിൽ ക്രോധത്തിന്റെ ചുവപ്പ് പിടഞ്ഞു…..

‘”” ആരാ പറഞ്ഞെ…….'””

രുദ്രൻ ഒന്ന് പതിയെ ചോദിച്ചു…. അത് പക്ഷെ പലതും അടക്കി പിടിച്ചുള്ള ചോദ്യം ആയിരുന്നു…. ലക്ഷ്മിയമ്മ ഒന്നും തന്നെ പറഞ്ഞില്ല പെട്ടെന്ന്…….

എന്നാൽ പിന്നീടാണ് അതുണ്ടായത്….. രുദ്രന്റെ സകല സീമകളും തകർന്നുപോയി….. അവനിൽ രൗദ്രത ഒരു താണ്ഡവമായി നിറഞ്ഞാടി….. ആ മുഖത്തിനും ഒരു പ്രത്യേക രൗദ്ര ഭാവമാണ്…. ഒന്ന് നോക്കുവാൻ പോലും ഭയപ്പെടുത്തുന്ന അസുരന്റെ ഭാവം….
. അവനെല്ലാം മറന്ന് കോപത്തോടെ അവിടെ ഉള്ള ഒരു ചെറിയ ടേബിളിലേക്ക് ആഞ്ഞടിച്ചു….. അവന്റെ കരം തട്ടിയതും അത് പൊട്ടി പൊളിഞ്ഞു തവിടു പൊടിയായി മാറിയിരുന്നു…..

‘”” ആരാ പറഞ്ഞതെന്നല്ലേ ചോദിച്ചത്……..'””

അവന്റെ ഗാഭീര്യം നിറഞ്ഞ പുരുഷ സ്വരം ആ മുറിയെ തന്നെ പുളകം കൊള്ളിച്ചിരുന്നു ….

തന്റെ പാതിയെ പറ്റി കേൾക്കുന്ന ആ പൊയ് വാജകങ്ങൾ കേട്ടപ്പോൾ അവനിലെ സത്വം രൗദ്ര രൂപത്താൽ ഉണർന്നിരുന്നു….

ലക്ഷ്മിയമ്മ തന്റെ മകന്റെ ഭാവം കണ്ട് ആകെ ഞെട്ടി തരിച്ചു പോയിരുന്നു….. കാരണം അവനിങ്ങനെ ആദ്യമാണ് ഒരു കാര്യം കേൾക്കുമ്പോൾ ഇത്ര രൗദ്രമായി മാറുന്നത്….….( അമ്മയുടെ മുന്നിൽ )

പാർവതിക്ക് ഏറ്റ അഭമാനം ആ ശിവന്റെ കൂടെയാണ്…. അതറിഞ്ഞാൽ….. അവൻ സംഹാര മൂർത്തിയായി മാറും…..

ലക്ഷ്മിയമ്മ വിറച്ചുകൊണ്ട് മുത്തശ്ശനെ നോക്കിപ്പോയി…. അദ്ദേഹം അങ്ങനെ ഒന്ന് നടക്കുന്നത് പോലും ശ്രദ്ധിക്കാതെ തന്റെ കയ്യിലെ ഗ്രന്ഥം വായിക്കുകയാണ്…. പക്ഷെ ആ ചുണ്ടിൽ മറഞ്ഞു നിന്ന പുഞ്ചിരിയെ അവർ കണ്ടിരുന്നു…

ആ അമ്മയുടെ കണ്ണുകൾ വീണ്ടും തന്റെ മകനിലേക്ക് തന്നെ ചലിച്ചു……

‘”” രുദ്രാ……..
നീ അടങ്….. അങ്ങനെ ഒരാൾ പറഞ്ഞതല്ല…. ഈ നാട് മുഴുവൻ പറഞ്ഞ കാര്യമാ ഞാൻ പറഞ്ഞെ…..'””

ലക്ഷ്മിയമ്മ ക്ഷമയോടെ പറഞ്ഞു…..

‘”” അതിന് അവൾക്ക് അങ്ങനെ ഒന്നും ഉണ്ടായിട്ടില്ലല്ലോ…….'””

‘”” അത് നമുക്കറിയാം രുദ്ര…..
പക്ഷെ നാട്ടുകാർ….. അവരുടെ ചിന്തഗതി തന്നെ വേറെ ആണ്….. “”

ലക്ഷ്മിയമ്മ പറയുന്നത് കേട്ടപ്പോ രുദ്രനാകെ ദേഷ്യം വന്നു…. പക്ഷെ അത് ആരിൽ തീർക്കും…..

‘”” രുദ്രാ…….. “”

.'” ഹ്മ്മ്……..'”

‘”” ഇതേ ചൊല്ലി ഇന്നിവിടെ ചില പ്രശ്നങ്ങൾ കൂടി ഉണ്ടായി……'””

ലക്ഷ്മിയമ്മ പറഞ്ഞു……

‘”” എന്ത് പ്രശ്നം…….??'””

അവൻ അത് ചോദിച്ചതും ലക്ഷ്മിയമ്മ മാധവൻ ഇട പെട്ടതും പ്രശ്നങ്ങൾ ഉണ്ടായതും പാറുവിനെ ഈ നാട് വിട്ട് മാറ്റുന്ന കാര്യം പറഞ്ഞതും വരെ  രുദ്രനെ അറിയിച്ചു….…..

ശരിക്കും ആ കാര്യങ്ങൾ എല്ലാം അവനെ ഏറെ വേദനിപ്പിച്ചു…… കോപം ഉളവാക്കിച്ചു…. പക്ഷെ പാറുവിനെ ഇറക്കി വിടുകയാണെന്ന് കേട്ടപ്പോൾ അവൻ ഷോക്ക് ആയി പോവുകയാണ് ചെയ്തത്……രുദ്രൻ ഒന്നും മിണ്ടുവാൻ പോലും കഴിയാതെ സ്തംഭിച്ചു പോയി…..
കാരണം അവൻ അകറ്റിയാലും…
ആ ജീവൻ ഇല്ലാത്ത ഹൃദയം സ്നേഹിക്കുന്നത് ഒരാളെ ആണ്….

പാർവതിയെ……

അവളെ പിരിയുന്നു എന്ന വാർത്ത ഹൃദയം തകരുന്നതിനു തുല്യമാണ്….. രുദ്രൻ അമ്മയുടെ ബാക്കി വാക്ക് കേൾക്കുവാനായി കാതോർത്ത് നിന്നു…..

‘”” അവർ ഒക്കെ അവളെ ഒരുപാട് പഴി പറഞ്ഞടാ……
എല്ലാം കേട്ടപ്പോ എനിക്കാകെ സങ്കടം വന്നു….. അപ്പൊ ആ പെണ്ണിന്റെ കാര്യം ഒന്ന് ആലോചിച്ചു നോക്കിക്കേ….. എങ്ങനെ സഹിക്കും അവൾ ……””

‘”” അമ്മ എന്നിട്ട് എന്ത് പറഞ്ഞു അവരോട്……'””

രുദ്രൻ ലക്ഷ്മി പറഞ്ഞതൊന്നും കാതോർക്കതെയാണ് കേട്ടത്…..അവൻ അവരെടുത്ത അവസാന തീരുമാനം എന്തെന്ന് അറിയുവാൻ മാത്രം ചോദിച്ചു….. ലക്ഷ്മിയമ്മ രുദ്രന്റെ മുഖത്തേക്ക് ഒന്ന് നോക്കി….
അവരിൽ ഈ സമയത്താൽ തന്നെ ധൈര്യം പടർന്നിരുന്നു….ഒരു തരം അഗ്നി പടർന്നിരുന്നു….
ഉറച്ച വാക്കുകളോടെ ആ അമ്മ അവനെ നോക്കി പറഞ്ഞു…..

“” ഞങ്ങൾ പാർവതിയുടെ വിവാഹം നിശ്ചയിച്ചു……'””

ഒരു വല്ലാത്ത നടുക്കത്തോടെയാണ് അവനത് കേട്ടത്….. രുദ്രൻ ലക്ഷ്മിയമ്മയെ അതിശയ ഭാവത്താൽ നോക്കി…..

‘”” വിവാഹം…….?'””

‘”” അതെ രുദ്രാ…..
അവളുടെ വിവാഹം ഞങ്ങൾ…..
അല്ലാ…. ഞാൻ ഉറപ്പിച്ചു…..
എന്റെ മോള്‌ കേൾക്കുന്ന പഴികൾ എല്ലാം അവസാനിക്കുവാൻ എനിക്ക് മുന്നിൽ ഈ ഒരു വഴിയേ ഉള്ളു….
അതുകൊണ്ട്…..
നന്ദുവിന്റെ വിവാഹം നടക്കുന്ന അതെ നാൾ അതെ മണ്ഡപത്തിൽ വച്ച് പാറുവിന്റെ കഴുത്തിൽ നീ… താലി കെട്ടും….'”

പെട്ടെന്ന് ആ വാക്കുകൾ കേട്ടതും ഷോക്ക് ഏറ്റ പോലെ അവൻ വിറച്ചുപോയി…..
എന്തിനേറെ പറയുന്നു…. ആ ഷോക്കിൽ അവനിൽ ഉയർന്നത് പല ശക്തികളാണ്….
രുദ്രന്റെ കണ്ണിൽ നിരാശ ഭാവം മാറി പെട്ടെന്ന് കോപം അലതല്ലി…..
ആ കണ്ണുകളിൽ രക്തം തളം കെട്ടി….

‘”” അമ്മ എന്താ പറഞ്ഞെ……'””

അവനൊരിക്കൽ കൂടെ ചോദിച്ചു ലക്ഷ്മിയമ്മയോട്…..

‘”” നീ കേട്ടില്ലേ…..
പാർവതി ഇനി മുതൽ നിന്റെയാ…..
നീ അവളെ വിവാഹം കഴിക്കണം…..'”

ലക്ഷ്മിയമ്മ പറഞ്ഞു…..

‘”” ഇല്ലാ………'””

അവൻ പൊടുന്നനെ അലറിപ്പോയി…..മുമ്പ് ഉള്ളതിന്റെ ഇരട്ടി രൗദ്രം ഉണ്ടായിരുന്നു അവനപ്പോൾ ….

‘”” ഈ ഭ്രാന്ത് കേൾക്കാൻ ആണോ എന്നെ ഇങ്ങോട്ട് വിളിച്ചത്……

രുദ്രൻ കോപം കൊണ്ട് അലറി…..

‘” പ്രാന്ത് അല്ലാ…….
ന്റെ മോളുടെ ജീവിതമാ……മോൻ അമ്മ പറഞ്ഞത് കേൾക്കടാ……'””

ലക്ഷ്മിയമ്മ പറഞ്ഞു…..

“” ഒന്ന് നിർത്തുന്നുണ്ടോ….. നിങ്ങളൊക്കെ എന്താ തമാശ കളിക്കാണോ…. കല്യാണം….
അതും എനിക്ക്…..
ഞാൻ നിങ്ങളോട് എല്ലാരോടും പല തവണ പറഞ്ഞിട്ടുള്ളതാ….. എന്റെ കാര്യത്തിൽ ഇടപെടരുത് ഇടപെടരുത് എന്ന്……
അത് കേട്ടിട്ടും എന്റെ വിവാഹം നടത്താൻ മാത്രം വളർന്നോ നിങ്ങൾ…..'””

രുദ്രൻ ആ അമ്മയുടെ മുന്നിൽ നെഞ്ചിൽ കുത്തുന്ന പോലെ വാക്കുകൾ പ്രയോഗിച്ചു…. പക്ഷെ ലക്ഷ്മിയമ്മ കുലുങ്ങിയില്ല……അവർ അവൻ പറഞ്ഞതെല്ലാം കേട്ട് ശില പോലെ നിന്നു….

“”” അവളെ പഴി പറയെ…. ഇവിടുന്ന് ഇറക്കി വിടെ….
എന്താച്ചാ ആയ്ക്കോട്ടെ……
അതിന് കണ്ട നാശൂലങ്ങളെ എന്റെ തലേൽ കെട്ടി വക്കാൻ നോക്കിയാൽ ഉണ്ടല്ലോ….
ഈ വീടിനോടും നിങ്ങളോടും ഒക്കെയുള്ള എല്ലാം അവസാനിപ്പിച്ചതാ ഞാൻ……പിന്നെ ഇവടെ നിൽക്കുന്നത് എന്റെ ദേവുവിന്റെ ഓർമ്മകൾ ഈ വീട്ടിൽ ഉള്ളത് കൊണ്ടാ….
എനിക്ക് ഒരു പെണ്ണും വേണ്ടാ……
ഒരു പാർവതിയും വേണ്ടാ…..
രുദ്രൻ എന്നും ഒറ്റക്കാ….. “”

അവനൊന്നു പറഞ്ഞു നിർത്തിയ ശേഷം മുത്തശ്ശനെ നോക്കി….. പിന്നെ വീണ്ടും തുടർന്നു…..

‘”” ചിലരൊക്കെ ചെയ്ത് കൂട്ടിയത് കൊണ്ട് അനുഭവിക്കുന്നത് ഞാൻ മാത്രാ……
അമ്മക്ക് അറിയോ…..
ഓരോ ദിവസവും…..
ഓരോ നിമിഷവും….
ഓരോ ഞൊടികളിലും ഞാൻ അനുഭവിക്കുന്ന വേദനയുടെ ആഴം എന്തെന്ന് അമ്മക്ക് അറിയോ…..
നിങ്ങൾക്കൊന്നും ആലോചിക്കാൻ പോലും സാധിക്കില്ല……
ഈ ശരീരത്തിൽ ജീവൻ നിലനിൽക്കുന്ന ഓരോ നിമിഷവും ഞാൻ അറിയുന്നത് വേദനകളാണ്…..
മരിക്കുമ്പോൾ ഉള്ള അതെ വേദന…..
ആ എനിക്ക് ജീവിക്കാനും അതെ വേദന മതി……
അതുകൊണ്ട് നിങ്ങൾ എന്ത് തീരുമാനിച്ചാലും ഒന്നുമില്ല…..
ഞാനീ നിമിഷം ഇറങ്ങാ….. നന്ദുവിന്റെ വിവാഹത്തിന് പോലും നോക്കണ്ടാ എന്നെ….
അവർ സംബന്ധം ആലോചിച്ചു വന്നിരിക്കുന്നു…..'””….

രുദ്രൻ കോപത്തോടെ അത്രയും പറഞ്ഞു തിരികെ നടക്കുവാൻ ഒരുങ്ങിയതും അവന്റെ കാൽകളിൽ എന്തോ തടഞ്ഞു…..

രുദ്രൻ ഒന്ന് തല താഴ്ത്തി നോക്കിപ്പോയി….
ആ കണ്ണിൽ കണ്ട കാഴ്ച അവന്റെ ഹൃദയത്തെ തന്നെ കീറി മുറിക്കുന്ന ഒന്നായിരുന്നു….

ആ കാലിൽ ഒരു പാപിയെ പോലെ വീണു കിടക്കുന്ന തന്റെ മാതാവ്……എത്ര തന്നെ വെറുത്താലും അവനേറ്റവും സ്നേഹിച്ച അവനെ നൊന്തു പ്രസവിച്ച അവന്റെ മാതാവ്…..
.

വേദനകളാൽ കല്ലായി മാറിയ അവന്റെ മനസ്സിൽ ഒരു മിന്നൽ പിണർ അനുഭവപ്പെട്ടു….. രുദ്രൻ വേഗത്തിൽ തന്റെ കാലിൽ വീണു കിടന്ന ലക്ഷ്മിയമ്മയെ പിടിച്ചെഴുന്നേൽപ്പിച്ചു….
.
ശബ്ദം പോലും വെളിയിൽ വരാതെ തേങ്ങുകയാണ് ആ അമ്മ…..
ഒരിക്കൽ പോലും നിറഞ്ഞു കാണാൻ ആഗ്രഹിക്കാത്ത ആ കണ്ണുകൾ ധാരയായി ഒഴുകുന്നു…..

കണ്ടിട്ട് സഹിക്കുവാൻ പോലും സാധിച്ചില്ല അവന്….
രുദ്രൻ….
അവൻപോലും അറിയാതെ….
ആ പഴയ അമ്മയുടെ മകനായി മാറി അവൻ ….

അവന്റെ ലച്ചി അമ്മയുടെ വാത്സല്യ പുത്രൻ…. അവന്റെ കണ്ണ് അറിയാതെ നിറഞ്ഞുപോയി….

‘”” എന്താ അമ്മേ ഈ കാണിച്ചേ……'”

‘” രുദ്രാ……
അമ്മക്ക് ഇതല്ലാതെ വേറെ വഴി ഇല്ലടാ മോനെ…..
എനിക്ക് കേഴുവാൻ മാത്രേ ശേഷി ഉള്ളു….'””

ലക്ഷ്മിയമ്മ പൊട്ടി കരഞ്ഞുപോയി…. രുദ്രൻ തീരാ വേദനയാൽ അവരെ തന്റെ മാറോടു അണപ്പിച്ചു…..

പുത്ര വാത്സല്യം കൊതിച്ച ആ അമ്മ ഏറെ നാളുകൾക്ക് ശേഷമാണ് അവന്റെ ആ മാറിൽ വീഴുന്നത്…..
തന്റെ മകന്റെ ചൂടും വാസനയും എല്ലാം മാറിയത് ആ അമ്മ സ്വയം അറിഞ്ഞു….

അവരുടെ ചുടു കണ്ണുനീർ അവന്റെ നെഞ്ചിനെ നനച്ചുപോയി……

ആ അമ്മക്ക് മുന്നിൽ എന്ത് പറയണമെന്ന് അവനറിയില്ലായിരുന്നു….. ഈ സമയമാണ് അവിടെ ഒന്നിലും ഇടപെടാതെ ഗ്രന്തം നോക്കി നിന്ന ദേവ രാജ വർമ്മ ആ ചാരു കസാരയിൽ നിന്നും എഴുന്നേൽക്കുന്നത്….

അദ്ദേഹം ഉറച്ച കാലടികളോട് അവന്റെ അടുക്കലേക്ക് വന്നു…..

രുദ്രൻ തന്റെ അമ്മയെ മാറോടു ചേർത്ത് അതെ നിൽപ്പ് നിൽക്കുകയാണ്…. പക്ഷെ ആ കണ്ണുകൾ അദ്ദേഹത്തിന് നേരെ തന്നെയാണ്……

മുത്തശ്ശൻ പതിയെ അവനെ കെട്ടിപ്പിടിച്ചു കരയുന്ന ലക്ഷ്മിയമ്മയെ പിടിച്ചു പുറകോട്ട് നിർത്തി രുദ്രനെ നോക്കി….

. മാറ്റാരുടെയും കൺകളെ അടയാതെ നോക്കുവാൻ അവന് സാധിക്കും…. പക്ഷെ അന്നും ഇന്നും അതിന് ബുദ്ധിമുട്ട് ഉള്ളത് അദ്ദേഹത്തോടാണ്…..
ദേവ രാജ വർമ്മയോട്….
തന്റെ മുത്തശ്ശനോട്….
അവന്റെ ഗുരുവിനോട്…..

അദ്ദേഹം രുദ്രന്റെ ചുമലിൽ ഒന്ന് കൈ വച്ചു…..

‘”” പഴമക്കാർ പറയും……
പെറ്റ വയറിന്റെ കണ്ണീരിനു കാരണമായാൽ അതിന്റെ ഇരട്ടി വേദന അവരും അനുഭവിക്കുമെന്ന്…..
നീ ഇന്ന് അവളെ കാല് പോലും പിടിപ്പിക്കണ്ട അവസ്ഥയിലേക്ക് എത്തിച്ചു…..'””

അദ്ദേഹത്തിന്റെ വാക്കുകൾക്ക് മുമ്പിൽ അവന്റെ തല താഴ്ന്നുപോയി…..

‘” ശരിയാ……
അവൾ പാറുവിന്റെ കാര്യത്തിൽ കുറച്ചു കടന്ന് തന്നെ തീരുമാനങ്ങൾ എടുത്തു….
കാരണം അതിന്റെ വേദന എന്തെന്നൊക്കെ എന്റെ മോൾക്ക് അറിയാം…..
കാരണം….
ഈ നാട് പണ്ട് അവളെ ഇത് പോലെ പിഴച്ചവൾ ആക്കിയതാ….
ഇന്നും ഒരുപക്ഷെ അങ്ങനെ തന്നെ വിളിക്കുന്നുണ്ടാവാം….
അല്ലെ രുദ്രാ…..'””

മുത്തശ്ശന്റെ വാക്കുകൾ കേട്ടതും രുദ്രൻ അറിയാതെ ആ പഴയ കാലത്തേക്ക് പോയി….. ശരിയാണ്…..
തന്റെ മാതാവ് അനുഭവിക്കുന്ന വേദനകൾ കണ്ട് വകർന്നവനാണ് അവൻ….
കുഞ്ഞു നാളിൽ അവനെയും ഇന്ദ്രനെയും പുറത്ത് കൊണ്ടുപോവുമ്പോൾ ആ അമ്മയെ പലരും നോക്കിയ നോട്ടം അവന്റെ ഉൾ മനസ്സിൽ വളരെ വ്യക്തമായി തെളിഞ്ഞു വന്നു…..

എല്ലാം ഓർക്കുമ്പോൾ ചുട്ട് നീറാ ആ ഉള്ളം… ഒപ്പം ആരെല്ലാമോ അവനോട് ഒരുനാൾ വരുമെന്ന് പറയുന്ന അച്ഛന്റെ കാര്യവും….
ആ മനുഷ്യനോട് അവനെപ്പോഴും വെറുപ്പാണ്…..
.

രുദ്രൻ ഓർമകളിൽ നിന്നും പതിയെ കണ്ണ് തുറന്നു…..

..

‘” എല്ലാം ഓർമയിൽ ഇല്ലേ നിനക്ക്……
നിന്റെ അമ്മയുടെ ആത്മ ത്യാകത്തിന്റെ ഓർമകളാണ് നീയും ഇന്ദ്രനും….
അവളുടെ സ്നേഹമാണ് നിങ്ങൾ…..
എന്റെ മോള്‌ ഇത്ര കാലം ജീവിച്ചത് നിങ്ങൾക്ക് വേണ്ടിയാ…..
ഈ കുടുംബത്തിന് വേണ്ടിയാ…..
ഇതൊക്കെ ഞാൻ പറയാതെ നിനക്കറിയാവുന്ന വിഷയമാ…..

പക്ഷെ നീയെല്ലാം മറക്കുന്നു…..

നീ എന്ത് കണ്ടാടാ നായെ തള്ളുന്നത്….

നിന്റെ മരിച്ചു പോയ പെണ്ണിന് വേണ്ടിയോ….

നീയിങ്ങനെ സ്വയം നശിച്ചാൽ ചത്ത് പോയ അവൾ തിരിച്ചു വരുമോടാ…..'””

മുത്തശ്ശൻ അവനോട് കോപത്തോടെ ചോദിച്ചു…. അറുപതു കഴിഞ്ഞ ആ കരുത്തന്റെ ഓരോ വാക്കുകളും ഒരു യോദ്ധാവിന്റെ വാളിന്റെ അത്ര മൂർശ ഉള്ളവ ആയിരുന്നു…..

ഒന്നിനും അവന് ഉത്തരമില്ല….
ലക്ഷ്മിയമ്മ ഇപ്പോഴും അവിടെ നിന്ന് കരയുകയാണ്…..

‘”” ഇവളിങ്ങനെ ഇപ്പൊ ഒരു തീരുമാനം എടുത്തതും നീയൊക്കെ അവളെ അനുസരിക്കും എന്ന വിശ്വാസത്തിലാ…..
നിനക്കൊക്കെ വേണ്ടി പല പഴികൾ കേട്ട് ഈ ജീവതം ജീവിച്ചു തീർത്ത ഈ പാവത്തിന് വേണ്ടി അതെങ്കിലും ചെയ്തോടെടാ നിനക്ക്…..

അതോ ഇനിയും ദേവുവിനെ മനസ്സിൽ വച്ചു ജീവിക്കാൻ ആണ് പുറപ്പാട് എങ്കിൽ നീ ജീവിച്ചോ….
ഞങ്ങൾ ഇടപെടില്ല….
പിന്നെ മേലാൽ ഇവളുടെ മകൻ ആണെന്ന് പറഞ്ഞും നീ വന്നേക്കരുത്…. മനസ്സിലായോടാ…..'”

മുത്തശ്ശൻ അവനെ നോക്കി അലറി പറഞ്ഞു പുറത്തേക്ക് ഇറങ്ങിപ്പോയി…. അവനൊന്നു അനങ്ങുവാൻ പോലും സാധിച്ചില്ല…..

ബന്ധങ്ങൾക്ക് മുന്നിൽ അവനിപ്പോഴും ഒരു സാധാ മനുഷ്യൻ തന്നെയാണ്….
ലക്ഷ്മിയമ്മ വിറക്കുന്ന കാലടികളോട് അവനടുക്കലേക്ക് പോയി….

അലസ്യമായി വളർന്ന ആ താടിയിൽ അമ്മയുടെ കൈ അമർന്നു….

‘ ” ക്…കുഞ്ഞാ…….
നിനക്ക് വിഷമം ആയോ…..'”

ആ അമ്മയുടെ സ്വരം വിറച്ചിരുന്നു….. രുദ്രൻ ഒന്നും പറയാൻ ആവാതെ കണ്ണ് നിറച്ചുപോയി…..

‘”” അച്ഛൻ ഒന്നും മനസ്സിൽ തട്ടി പറഞ്ഞതാവില്ല……
ഈ അമ്മ മനസ്സ് കൊണ്ട് പോലും നിങ്ങളെ ശപിച്ചിട്ടില്ല മോനെ…..
ഞാനെന്നും നിന്റെ നല്ലതിന് വേണ്ടിയല്ലേ എന്തും ചെയ്തിട്ടുള്ളൂ…..
ഇതും അങ്ങനെ പറഞ്ഞതാ……
എനിക്കറിയാ മോനെ….
ഒരു സമൂഹത്തിൽ പിഴച്ചവൾ ആയാൽ എങ്ങനെ ആയിരിക്കുമെന്ന് …..
അവിടെ നമ്മളെ നോക്കുന്നത് പോലും കാമത്തിന്റെ കണ്ണുകൊണ്ട് ആയിരിക്കും….
മോനറിയോ…..
പണ്ട് നിങ്ങളെ ഗർഭം ധരിക്കുമ്പോ ഒരുനാൾ ഞാനും ശോഭേടത്തിയും ഒരുമിച്ചു ചെക്ക്അപ്പിന് പോയിരുന്നു…..

അന്ന് പോകും വഴി കാറൊന്ന് പഞ്ചർ ആയി…. ഡ്രൈവർ ട്ടയർ മാറ്റുമ്പോൾ ആണ് ഏതോ ഒരാൾ കള്ളും കുടിച്ചു എന്റെ മുന്നിൽ വന്ന് ചോദിച്ചത്….

ഈ വയറ്റിൽ കിടക്കുന്നതിന്റെ തന്ത ഒന്നാണോ അതോ അതിൽ കൂടുതൽ ഉണ്ടോന്ന്…..'””

അവരുടെ തുറന്ന് പറച്ചിൽ കേട്ടപ്പോൾ രുദ്രനാകെ വല്ലാതെ ആയി…..

‘”” ഇത് പോലെ പല അനുഭവങ്ങളാ…..
നമ്മുടെ കുടുമ്പത്തെ ഭയന്ന് ആരും മുന്നോട്ട് വരില്ല…. അയാൾ കള്ള് കുടിച്ചത് കൊണ്ട് തുറന്ന് പറഞ്ഞു…ബാക്കി ഉള്ളവർ ആണെങ്കിൽ ഞാൻ കേൾക്കാതെയും പറഞ്ഞു കാണും….

അതുകൊണ്ടാ മോനെ ഞാൻ ഇങ്ങനെ തീരുമാനങ്ങൾ എടുത്തത്…..

എനിക്ക് പാറുവിനെ ഒത്തിരി ഇഷ്ട്ടാ….
എന്റെ സ്വന്തം മോളെ പോലാ….
നിന്നെയോ ഇന്ദ്രനെയോ എന്നെങ്കിലും പിരിയേണ്ടി വന്നാ എനിക്ക് എങ്ങനെ ഉണ്ടാവും….

അത് പോലാ അവടെ മാധവൻ അവളെ ഇറക്കി വിടണമെന്ന് പറഞ്ഞപ്പോ തോന്നിയത്….

ശരിയാ…
ഞാൻ അവസരപ്പെട്ട് എടുത്ത തീരുമാനം തന്നെയാ ഇത്…. പക്ഷെ അത് തെറ്റല്ല എന്നെനിക്ക് നന്നായി അറിയാം….

ന്റെ ദേവു മോള്‌ പോയെ പിന്നെ ഈ വീട് ഉറങ്ങിയിരുന്നു…. അതിങ്ങനെ ഉണരാൻ പ്രധാന കാരണം അവളാ…..

ന്റെ പാറു….

അവളെക്കാൾ നല്ല ഒരു പെണ്ണിനെ അമ്മക്ക് നിനക്ക് തരാൻ കഴിയില്ല മോനെ…. തങ്കമാ….

നിന്റെ ദേവുവിനെ പോലെ തനി തങ്കം….
ഒരു അല്പം സ്നേഹം കൊടുത്താ ജീവൻ തരും അവൾ….

അവളെ എങ്ങനാടാ ഞാൻ വിട്ട് കളയാ……'””

ലക്ഷ്മിയമ്മ പറഞ്ഞു….. രുദ്രൻ ആകെ വല്ലാതെ ആയി അവരെ നോക്കി….

‘”” അമ്മാ….
ഞ…ഞാൻ….
ഞാനെന്താ അമ്മയോട് പറയാ……എന്റെ അവസ്ഥ അതല്ലാ……
അവൾ മോശമായല്ല…..
ഞാനാ ഇവടെ കൊള്ളാത്തത്…..
എന്നെ കെട്ടിയാ അവളുടെ ജീവിതവും നശിച്ചു പോവും…..'””

രുദ്രൻ പറഞ്ഞു…..

‘”” എന്താ രുദ്രാ നീ പറയുന്നേ…..
ഒന്നര വർഷം മുന്നേ മരിച്ച എന്റെ ദേവു മോളെ ഇപ്പോളും ജീവനായി നെഞ്ചിൽ കൊണ്ട് നടക്കുന്ന നിന്നെ കെട്ടിയാൽ അവളുടെ ജീവിതം നശിക്കുമെന്നോ….
അതൊന്നുമില്ലടാ…..
എനിക്ക് വിശ്വാസം ഉണ്ട്….. നിന്റെ ഈ വേദന മാറ്റാൻ ഈ ലോകത്ത് ഉള്ള ഏറ്റവും വലിയ മരുന്നാ പാറു…..

ഇനി ബാക്കി മോന് തീരുമാനിക്കാം…..'””

ലക്ഷ്‌മിയമ്മ അത്രയും പറഞ്ഞു പുറത്തേക്ക് നടന്നു…. എന്നാൽ മുറി വിട്ട് പുറത്തിറങ്ങും മുന്നേ വാതിൽക്കൽ നിന്നു അവർ….. ലക്ഷ്മിയമ്മ അവനെ ഒന്ന് നോക്കി….

‘”” മോനെ….
കല്യാണ ദിവസം വിവാഹ വേഷത്തിൽ പാറു ഉണ്ടാവും ഇവിടെ……
അന്നിത് നടന്നില്ലെങ്കിൽ….
പിന്നെ ഈ അമ്മ ഇല്ല…..'”

അത്ര മാത്രമേ അവർ പറഞ്ഞിരുന്നുള്ളു….
ലക്ഷ്മിയമ്മ ഇറങ്ങി പോയി അവിടെ നിന്നും…. രുദ്രൻ ആകെ തലക്ക് ഭ്രാന്ത്‌ പിടിച്ച പോലെ നിന്നുപോയി അവിടെ…..

മനസ്സ് ആണെങ്കിൽ ആകെ ഭാരത്തിലും….
ഒരു ഭാഗത്ത് തനിക്കായി ജീവിച്ച മാതാവ്….
മറു ഭാഗത്ത് തനിക്കായി മരിച്ച ദേവു….

ഇതിനെല്ലാം നടുക്ക് ഒരു പാവം അനാഥ പെണ്ണും….

അവന്റെ ചിന്തകളെ സഹായിക്കുവാൻ മറ്റൊരുവന്റെ സഹായം അവനാവശ്യമായിരുന്നു…..
.
അവനെ പോലെ തന്നെ അമാനുഷികനായ മറ്റൊരുവന്റെ സഹായം…..

രുദ്രന്റെ കാലുകൾ പുറത്തേക്ക് ചലിച്ചു…..
മുടക്കി വച്ച യാത്ര അവൻ തുടരുകയായിരിന്നു….. കാരണം അവനുള്ള ഉത്തരങ്ങൾ നൽകുന്നത് ആ യാത്രകൾ തന്നെയാണ്….

????????

148 Comments

  1. ❤️❤️❤️❤️♥️♥️♥️♥️

  2. next part katta waiting

  3. ?

Comments are closed.