⚔️ദേവാസുരൻ⚒️s2 ep15(demon king-dk) 2947

Views : 272009

അവന്റെ കാർ കൂടുതൽ മുന്നോട്ട് വന്നു….. ആ ആൽ മരത്തിൽ പോയിടിക്കുവാൻ ഇനി ഏതാനും നിമിഷങ്ങൾ മാത്രം…..

ഇത്തവണ ഒരു ശക്തിക്കും അത് തടുക്കുവാൻ സാധിച്ചില്ല….. എന്നാൽ എന്തോ ദൈവ ഹിതം പോലെ കാറിന്റെ ടയറുകൾ തനിയെ നിശ്ചലമായി….. വേഗത്തിൽ കുതിച്ചുകൊണ്ടിരുന്ന വണ്ടി ഒറ്റ നിമിഷം കൊണ്ട് പൊടിപറത്തി നിരങ്ങി നിന്നു അവിടെ…..

വണ്ടി ബ്രേക്ക് ഡൌൺ ആയതായിരുന്നു….. അവനിലെ മൃഗം വെറി പിടിച്ച പോലെ ആക്സിലേറ്റർ അമർത്തിക്കൊണ്ടിരുന്നു…. പക്ഷെ ഒരു ഗുണവും ഉണ്ടായില്ല….

രുദ്രൻ കോപം കൊണ്ട് പുറത്തേക്ക് ചാടിയിറങ്ങി…. അവനിലെ പരവേശം അധികമായിരുന്നു….. എല്ലാം ചുട്ടെരിക്കാൻ വെമ്പൽ കൊള്ളുന്ന അവനിലെ അസുരൻ ഒരു ഭാഗത്ത്….. ആ അസുരനെ പിടിച്ചു കെട്ടാൻ ശ്രമിക്കുന്ന ദേവൻ മറുഭാഗത്ത്…..

മൈലുകളോളം അകലെ നിന്നും മുഖം പോലുമറിയാത്ത അവന്റെ ഏതോ ശത്രു രക്ത ബലി നൽകിയപ്പോൾ അവനിലെ അസുരൻ കൂടുതൽ അക്രമകാരി ആയി മാറിയിരുന്നു….

അവനിപ്പോൾ മദമിളകിയ ഒരാനയാണ്…..
അതിനെ പിടിച്ചു കെട്ടാൻ കയറല്ല….. ചങ്ങലയാണ് വേണ്ടത്…… നല്ല കട്ടിയുള്ള ഇരുമ്പ് ചങ്ങല……

രുദ്രൻ ഒരു ഭ്രാന്തനെ പോലെ തലയിൽ കയ്യും വച്ച് ചുറ്റിനും പാഞ്ഞു…. ഇടക്ക് മിന്നി മറയുന്ന ബോധത്താൽ അവൻ ചെറുതായി കണ്ടു…. അവൻ നിൽക്കുന്ന ആ സ്ഥലത്തെ……

ആ കാടിന് നടുവിൽ തകർന്ന് കിടക്കുന്ന ഒരു പഴയ അമ്പലം….അവൻ പോലുമറിയാതെ യാന്ത്രികമായി ആ കാലുകൾ അവിടേക്ക് ചലിച്ചു…..

ദേഹം മുഴുവൻ ചുട്ട് പൊള്ളുകയായിരുന്നു അവന്റെ….. കാടാകെ ആഞ്ഞു വീശുന്ന കൊടും കാറ്റിന്റെ ശക്തി അധികമായി…..

അമ്പലത്തിനുള്ളിലേക്ക് ഓടി കയറിയ അവൻ വന്ന് നിന്നത് തകർന്ന മേൽക്കുര പോലുമില്ലാത്ത ഒരിടത്താണ്……

അവിടെ മണ്ണും ഇലയും പിടിച്ചൊരു ശിവലിംഗം അവന് മുന്നിലിരിക്കുന്നു…….

‘”” മഹാ ദേവാ……………'””

തലയും ചെവിയും പൊത്തി കഠിനമായ വേദന സഹിക്കാവയ്യാതെ രുദ്രൻ ഉറക്കെ അലറി……… അവന്റെ ശബ്ദ ധ്വനികൾ ആ കാടിനെ മുഴുവൻ പ്രകമ്പനം കൊള്ളിച്ചിരുന്നു…..

ആ കണ്ണിലെ അഗ്നി അമിതമായി വർധിച്ചു…. ഞെരമ്പുകളെല്ലാം ഒന്നുകൂടി മടങ്ങി പൊട്ടുന്ന പോലെ അവന് തോന്നി….. കൂടാതെ അവനിൽ ഒരു വല്ലാത്ത കരുത്ത് വരുന്ന പോലെ……

അവന്റെ ശരീരത്തിലെ പച്ച കുത്തിയ ലിപികൾ തീ കനൽ പോലെ കത്തി ജ്വലിച്ചു…..ആ ചൂടിൽ  രുദ്രൻ ധരിച്ച ബനിയൻ പോലും ഒരു പിടി ചരമായി അന്തരീക്ഷത്തിൽ അലിഞ്ഞു തീർന്നു……

അവന് ചുറ്റും ഒരു നിശ്ചിത ചുറ്റളവിലും ആ അഗ്നി പടർന്നിരുന്നു…….
അമ്പലത്തിൽ നിറഞ്ഞു കൂടിയിരുന്നു കാട്ടു വള്ളികളും ഇലകളും ചെടിലെയും മാറാലകളും എല്ലാം ആ ചൂടിൽ ചാരമായി മാറി….. അവശേഷിച്ചത് ആ ശിവലിംഗം മാത്രമാണ്……

ബാക്കിയെല്ലാം എരിഞ്ഞു തീർന്നിരുന്നു……
കനൽ പോലെ കത്തി ജ്വലിച്ചു നിൽക്കുന്ന സൂര്യനെ പോലെ രുദ്രൻ അവിടെ ഇരുന്നു….

‘””” ആ…………………..'””

വേദന സഹിക്കാവയ്യാതെ അവനുറക്കെ അലറി….. ഒരു മനുഷ്യനും ഒരു ദൈവത്തിനും താങ്ങുവാൻ സാധിക്കാത്ത അത്ര വേദനയാണ് അവനറിയുന്നത്…….
അവന്റെ തലച്ചോറിൽ താൻ ഇതുവരെ അനുഭവിച്ചു തീർത്ത തീരാ ദുഖത്തിന്റെ ഒരു നീണ്ട ചിത്രം തന്നെ ഓടിക്കൊണ്ടിരുന്നു……

കാതുകളിൽ അവനേറെ സ്നേഹിച്ചിരുന്ന ഒരുവളുടെ വേദന കലർന്ന അലർച്ചകൾ മുഴങ്ങി കേട്ടു…….

അവളെ പിച്ചി ചീന്തുന്ന ദൃശ്യങ്ങൾ തെളിഞ്ഞു വന്നു…….. ഈ ലോകത്തോട് തന്നെ രുദ്രന് വെറുപ്പ് തോന്നി…… എല്ലാം ഇല്ലാതാകുവാനുള്ള പക ആ ദേവാസുര മനസ്സിൽ കടന്നുകൂടി…..

സൃഷ്ട്ടി കണ്ടതിൽ വച്ച് ഏറ്റവും വലിയ അപകടകാരി ജനിക്കുകയായിരുന്നു അവിടെ…. കഥയിൽ ഒളിഞ്ഞിരിക്കുന്ന യഥാർത്ഥ വില്ലന്റെ ജനനം…… മാനസിക നിയന്ത്രണം നഷ്ടമായ മഹാദേവന്റെ ജനനം….

ഒരു വിധത്തിൽ പറഞ്ഞാൽ…..
സതീ ദേവി ഇല്ലാതാവുന്നതിനു സാക്ഷ്യം വഹിച്ചു നിന്ന സൃഷ്ടിയോട് പക തോന്നിയ ആ മഹാ രുദ്രന്റെ സംഹാര രൂപം……

അതെ……

വിനാശം ആരംഭമാവുകയാണ്…… രക്ഷകനായ സംഹാരകനിൽ നിന്നുതന്നെ ……

💀💀💀💀💀💀💀💀💀💀💀💀

Recent Stories

148 Comments

  1. ❤️❤️❤️❤️♥️♥️♥️♥️

  2. next part katta waiting

  3. 😜

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com