⚔️ദേവാസുരൻ⚒️s2 ep15(demon king-dk) 2946

സമയം വീണ്ടും കടന്നുപോയി….
അവളുടെ മനസ്സാകെ രുദ്രൻ മാത്രമാണ്….
അവനൊത്തൊരു ജീവിതം അവളാൽ സങ്കൽപ്പിക്കാൻ പോലും സാധിക്കുന്നില്ല….
എന്നാൽ ഉൽമനസ്സിൽ എവിടെയോ….
അതിനോട് ഒരിഷ്ടവും…..

തീരുമാനം എപ്പോഴേ എടുത്തു കഴിഞ്ഞു….
എന്നാൽ മനസ്സുകൊണ്ട് തയ്യാറാകുവാൻ ആണ് അവളെറേ പ്രയാസപ്പെട്ടത്ത്….

അടഞ്ഞിരുന്ന വാതിൽ തുറക്കുന്നതിന്റെ ശബ്ദം അവളുടെ കാതുകളിൽ വീണു…ഇന്ദുവോ ലക്ഷ്മിയമ്മയോ ആകുമെന്നാണ് കരുതിയത്…. കാരണം കഴിക്കാൻ വിളിച്ചിട്ട് അവളിതുവരെ പോയിട്ടില്ല….

എന്നാൽ വാതിൽ തുറന്ന് വന്നത് ഇന്ദ്രനും നന്ദുവുമാണ്….
അവൾ പെട്ടെന്ന് കട്ടിലിൽ നിന്നും എഴുന്നേറ്റ് നിന്നു….

ഇന്ദ്രന്റെ മുഖമാകെ വല്ലാതെ ഇരിക്കുന്നു…. അവനോടി വന്ന് അവളെ പുണർന്നിരുന്നു…
കാരണം അവളൊന്ന് വേദനിച്ചാൽ പിടഞ്ഞുപോകും ആ സഹോദരന്റെ ഉള്ളം….

അവൻ കെട്ടിപിടിച്ചപ്പോൾ തന്നെ എല്ലാം അറിഞ്ഞുള്ള വരവാണെന്ന് പാറുവിന് മനസ്സിലായി…..

‘”” ഇന്ദ്രാ……'”

പാറു അവനെ പതിയെ വിളിച്ചു….

‘”” നീ ഒന്നും പറയണ്ടാ…..
ഇത്രയൊക്കെ ഉണ്ടായിട്ടും എന്താടി എന്നെ ഒന്ന് വിളിക്കാഞ്ഞേ….
എവിടെ ആയാലും ഓടി വരില്ലായിരുന്നൊ ഞാൻ….'”‘

. പരിഭവം നിറഞ്ഞുള്ള അവന്റെ വാക്കുകൾക്ക് മുന്നിൽ ഒന്ന് ചിരിക്കുക മാത്രം ചെയ്തു അവൾ…..

‘”‘ എല്ലാം അറിഞ്ഞല്ലേ……..'”

‘”” ഹ്മ്മ്….
അറിഞ്ഞു….. എന്നാലും മാധവൻ മാമൻ ഇങ്ങനെ ചെയ്തല്ലോ പാറു…..
അറിഞ്ഞിരുന്നില്ല…. വിഷം ഉള്ളിൽ ഒളിപ്പിച്ച ചിലർ ഇവിടെ ഉണ്ടെന്ന്….'””

ഇന്ദ്രൻ പറഞ്ഞു…..

‘” ശേ….
അങ്ങനെ ഒന്നും പറയാതെടാ…..
അവരെന്ത്‌ ചെയ്തിട്ടാ…. നാട്ടുകാരിൽ അങ്ങനെ ഒരു വർത്തമാനം ഉണ്ടെങ്കിൽ അത് നിങ്ങളെയൊക്കെ ബാധിക്കില്ലേ…
വെറുതെ ഞാൻ ഉള്ളോണ്ട് ഇവടെ ഒരുപാട് പ്രശനങ്ങൾ ആയി….
അന്ന് ഇന്ദുവിനെ നിന്നെ ഏൽപ്പിച്ച് പോകേണ്ടതായിരുന്നു ….. എന്നാൽ പിന്നെ ഇതൊന്നും വരില്ലായിരുന്നല്ലോ …..'””

പാറു വിഷമത്തോടെ അരുളി……..

‘”” നിനക്ക് നല്ല തല്ല് കിട്ടാത്തതിന്റെ കേടാ പാറു…..
പലരും പലതും പറഞ്ഞെന്ന് ഇരിക്കും….
അതിനൊത്ത് തുള്ളാണോ വേണ്ടേ….
ലക്ഷ്മിയമ്മ ഇല്ലായിരുന്നു എങ്കിൽ നീ ഇറങ്ങി പോയേനെല്ലോ…..
ഞങ്ങളൊക്കെ നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്……അത് നീ പലപ്പോഴും മറക്കാ…..'””

നന്ദു അവളെ നോക്കി ശഖാര ഭാഷയിൽ പറഞ്ഞു….

‘”” ആ ഇഷ്ട്ടം കണ്ടുകൊണ്ട് തന്ന ഞാൻ പോവാന്ന് പറഞ്ഞെ….. അല്ലാതെ സ്നേഹം ഇല്ലാതെ അല്ലാ…..'””

.. പാറു തല താഴ്ത്തി അവരോട് പറഞ്ഞു….. ഇന്ദ്രനും നന്ദുവും അല്പം സമയം ഒന്നും മിണ്ടിയില്ല….. അവസാനം ആ മൗനത്തിന് ഇന്ദ്രൻ തന്നെ അറുതി വരുത്തി….

‘”” പാറു….. ഡീ…..'””

‘”” ഹ്മ്മ്……'””

‘”” ഇനി എന്താ നിന്റെ തീരുമാനം….
അമ്മ പറഞ്ഞ പോലെ രുദ്രനെ…..??'””

ഇന്ദ്രൻ ചോദിച്ചു…..
പാറു നിർവികാര ആയി അവനെയൊന്ന് നോക്കി…..

‘”” ഒരു ലക്ഷ്യവും ഇല്ലാതെ ജീവിച്ചു തീർക്കുന്ന ജീവിതമാ എന്റെ……അതിനി എങ്ങനെ ആയാലും എന്താ ഇന്ദ്രാ…..
ലക്ഷ്മിയമ്മ പറഞ്ഞതിന് എനിക്ക് എതിർ വാക്കില്ല….
കാരണം….. അത്രക്ക് കടപ്പാടും സ്നേഹവും എനിക്ക് അമ്മയോട് ഉണ്ട്…. അതുകൊണ്ട് ഈ തീരുമാനം അമ്മ പറഞ്ഞ പോലെ നടക്കട്ടെ….'””

പാറു പറഞ്ഞു……ഇന്ദ്രൻ അവളെ ഒന്ന് നോക്കി…..

‘”” പാറു……..'””

‘”” എന്താടാ…….??'””

‘”” ഞാനൊരു കാര്യം ചോദിച്ചോട്ടെ…..'”

‘”” ചോദിക്ക്……'””

‘”” നിനക്ക് രുദ്രനെ ഇഷ്ടമല്ലേ……””

ഇന്ദ്രൻ പറഞ്ഞത് കേട്ടപ്പോ അവളൊന്ന് ചരിച്ചു……

‘” അതെ…..
ഇഷ്ട്ടമാ……
നിന്നെയും ഇവനെയും അമ്മയെയും ബാക്കി എല്ലാവരെയും ഇഷ്ട്ടപ്പെടുന്ന പോലെ അയാളെയും എനിക്ക് ഇഷ്ട്ടമാ…..
അത് വന്നതു പോലും ഈ കുറച്ചു ദിവസങ്ങൾക്ക് മുന്നെയാ….

പ്.. പക്ഷെ….. അത് നീ ഉദ്ദേശിക്കുന്ന പോലെ പ്രേമം ഒന്നുമല്ല…..

അങ്ങനെ ഒന്ന് ഒരു ആണിനോടും ഇതുവരെ തോന്നിയിട്ടില്ല…..
ചിലപ്പോ അയാൾ ആവും എനിക്ക് വിധിച്ചിരിക്കാ….'””

പാറു പറഞ്ഞു…..

‘”” ഡീ പാറു…..
ഞങ്ങടെ രുദ്രനെ അങ്ങനെ കുറച്ചൊന്നും കാണല്ലേ നീ……അവനെ നിനക്കറിയാതെ ആണ്…..'”

നന്ദുവാണ് അത് പറഞ്ഞത്…..

‘”” കുറച്ചൊന്നും കണ്ടിട്ടല്ലടാ…
അയാളെ എനിക്ക് വെറുപ്പായിരുന്നു….
പക്ഷേ…. ഞാൻ അറിയാതെ എപ്പോഴോ അതെല്ലാം മാറി…..
പ്രേമം ഒന്നുമല്ല…..
എന്നാലും….
എന്തോ ഒന്ന്…..'”…

അവളുടെ മറുപടി കേട്ടപ്പോ അവർ ഇരുവരും ഒന്ന് ചിരിച്ചുപോയി…..
സങ്കടം മാത്രം നിറഞ്ഞു നിന്ന അവിടെ സന്തോഷത്തിന്റെ തിരി നാളം തെളിയുവാൻ തുടങ്ങി …. ഇന്ദ്രൻ പാറുവിന്റെ കവിളിൽ വാത്സല്യപൂർവ്വം തലോടി…..

‘”” അമ്മ എടുത്ത തീരുമാനം ഒന്നും തെറ്റിട്ടില്ല ഇതുവരെ…..
ഇത്രനാൾ നീയെന്റെ കൂടപ്പിറപ്പ് ആയിരുന്നു….
ഇനിമുതൽ ഏട്ടത്തിയമ്മ ആവാൻ പോവല്ലേ…..'””

‘”” അതെ…..
ഇനി ഈ പോത്തിനെ നമ്മൾ ഏടത്തി എന്ന് വിളിക്കണമല്ലോ…..'””

അവർ രണ്ടാളും പറയുന്നത് കേട്ടപ്പോ അവൾക്ക് തന്നെ ചിരിയും സന്തോഷവും വന്നു…..

‘”” ഹാ…..
വിളിച്ചോ വിളിച്ചോ…..
ഇനി ഏടത്തി പറയണത് കേട്ട് നല്ല കുട്ടികളായി കഴിഞ്ഞോണം…..
കേട്ടോടാ…..'””

പാറുവും ഒട്ടും വിടാതെ പറഞ്ഞു…..

‘”” കെട്ട് കഴിയും മുന്നേ തന്നെ അവൾ ഭരിക്കാൻ തുടങ്ങി….
ശരി ശരി…..
ഇനി ഏടത്തി പറയുന്നത് ഈ അനിയന്മാർ കേട്ടോളാമേ…..'”

നന്ദു പറഞ്ഞു….
പാറുവും ഇന്ദ്രനും അത് കേട്ട് ചിരിച്ചുപോയി…

‘”” പാറു……'””

ഇന്ദ്രൻ അവളെ വിളിച്ചു….

‘”” എന്താടാ……??'””

‘”” അതേയ്…..
ഇതുവരെ ആരേം പ്രേമിച്ചിട്ടില്ലല്ലോ….
ഞങ്ങടെ രുദ്രനെ ഒന്ന് പ്രേമിച്ചു നോക്ക്….
അവനെ നിലക്ക് നിർത്തിയ ഒരു പെണ്ണ് ഉണ്ടെങ്കിൽ അത് നീയാ…..
അല്ലാതെ ആ കാലന്റെ മുന്നിൽ ആരാ ഇങ്ങനെ അങ്കം വെട്ടാൻ നെഞ്ചും വീർപ്പിച്ചു നിന്നിട്ടുള്ളെ…..
എനിക്ക് നല്ല വിശ്വാസമുണ്ട്….
നീ വിചാരിച്ചാൽ അവനെ മാറ്റാം എന്ന്…..'””

ഇന്ദ്രൻ പറഞ്ഞു…..

‘”” അവസാനം എന്നെ പെട്ടിയിൽ ആക്കേണ്ടി വരോ എന്നാ പേടി……'””

‘”” ഹ ഹ്ഹ ഹ ഹ…..
ഏയ്‌…. അതിന് സാധ്യത കുറവാ….
സംഗതി അവനിതിരി ഹാർഡ് ആണെങ്കിലും….
മനസ്സിൽ കേറിയാൽ മരിക്കും വരെ കൈവിടില്ല…..
എന്റെ പെങ്ങളെ സ്നേഹിച്ചവൻ ആയോണ്ട് തന്നെ പറയാ……അവനെ പോലെ ഒരു ആണിനെ കിട്ടാൻ നീ കോടി പുണ്യം ചെയ്യണം…..'””

നന്ദു പറഞ്ഞു…..

‘”” അതെ……അവൻ പറഞ്ഞത് ശരിയാ….
നീ എന്നും അവന്റെ കയ്യിൽ സുരക്ഷിത ആയിരിക്കും…..
വിടാതെ പിടിച്ചോ…..'”

അവർ പറഞ്ഞതൊക്കെ കേട്ടപ്പോ പാറു ഒന്ന് മൂളുക മാത്രം ചെയ്തു….
ആ മുഖത്ത് അല്പം നാണം വന്നിരിന്നു…..
അവളെന്നെ പെണ്മനം രുദ്രൻ എന്ന പുരുഷനിൽ വീണുകഴിഞ്ഞു….

‘”” അപ്പൊ വീരപാണ്ടി മകൾ പാർവതി…..
ഞങ്ങളുടെ ജേഷ്ടൻ രുദ്രനെ വിവാഹം കഴിച്ച് പാർവതി രുദ്രൻ ആകുവാൻ നിനക്ക് സമ്മതമാണോ…….???'””

നന്ദു പള്ളിലച്ചനെ പോലെ ചോദിച്ചു അവളോട്….. പാറു വാ പൊത്തി ചിരിച്ചുപോയി അത് കേട്ടപ്പോ…..

‘”” ചിരിക്കാതെ ആണോ അല്ലെ എന്ന് പറ പെണ്ണെ…..'””.

ഇന്ദ്രനാണ് പറഞ്ഞത്…..

‘”” ഹ്മ്മ്…..
സമ്മതം…..'””

പാറു തല താഴ്ത്തി സമ്മതം മൂളി….

‘”” അതേതായാലും നല്ലൊരു മുന്നേറ്റം തന്നെയാ……
എന്നാ വാ…. നമുക്ക് കഴിക്കാൻ പോകാം….
നീ ജലപാനം തൊട്ടിട്ടില്ല എന്നമ്മ പറഞ്ഞു….'””

ഇന്ദ്രൻ പറഞ്ഞു…..

‘”” നിങ്ങൾ വിട്ടോ…. ഞാൻ കഴിച്ചോളാ…..'””

പാറു പറഞ്ഞു…..

‘”” ഇനി പിന്നേം നാളേം ഒന്നുല്ല…. വന്ന് കഴിച്ചേ നീ…..'””

‘”” എടാ…..
കഴിക്കാൻ ഒരു മൂഡ് ഇല്ലടാ…..'””

“” അത് പള്ളീൽ പോയി പറഞ്ഞാ മതി…..
വന്ന് കഴിക്കാൻ നോക്കിക്കേ നീ…..
ഇവടെ അങ്ങനെ ഒന്നും പട്ടിണി കിടക്കാൻ പറ്റില്ല മോളെ….
നീ വന്നേ……'””

എന്നും പറഞ്ഞുകൊണ്ട് ഇന്ദ്രൻ അവളെ പിടിച്ച് വലിച്ചുകൊണ്ടുപോയി…. അപ്പോഴെല്ലാം അവളുടെ മനസ്സിൽ നന്ദു വിളിച്ച ആ പേര് ആയിരുന്നു….

പാർവതി രുദ്രൻ എന്ന അവളുടെ പുതു നാമം…..
ഓർക്കുമ്പോൾ തന്നെ ശരീരം വല്ലാതെ വിറയൽ പോലെ…..

??????????

.

ആഞ്ഞടിക്കുന്ന കാറ്റ് ശാന്തമായി

അലയടിക്കുന്ന കടൽ ശാന്തമായി…..
വീണ്ടും എന്തിനെല്ലാമോ സാക്ഷിയാവാൻ….
പുതു പുലരി പിറന്നു…..

രുദ്രൻ ആ തണുപ്പുള്ള മണൽ തരികളിൽ ഇപ്പോഴും കിടന്ന് ഉറങ്ങുകയാണ്‌…..

അതി രാവിലെ വഞ്ചിയിൽ മീൻ പിടിച്ചു വന്ന ഒരു മുക്കുവൻ അവനെ കണ്ടു….
പന്തികേട് തോന്നിയ അയാൾ രുദ്രന്റെ അടുക്കലേക്ക് പതിയെ നടന്നു…..

അയാൾ പതിയെ തന്റെ തണുപ്പുള്ള തഴമ്പിച്ച കരത്താൻ അവനെ തട്ടി വിളിച്ചു….

‘”” മോനെ……
മോനെ…….'”

അയാളുടെ ശബ്ദം കേട്ടതും രുദ്രൻ എന്തോ കണ്ട് ഞെട്ടിയ പോലെ കണ്ണ് തുറന്നു….

നോക്കുമ്പോൾ ഇരുൾ മൂടിയ ആകാശം വെളിച്ചത്തിലേക്ക് വന്നിരുന്നു…. അവൻ തന്റെ മുന്നിൽ നിൽക്കുന്ന അയാളെ ഒന്ന് നോക്കി….

‘”” മോനേതാ…..
എന്താ ഇവിടെ…..'””.

അയാൾ ചോദിച്ചു…..
രുദ്രൻ ഒന്നും തന്നെ പറയാതെ എഴുന്നേറ്റു…
ഒരു കീറിയ ഷർട്ടും ലുങ്കി മുണ്ടുമാണ് അയാളുടെ വേഷം….
. രുദ്രൻ അയാളെ നോക്കി പതിയെ ഒന്ന് ചിരിച്ചു…..

‘”” ഒന്നുമില്ല ചേട്ടാ…..
ഞാൻ ഇന്നലെ വന്നപ്പോൾ വെറുതെ ഒന്ന് കിടന്നതാ….
ഉറങ്ങിപ്പോയി……'””

രുദ്രൻ പറഞ്ഞു…. അയാൾ അവനെ നോക്കിയൊന്ന് ചിരിച്ചു……

‘”” കള്ളന്മാരുടെ ശല്യം ഉള്ള സ്ഥലമാ…..
ഇവിടെ ഒന്നും അങ്ങനെ വന്ന് കിടക്കല്ലേ….'””

‘”” എന്തെങ്കിലും നഷ്ടമാവാൻ ഉള്ളവനല്ലേ അതൊക്കെ പേടിക്കേണ്ടതുള്ളു….
കൂടയിൽ എന്താണ്….
മീനാണോ…..'””

രുദ്രൻ ചോദിച്ചു…..

‘”” ആഹ്…..
രാവിലെ പിടിച്ചതാ…..
മോന് വേണോ…..'””

അയാൾ ചോദിച്ചു…. അവനത് സ്നേഹപൂർവ്വം നിരസിച്ചുകൊണ്ട് അവിടെ നിന്നും നടന്നകന്നു….. അപ്പോഴെല്ലാം ആ മനസ്സിൽ മയക്കത്തിൽ കണ്ട ആ സ്വപ്നമാണ്…..

തന്റെ മാതാവിനെ ഓർക്കുമ്പോൾ വല്ലാതെ വിങ്ങി അവന്റെ മനസ്സ്……
ആ അമ്മയുടെ ഓരോ തുള്ളി കണ്ണുനീരും അവനെ ഒരു സങ്കട കടലിൽ തന്നെ വീഴ്ത്തി…..

എന്നാൽ…..

ആ സമയം മനസ്സിൽ ചില ലക്ഷ്യങ്ങൾ അവൻ പറഞ്ഞുറപ്പിച്ചിരുന്നു…..

രുദ്രൻ ബൈക്ക് എടുത്ത് ശ്രീകുലത്തേക്ക് തിരിച്ചു…..

?????????

148 Comments

  1. ❤️❤️❤️❤️♥️♥️♥️♥️

  2. next part katta waiting

  3. ?

Comments are closed.