⚔️ദേവാസുരൻ⚒️s2 ep15(demon king-dk) 2947

Views : 272000

സമയം ഏകദേശം രാവിലെ 10 മണിയോടെ അടുത്തു…..

രുദ്രന്റെ ബൈക്ക് ശ്രീകുലത്തേക്ക് വന്ന് നിന്നു…..

ആ വീടിൽ ഇന്ന് ആള് കൂടുതലാണ്….
എല്ലാം പന്തല് പണിക്കാർ തന്നെയാണ്….
റിസെപ്ഷൻ വക്കുവാനായി ഒരുക്കിയ ഇടം ഒന്നുകൂടെ വലുതാക്കുന്നു…

സ്റ്റേജിൽ ഒന്നിന് പകരം രണ്ട് ജോഡി ചെയറുകൾ….. കൂടാതെ എല്ലായിടത്തും തൂക്കിയിരിക്കുന്ന നന്ദൻ വെഡ്സ് അശ്വതി എന്ന ബോർഡിന് കൂടെ ഒന്നുകൂടെ വന്നിരിക്കുന്നു …..

പാർവതി വെഡ്സ് രുദ്രൻ…..

എല്ലാം അവിടെ തീരുമാനിക്കപ്പെട്ടു എന്നവന് മനസ്സിലായി…..

ഇന്ദ്രനും നന്ദുവും അവിടെ പണി നടക്കുന്ന ഇടത്ത് തന്നെ നിൽപ്പുണ്ട്…..അവൻ വന്നതൊന്നും കണ്ടിട്ടില്ല…..

ഇതിൽ നിന്നും ഒരു ഒഴിഞ്ഞു പോക്കോ ഒളിച്ചോടലോ അവനിനി സാധ്യമല്ല…..
കാരണം…..

എല്ലാം അതിന്റെ വിധി പോലെ നടന്നുകഴിഞ്ഞിരിക്കുന്നു…..

കാലം അവനായി കരുതിവച്ചത് നാളെ സ്വന്തമാവും….. അവന്റെ ഹൃദയം പോലും വല്ലാത്ത വേഗത്തിൽ മിടിച്ചു….. ശരീരത്തിൽ എല്ലാം എന്തോ…. ഒരു വല്ലാത്ത വിറയലും…..

രുദ്രന്റെ കാലുകൾ ആ വീടിനുള്ളിലേക്ക് ചലിച്ചു……അവനകത്ത് കയറിയതും ആദ്യം കണ്ടത് ഒരു ഡ്രെയിൽ കൊറേ ഗ്ലാസ് ചായയുമായി വരുന്ന ഇന്ദുവിനെ ആണ്….

രുദ്രനെ കണ്ടതും ആ അനിയത്തി പെണ്ണിന്റെ കണ്ണൊന്നു കലങ്ങി…. കണ്ണിൽ അടങ്ങാത്ത ഒരുതരം ആനന്ദവും……
ഇടറുന്ന ശബ്ദത്താൽ അവൾ അവനെ പതിയെ വിളിച്ചു….

‘”” ഏട്ടാ……..'””

അവളുടെ ആ വിളിക്ക് മുന്നിൽ ഒരു വല്ലാത്ത സ്നേഹം ഉണ്ടായിരുന്നു…. രുദ്രൻ അവളെ നോക്കി ചെറുതായോന്ന് ചിരിച്ചു….

‘”” അമ്മ എവടെ മോളെ……'””

രുദ്രൻ ചോദിച്ചു…..

‘”” അ…അമ്മ…..
അകത്തുണ്ട്…..'””

ഇന്ദു പറഞ്ഞു….. അവനാ ഡ്രെയിൽ നിന്നും ഒരു ഗ്ലാസ് ചായ എടുത്ത് അകത്തേക്ക് നടന്നു…..
ഇന്ദു പന്തം കണ്ട പെരുചാഴിയെ പോലെ നോക്കി നിന്നുപോയി അത്…. കാരണം സ്വന്തം വീട്ടിൽ നിന്നും അവൻ ജലപാനം കഴിക്കുന്നത് കണ്ടിട്ടില്ല ഇന്ദു……

ആ രുദ്രൻ എന്തുകൊണ്ടോ ഒരുപാട് മാറിയ പോലെ……
പോകും വഴി തീയിന്റെ ചൂടുള്ള ആ ചായ നിസാരമായി ഒരു ഗ്ലാസ് റം അകത്തേക്ക് ആക്കുന്ന പോലെ ഒഴിച്ചു അവൻ…..
ശേഷം അത് അവിടെയുള്ള ഒരു കസാരക്ക് മുകളിലായി വച്ചു…..
അവൻ നേരെ തന്റെ അമ്മയുടെ മുറിയിലേക്ക് നടന്നു…

തന്റെ അമ്മയെ തേടി ആ മുറിയിലേക്ക് അവൻ പോയിട്ട് നാളുകൾ ഏറെ ആയി…. പോകും വഴി കണ്ടവരെ ഒന്നും രുദ്രൻ ശ്രദ്ധിച്ചില്ല…..

തുറന്നിട്ടിരിക്കുന്ന ലക്ഷ്മിയമ്മയുടെ മുറിയുടെ അകത്ത് കടന്നപ്പോൾ രാധമ്മയും ലക്ഷ്മിയമ്മയും കല്യാണ പുടവകൾ മടക്കി വക്കുന്നതാണ് കണ്ടത്….. അവനെ കണ്ടതും ഇരുവരും ഒന്ന് നിശ്ചലമായിപ്പോയി….. അവൻ അവർക്കടുക്കലേക്ക് പതിയെ നടന്നു ചെന്നു….

‘”” രുദ്രാ……
മോനെ…. നീ എപ്പോ വന്നു…..'””

അതിശയം വിട്ട് മാറാതെ അവരത് ചോദിച്ചപ്പോൾ തന്റെ മാതാവിന്റെ കവിളിൽ സ്നേഹത്തോടെ തലോടി അവൻ…. അങ്ങനൊരു പെരുമാറ്റം ഏറെ നാളുകൾക്ക് ശേഷമാണ്…..

ആ മാതൃ ഹൃദയം ആനന്ദത്താൽ നിറഞ്ഞുപോയി…..

‘”” എല്ലാം…..
അമ്മ തീരുമാനിച്ച പോലെ നടക്കട്ടെ……
എനിക്ക് സമ്മതമാണ്……'””

അത്ര മാത്രമേ അവൻ പറഞ്ഞിട്ടുന്നുള്ളു…..
അവനിൽ നിന്നും കേട്ട വാക്കുകൾക്ക് വിശ്വസിക്കുവാൻ ആവാതെ നിന്നുപോയി അവർ…..

അവന് മറ്റൊന്നും ചോദിക്കുവാനോ പറയുവാനോ ഇല്ലായിരുന്നു….. രുദ്രൻ അവരിൽ നിന്നും ആകുന്നത് തന്റെ മുറിയിലേക്ക് പോയി….

ആ സ്റ്റെയർകെയ്സ്  കയറുമ്പോൾ തനിക്കെതിരെ വരുന്ന പാർവ്വതിയെയാണ് അവൻ കണ്ടത്…..

ഒരു നിമിഷം ഇരുവരുടെയും കാലുകൾ നിശ്ചലമായി…… ആ കണ്ണുകൾ പോലും പരസ്പരം ഉടക്കനിന്നു….. ഒന്നും അങ്ങുമിങ്ങും  സംസാരിക്കാൻ പോലും സാധിക്കാത്ത ഒരുതരം അനുഭൂതി…..

പരസ്പരം ആ കണ്ണുകൾ  കോർക്കുമ്പോൾ പോലും അവരാൽ ഒന്നുംതന്നെ പറയുവാൻ സാധിക്കുന്നില്ലയിരുന്നു….

അവൾക്ക് എന്തെല്ലാമോ ചോദിക്കുവാനുണ്ട്…..
പക്ഷേ വിവാഹത്തിന് സമ്മതം അരുളിയെങ്കിൽ പോലും ആ അസുരമനം ഇപ്പോഴും അവളിലേക്ക് അലിഞ്ഞു ചേർന്നിട്ടില്ലാ എന്നതാണ് സത്യം…..

തന്റെ മനസ്സിലുള്ളത് പ്രണയമോ അതോ മറ്റെന്തെങ്കിലുമാണോ എന്ന് പോലും അറിയാതെ പാറു അവന്റെ പോക്ക് നോക്കി നിന്നു……

അവന്റെ ഓരോ ചെയ്തികളും എന്നും അവർക്ക് വേദനകൾ മാത്രമാണ് നൽകിയത്….…..
മനസ്സുകൊണ്ട് പോലും അവനൊന്ന് പുഞ്ചിരിച്ചാൽ….
താനിതുവരെ അറിയാത്ത  പ്രണയമെന്ന അനുഭൂതിയിൽ അടിമയായി പോയേനെ അവൾ…..

കാരണമവൾ ജനിച്ചത്….
ആ അരക്കനു വേണ്ടിയാണ്…..

ദേവനും അസുരനും വാഴുന്ന ആ അരക്കനെ…..

💀💀💀💀💀

Recent Stories

148 Comments

  1. ❤️❤️❤️❤️♥️♥️♥️♥️

  2. next part katta waiting

  3. 😜

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com