⚔️ദേവാസുരൻ⚒️s2 ep15(demon king-dk) 2947

Views : 272016

ഇവ മെടുസ ആ ചെമ്പു പ്രതിമയിൽ തന്നെ നോക്കിനിൽക്കുകയാണ് ….. ഒരു വല്ലാത്ത ചിരിയോടെ തന്നെ……

ആ പ്രതിമ ഓരോ നിമിഷം പോകുന്തോറും കൂടുതൽ കനൽ വെളിച്ചത്താൽ കത്തുന്നു…..അവൻ മാറുന്നതിന്റെ ലക്ഷണം തന്നെയായിരുന്നു അതിൽ കാണുന്നത്………

അവളിൽ കൂടുതൽ കൗതുകവും സന്തോഷവും നിറഞ്ഞു ആ കാഴ്ച കണ്ടപ്പോൾ……

ശക്തി സ്രോതസ്സ് താങ്ങുവാൻ പോലുമാവാതെ അത് കിടന്ന് വിറക്കുന്നു….. ഏറെ നേരത്തിനു ശേഷം നിമിഷങ്ങൾ കൊണ്ടാ പ്രകാശം അസ്തമിച്ചു……

ഇവക്ക് ആകെ അതിശയമായി…. എന്ത് സംഭവിച്ചു എന്നറിയാതെ അവൾ അതിലേക്ക് തന്നെ നോക്കി…..

ആ ചെമ്പു പ്രതിമയുടെ കണ്ണുകൾ ചുവന്ന നിറത്തിൽ പ്രകാശിക്കുന്നുണ്ട്…. പക്ഷെ മുമ്പുള്ളത്തിന്റെ പകുതി പോലുമില്ല അതിന്…
ബാക്കി വന്ന വെളിച്ചം എല്ലാം അണഞ്ഞിരിക്കുന്നു……

ഇത്ര പെട്ടെന്ന് ഇതെന്തുണ്ടായി എന്ന് ഇവക്ക് മനസ്സിലായില്ല……

പെട്ടെന്നാണ് അതുണ്ടായത്…..

ചുവന്ന നിറത്തിൽ പ്രകാശിച്ച രണ്ട് കണ്ണുകളിൽ ഒന്ന് നീല നിറമായി മാറി…..
ഇവയുടെ കണ്ണുകളിൽ അത്ഭുതം നിറഞ്ഞു…. അതോടൊപ്പം തന്നെ ഭയവും നിറഞ്ഞു…..

ജനിച്ച നാൾ തൊട്ട് ആ വികാരത്തിൻ രുചി അറിയാത്തവളാണ് അവൾ….. എന്നാൽ ഇന്നത് സംഭവിച്ചിരിക്കുന്നു…..

“ഇല്ലാ……. ഇത് സംഭവിക്കാൻ പാടില്ല…..
നീയെന്റേതാണ് രുദ്രാ…… വിട്ട് കൊടുക്കില്ല ഞാൻ……'””

ഇവ ഒരു ഭ്രാന്തിയെ പോലെ അലർക്കൊണ്ടാണ് അത് പറഞ്ഞത്…. ഒപ്പം തന്നെ നിമിഷങ്ങൾ കൊണ്ട് അവളുടെ കൈകൾ നീണ്ടു….

അതവളുടെ ഒരു പരിചാരകന് നേരെ ആയിരുന്നു….. ഒരു പാമ്പിനെ പോലെ നീളമേറി വരുന്ന അവളുടെ കൈകൾ കണ്ടവൻ ഭയന്നു….. ഞൊടിയിടയിൽ ആറടിക്കു മേൽ പൊക്കമുള്ള അവനെ ഒരു പാവയെ പോലെ തൂക്കി എടുത്ത് അവൾക്കടുത്തേക്ക് കൊണ്ടുവന്നു ഇവ……

അവളവന്റെ അരയിലെ കത്തി എടുത്ത് കഴുത്തിലേക്ക് കുത്തിയിറക്കി….. അതിൽ നിന്നും തെറിക്കുന്ന രക്തം അവളാ പാത്രത്തിലേക്ക് നിറച്ചു….. ബാക്കിയുള്ള പരിചാരകർ ഇത് കണ്ട് ഭയന്നിരുന്നു…..

ജീവനറ്റ അവന്റെ ദേഹം വലിച്ചെറിഞ്ഞു അവൾ ആ രക്തം നിറഞ്ഞ പത്രം കൊണ്ട് ആ ചെമ്പ് പ്രതിമക്ക് നേരെ കുതിച്ചു……

വീണ്ടുമൊരു രക്ത ബലി…. അതാണവളുടെ ലക്ഷ്യം…..

.. അതെ സമയം തന്നെ ആ പ്രതിമ നീല നിറത്തിൽ വളരെ ശക്തമായി പ്രകാശിച്ചു തുടങ്ങിയിരുന്നു……… ഒപ്പം വെറും ഞൊടിയിടയിൽ അത് പൊട്ടി തെറിച്ചു ചിന്നഭിന്നമായി….

ആ വലിയ മുറിയാകെ അഗ്നി പടർത്തുവാൻ ശേഷി ഉണ്ടായിരുന്നു ആ സ്പോടന്നതിനു…. ഇവ അടക്കം അവിടെ കൂടി നിന്ന എല്ലാവരും തെറിച്ചു നാനാ ഭാഗങ്ങളിലേക്ക് വീണുപോയി……….

ബലി കഴിപ്പിച്ചവരും ബലി ചെയ്യപ്പെട്ട ദേഹങ്ങളും അവിടെ ഉണ്ടായിരുന്ന ഉപകരണങ്ങളും അഗ്നിക്ക് ഇരയായി…..
ബാക്കി വന്നത് ഇവയും അവളുടെ ദൈവമായി ആരാധിക്കുന്ന ആ കറുത്ത കല്ലും മാത്രമാണ്…..

അവളുടെ പരിചാരകർ എല്ലാം തീയുടെ ചൂട് എന്തെന്ന് അറിഞ്ഞു വെന്ത് പിടഞ്ഞു….. അനീതിയാൽ കൊല്ലപ്പെട്ടവരുടെ മൃതദ്ദേഹം ആ ചെന്നായ കൂട്ടങ്ങൾക്ക് ഭക്ഷണമായി തീരാതെ ശിവന്റെ അഗ്നിയാൽ സംഹരിക്കപ്പെട്ടു……

💀💀💀💀💀💀💀

Recent Stories

148 Comments

  1. ❤️❤️❤️❤️♥️♥️♥️♥️

  2. next part katta waiting

  3. 😜

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com