⚔️ദേവാസുരൻ⚒️s2 ep15(demon king-dk) 2946

സൂര്യ ഭഗവാന്റെ ശക്തി ജ്വാലയായി…..
ഒരു പൊൻ പുലരി കൂടി ഉദിച്ചു വന്നു…. ഇനി 2 നാളുകൾ മാത്രം…..
ശ്രീകുലത്ത് ചന്ദ്രശേഖരൻ മേനോന്റെ മകൻ നന്ദു അശ്വതി എന്ന അച്ചുവിന്റെ ആയി തീരാൻ ഇനി രണ്ട് ദിനങ്ങൾ മാത്രം….മൂന്നാം നാൾ ഇന്ദ്രൻ താലി കെട്ടിയ അതെ മണ്ഡപത്തിൽ വച്ച് അവർ ഒന്നായി മാറും….

ആ വീട്ടിൽ താൽക്കാലികമായി ഒഴിഞ്ഞ സന്തോഷത്തിന്റെ തിരി നാളങ്ങൾ വീണ്ടും ഉഗ്ര പ്രഭയോടെ തന്നെ കത്തി ജ്വലിച്ചു….

മുത്തശ്ശനും ചന്ദ്ര ശേഖരനും ശങ്കര മേനോനും എല്ലാം ഇപ്പോഴും വീട്ടിൽ എത്തി ചേർന്നിട്ടില്ല…..

ഇന്ദ്രൻ പിവി യുടെ കാർ തിരിച്ചേൽപ്പിക്കാൻ പോയിരിക്കുകയാണ്….. നന്ദുവാകട്ടെ മറ്റ് വിവാഹ കാര്യങ്ങൾക്കായി പുറത്ത് പോയിരിക്കുന്നു…….

സമയം 11 മണിയായി……

പുറത്തേക്ക് പോയ മാധവന്റെ കാർ ശ്രീകുലത്തേക്ക് വേഗത്തിൽ വന്ന് നിന്നു…. അയാളുടെ മുഖത്ത് ഗൂഢമായ ഒരു ചിരി ഉണ്ടായിരുന്നു….

തന്റെ മനസ്സിൽ ഉറപ്പിച്ച ചില ലക്ഷ്യങ്ങളെ നിറവേറ്റാൻ ഉള്ള ഗൂഡ പുഞ്ചിരി…..

അയാളുടെ ഉറച്ച കാൽപാതങ്ങൾ ആ വീട്ടിനുള്ളിലേക്ക് ചലിച്ചു…..

അകത്ത് ഹാളിൽ തന്നെ കറിക്കായുള്ള കഷ്ണങ്ങൾ അരിഞ്ഞുകൊണ്ട് ലക്ഷ്മിയമ്മയും പാറുവും ഇരിപ്പുണ്ട്…..

അച്ചു അവിടെ ഫോണിൽ കളിച്ചിരിപ്പാണ്…. ഒപ്പം ഒന്നും അറിയാത്ത ഒരു പാവത്തെ പോലെ വൃന്ദയും ഉണ്ട്…..

മാധവന്റെ വരവ് കണ്ട സുഭദ്ര അകത്ത് നിന്നും ഇറങ്ങി വന്നു…. അവരുടെ ലക്ഷ്യം നിറവേറ്റാൻ ഉള്ള സമയമായണിത്…..

സുഭദ്ര ഒന്നും അറിയാത്ത പോലെ മാധവന്റെ അടുത്തേക്ക് വന്ന് അയാളുടെ കയ്യിലെ കവർ വാങ്ങി……

‘”” നിങ്ങളെ ഒരു കാര്യത്തിന് അയച്ചാ ഇതാണല്ലോ മനുഷ്യാ അവസ്ഥാ……
കടേൽ പോയി കുറച്ചു സാധനങ്ങൾ വാങ്ങാൻ ഇത്ര സമയം വേണോ……'””

കോപത്തോടെയാണ് അവളത് ചോദിച്ചത്…..
അത് കേട്ടപ്പോ മാധവൻ അവളെ തുറിച്ചു നോക്കി…..

‘”” എന്റെ സുഭദ്രേ…..
അവനിങ് വന്നില്ലേ……തിരക്ക് കാണും….
നീ അത് അകത്ത് കൊണ്ടുവച്ച് ഭക്ഷണം ഉണ്ടാക്കാൻ തുടങ്ങിക്കെ……'””

ലക്ഷ്മിയമ്മ അവരുടെ ഭാര്യ ഭർതൃ വഴക്കിൽ വലിയ ചെവി കൊടുക്കാതെ പറഞ്ഞു…..
പക്ഷെ അപ്പോളും മാധവന്റെ കണ്ണുകൾ കോപത്താൽ ചുവന്നരുന്നു….. അത് പോയത് പാറുവിന് നേരെ ആയിരുന്നു…..

അവൾക്കത് കണ്ടപ്പോ ആകെ പേടി തോന്നി…. അറിയാതെ അയാളുടെ മുഖത്ത് നിന്നും മുഖം തിരിച്ചുപോയി അവൾ……

എന്നാൽ ലക്ഷ്മിയമ്മ അതെല്ലാം കണ്ടിരുന്നു…..

‘” എന്ത് പറ്റി മാധവ….. നീ എന്തിനാ അവളെ തുറിച്ചു നോക്കുന്നത്……'””

ലക്ഷ്മിയമ്മ ചോദിച്ചു…..

‘”” ഒന്നുമില്ല ഏട്ടത്തി……'””

മാധവൻ കോപത്തോടെ ഒഴിഞ്ഞു മാറും പോലെ പറഞ്ഞു….

‘”” എന്നോട് ഉള്ള ചൊരുക്ക്….. അല്ലാതെ എന്താ….. അതിനവളെ നോക്കി പേടിപ്പിക്കാതെ എന്നെ നോക്ക്…. അല്ലേലും ഈ മനുഷ്യന് അങ്ങാടി തോറ്റാ അമ്മയോട് എന്നാ സ്വഭാവമാ ……'””

സുഭദ്ര ഒരു കളി തമാശ രൂപേണ ആണത് പറഞ്ഞത്……അടുത്ത നിമിഷം മാധവന്റെ കൈ അവളുടെ കരണത്ത് പടക്കം പൊട്ടും പോലെ പതിച്ചു…..

സുഭദ്ര ശരിക്കുമോന്ന് കണ്ണ് മിഴിച്ചുപോയി…..
കണ്ട് നിന്നവർ ആവട്ടെ ഞെട്ടി തരിച്ച് എഴുന്നേറ്റ് നിന്നു……

മാധവൻ വേഗം അവളുടെ മുടിക്കുത്തിനു ബലമായി പിടിച്ചു…..

‘”” പ്ഫാ……പന്ന മോളെ…….
ആർക്കാടി ആ സ്വഭാവം……
ഞാനിവിടെ തൊലി ഉരിഞ്ഞാ വന്ന് കേറിയിരിക്കുന്നത്……
ഒരു കല്യാണ വീടല്ലേ വെറുതെ വേണ്ടാത്ത പുകില് വേണ്ടെന്ന് വാക്കുമ്പോ…..
നീ എന്റെ മെക്കിട്ട് കേറാൻ വരാണോ …..
കൊന്ന് കുഴിച്ചു മൂടും ഞാൻ….'””

അയാളുടെ ഗാഭീര്യം നിറഞ്ഞ ആ ശബ്ദം വീടിന്റെ പുറത്ത് വരെ കേൾക്കാൻ പാകത്തിന് ഉണ്ടായിരുന്നു…. മാധവൻ സുഭദ്രയെ പിടിച്ച് ലക്ഷ്മിയമ്മ നിൽക്കുന്ന ഭാഗത്തേക്ക്‌ തള്ളി….. അവൾ പതിയെ നിലത്തേക്ക് വീണുപോയി…..

‘”” അയ്യോ…..
മോളെ….. “”

എന്നും പറഞ്ഞുകൊണ്ട് ലക്ഷ്മിയമ്മ അവരെ പിടിച്ച് എഴുന്നേൽപ്പിച്ചു….ആ കരണത്ത് അയാളുടെ കയ്പ്പാട് ഉണ്ടായിരുന്നു…. ഒപ്പം സുഭദ്രയുടെ കണ്ണും നിറഞ്ഞിരിക്കുന്നു…..

മാധവന്റെ പുതിയ ഭാവം കണ്ട എല്ലാവരും നന്നേ ഭയന്നു..

ഒപ്പം അകത്ത് നിന്നും ശോഭയും രാധയും റോസമ്മയും ഇന്ദുവുമെല്ലാം പുറത്തേക്ക് വന്നു.

‘”” മാധവ…….
നീ എന്താ ഈ കാണിച്ചത്….. ഇവളെ ഇങ്ങനെ തല്ലാനും മാത്രം എന്ത് തെറ്റാ അവൾ ചെയ്തേ……'””

ലക്ഷ്മിയമ്മ കോപത്തോടെ ചോദിച്ചു….

‘””ഹും…. അവൾ ചെയ്ത തെറ്റോ…..
അതെന്താന്ന് അറിയോ……
ഈ മാനം കെട്ട കുടുമ്പത്തിൽ ഒക്കെ വന്ന് പിറന്നില്ലേ… അതാ അവൾ ചെയ്ത തെറ്റ് ….””

‘”” മാധവ……..
നീ എന്താ പറഞ്ഞെ…..
മാനം കെട്ട കുടുംബമോ……വാക്കുകൾ സൂക്ഷിച്ച് ഉപയോഗിച്ചോ നീ….. ഇത്ര നാൾ ഇല്ലാത്ത എന്താ ഇപ്പൊ നിനക്ക് ഇവിടെ നിന്നും ഉണ്ടായത്……'””

ലക്ഷ്യമ്മ കോപത്തോടെയാണ് അത് ചോദിച്ചത്…..

‘”” അതിപ്പോ തൽക്കാലം ഞാൻ പറയുന്നില്ല…… എന്റെ നന്ദു മോന്റെ വിവാഹം ആയിപ്പോയി……'””

മാധവൻ അതും പറഞ്ഞോഴിഞ്ഞു പോവാൻ തുടങ്ങിയതും സുഭദ്ര അയാൾക്ക് തടസ്സമായി വഴിയിൽ കേറി നിന്നു……

‘”” മധവേട്ടൻ എങ്ങോട്ടാ പോകുന്നത്……
കഴിഞ്ഞ 30 വർഷത്തിന് ഇടക്ക് ആദ്യമായാണ് ഏട്ടനെന്നെ തല്ലുന്നത്…. അതിന്റെ കാരണം പറഞ്ഞിട്ട് പോയാ മതി…..'””

സുഭദ്ര ചോദിച്ചു……
അവിടെ നിന്നവരും അതറിയുവാനുള്ള ആകാംഷയിൽ ആയിരുന്നു ……
മാധവൻ പാർവതിയെ ഒന്ന് നോക്കി…. അയാളുടെ നോട്ടത്തിന്റെ അർത്ഥം അവൾക്ക് മനസ്സിലായിരുന്നില്ല….. അവളെന്തോ വലിയ തെറ്റ് ചെയ്ത പോലായിരുന്നു അയാൾ നോക്കിയത്…..

“” സുഭദ്ര പറഞ്ഞത് ശരിയാണ് മാധവാ…..
എന്താണ് നിനക്ക് പറ്റിയത്…..
നല്ല സ്നേഹത്തിൽ കഴിഞ്ഞിരുന്നവർ അല്ലെ നിങ്ങൾ…..
അപ്പോൾ അവളെ അടിക്കാനും മാത്രം എന്താണ് കാരണം….. അതിനി ഈ കുടുംബത്തിൽ നിന്നും വന്ന വീഴ്ച ആണെങ്കിൽ ഞങ്ങൾ പരിഹരിക്കാൻ തയ്യാറാണ്……. പറാ…..
എന്താ നിന്റെ പ്രശനം…..'””

ലക്ഷ്മിയമ്മ അയാളോട് ചോദിച്ചു……

“” ഹും…..
ഇതുപോലെ വാക്ക് തരാൻ ഒക്കെ എളുപ്പമാണ് ഏട്ടത്തി….. അതൊന്നും പാലിക്കാൻ നിങ്ങളെക്കൊണ്ട് സാധിക്കില്ല…..'””

മാധവൻ പറഞ്ഞു…..

‘” ഞങ്ങൾ എന്താണ് ചെയ്യേണ്ടതെന്ന് പറ നീ…..
നീ പറഞ്ഞ കാരണം ഞായമാണെങ്കിൽ അതുറപ്പായും പരിഹരിക്കും ഞങ്ങൾ…. ഇത് ലക്ഷ്മിയുടെ വാക്കാ……'””

ലക്ഷ്മിയമ്മ ഉറച്ച തീരുമാനത്തോടെ പറഞ്ഞു….. മാധവൻ എല്ലാവരെയും ഒന്ന് നോക്കി…. ശേഷം പാർവതിക്ക് നേരെ കൈ ചൂണ്ടി പറഞ്ഞു……

‘”” ഇവളെ…….. ഇവളെ ഈ നിമിഷം ഇവിടെ നിന്നും ഇറക്കി വിടണം……'””

അയാളുടെ മറുപടി കേട്ട എല്ലാവരും ശരിക്കുമോന്ന് ഞെട്ടി വിറച്ചുപോയി…..

‘”” എന്താ പറഞ്ഞെ……..??'””

‘”” ഏട്ടത്തി കേട്ടില്ലേ……
ഇവളെ ഇറക്കി വിടണമെന്ന്…..
ഒരു പിഴച്ചവളെ യാതൊരു കാരണം പോലുമില്ലാതെ ഈ വീട്ടിൽ കയറ്റി താമസിപ്പിച്ചില്ലേ……ആ തെറ്റ് നിങ്ങൾ തിരുത്തണം….
പറ്റുമോ…….'””

‘മാധവന്റെ ശബ്ദം കൂടുതൽ ഉയർന്നു അവടെ……കേട്ട് നിന്ന എല്ലാവരുടെയും നെഞ്ച് തകർന്നുപോയി…..

പാറു അത് കേട്ട് നിറ കണ്ണുകളോടെ അവിടെ ഇരുന്നുപോയി…..

‘”” മാധവ…….
എന്റെ മോളെ അങ്ങനെ ഒന്നും വിളിക്കരുത്…….'””

‘”” ഹ ഹ ഹ ഹ ഹ……
എന്താ ഏട്ടത്തി പറയുന്നത്……ഇവൾ ഏട്ടത്തിയുടെ മോളാണോ……
ഞങ്ങളൊന്നും അറിഞ്ഞില്ലല്ലോ…..
ഇന്ദുവിന്റെ ചേച്ചി എന്നതിൽ കൂടുതൽ എന്ത് സ്ഥാനമാ ഇവൾക്കിവിടെ ഉള്ളത്…..
തെരുവിൽ കിടന്ന ഏതെങ്കിലും പെണ്ണുങ്ങളെ വീട്ടിൽ നിങ്ങൾ പിടിച്ചു കയറ്റും….. ഞങ്ങൾ അതിനൊത്ത് തുള്ളുകയും വേണം…. അല്ലെ…..'””

മാധവന്റെ വാക്കുകൾ ലക്ഷ്മിയമ്മയുടെ നെഞ്ചിനെ കൂടുതൽ വേദനിപ്പിച്ചു…. അവർ നിറ കണ്ണുകളോടെ പാറുവിനെ നോക്കി…. അവളെല്ലാം തകർന്ന് അവിടെ തല താഴ്ത്തി ഇരിക്കുകയാണ്…..

‘”” ടാ…….
നീ എന്ത് തോന്യവാസമാ പറഞ്ഞോണ്ടിരിക്കുന്നത്……ഏട്ടനിത് അറിഞ്ഞാ നിന്നെയാ ഇവിടുന്ന് പുറത്താക്കാ…..'””

ശോഭമ്മ ഇടയിൽ കയറി പറഞ്ഞു…..

‘”” ചേച്ചിയമ്മ ഇതിൽ ഇടപെടേണ്ടാ……
വ്യക്തമായ കാരണമില്ലാതെ മാധവൻ അങ്ങനെ പറയില്ല……
നിങ്ങൾ പെണ്ണുങ്ങൾക്ക് വീട്ടിൽ ഇരുന്ന് എന്തെങ്കിലും വിഡ്ഢിത്തങ്ങൾ കാണിച്ചാ മതി…..
ഞങ്ങൾ ആണുങ്ങൾ പുറത്തേക്ക് ഇറങ്ങുമ്പോൾ ഓരോന്ന് കേൾക്കും… അതിന്റെ നാണക്കേട് ഒന്ന് വേറെയാ ചേച്ചി……'””

മാധവൻ പറഞ്ഞു…..

‘”” ഇങ്ങനെ പ്രശനം ഉണ്ടാക്കാൻ മാത്രം എന്താ നീ കേട്ടത്….. അതാദ്യം പറാ……'””

ലക്ഷ്മിയമ്മ ചോദിച്ചു…..

‘”” ഒരു രാത്രി മുഴുവൻ അന്യ പുരുഷന്മാരുടെ കൂടെ കാമകൂത്തിൽ ആറാടി വന്നൊരു പെണ്ണ് ശ്രീകുലത്ത് ഉണ്ട് എന്നാണിപ്പോ നാട്ടിലെ സംസാരം……
മനസ്സിലായില്ലേ……
ഇവളെയാ പറഞ്ഞത്…..
ഇവൾക്കിപ്പോ ഈ നാട്ടിൽ മുഴുവൻ പിഴച്ചവൾ എന്നാ പേര്……'””

മാധവൻ അത് പറഞ്ഞു തീർന്നതും അയാളുടെ കരണത്ത് ലക്ഷ്മിയമ്മയുടെ കൈ പതിഞ്ഞതും ഒരേ സമയമായിരുന്നു….

കണ്ട് നിന്ന എല്ലാവരും ശരിക്കും ഞെട്ടിപ്പോയി…..

‘”” എന്താടാ നീ പറഞ്ഞത്…..
എന്റെ മോള്‌ പിഴച്ചവൾ ആണെന്നോ…..
ഇനി അങ്ങനെ പറഞ്ഞാൽ ആ നാവ് ഞാൻ അരിയും…..'””

അവർ കോപത്തോടെ അലറി….
അവരിൽ നിന്നും കൊണ്ട ആ ഒരു അടിയിൽ തന്നെ മാധവന്റെ മനസ്സിലെ ബാക്കി ഡയലോഗ്കൾ എല്ലാം മാഞ്ഞുപോയിരുന്നു.

ഒരു ഉശിരുള്ള ആണിന്റെ ബലമുണ്ട് ആ അടിക്ക്….. മാധവന്റെ കണ്ണ് ശരിക്കും മിഴിഞ്ഞുപോയി

തന്നെ കൈനീട്ടി അടിച്ച ഒരു പെണ്ണിനോടുള്ള കോപം അയാളിൽ ഉണ്ടായിരുന്നെങ്കിൽ പോലും ആ മുഖത്തെ രൗദ്രത താങ്ങുവാൻ അയാൾക്ക് അല്പം ബുദ്ധിമുട്ട് തോന്നി…
എല്ലാം കണ്ട് നിന്നുകൊണ്ടിരുന്ന സുഭദ്രക്ക് കാര്യങ്ങൾ കൈവിട്ട് പോകും പോലെ തോന്നി…..

അവർ പെട്ടന്ന് ലക്ഷ്മിയമ്മയെ പുറകോട്ട് തള്ളി മുന്നിൽ കേറി നിന്നു…..

‘”” ഏട്ടത്തി എന്റെ ഏട്ടനെ എന്തിനാ തല്ലുന്നത്….. അദ്ദേഹം എന്ത് തെറ്റ് ചെയ്തു….. നാട്ടുകാർ അങ്ങനെ പറഞ്ഞതിൽ ഏട്ടനെ തല്ലുന്നത് എവിടത്തെ ഞായമാണ് ….. ഇവളെ പോലെയുള്ളവരെ ഒക്കെ ഈ വീട്ടിൽ കേറ്റി താമസിപ്പിക്കുന്ന നിങ്ങളല്ലേ തെറ്റുകാർ….…..'””

സുഭദ്ര ലക്ഷ്മിയമ്മക്ക് നേരെ വന്ന് ഉറക്കെ ചോദിച്ചു…..

‘”” നാട്ടുകാർ അങ്ങനെ പലതും പറഞ്ഞെന്നിരിക്കും….. അത് വെള്ളം തൊടാതെ വിഴുങ്ങാനൊന്നും ഞങ്ങൾക്ക് പറ്റില്ല……'”

‘”” ഏട്ടത്തിക്ക് സ്വയം ചിന്തിക്കാൻ ഉള്ള ബുദ്ധി പോലുമില്ലേ…..
ഒരു ദിവസം മുഴുവൻ അവരുടെ വീട്ടിൽ കഴിച്ചുകൂട്ടിയ ഇവളെ ഒരു പോറൽ പോലും ഏൽപ്പിക്കാതെ വച്ചു എന്ന് വിശ്വസിക്കാൻ ഞങ്ങൾ അത്ര മണ്ടന്മാർ ഒന്നുമല്ല……
തട്ടിക്കൊണ്ടുപോയവർ അത്ര പുണ്യാളർ ഒന്നുമല്ലല്ലോ….
പിന്നെ അത് കഴിഞ്ഞു ഇവടെ വന്ന ഇവളുടെ മുഖ ഭാവവും അവസ്ഥയും ഒക്കെ എല്ലാവരും കണ്ടതാ എന്റെ ഏട്ടത്തി….
അവരൊരു കുഴപ്പവും വരുത്താതെ ഇവടെ എത്തിച്ചെങ്കിൽ ഇങ്ങനെ തകർന്ന മട്ടിൽ ഇരിക്കേണ്ട കാര്യം എന്തായിരുന്നു ഇവൾക്ക്…
അതുകൊണ്ട് വല്ലതും നടന്നെങ്കിൽ അത് തുറന്ന് പറയലാണ് മര്യാദ…. അല്ലാതെ കുടുംബ വഴക്ക് ഉണ്ടാക്കി ദേ ഇങ്ങനെ ഇരുന്ന് മോങ്ങുന്നതല്ല…..'””

.. സുഭദ്ര പാർവതിയെ നോക്കി പറഞ്ഞു…..

ലക്ഷ്മിയമ്മ പാർവതിയുടെ അടുക്കലേക്ക് നടന്നു…..

‘””മോളെ……
നീ പറാ….. ഇവർ പറഞ്ഞതിൽ വല്ല സത്യവും ഉണ്ടോ……??'””

അവർ ചോദിച്ചു….. പാറു നിറ കണ്ണുകളോടെ ആ അമ്മയെ നോക്കി….
ശേഷം ഇല്ലെന്ന് തലയാട്ടി…..

‘”” തലയാട്ടുകയല്ല……
ഇവരെ നോക്കി പറാ……നിന്നിൽ ഒരു കളങ്കവും ഇല്ലെന്ന്…..'””

ലക്ഷ്മിയമ്മ ഉറച്ച വാക്കുകളോടെ പറഞ്ഞു…. പാറു അവരെയെല്ലാം നോക്കി….

“” എ…. എന്റെ അമ്മയാണെ….
ഈ നിൽക്കുന്ന ലക്ഷ്മിയമ്മയാണെ….
എ…എനിക്കൊരു കുഴപ്പവും സംഭവിച്ചിട്ടില്ല…..'””

പാറു തേങ്ങി കരഞ്ഞുകൊണ്ട് പറഞ്ഞു….

‘”” കേട്ടല്ലോടി നീ…..
അവൾക്കൊന്നും സംഭവിച്ചിട്ടില്ലാന്ന്…..'””

‘”” ഹും…..
അവളങ്ങനെ അല്ലെ പറയു ഏട്ടത്തി….
പഠിച്ച കള്ളിയാ അവൾ…..'””

സുഭദ്ര പറഞ്ഞു……

‘”” മതി…….
നിർത്തുന്നുണ്ടോ………'””

അവരാരും പ്രതീക്ഷിക്കാത്ത ഒരു സ്ത്രീ സ്വരം അവിടെ ഉയർന്നു…. അത് ഇന്ദുവിന്റെ ആയിരുന്നു….. കോപം കത്തുന്ന കണ്ണുകളോടെ ഇതെല്ലാം കണ്ട് മാറി നിന്ന അവൾ മുന്നോട്ട് വന്നു…..

‘”” അമ്മായി എന്തിനാ കാര്യം അറിയാതെ എന്റെ ചേച്ചിയെ ഇങ്ങനെ ചോദ്യം ചെയ്യുന്നത്…….
ദേ……
ന്റെ ചേച്ചിയെ കുറിച്ച് വേണ്ടാത്തത് പറഞ്ഞാൽ ഉണ്ടല്ലോ……'””

ഇന്ദു സുഭദ്രക്ക്  നേരെ കൈ ചൂണ്ടി…..

‘”” ഇന്ദു……
വേണ്ടാ……'””

പാറു അവളെ തടഞ്ഞുകൊണ്ട് പറഞ്ഞു….

‘”” ചേച്ചി ഒന്ന് അടങ്ങി ഇരുന്നേ…..
കൊറേ നേരായി ഇവർ……'””

‘”” ഹ ഹ ഹ ഹ…… കണ്ടോ ലക്ഷ്മിയേച്ചി…..
ഇന്നലെ കേറി വന്ന ഇവളൊക്കെ എന്നെ എതിർത്തു സംസാരിക്കാൻ തുടങ്ങി…..'””

സുഭദ്ര പുച്ഛത്തോടെ പറഞ്ഞു…..

‘”” ഞാൻ ഇന്നലെ കേറി വന്നതാണോ അല്ലയോ എന്നൊന്നും നിങ്ങളല്ല തീരുമാനിക്കേണ്ടത്……
ഞാൻ ശ്രീകുലത്ത് ഇന്ദ്രന്റെ ഭാര്യയാണ്…..
അതായത് ഈ വീടിന്റെ മരുമകൾ…. എവിടെ എങ്ങനെ സംസാരിക്കണം എന്ന ബോധമൊക്കെ എനിക്കുണ്ട്…..'””

ഇന്ദു വിട്ട് കൊടുക്കാതെ തന്നെ ഉറഞ്ഞു തുള്ളി…. ആ സമയം അവളങ്ങനെ മുന്നോട്ട് വരുമെന്ന് ആരും കരുതിയിരുന്നില്ല…. കണ്ട് നിന്നവർ പോലും വാ തുറന്നുപോയി…..

‘”” ഇന്ദു……
നീ മാറി നിൽക്ക്….. ഇത് ഞാൻ സംസാരിച്ചോളാം…..'””

ലക്ഷ്മിയമ്മ അവളെ നോക്കി പറഞ്ഞു…. ശേഷം…

‘”” സുഭദ്രേ…..
പാറു തന്നെ പറഞ്ഞു അവൾക്ക് ഒരു കുഴപ്പവും ഇല്ലെന്ന്…. പിന്നെ എന്താണ് നിനക്ക്…. ഇനി അവളുടെ വേർജിനിറ്റിക്ക് ഒരു കളങ്കവും സംഭവിച്ചിട്ടില്ല എന്ന് തെളിയിക്കാം  ഹോസ്പിറ്റലിൽ പോയിട്ട്…. അപ്പോൾ വിശ്വാസം ആവുമല്ലോ…
ഇതൊരു കല്യാണ ചടങ്ങ് നടക്കാൻ പോകുന്ന വീടാ….
നീയും നിന്റെ ഭർത്താവും ചേർന്ന് വെറുതെ ഒരു സീൻ ക്രീയേറ്റ് ചെയ്യരുത് എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ…..'””

ലക്ഷ്മിയമ്മ അവരോട് പറഞ്ഞു…..

‘”” എന്റെ ഏട്ടത്തി…..
നിങ്ങളിത് എന്തറിഞ്ഞിട്ടാ……
ഇങ്ങനെ ഒരു കല്യാണ വീടാണെന്ന ബോധം ഉള്ളത് കൊണ്ട് തന്നെയാ ഇതിവിടെ പറഞ്ഞത്…..
ഒരുപക്ഷെ ഇവൾ പറഞ്ഞത് ശരിയാണെന്ന് ഇരിക്കട്ടെ…..
നാട്ടുകാരുടെ വാ എങ്ങനെ അടയും എന്റെ ഏട്ടത്തി….. വിവാഹത്തിന് വരുന്നവൻ പെണ്ണിനേയും ചെക്കനെയും കാണാൻ ആയിരിക്കില്ല…. ഇവളെ കാണാൻ ആവും വരാ…. ഇത് പോലെയുള്ള കാര്യങ്ങൾ ചോതിച്ച് അറിയാൻ വലിയ ത്വര ആണല്ലോ നാട്ടുകാർക്ക്….
നമ്മുടെ കുടുംബത്തിന്റെ നന്മക്കാണ്‌ പറയുന്നത്……ഈ പെണ്ണിനെ ഇന്ന് തന്നെ ഈ വീട്ടിൽ നിന്നും മാറ്റണം……അല്ലെങ്കിലും ഇന്ദുവിന്റെ വിവാഹം കഴിഞ്ഞ സ്ഥിതിക്ക് എന്താ ഇവൾക്കിവിടെ കാര്യം…..
ഇനി മാറ്റി നിർത്താൻ സ്ഥലം ഒന്നും ഇല്ലാന്ന് ആണെങ്കിൽ മാധവേട്ടൻ എല്ലാം ശരിയാക്കിക്കോളും….'””

സുഭദ്ര പറഞ്ഞു……പാറു അതെല്ലാം കേട്ടപ്പോ ആകെ തകർന്ന് പോയിരുന്നു….
അവളവിടെ അങ്ങിനെ തല താഴ്ത്തി ഇരുന്നുപോയി….
നെഞ്ചേല്ലാം വല്ലാതെ വേദനിക്കും പോലെ….

ചെവി തുളച്ചു കേൾക്കുന്ന അപമാന വാക്കുകളുടെ കാഡിന്യത്താൽ ജീവൻ വെടിഞ്ഞു പോയിരുന്നെങ്കിൽ എന്നവൾ ആശിച്ചു…..

ഒപ്പം ആ ഒരു നിമിഷത്തിൽ അവളറിഞ്ഞു…. താൻ ഒരു അനാഥ ആണെന്ന്….. എന്നും കൂടെയുള്ള ഇന്ദുവിനു പോലും ആ വീട്ടിൽ ഒരു സ്ഥാനമുണ്ട്…. പക്ഷെ പാറുവിന്…..

ശ്രീകുലം എന്ന വീട്ടിൽ അവൾ ഒരു അന്യ തന്നെയാണ്…..

‘”” എന്റെ മോളെ പാർപ്പിക്കാൻ സ്ഥലം കണ്ടെത്തി നിങ്ങൾ വിയർക്കണ്ടാ…. അവളിവിടെ താമസിക്കും….. ഞാനവളെ പഠിപ്പിക്കും…. നല്ല ജോലി വാങ്ങി കൊടുക്കും….
ഭാവിയിൽ നല്ല ഒരാളെ കണ്ട് പിടിച്ച് ഏൽപ്പിക്കുകയും ചെയ്യും….. “””

ലക്ഷ്മിയമ്മ പറഞ്ഞു…..

‘”” നിങ്ങളെന്താ എന്റെ ഏട്ടത്തി ഈ പറയണേ……
ഇതെവിടാതെ ഞായമാണ്…..
ഇതാണോ നാട്ടു നടപ്പ്….. “””

മാധവൻ ചോദിച്ചു…..

‘”” നാട്ടുകാരുടെ ചിലവിനല്ല മാധവാ ഈ വീട്ടിൽ ചോറ് വേവുന്നത്…. അതുകൊണ്ട് അവരെ ഞങ്ങൾക്ക് നോക്കേണ്ട കാര്യമില്ല….'””

‘”” ഇതൊക്കെ ഒരു ഞായമാണോ…..
നാളെ നിങ്ങളിവളെ പഠിപ്പിക്കാൻ വിട്ടാലും കൊറേ തല തെറിച്ച പയ്യന്മാർ കൂടെ കാണും….
പിഴച്ചവൾക്ക് പിന്നാലെ നടക്കാൻ പ്രത്യേകിച്ച് എന്ത് കാരണമെന്ന് ഞാൻ പറഞ്ഞു തരേണ്ടല്ലോ..….
ഈ വീടിനു പുറത്ത് പോലും ഇറങ്ങാൻ പറ്റില്ല ഇവൾക്ക്…. നാണക്കേട് കൊണ്ട്….
ചിലപ്പോ പഠിപ്പ് തുടങ്ങിയതിന്റെ മൂന്നാം നാൾ തന്നെ വീട്ടിൽ വന്നിരിക്കും അവൾ…. വെറുതെ വേണ്ടാത്ത റിസ്ക് എന്തിനാ ചേച്ചി…..
ഈ നാട് അവൾക്ക് ശാപമാണ്….
പാറുവിന്റെ നല്ലതിന് കൂടെ വേണ്ടിയാണ് ഞാനിത് പറയുന്നത്….. ഇനി ഏട്ടത്തിക്ക് തീരുമാനിക്കാം…..
അവളെ പിഴച്ചവളായി മുദ്ര കുത്തിയ ഈ നാട്ടിൽ നിർത്തി കുടുംബത്തിന് ചീത്തപ്പേരു ഉണ്ടാക്കണോ…..
അതോ ആരും അറിയാത്ത ഒരു നാട്ടിൽ കൊണ്ട് നിർത്തി പൊന്ന് പോലെ നോക്കണോ…..'””

സുഭദ്ര വാക്കാൽ ഒരുക്കിയ ആ കെണിയിൽ കുടുംബം മുഴുവൻ ഒന്നാകേ വീണിരുന്നു…. ലക്ഷ്മിയമ്മ ആകേ തകർന്ന മട്ടിൽ അവിടെ ഇരുന്നു പോയി…..

തനിക്ക് മുന്നിൽ വരുന്ന ചോദ്യങ്ങൾക്ക് മുന്നിൽ എന്ത് പറയണമെന്ന് പോലും ആ അമ്മക്ക് അറിഞ്ഞിരുന്നില്ല….

അത്ര ആളുകൾ തിങ്ങി നിന്ന ആ വീടിനുള്ളിൽ നിശബ്ദത തളം കെട്ടി നിന്നു….
എല്ലാത്തിനും സാക്ഷിയായ ഇന്ദു ആകട്ടെ ഭയന്ന് വിറച്ചും നിൽക്കുന്നു…. തന്റെ ജീവനായ സഹോദരിയെ ഇന്ന് പിരിയുമോ എന്നവൾ ഭയന്നു….

അവസാനം…..

ആ നിശബ്ദത്തക്ക് ഒരു അന്ത്യം ഉണ്ടായി…
കണ്ണീർ വാർത്ത് മിണ്ടാതിരുന്നാൽ പാറു അവസാനം അവളുടെ തീരുമാനം അറിയിക്കുവാൻ എഴുന്നേറ്റ് നിന്നു…..

‘”” സമ്മതം…….'””

അവളുടെ വാക്ക് ഒരു കടാര നെഞ്ചിൽ കുത്തി ഇറക്കും പോലൊരു വേദനയാണ് അവിടെയുള്ള എല്ലാവർക്കും നൽകിയത്….

‘”” ചേച്ചി……..'”..

ഇന്ദു ദയനീയമായി പാറുവിനെ വിളിച്ചു…..

‘”” വേണ്ട മോളെ…..
നീ എന്നെ തടയണ്ടാ……
എ…. എനിക്ക്……
എനിക്ക് സമ്മതമാ….. ഇവിടുന്ന് പോകുവാൻ……
ആന്റി പറഞ്ഞ പോലെ ഒരു പിഴച്ചവളെ വീട്ടിൽ കയറ്റി താമസിപ്പിച്ചാൽ…. അതിന്റെ മാനക്കേട്……ഈ കുടുംബത്തിന് തന്നെയാ…..
എ…. എന്നെ……
എന്നെ കൈപിടിച്ച് ഉയർത്തി കുടുമ്പമാ ഇത്….. അവരെ നാണം കെടുത്തി എനിക്ക് ജീവിക്കണ്ട ഇവടെ……'””

പാറുവുന്റെ വാക്കുകൾ ഇടറിയിരുന്നു…. കണ്ട് നിന്ന എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞുപോയി…..
ആർക്കും ഒന്ന് എതിര് പറയുവാൻ പോലും നാവ് പൊന്തിയില്ല……
അത്രക്ക് ഷോക്കിൽ ആയിപ്പോയി അവരെല്ലാം…

‘”” ഞാൻ പോവാ……
ഒറ്റക്ക് ഇറങ്ങി പോവാൻ ഈ ഗതി കെട്ടവളുടെ കയ്യിൽ ഒന്നുല്ല അമ്മേ….
എ…എനിക്ക്…..
എനിക്ക് പടിക്കൊന്നും വേണ്ടാ…..
ഉള്ള പഠിപ്പിനൊരു ജ്…. ജോലി ശരിയാക്കി തരോ…. ഒത്തിരി ദൂരെ മതി….. നിങ്ങളുടെ ഒന്നും കൺവെട്ടത്ത് പോലും കാണാത്ത അത്ര ദൂരെ……'””

പാറു അമ്മയെ നോക്കി പറഞ്ഞു….. ലക്ഷ്മിയമ്മ ഒന്നും തന്നെ പറയാൻ സാധിക്കാതെ തല കുമ്പിട്ടിരിക്കുകയാണ്….
അവർ കരയുകയാണെന്ന് എല്ലാവർക്കും അറിയാം…..

സുഭദ്ര തന്റെ പദ്ധതി വിജയിക്കുന്നത് കണ്ടപ്പോൾ അത്യധികം സന്തോഷപ്പെട്ടു….. അവർ മാത്രമല്ല……
ആ കൂട്ടത്തിൽ മാധവനും വൃന്ദയും ഉണ്ട്….

ഉള്ളിൽ നിറഞ്ഞ ആനന്ദത്തിൽ പുറമെ പുഞ്ചിരിച്ചുകൊണ്ടവൾ പാറുവിന്റെ പക്കലേക്ക് നടന്നു…. ശേഷം അവളെ ചേർത്ത് പിടിച്ചു……

‘”” മോളെ….
നിന്നോട് ദേഷ്യമോ ശത്രുതയോ ഉണ്ടായി പറഞ്ഞതല്ല ഒന്നും…..
സാഹചര്യമാണ്……
ഈ കുടുംബത്തെ പറ്റി ഇത്തരം മോശമായ കാര്യങ്ങൾ കേൾക്കുമ്പോ നമുക്ക് വിഷമമാവില്ലേ…. അതെ ഞങ്ങൾക്കും ഉള്ളു…..
മോള്‌ വിഷമിക്കണ്ടാ….
മാധവേട്ടന് ബാംഗ്ലൂർ ഒരു കമ്പനി സ്വന്തമായി ഉണ്ട്…. അവിടെ നല്ലൊരു പോസ്റ്റിങ്ങ്‌ തന്നെ മോൾക്ക് ശരിയാക്കി തരാം….
ജീവിക്കാനും താമസിക്കാനും ഒരു ബുദ്ധിമുട്ടും നീ അറിയില്ല….
ഇവിടെ ഉള്ളവർക്ക് നീ എങ്ങനാണോ അത് പോലെ തന്നെയാ ഞങ്ങൾക്കും…..'””

സുഭദ്ര പറഞ്ഞു….. പാറു നിറ കൺകളാൽ തലയാട്ടുകയാണ് ചെയ്തത്……

‘”” എ…എങ്കിൽ അമ്മായി……
എനിക്ക്…..
ഇന്ന് തന്നെ അവിടെ പോകുവാൻ പറ്റുമോ…..
ഇവടെ നിൽക്കുന്ന ഒരു നിമിഷവും ഒരു വല്ലാത്ത പേടി പോലെ…..'””
.

പാറു പറഞ്ഞു…..

‘”” അതാ മോളെ നല്ലത്…..
നീ എടുക്കാൻ ഉള്ളതൊക്കെ എടുത്തോ…..
എല്ലാവരേം കണ്ട് യാത്രയും പറഞ്ഞോ…..
മാധവേട്ടൻ അവടെ എത്തിക്കാനുള്ള വണ്ടി ശരിയാക്കി തരും….. വേണമെങ്കിൽ ഞാനും വരാ കൂടെ……””

‘”” വേണ്ടാ അമ്മായി…..
ഞാൻ പൊക്കോളാ…..'””

പാറു പറഞ്ഞു…… ശേഷം അവൾ ആ വീട്ടിൽ ചുറ്റും കൂടി നിൽക്കുന്ന എല്ലാവരെയും ഒന്ന് നോക്കി…. എല്ലാ കണ്ണിലും തെളിഞ്ഞു കാണുന്ന വികാരം ഒന്ന് മാത്രമാണ്……
വേദന…..

അവർക്ക് മുന്നിൽ തല താഴ്ത്താൻ മാത്രമേ അവൾക്ക് സാധിച്ചള്ളൂ….. അവൾ തല താഴ്ത്തി ഇരിക്കുന്ന ലക്ഷ്മിയമ്മയുടെ അടുത്തേക്ക് നടന്നു…..

‘”” അമ്മാ…….'””

പാറു അവരെ പതിയെ വിളിച്ചു…. പക്ഷെ നോക്കിയില്ല…. നോക്കുവാൻ സാധിച്ചില്ല അവൾക്ക്…..

‘”” എന്നോട് വെറുപ്പ് ഉണ്ടാകില്ല എന്നറിയാ….. അതിന് കഴിയില്ല എന്നും അറിയാ…..
പക്ഷെ……നാളെ ഈ സ്നേഹം ഒക്കെ വെറുപ്പായി മാറുമോ എന്ന് പേടിയുണ്ട് എനിക്ക്…
അങ്ങനെ എല്ലാരേയും വെറുപ്പിക്കാൻ വയ്യ എനിക്ക്…. അതാ ഈ തീരുമാനം…..
അമ്മ സ്നേഹം കൊണ്ട് അരുതാത്ത തീരുമാനം എടുക്കുമെന്ന് ഉറപ്പുണ്ട്….
അതുകൊണ്ട് ഈ വഴിയാ നല്ലത്….
ഇപ്പോൾ പിരിയുമ്പോൾ ഉള്ള വിഷമം ഒക്കെ കുറച്ചു നാൾ കൊണ്ട് മാറുമായിരിക്കും…

പക്ഷെ…..

മാനം കെടുത്തി ഈ വീട്ടിൽ നിന്നും ഇറങ്ങി പോകുന്നതിനേക്കാൾ നല്ലതല്ലേ അമ്മേ….
ഇതെന്റെ വിധിയാ……
എനിക്കതിൽ നിന്നും വെളിയിൽ വരാൻ സാധിക്കില്ല…..
എന്റെ ഇന്ദുമോളെ ഞാൻ അമ്മയുടെ കയ്യിൽ ഏൽപ്പിച്ചു പോവാ…..
നന്നായി നോക്കണേ…..

പി…. പിന്നെ……
എന്നെ മറക്കരുത്……..
എനിക്ക് ആരെങ്കിലും ഒക്കെ ഉണ്ടോന്ന് ചോയ്ച്ചാ ചൂണ്ടി കാണിക്കാൻ …
നി.. നിങ്ങളൊക്കെ ഉള്ളു…..'””

പാറുവിന്റെ വാക്കുകൾ തേങ്ങലായി മാറിയിരുന്നു….. അവൾ മറ്റൊന്നും പറയാതെ അവിടെ നിന്നും പോകുവാൻ ഒരുങ്ങിയതും അവളുടെ കയ്യിൽ ലക്ഷ്മിയമ്മ പിടിച്ചതും ഒരേ സമയമാണ്…..

പാറു നിറ കണ്ണുകളോടെ ആ അമ്മയെ നോക്കി….. അവിടെ കണ്ണുനീർ അല്ല….. ഒരു തരം വാശിയാണ് അവൾ കണ്ടത്…..

ലക്ഷ്മിയമ്മ പതിയെ അവിടെ നിന്നും എഴുന്നേറ്റ് പാറുവിനെ തന്റെ പുറകിലേക്ക് നിർത്തി…..
ശേഷം സുഭദ്രയെ ഒന്ന് നോക്കി…..

‘””ഇന്ദു……'””

ലക്ഷ്മിയമ്മ ഇന്ദുവിനെ വിളിച്ചു…..

‘”” എന്താ അമ്മേ…..??'””

ഇന്ദു ചോദിച്ചു…..

‘”” എന്റെ ഫോൺ ഒന്ന് കൊണ്ട് താ…..'””

അവർ പറഞ്ഞു…. ഇന്ദു വേഗം അകത്ത് ചെന്ന് അമ്മയുടെ മൊബൈൽ കൊണ്ടുവന്ന് കൊടുത്തു…. ലക്ഷ്മിയമ്മ അതിലെ ഒരു കോൺടാക്ട് എടുത്ത് വിളിച്ചു……

ഏറെ നേരത്തെ ബൽ മുഴക്കത്തിനു ശേഷം ആ കാൾ അറ്റൻഡ് ആയി…..

‘”” രുദ്രാ……..'””

രുദ്രൻ എന്ന പേര് കേട്ടതും എല്ലാരുമൊന്ന് ഞെട്ടിപ്പോയി…. പ്രേത്യേകിച്ചു സുഭദ്രാ….. അങ്ങേ തലക്കിൽ നിന്നും രുദ്രന്റെ ശബ്ദം ലക്ഷ്മിയമ്മയുടെ കാതിൽ വീണു….

‘””?എന്താ…..?'”

‘”” നീ എവിടെയാ…….??'””

‘” ? അല്പം ദൂരെയാ……
എന്താ കാര്യം…..'””

‘”” നീയൊന്ന് ഇവിടം വരെ വരണം…..
അതെന്ത്ര അകലെ ആണെങ്കിലും…..'””

ലക്ഷ്മിയമ്മ അത്രയും പറഞ്ഞുകൊണ്ട് ആ കാൾ കട്ടാക്കി….. ശേഷം എല്ലാവരെയും ഒന്ന് നോക്കി…..

‘”” എന്തിനാ ഏട്ടത്തി രുദ്രനെ വിളിച്ചേ…..
ഇവളെ കൊണ്ടുചെന്ന് വിടാൻ ആണോ….
അത് മാധവേട്ടൻ നോക്കിക്കോളും…..'””

സുഭദ്ര അവരെ നോക്കി പറഞ്ഞു…..

‘”” അതിനവനെ വിളിക്കേണ്ട കാര്യം ഇല്ലല്ലോ എനിക്ക് സുഭദ്രേ …..'””

ലക്ഷ്മിയമ്മ അവരെ നോക്കി പറഞ്ഞു…. സുഭദ്രയും മറ്റുള്ളവരും ഒന്നും മനസ്സിലാവാതെ ലക്ഷ്മിയമ്മയെ തന്നെ നോക്കി നിന്നു …. ആ മുഖത്തൊരു ചെറു ചിരി ഒളിഞ്ഞിരുന്നിരുന്നു….

‘”” നിങ്ങൾ ആരൊക്കെ എന്ത് പറഞ്ഞാലും പാറു ഈ വീട് വിട്ട് പോകില്ലാ….. ഇത് ശ്രീകുലത്ത്  ലക്ഷ്മിയുടെ വാക്കാണ്…..'””

‘”” അമ്മേ……'””

ലക്ഷ്മിയമ്മ പറഞ്ഞത് കേട്ടപ്പോ അത് തടയാണമെന്ന ചിന്തയിൽ പാറു വിളിച്ചു…..

‘”” നീ അവടെ മിണ്ടാതെ ഇരിക്ക് പാറു…..
എന്ത് വേണമെന്ന് എനിക്കറിയാം…..
പാർവതിയെ പറ്റി നാട്ടുകാർ പറയുന്ന ഇല്ലാ കഥകളെ ഓർത്തല്ലേ നിങ്ങളുടെ വിഷമം…..
അത്….. ഞാൻ മാറ്റി തരും….'””

ലക്ഷ്മിയമ്മ സുഭദ്രയെ നോക്കികൊണ്ട് പറഞ്ഞു…..

‘”” അതെങ്ങനെ കഴിയും ഏട്ടത്തി…..
നാട്ടുകാരുടെ വാ അടപ്പിക്കാൻ ആർക്കും കഴിയില്ലാ എന്ന് നിങ്ങൾ തന്നെയല്ലേ പറഞ്ഞെ…..'”

‘”” അതെ…..
ഞാൻ തന്നെയാ പറഞ്ഞെ….. പക്ഷെ വാ അടപ്പിച്ചാലെ ചിലർ അടങ്ങു എന്ന് പറഞ്ഞാൽ വേറെ വഴി ഇല്ലല്ലോ….'””

‘”” എന്താ ഏട്ടത്തി പറഞ്ഞു വരുന്നത്….??'”

സുഭദ്ര ചോദിച്ചു……

‘”” ഇവൾ പിഴച്ചു പോയി എന്നാണല്ലോ നിങ്ങളുടെ പരാതി…… ആ ഇവളെ ഒരാൾ താലി കെട്ടിയാൽ……'”

ലക്ഷ്മിയമ്മയുടെ വാക്ക് കേട്ട എല്ലാവരുമൊന്ന് അമ്പരന്ന് പോയി…..
ആരും ചിന്തിക്കുക പോലും ചെയ്യാത്ത കാര്യങ്ങളാണ് ശ്രീകുലത്ത് നടന്നുകൊണ്ടിരിക്കുന്നത്…..

‘”” ഇവളെ താലി കെട്ടാനോ……
അതിനാരാ തയ്യാറാവുകാ……
അല്ലെങ്കിൽ തന്നെ ചീത്തപ്പേരാ….'””

മാധവൻ ചോദിച്ചു…..

‘”” ആർക്ക് വേണമെങ്കിലും കെട്ടാം പക്ഷെ ചുമ്മാ പുറത്ത് നിന്നും ഒരാൾ വന്ന് കെട്ടിയാൽ ഒന്നും ഈ പഴി അവസാനിക്കില്ലല്ലോ മാധവ….. നശിച്ചു പോയ ഇവളെ നമ്മൾ ആരുടെയെങ്കിലും തലയിൽ കെട്ടിവെച്ചു എന്നല്ലേ നട്ടാർ പറയാ…….'””

ലക്ഷ്മിയമ്മ ഒരു ചെറു ചിരിയോടെ പറഞ്ഞു……

‘”” അത് തന്നെയാ ഞാനും പറയാൻ വന്നത്…..
ഇക്കണക്കിനു ഇവളെ കെട്ടിച്ച് അയച്ചിട്ടും എന്താ ഗുണം……'””

മാധവൻ ചോദിച്ചു……

‘”” ഗുണമില്ല……
ഇവളെ പുറത്ത് നിന്ന് ആരും കെട്ടിയാലും എന്റെ മോളുടെ ജീവിതം നാശമാവും….. അത് പാടില്ല……
കൂടാതെ ന്റെ കുട്ടിയെ കാണാതെ എനിക്ക് ഒരു നിമിഷം പോലും ജീവിക്കാനും പറ്റില്ല….
ഞാൻ അത്രയേറെ സ്നേഹിക്കുന്നുണ്ട് എന്റെ പാറുനെ……'””

ലക്ഷ്മിയമ്മ അവളെ ചേർത്ത് പിടിച്ചുകൊണ്ടു പറഞ്ഞു…. അവരുടെ വാക്കുകൾ ഓരോന്നും പാറുവിന്റെ മുറിവേറ്റ ഹൃദയത്തിന് ഒരു വല്ലാത്ത തണുപ്പാണ്‌ നൽകിയത്……ഒപ്പം തന്നെ അമ്മ കണ്ടുപിടിച്ച ആ വഴി എന്തെന്ന് അറിയുവാനുള്ള ത്വരയും നിറഞ്ഞു നിന്നിരുന്നു……

‘”” രണ്ടും നടക്കണമെന്ന് പറഞ്ഞാൽ അതിനൊരു വഴി വേണ്ടേ എന്റെ ഏട്ടത്തി…..'””

സുഭദ്ര ചോദിച്ചു…..

‘”” വഴിയുണ്ട്……'””

ലക്ഷ്മിയമ്മ ഒറ്റ വാക്കിൽ ഉത്തരം പറഞ്ഞു….. എല്ലാവരും അതെന്തെന്ന് അറിയുവാനായി കാതോർത്ത് നിന്നു….

‘”” ഒരു വഴിയുണ്ട്……

പാറുവിനെ ഈ വീട്ടിൽ നിന്നും മാറ്റുന്നത് നടക്കാത്ത കാര്യം…..

അവൾക്ക് യാതൊരു കുഴപ്പവും ഇല്ലെന്ന് പറഞ്ഞാലും ഈ സമൂഹത്തിന്റെ വാ അടപ്പിക്കുന്നത് നടക്കാത്ത കാര്യം….

അവളെ നല്ല ഒരാളെ കണ്ടുപിടിച്ചു വിവാഹം കഴിപ്പിച്ചു വിടുന്നത് നടക്കാത്ത കാര്യം…..

അങ്ങനെ ഒരാളെ കണ്ടുപിടിച്ചാലും അവളുടെ പഴി മാറുമെന്നത് നടക്കാത്ത കാര്യം…..

ഈ പഴികൾ എല്ലാം കേട്ട് പാറുവിന് ഇവിടെ ജീവിക്കുന്നതും നടക്കാത്ത കാര്യം…..

അപ്പൊ…..
ഇനി ഒരേയൊരു വഴിയേ ബാക്കിയുള്ളു…..'””

ലക്ഷ്മിയമ്മ ഒന്ന് പറഞ്ഞു നിർത്തിയ ശേഷം എല്ലാവരെയും നോക്കി…..

‘”” ഇന്നേക്ക് 3 ആം നാൾ നന്ദുവും അച്ചുവും വിവാഹം ചെയ്യുന്ന അതെ ഗുരുവായൂർ മണ്ഡപത്തിൽ വച്ച് പാർവതിയുടെ വിവാഹവും നടക്കും…..
എന്റെ മകൻ രുദ്രന്റെ പെണ്ണായി…..
ഈ വീടിന്റെ മരുമകളായി ഇവൾ കയറി വരും…..…..'””

ലക്ഷ്മിയമ്മയുടെ വാക്ക് കേട്ട എല്ലാവരും ശരിക്കുമോന്ന് ഞെട്ടി തരിച്ചുപോയി…. പ്രത്യേകിച്ച് ആ മൂന്നുപേർ…..
എന്ത് നടക്കരുതെന്ന് കരുതി ഈ പദ്ധതി ഇട്ടോ അത് തന്നെ നടക്കാൻ പോകുന്നു…..
ആർക്കും വിശ്വസിക്കുവാൻ പോലുമായില്ല….

‘””” എ.. ഏട്ടത്തി എന്താ പറഞ്ഞത്……'””

സുഭദ്ര പതറിക്കൊണ്ട് ചോദിച്ചു…..

‘”” നീ ഒന്നും കേട്ടില്ലേ……
നിങ്ങൾ ഇവിടുന്ന് നാടുകടത്താൻ നോക്കിയ ഇവളെ എന്റെ മകന് വേണ്ടി നോക്കി വച്ചതാ ഞാൻ…. വളരെ നാളുകൾക്ക് മുന്നേ തന്നെ….
പക്ഷെ സാഹചര്യങ്ങൾ മൂലം ഇരുവരും ഒത്തു പോകില്ല എന്ന് തോന്നി…..
എന്നാൽ ഇങ്ങനെ ഒരു അവസരം വന്നതുകൊണ്ട് ഞാനത് ഉറപ്പിക്കുകയാ….
പുറത്ത് നിന്നും ആര് കെട്ടിയാലും നിങ്ങൾ ഇവളെ വേറെ ഒരാളുടെ തലയിൽ കെട്ടിവച്ച പോലെ നാട്ടുകാർക്ക് തോന്നു…… എന്നാൽ ഈ കുടുംബത്തിലേക്ക് തന്നെ മരുമകളായി ഇവൾ വന്നാൽ……
അപ്പോൾ ഈ പറയുന്ന നാട്ടുകാർക്ക് പറഞ്ഞു രസിക്കാൻ കാരണങ്ങൾ കിട്ടില്ല…..
എന്താ ഞാൻ പറഞ്ഞത് ശരിയല്ലേ സുഭദ്രേ…..
നീ പറ മാധവാ…….'””

സുഭദ്ര അവർ ഇരുവരെയും നോക്കി ചോദിച്ചു….. അവർ നിന്ന നിൽപ്പിൽ വിയർക്കുകയാണ്…..

‘”” എ…. എന്നാലും ഏട്ടത്തി……
ഇതെങ്ങനെ ശരിയാവും…… രുദ്രൻ നമ്മുടെ പയ്യനല്ലേ….. അവനെങ്ങനെ ഇവളെ പോലെ ഒരുത്തിയെ……ഞാൻ സമ്മതിക്കില്ല ഇത്…..'””

സുഭദ്ര പറഞ്ഞു..
അവളുടെ എല്ലാം കൈവിട്ട് പോയിരുന്നു…..

‘””” അതിന് എന്റെ മകന്റെ കാര്യം തീരുമാനിക്കുന്നത് നീ അല്ലല്ലോ…..
രുദ്രൻ വേളി കഴിക്കാൻ പോകുന്നത് ഇവളെ ആയിരിക്കും…..
ഇത് ലക്ഷ്മിയുടെ വാക്ക…..
എതിർ അഭിപ്രായം ഉള്ളവർക്ക് കല്യാണത്തിൽ പങ്കെടുക്കാതെ പോകാം….
അല്ലെങ്കിൽ അനിഷ്ടത്തോടെ കൂടെ നിൽക്കാം….
അതുമല്ലെങ്കിൽ ഇറങ്ങി പോകാം….
അങ്ങനെ എവിടെ നിന്നെങ്കിലും കേറി വന്നവളായി അവളെ ആരും കാണണ്ടാ…..'””

ലക്ഷ്മിയമ്മ പറഞ്ഞു നിർത്തി….
ആരിൽ നിന്നും ഒരക്ഷരം എതിർപ്പ് പോലും വന്നില്ല…. എന്നാൽ അവിടെ നിന്നിരുന്ന മാധവന്റെയും സുഭദ്രയുടെയും മകൾ വൃന്ദയുടെയും കണ്ണുകളിൽ കോപത്തിന്റെ തീയാണ്……

‘”” ഇനി എന്ത് കാണാൻ നിൽക്കാടി ഇവടെ….
കെട്ടും ബാണ്ടവും ഒക്കെ എടുത്തുകൊണ്ടു വാ……
ഇപ്പൊ ഇറങ്ങണം ഇവിടുന്ന്……മനുഷ്യനെ കോമാളി ആക്കി നിർത്തുന്നതിൽ ഒരു പരുതി ഉണ്ട്……'””

മാധവൻ അതും പറഞ്ഞകത്തേക്ക് കലി തുള്ളി പോയി….. തൊട്ട് പുറകെ സുഭദ്രയും വൃന്ദയും……. പാറു കണ്ണീരോടെ ആ കാഴ്ച കണ്ടുനിന്നു…..

‘”” ഞാൻ കാരണമല്ലേ അമ്മേ……
എന്തിനാ വെറുതെ……അവരെ തിരിച്ചു വിളിക്ക്….'””

പാറു ദയനീയമായി ലക്ഷ്മിയമ്മയോട് ചോദിച്ചു…..

‘”” ആരെയും തടുക്കണ്ടാ…..
പോകുന്നവർക്ക് പോകാം…. നിൽക്കുന്നവർക്ക് നിൽക്കാം…..
പക്ഷെ എന്റെ മോളെ അങ്ങനെ കൈവിടില്ല ഞാൻ……'””

ലക്ഷ്മിയമ്മ അതും പറഞ്ഞുകൊണ്ട് അകത്തേക്ക് കയറിപ്പോയി…. ഇന്ദു പാറുവിന്റെ അടുത്തും പോയിരുന്നു…

അകമേ നിറഞ്ഞിരുന്ന വിഷമത്തിൽ അവൾ തേങ്ങി കരയുകയായിരുന്നു….. ഇന്ദു തന്റെ ചേച്ചിയെ മാറോടു ചേർത്തണച്ച് ആശ്വസിപ്പിച്ചു…..

നടന്ന സംഭവങ്ങൾ എല്ലാം അവളിലും വേദന നിറച്ചിരുന്നു…. എന്നാൽ അവസാന തീരുമാനം അവൾക്കേറെ ആനന്ദം നൽകി….

രുദ്രന്റെ പെണ്ണ്…..
പാർവതി……

ആ പെണ്മനസ്സിൽ ഏറെ നാളായി ഒരു കളിതമാശ പോലെ പൊട്ടി മുളച്ച സ്വപ്നം….
അല്പം കണ്ണീരോടെ ആണെങ്കിലും അത് നിറവേറാൻ പോകുന്നു……തന്റെ മാറോടു ചേർന്ന് തേങ്ങുന്ന പാറുവിനെ ഇന്ദു പുറത്ത് തലോടി ആശ്വസിപ്പിച്ചു……

?????????

148 Comments

  1. ❤️❤️❤️❤️♥️♥️♥️♥️

  2. next part katta waiting

  3. ?

Comments are closed.