⚔️ദേവാസുരൻ⚒️s2 ep15(demon king-dk) 2947

Views : 272061

ഇരുളിന്റെ യാമങ്ങളിൽ അവൻ മയങ്ങി കിടക്കുകയാണ്……
ഒരു തരം തളർച്ചയാണ് ആ ബലവാനിന്ന്…..
ഇതുവരെ അവനനുഭവിക്കാത്ത അത്ര തളർച്ച…… ഒന്ന് കണ്ണ് തുറക്കുവാൻ പോലുമാവാതെ അവൻ തളർന്ന് കിടന്നു……

സകല സൃഷ്ടിയുടെയും കാവൽക്കാരനായ രുദ്രൻ…..
ശരീരം കൊണ്ട് തളർന്നെങ്കിലും മനസ്സ് അപ്പോഴും ഒരുയോതാവിനെ പോലെ തന്നെയാണ്…..

മയക്കം അവനിലെ ഉൾ മനസ്സിൽ ഒരു മായാ സ്വപ്നം തീർത്തു…… അതൊരു വലിയ യുദ്ധ ഭൂമിയാണ്…..

പല രാത്രികളായി അവന്റെ സ്വപ്നത്തിൽ തെളിഞ്ഞു കാണുന്ന അതെ യുദ്ധ ഭൂമി…..

ഒന്നും മാറിയിട്ടില്ല……
അതെ മണ്ണ്…..
അതെ ആകാശം…..
അതെ രക്തതിൻ മണം…….

പക്ഷെ ഇന്നത്തെ കാഴ്ച അല്പം കടന്നത് തന്നെയായിരുന്നു…….
പതിവിലും അധികമായി യുദ്ധ ഭൂമിയിൽ ആളുകൾ പ്രത്യക്ഷപ്പെട്ടിരുന്നു……

അങ്ങും ഇങ്ങും മത്സരിച്ച് കൊന്നും ചത്തും കൊണ്ടിരിക്കുന്ന രണ്ടു പടകൾ…..

ഒരു പട ചെന്നായയുടെ മുഖം ധരിച്ച രാക്ഷസ്സാന്മാർ ആണെങ്കിൽ മറ്റൊന്ന് മനുഷ്യർ ആയിരുന്നു…..

പക്ഷെ അവരിൽ രുദ്രാനൊരു മാറ്റം കാണുവാൻ സാധിച്ചു…..
ഒരു സാധാ മനുഷ്യനെ കാൾ ശരീര വടിവും ഉയരവും ശക്തിയും ഉണ്ട് അവർക്ക്…..

അവരുടെ കാലടികൾക്ക് പോലും ഒരു വല്ലാത്ത ഉറപ്പും ശക്തിയും…..

അതായത് ആ ചെന്നായകളോട് യുദ്ധം ചെയ്യാൻ സമന്മാരായ ജന്മങ്ങൾ…….
യുദ്ധ കളം ചോര നിറമായി മാറി അതിന് ഒത്ത നടുക്കായി അവനും…..

രുദ്രന് അൽബുദ്ധമോ ഭയമോ ഒന്നും തോന്നിയില്ല…. കാരണം ഇതെല്ലാം മിക്കപ്പോഴും കാണുന്ന കാഴ്ച തന്നെയാണ്……

‘”” വ്…… വ്ര…………..'””

പെട്ടെന്ന് അവന്റെ കാതുകളിൽ ഒരു വല്ലാത്ത മുരൾച്ച കേട്ടു….. ഒരു ചെന്നായ ഗർജിക്കും പോലൊരു മുരളിച്ച……

അവനാ സ്വരം കേട്ട ഭാഗത്തേക്ക്‌ നോക്കി…..

ഏഴടിയോളം വലിപ്പമുള്ള ഒരു ചെന്നായ അവനരികിലേക്ക് പാഞ്ഞു വരുന്നു……
അവിടെ യുദ്ധം ചെയ്യുന്ന മറ്റ് ചെന്നായ മനുഷ്യന്റെ ഇരട്ടി ശക്തി കാഴ്ചയിൽ തന്നെ ഉണ്ടതിനു…..

രുദ്രന്റെ ചുണ്ടുകളിൽ അസുരത നിറഞ്ഞ ആ ചിരി വിടർന്നു…. അവന്റെ കണ്ണുകൾ ചുവന്നതായി മാറി….. സംഹാരകനായ രുദ്രന്റെ ഭാവം……

അവന് നേരെ ഉയർന്നു കുതിച്ച ആ ചെന്നായ തന്റെ വലിയ വാ തുറന്ന് അവന്റെ തല നോക്കി കടിക്കുവാൻ വന്നു……

പക്ഷെ അടുത്തെത്തിയ മാത്രതന്നെ അവനതിന്റെ വാ പിടിച്ച് കൈപ്പിടിയിൽ ആക്കിയിരുന്നു…..

ആ മൃഗം അവന്റെ കയ്പ്പിടിയിൽ കിടന്ന് കൂടുതൽ പുളഞ്ഞു…… പക്ഷെ അവന്റെ കരുത്തിനു മുന്നിൽ ഒന്നുമല്ലായിരുന്നു അത്….

പെട്ടെന്നാണ് രുദ്രന്റെ മുഖം കൂടുതൽ വന്യമായത്…… അത് കണ്ട ആ മൃഗത്തിന്റെ ദേഹം പോലുമൊന്ന് വിറച്ചുപോയി…..

അവൻ ഒന്നും ആലോചിക്കാതെ വെറും കയ്കൊണ്ട് അതിന്റെ വാ രണ്ടായി കീറി എറിഞ്ഞു….. അതും നിസാരമായി…..

തൊട്ട് പുറകെ കൊടുതൽ ചെന്നായകൾ വരുന്നതും അവൻ കണ്ടു……

രുദ്രൻ ആകാശത്തേക്ക് നോക്കി തന്റെ കൈകൾ ഉയർത്തി……

പെട്ടെന്ന് എവിടെ നിന്നോ ഒരു കാറ്റ് പോലെ വേഗത്തിൽ ഒരായുധം അവന്റെ കയ്യിൽ വന്ന് നിന്നു……
പക്ഷെ ദിനവും അവന്റെ സ്വപ്നത്തിൽ വരുന്ന പരശു അല്ലത്…….
അതൊരു ചുറ്റിക ആയിരുന്നു……
ഒരു പ്രത്യേക ആകൃതിയിലുള്ള ചുറ്റിക…..

അവനൊരു നിമിഷം ആ ആയുധത്തെ ഒന്നെടുത്ത് നോക്കി….
അതിനോട് ഒരു വല്ലാത്ത ആത്മ ബന്ധം തോന്നിയിരുന്നു അവന്…..

ആരോ അവനായി ചെയ്യിച്ച പോലെ……
അല്ലെങ്കിൽ കാലം അവനായി കരുതി വച്ചത് പോലേ…….. ആ ആയുധത്തിന്റെ ലോഹ ഭാഗങ്ങളിൽ എന്തെല്ലാമോ എഴുതി വച്ചിരിക്കുന്നു……

അവനെ പോലെ തന്നെ അതും നികൂടമായിരുന്നു……. അപരിചിതമായൊരു ലിപി……. രുദ്രന്റെ കൈകളിൽ അത് വന്നതും വെള്ള പ്രകാശത്തോട് കൂടെ വെട്ടി തിളങ്ങി ആ  ആയുധം…..

രൗദ്രം നിറഞ്ഞ കണ്ണുകളോടെ അവന്റെ ദൃഷ്ട്ടി ആ പടകൾക്ക് നേരെ തിരിഞ്ഞു……

നൂറോ ആയിരമോ ലക്ഷമോ കോടിയോ എന്ന് കൂടെ നിശ്ചയമില്ലാതെ ഒരു കറുപ്പ് കരിനിഴൽ പോലെ ആ ചെന്നായ മനുഷ്യർ പാഞ്ഞു വരുന്നു…..

അവരെ നേരിടാൻ ഒറ്റയാനായി അവനും….

നിമിഷങ്ങൾ കൊണ്ട് രുദ്രന്റെ കാൽ പാതം മുന്നോട്ട് ചലിച്ചു….. അവന്റെ മുഖത്ത് പോലും ഒരു വല്ലാത്ത വെറി ആയിരുന്നു…….

കാറ്റിനെക്കാൾ വേഗത്തിൽ അവനാ പടക്ക് മുന്നിലേക്ക് ചലിച്ചു….. വെറും നിമിഷങ്ങൾ കൊണ്ടാണ് അവനവിടെ എത്തിയത്……

തൊട്ട് മുന്നിൽ പാഞ്ഞു വന്ന ഒരു കൂട്ടം സേനകളെ ജീവനില്ലാത്ത ശവങ്ങളായി വലിച്ചെറിഞ്ഞു അവൻ…….

എതിരിടാൻ വരുന്നവന്റെ എണ്ണം ഒരു പ്രശ്നമേ അല്ലായിരുന്നു അവന്….. അവരുടെ രക്തം അവന് ലഹരിയും……. ധർമ്മവും അധർമവും തമ്മിൽ പോരാടുന്ന യുദ്ധത്തിൽ ഒരു ദേവാസുര താണ്ഡവം അരങ്ങേരി……

സ്വയ നിയന്ത്രണം നഷ്ട്ടമായ ശിവനെ പോലെ അവൻ നിറഞ്ഞാടി……

മരിക്കുന്നവർക്ക് പിന്നാലെ തന്നെ അവനായുള്ള അടുത്ത എതിരാളിയും അവിടെ പാഞ്ഞെത്തിയിരുന്നു… വളരെ പെട്ടെന്നാണ് അതുണ്ടായത്……

പാഞ്ഞു വരുന്നു ഒരു കൂട്ടം  എതിരികൾക്ക് നേരെ എന്തോ വന്ന് പതിച്ച് നാലാ ദിശയിലേക്ക് അവർ വലിച്ചെറിയ പെട്ടു…..

രുദ്രൻ അവിടേക്ക് ഒരു നിമിഷം നോക്കിപ്പോയി…. ഒരു സ്ഫോടനം നടന്ന പോലെ എല്ലായിടത്തും നീല നിറത്തിൽ പ്രകാശിക്കുന്ന അഗ്നി…

അതിന് നടുക്കായി ഒരു യോദ്ധാവ് ത്രിശൂലം കുത്തി കുനിഞ്ഞിരിക്കുന്നു….. അവന്റെ മുഖം രുദ്രന് വ്യക്തമായിരുന്നില്ല….. പക്ഷെ പുറകെ വരുന്ന ചെന്നായകളെ അവൻ കണ്ടിരുന്നു….

തൃശൂലത്തോട് മുഖം ചേർത്തിരുന്ന അവന്റെ തല അല്പം ഉയർന്നു…… അതിനിടയിൽ സ്വർണ്ണ നിറത്തിൽ തിളങ്ങുന്ന രണ്ട് കണ്ണുകൾ…..

നിമിഷങ്ങൾ കൊണ്ട് അവനാ ട്രിഡന്റ് ഉയർത്തി നിന്നു.

ആ മുഖം കണ്ട രുദ്രൻ ശരിക്കും അമ്പരന്നു…..
ആ നിൽക്കുന്നത് റെയ് ഹാൻ ആയിരുന്നു….. ഉയർത്തി പിടിച്ച ആ ട്രിഡന്റ്ലൂടെ അനിയന്ത്രിതമായ ശക്തി സ്രോധസ്സ് പ്രവേശിക്കുവാൻ തുടങ്ങി…..

റെയ് നിമിഷങ്ങൾ കൊണ്ട് ആ ട്രിഡന്റ് മണ്ണിലേക്ക് കുത്തിയിറക്കി….. അതെ നിമിഷം തന്നെ വലിയ ഒരു ചുറ്റുപാടുമുള്ള എല്ലാം കത്തി ചാമ്പലായി….. രുദ്രൻ ഒഴികെ….. അവൻ റെയ് ഹാനെ തന്നെ നോക്കി നില്കുകയാണ്…..

പടകൾ ആണെങ്കിൽ അനേകം അനേകമായി വന്നുകൊണ്ടേ ഇരിക്കുന്നു…..

റെയ് ഹാൻ രുദ്രനെ നോക്കി…. ആ മുഖത്തെ ഏറെ ആശങ്ക ഉണ്ടായിരുന്നു…. അതെന്തെന്ന് മാത്രം അവന് മനസ്സിലായില്ല……

ഉറച്ച സ്വരത്തോടെ റെയ് ഹാൻ രുദ്രനെ നോക്കി പറഞ്ഞു……

‘”” രുദ്രാ……
നീ പോ…… ഇത് ഞാൻ നോക്കിക്കോളാം…..
നീ കളയുന്ന ഒരു നിമിഷവും നിന്റെ കുടുംബത്തിൽ ഓരോരുത്തരുടെ മരണം സംഭവിക്കും……. വേഗം പോ രുദ്രാ…… ‘””

റെയ് ഹാന്റെ ശബ്ദം ഒരു കാഹളം പോലാണ് അവന്റെ കാതിൽ വീണത്….. സ്വപ്നത്തിൽ ആണെങ്കിൽ പോലും അവനത് കേട്ടയുടൻ വല്ലാത്ത ആശങ്ക തോന്നി…..

അവനൊന്നും ആലോചിക്കാതെ ആ യുദ്ധ ഭൂമിയിലൂടെ ഓടി….. ഒരു പ്രാന്തനെ പോലെ…..

അല്പം കൂടെ മുന്നേറിയതും അവൻ ആകാശത്തേക്ക് ഉയർന്നു ചാടി….. മായയോ അൽബുദ്ധമോ എന്നോണം അവനാ ആകാശത്തിൽ ഒരു പരുന്തിനെ പോലെ ഉയർന്നു പറന്നു…..

ഏതെന്നു പോലും അറിയാത്ത ആ ലോകത്ത് അവന്റെ മനസ്സ് പറഞ്ഞ വഴിയേ സഞ്ചരിച്ചു രുദ്രൻ.

നീണ്ടു കിടക്കുന്ന ആ യുദ്ധ ഭൂമിയിൽ ഇപ്പോഴും തീരാ യുദ്ധം നിറവേറികൊണ്ടേ ഇരിക്കുകയാണ്…

അവൻ വീണ്ടും മുന്നോട്ട് പറക്കെ ആ ദിശയിൽ അവൻ മറ്റൊന്ന് ധർശിച്ചു……
നീളത്തിൽ ചത്ത് മലച്ചു കിടക്കുന്ന ആയിരക്കണക്കിന് ജടങ്ങൾ….അതിൽ മനുഷ്യനും മൃഗവും എല്ലാം ഉണ്ട്……

ഒരു തരത്തിൽ പറഞ്ഞാൽ……

മനുഷ്യ ബലിയേക്കാൾ ഏറെ മൃഗ ബലികൾ…..
കൂടുതൽ വ്യക്തമായി പറയുകയാണെങ്കിൽ…..

ആണൊരുത്തൻ കയറി മേഞ്ഞ പോലെ ചത്ത് മലച്ചു കടക്കുന്ന മഹാ സേന….. എല്ലാം തല ഒന്ന് കാൽ ഒന്ന് എന്ന് പറഞ്ഞ പോലെ പല പല ഇടങ്ങളിലായി ചിതറി തെറിച്ചു കിടക്കുന്നു….

എന്നാൽ…..

ആ ജടങ്ങൾക്കും അന്ത്യമുണ്ട്…..
ഏറെ മുന്നോട്ട് പോയപ്പോൾ അവൻ കണ്ടത് ഒരു വലിയ കൂട്ടം മനുഷ്യരുടെ ശവ കല്ലറയാണ്……

അതിന് മറ്റേതിനേക്കാൾ നീളമുണ്ട്…..
ഒരു തരത്തിൽ പറയുകയാണെങ്കിൽ…..
ആരാലും തൊടുവാൻ പോലും സാധിക്കാത്ത ഒരു അസുരന്റെ താണ്ഡവത്തിന്റെ അടയാളം…..

രുദ്രൻ ആ കൂട്ടത്തിന് നടുക്കിലേക്ക് പറന്നിറങ്ങി……
ചുറ്റിനും ചിന്നി ചിതറി കിടക്കുന്ന മനുഷ്യർക്കിടയിൽ ആളി കത്തുന്ന അഗ്നി…..

അവന്റെ മനസ്സ് ഏറെ ഭയചിതമായി….. ഒരു ഭ്രാന്തനെ പോലെ അവൻ ചുറ്റിനും നോക്കി….. അവിടെ അവൻ കണ്ടു……

മണ്ണിൽ വീണു കിടക്കുന്ന തന്റെ മാതാവിന്റെ ശിരസ്സ്…..

ഒന്ന് ശ്വാസം വിടുവാൻ പോലും കഴിയാതെ അവൻ വിറച്ചുപോയി…… ആ അസുര നേത്രത്തിൽ കണ്ണുനീർ തളം കെട്ടി…..

അവന്റെ കാലുകൾ യാന്ദ്രിയമായി ചലിക്കുകയായിരുന്നു അവിടേക്ക്…..

മണ്ണോട് ചേർന്ന് കിടക്കുന്ന തന്റെ മാതാവിന്റെ തലയെ കണ്ട് രുദ്രൻ ഞെട്ടി തരിച്ചു നിന്നു…….

അവന്റെ കണ്ണുകൾ ചുറ്റിനും ഒന്ന് തിരിഞ്ഞതും ഞെട്ടി തരിച്ചവൻ പുറകോട്ട് വീണുപോയി ……

അവിടെ ഉള്ളത് ലക്ഷ്മിയമ്മയുടെ മാത്രം ജടമല്ല…..

ഇന്ദ്രൻ, നന്ദു, ശോഭ, രാധ, ശങ്കര മേനോൻ, ചന്ദ്ര ശേഖരൻ, അവന്റെ മുത്തശ്ശൻ ഇന്ദു അങ്ങനെ അവന്റെ സ്വന്തമായ എല്ലാവരുടെയും ജടങ്ങൾ വീണു കിടക്കുന്നു……

മണ്ണിൽ തല വച്ച് കണ്ണുകൾ പോലും അടക്കാത്ത അവന്റെ സഹോദരൻ ഇന്ദ്രന്റെ ദേഹത്ത് മുഴുവൻ രക്തതിൻ കറകൾ മാത്രമാണ്…..

ആ കറയിൽ ഉണ്ടായിരുന്നു…. അവൻ മരിക്കും മുമ്പ് കാലം അവനായി നൽകിയ ധീര യോദ്ധാവിന്റെ അടയാള ചിത്രം…..

അതെ….. അവനടക്കം അവിടെ നിരന്നു കിടക്കുന്നത് അവന്റെ കുടുംബമാണ്…..
ദേവാസുരനായ രുദ്രന്റെ കുടുംബം…..
അവൻ വേണ്ടെന്ന് വച്ച് ദൂരെ എറിഞ്ഞ അവന്റെ കുടുംബം……
അവൻ വെറുത്ത അവന്റെ കുടുംബം…..
അവൻ സ്നേഹിച്ച അവന്റെ കുടുംബം…..

ഒന്നും ഇന്ന് ബാക്കിയില്ല…..
എല്ലാം ഒരു പിടി ചാരമായി മാറിയിരിക്കുന്നു……

‘”” ക്… ഹ…. ഹ്……. ക്… ഹ്………..'””

നിശബ്ദമായ ആ യുദ്ധ ഭൂമിയിൽ ഒരു പെണ്ണ് ചുമക്കുന്ന സ്വരം അവന്റെ കാതിൽ വീണു…..
അത് കേട്ടതും നിമിഷങ്ങൾ കൊണ്ട് ചാടി എഴുന്നേറ്റ് അതാരാണെന്ന് നോക്കുവാൻ ഓടി രുദ്രൻ…..
അവിടെ അവൻ കണ്ടു……

ഒരു മരത്തിൽ ചാരി ഇരുന്ന് ജീവന് വേണ്ടി പോരാടുന്ന പാറുവിനെ…….. അവനൊരു വല്ലാത്ത അവസ്ഥയിലേക്ക് മാറുകയാണ് ആ നിമിഷം………

അവളുടെ തലയിലും മുഖത്തും എല്ലാം രക്തം….
ഒരു രാജകുമാരിയുടെ വസ്ത്രം ധരിച്ച അവളുടെ അണിവയറിൽ തറഞ്ഞു കിടക്കുന്ന കൂർമ്മയുള്ള മര കഷ്ണം…..

മരണം കാത്ത് കിടക്കുന്ന ആ പെണ്ണിന്റെ കണ്ണുകൾ രുദ്രന്റെ മുഖത്തേക്ക് നീണ്ടു….
അവസാനമായി കാണുന്ന അവനെ കണ്ടതും വേദന പോലും മറന്നവൾ ചിരിച്ചു……

വിറയാർന്ന കൈകൾ നീട്ടി പാറു അവനെ മാടി വിളിച്ചു….. രുദ്രന്റെ കയ്യിലെ ആയുധമെല്ലാം താഴെ വീണിരുന്നു….. അവൻ കൂടുതൽ ആശക്തനായ പോലെ…..

ഇടർന്നു കാൽ മുദ്രകളാൽ അവൻ മുന്നോട്ട് നടന്നു….. അവൾക്കടുത്ത് എത്തും മുന്നേ തന്നെ അവൻ തളർന്ന് വീണുപോയി ആ മണ്ണിൽ……

എന്നാലും ഇഴഞ്ഞായാലും അവൻ മുന്നോട്ട് നീങ്ങി…..

അവന്റെ തേങ്ങൽ ശബ്ദം ആ ഇടമാകെ പരന്നിരുന്നു…… രുദ്രൻ പാറുവിലേക്ക് എത്തി….. മരത്തിൽ ചാരി ഇരുന്ന അവളെ എടുത്ത് മടിയിൽ കിടത്തി അവൻ….

‘”” പ്….. പാറു……… പ്… പാറു……..'””

അവനവളെ വിളിക്കുന്ന ഓരോ വിളിയും സങ്കടത്തിന്റെ കാഡിന്യത്താൽ ഇടറിയിരുന്നു….

നിറഞ്ഞൊഴുകുന്ന ആ മിഴികൾ നോക്കിയത് അവനെ മാത്രമാണ്……. ആ കണ്ണുകളിൽ പ്രണയവും വിരഹവും എല്ലാം അവൻ കണ്ടു….
കൈവിട്ട് പോകുന്ന തന്റെ ലോകത്തെ അവൻ ധർശിച്ചു……

വേദന കടിച്ചു പിടിച്ച അവൾ രുദ്രനെ നോക്കിയൊന്ന് ചിരിച്ചു…..അതെല്ലാം കാണുമ്പോൾ അവനെന്ന  ശക്തൻ കൂടുതൽ കൂടുതൽ ആശക്തനാവുകയാണ്……

വിറയാർന്ന തന്റെ കൈകളാൽ അവൻ അവളുടെ വയറിൽ തറഞ്ഞു കയറിയ കുറ്റി വലിച്ചൂരി…….

‘” വ്……. ആ……… ഹ്…………'”

വേദനയാൽ ദുർബലമായൊരു അലർച്ച അവിടെ ഉയർന്നു….. എന്നാൽ അത് പെട്ടെന്ന് കെട്ടണഞ്ഞിരുന്നു…… പാതി അടഞ്ഞ കണ്ണുകളാൽ പാറു അവനെ നോക്കി…..

ആ കണ്ണുകൾ അടയുമ്പോൾ ജീവൻ പോകും പോലാണ് തോന്നിയത് രുദ്രന്….. അവൻ പാറുവിന്റെ കവിളിൽ പതിയെ തട്ടിക്കൊണ്ടെ ഇരുന്നു…..

‘”” പ്….. പോവല്ലേ പാറു…….
എന്നെ വിട്ട് എങ്ങും പോവല്ലേ….. ന്… നീ ….
നീ മാത്രമേ ഉള്ളു എനിക്ക്…… വിട്ടിട്ട് പോവല്ലെടി……..'””

അവന്റെ വാക്കുകൾക്കൊപ്പം സങ്കടത്തിന്റെ ഒരു മഹാ സമുദ്രം തന്നെ അവിടെ ഒഴുകിയിരുന്നു……

കാർ മേഖങ്ങൾ മൂടിയ ആകാശത്തു നിന്നും മഴ ഭൂമിയിലേക്ക് പെയ്തു ഇറങ്ങി……

രുദ്രന്റെ വിളി കേട്ട അവൾ പതിയെ കണ്ണ് തുറന്നിരുന്നു…… ആ കണ്ണുകളിൽ അവനോട് എന്തോ വല്ലാത്തൊരു ഇഷ്ട്ടം…..

പാറു അവന്റെ മടിയിൽ കിടന്നുകൊണ്ട് ആ കവിളിൽ തലോടി….അത് നന്നേ വിറച്ചിരുന്നു…. പക്ഷെ പതറിയിരുന്നില്ല…..അവളുടെ കയ്യിൽ നിറഞ്ഞിരുന്ന കട്ട പിടിച്ച ചോര കറ അവന്റെ മുഖത്ത് പതിഞ്ഞു….
പെയ്തിറങ്ങുന്ന മഴത്തുള്ളികൾ അവളിലെ കണ്ണുനീരിനെ പോലും മായ്ച്ചു കളഞ്ഞു….

‘”” എ… ഹ് ….. ഏട്ടാ……….'”

അവൾ അവനെ വിളിച്ചു….. രുദ്രൻ ആകുലതയോടെ കരഞ്ഞുകൊണ്ട് അവളെ നോക്കി…..

‘”” പ്… പാറു……. ന്റെ പാറു……..'””

അവൻ പുലമ്പി…..

‘”” എ… എന്തിനാ കരയുന്നെ…….
ഞ….. ഞാൻ ഇപ്പൊ മരിക്കില്ലേ……
ഏട്ടന്റെ ശല്യം ഇ…. ഇന്ന്….. ഒഴിഞ്ഞു പോവില്ലേ…….'””

അവൾ പറഞ്ഞതിന്റെ അർഥം രുദ്രന് മനസ്സിലായില്ലെങ്കിൽ പോലും ആ അവസാനം പറഞ്ഞ വാക്കുകൾ അവനെ ഏറെ ഞെട്ടിച്ചു….

‘”” എന്നെ…….
എന്നെ വിട്ട് പോവല്ലെടി……. ന്…. നീ ഇല്ലെങ്കിൽ പിന്നെ ഞാൻ എങ്ങനെ ജീവിക്കും….. പോവല്ലേ പാറു…..'””

അവൻ കെഞ്ചുകയായിരുന്നു അവൾക്ക് മുന്നിൽ….

‘”” എ…. ഏട്ടാ…..
ഈ നിമിഷം ഞാൻ ആഗ്രഹിക്കാ….. ദൈവം നമുക്ക് കുറച്ചു സമയം കൂടെ തന്നിരുന്നെങ്കിൽ എന്ന്……..
എനിക്ക്…….
എനിക്ക് സ്നേഹിച്ചു കൊതി തീർന്നിട്ടില്ല…..
ഏട്ടനും എ…. എന്നെ സ്നേഹിക്കാൻ തോന്നുന്നില്ലേ……'””

‘”” പാറു………'””

‘””  എനിക്ക് മനസ്സിലാവും…..
പ്…. പക്ഷെ…..
വിധി ഇങ്ങനെ ഒക്കെ ആവും ഏട്ടാ……
ദൈവം തന്ന കുറച്ചു നാളിൽ നമ്മൾ പരസ്പ്പരം വെറുത്തു ജീവിച്ചു….
എന്നാൽ ദൈവം ആ ജീവൻ എടുക്കുമ്പോൾ…..
സ്…. സ്നേഹിക്കാൻ അല്പം സമയം തരുമോ എന്ന് ചോതിക്കാൻ തോന്നുവാ…..'””

അവളിൽ നിന്നും വരുന്ന ഓരോ വാക്കും അവനെ കനൽ പോലെ ചുട്ട് നീറിച്ചു….

‘”” ര്…… രുദ്രേട്ടാ…….. “”

പാറു അവനെ വിളിച്ചു…..

‘”” ഹ്മ്മ്……'””

‘”” വേർപിരിയാൻ പോകുന്ന ഈ അവസാന നിമിഷം എങ്കിലും എന്നെ ഒന്ന് സ്നേഹിച്ചൂടെ….
എ…. എനിക്ക്…..
എനിക്ക് ഒരു മുത്തം തന്നൂടെ…..
എന്റെ ക്…. കയ്യൊന്ന് ചേർത്ത് പിടിച്ചോടെ…..
അ…. ആ നെഞ്ചിൽ ഒന്ന് കിടത്തിക്കൂടെ എന്നെ……. ആ ഹൃദയത്തിൽ ദേ… ദേവുവിന്റെ സ്ഥാനത്തിൽ എനിക്കും അല്പം ഇടം തന്നുകൂടെ……..ആരോരും ഇല്ലാത്ത ഒരു അനാഥ പെണ്ണിന്റെ അവസാന ആഗ്രഹമാ…..'””

പാറു അവനെ നോക്കി ചോദിച്ചു.

രുദ്രനാകെ സമനില തെറ്റും പോലെ തോന്നി… അവൻ തന്റെ മടിയിലെ പാറുവിനെ എടുത്ത് നെഞ്ചിലേക്ക് ഇട്ടു…… ശേഷം ഒരു ഭ്രാന്തനെ പോലെ അവളുടെ മുഖമാകെ മുത്തതിന്റെ ചൂട് അറിയിച്ചു രുദ്രൻ….. അവസാനം അവളുടെ ചുണ്ടും അവൻ സ്വന്തമാക്കി….

ഏറെ നേരം അത് കോർത്ത് നിന്നു.

അവനെക്കാൾ അവളാണ് ആ ചുണ്ടിലേക്ക് ആഴ്ന്നിറങ്ങിയത്…..എന്നാൽ ആ തിരിനാളം അണയുവാൻ അധികം നിമിഷങ്ങൾ വേണ്ടി വന്നില്ല….. പാർവതി എന്ന രാജകുമാരിയുടെ കഥ അവിടെ അവസാനിച്ചു…..

ആ ദേഹം മരവിക്കുന്നത് അവൻ കണ്ടറിഞ്ഞു…..

രുദ്രന്റെ കണ്ണിൽ നിന്നും കണ്ണുനീർ ആവിയായി പുറത്തേക്ക് വന്നുകൊണ്ടേ ഇരുന്നു..

പെയ്തിറങ്ങിയ മഴ പോലും ആ സങ്കടം കാണാൻ വയ്യാതെ ഇറങ്ങിപ്പോയി….. രുദ്രൻ അവളെ തന്റെ നെഞ്ചോട് കൂടുതൽ ചേർത്തു….. ഇതിനു മുന്നേ ഒക്കെ തന്നോട് ചേരുമ്പോൾ അവൾ അഗ്നി പോലെ ചുട്ടിരുന്നു…. എന്നാൽ ഇന്നത് വെറും മരവിപ്പ് മാത്രമായി…..

‘”” ആ………………….. ഹ്………………'””

അവനെല്ലാം മറന്ന് ആകാശം നോക്കി ഉറക്കെ അലറി….. അവന്റെ ശബ്ദം ആ ലോകത്തെ തന്നെ വിറപ്പിച്ചു….. പഞ്ച ഭൂതങ്ങൾ വെറി പിടിച്ച മൃഗങ്ങളെ പോലെ കുപിതരായി പ്രകൃതിയെ ചൂട് പിടിപ്പിച്ചു….. അവന്റെ ദേഹമാകെ അഗ്നി പടർന്നു…. ആ അഗ്നിയിൽ തന്റെ കയ്യിൽ കിടന്ന പാർവതി ഒരു പിടി ചാരമായി വീണു…..

💀💀💀💀💀💀💀💀💀💀💀

Recent Stories

148 Comments

  1. ❤️❤️❤️❤️♥️♥️♥️♥️

  2. next part katta waiting

  3. 😜

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com