⚔️ദേവാസുരൻ⚒️s2 ep15(demon king-dk) 2947

Views : 272004

💀💀💀💀💀💀💀💀💀

ദേവ രാജ വർമ്മ തന്റെ ഓഫീസിൽ ഇരുന്ന് ഓരോ ഫയലുകൾ പരിശോധിക്കുകയാണ്…. പെട്ടെന്നാണ് അദ്ദേഹത്തിന്റെ ഫോണിലേക്ക് ഒരു കാൾ വന്നത്…..
എടുത്ത് നോക്കിയപ്പോൾ ലച്ചു ( ലക്ഷ്മിയമ്മ ) എന്ന പേരാണ് അതിൽ തെളിഞ്ഞു കണ്ടത്…. അദ്ദേഹമത് എടുത്ത് കാതോട് ചേർത്തു….

‘”” പറ മോളെ…..'””

📞അച്ഛാ……
അവിടത്തെ തിരക്കെല്ലാം കഴിഞ്ഞോ…..?? “”

മറു തലക്കിൽ നിന്നും ലക്ഷ്മിയമ്മയുടെ പതിഞ്ഞ സ്വരം അദ്ദേഹത്തിന്റെ കാതിൽ പതിച്ചു…..

‘”” ഇല്ലടി….. വൈകീട്ട് എന്തായാലും തീരും….
നീ കാര്യം പറഞ്ഞോ….'”

‘”” 📞  അച്ഛൻ അത്യാവശ്യമായി ഇതുവരെ വരണം……'””

‘”” എന്താടി പെട്ടെന്ന്……'””

📞 ഇവിടെ ചില പ്രശ്നങ്ങൾ ഉണ്ടായി അച്ഛാ…. അത് എനിക്കൊറ്റക്ക് മാനേജ് ചെയ്യാൻ പറ്റില്ല…..'””

‘”” നിനക്ക് മെനെജ് ചെയ്യാൻ പറ്റാത്ത പ്രശനമോ…..?? എന്ത് പറ്റി……നിന്റെ ശബ്ദം ഒക്കെയെന്താ വല്ലാതെ…..'””

ദേവ രാജ വർമ്മ ചോദിച്ചു…..

ലക്ഷ്മിയമ്മ അവിടെ നടന്ന സങ്കർഷങ്ങൾ അദ്ദേഹത്തെ കേൾപ്പിച്ചു…. എല്ലാം വളരെ വേദനയോടെയും ആശ്ചര്യത്തോടെയുമാണ് അദ്ദേഹം കേട്ടത്….. അപ്പോഴെല്ലാം ആ മനസ്സിൽ വന്നത് തന്റെ ധ്യാനത്തിൽ വന്ന ആ രൂപം അദ്ദേഹത്തോട് പറഞ്ഞ വാക്കുകളാണ്….

[“”‘ -നിമിത്തങ്ങൾ ശരിയാണെങ്കിൽ…..
ശ്രീകുലത്ത് ഉടൻ തന്നെ ഒരു ശുഭ കാര്യം കൂടെ നടക്കും….
അതിന് മുന്നേ നിങ്ങൾ ഇഷ്ടപെടാത്ത പലതും അവിടെ നടന്നേക്കാം…. പതറാതെ എല്ലാം മുന്നോട്ട് കൊണ്ടുപോകേണ്ടത് നീയാണ്……-‘””]

വേദനകൾ സമ്മാനിക്കുന്ന ആ നിമിഷത്തിൽ പോലും അദ്ദേഹത്തിന്റെ മനം സന്തോഷിച്ചുപോയി….. വിധി അതിന്റെ വഴിയേ തന്നെ സഞ്ചരിക്കുന്നതും കണ്ടുകൊണ്ട്….. അദ്ദേഹം ഫോണിൽ വേഗം തിരിച്ചെത്താം എന്നും പറഞ്ഞുകൊണ്ട് കട്ട്‌ ചെയ്ത് ആ ടേബിൾ വിട്ടിറങ്ങി പുറത്തേക്ക് നടന്നു……

Recent Stories

148 Comments

  1. ❤️❤️❤️❤️♥️♥️♥️♥️

  2. next part katta waiting

  3. 😜

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com