⚔️ദേവാസുരൻ⚒️s2 ep15(demon king-dk) 2947

Views : 272000

– അറിയപ്പെടാത്ത ഇടം –

ഇവ തന്റെ കണ്ണുകൾ തുറന്നു…..
അവൾക്ക് ചുറ്റും നിറഞ്ഞു കണ്ടത് ഒന്ന് മാത്രമാണ്…..

അഗ്നി……

എല്ലാം ചുട്ട് ചാമ്പലാക്കാൻ ശേഷിയുള്ള അഗ്നി…. അവളുടെ കോട്ടയുടെ പ്രധാന ഭാഗമിന്ന് അഗ്നിക്ക് ഭക്ഷണമായി മാറിയിരിക്കുന്നു…..

നിലത്തേക്ക് തെറിച്ചു വീണ അവൾ പതിയെ എഴുന്നേറ്റ് ചുറ്റും നോക്കി…..

തന്റെ പരിചാരകരും ബലി നൽകിയ മൃത ശരീരങ്ങളും എല്ലാം തീയിൽ കത്തി എരിയുന്നു……. അത് കാണുമ്പോൾ അവൾക്ക് തന്നെ വിശ്വസിക്കുവാൻ സാധിച്ചില്ല……

ഉദ്ദേശിച്ച കർമ്മം മുടങ്ങിയതിൽ അവൾ അങ്ങേ അറ്റം കുപിതയായി…..

അവിടെ ബാക്കി വന്ന ആ കറുത്ത കല്ലിലേക്ക് അവളുടെ കണ്ണുകൾ പതിച്ചു….. ഇവ പതിയെ അവിടേക്ക് നടന്നു……

‘”” ദിവസങ്ങളോളം ഞാൻ കാത്ത് ഇരുന്ന് കിട്ടിയ ബലിയാണ് അവന് ഞാൻ കൊടുത്തത്…..
പിന്നെ അവനെങ്ങനെ അതിൽ നിന്നും രക്ഷപ്പെട്ടു….. ആരാണ് എന്റെ യാഗം മുടക്കിയത്……'””

ഇവ ഉറക്കെ അലറി….. അവളുടെ ശബ്ദം ആ നാടിനെ തന്നെ പിടിച്ചു കുലുക്കി…..

പെട്ടെന്നാണ് ആ കല്ല് ലോഹം പോലെ തിളക്കുവാൻ തുടങ്ങിയത്….
കറുത്ത നിറം മൂടിയ ആ കല്ലുകൾ രൂപ മാറ്റം സംഭവിക്കുവാൻ തുടങ്ങി…..

ഇവ അതിലേക്ക് തന്നെ ഉറ്റു നോക്കി….. പക കത്തുന്ന കണ്ണുകളോടെ……

രൂപമാറ്റം സംഭവിച്ച ആ കല്ല് ഒരു സ്ത്രീ രൂപമായി അവതരിച്ചു….. ആ രൂപത്തിന് പാർവതിയുടെ മുഖമായിരുന്നു…..

ഇവ അത് കണ്ട് കോപം കൊണ്ട് വിറച്ചു……

‘”” ഇവളാണോ എന്റെ യാഗം മുടക്കിയത്……
അത്രക്ക് ശക്തയാണോ ഇവൾ……
നിന്നെ വെറുതെ വിടില്ല പാർവതി ഞാൻ…..
എന്നെ കുപിതയാക്കിയ നിനക്ക് നരക വേദന അനുഭവിച്ചുള്ള മരണം തന്നെ നൽകും ഞാൻ……
ഇന്ന് നീ തടഞ്ഞ ആ അസുരനെ ഇളക്കാൻ നിന്റെ മരണം തന്നെയാണ് എന്റെ അടുത്ത വഴി…… വേദന കൊണ്ട് പിടയുന്ന നിന്നെ നിസഹായതയോടെ നോക്കി നിൽക്കും രുദ്രൻ……. അവനതിനേക്കാൾ വേദന ഒരിക്കലും അനുഭവിക്കുവാൻ കഴിയില്ല…..
നീ സന്തോഷമായി ഇരുന്നോ…..
ഇനി വെറും 37 രാവും പകലും മാത്രം…..
എന്നിൽ നിന്നും അടർന്നു പോയ തീയ ശക്തികൾ കാലം എനിക്ക് തന്നെ തിരികെ നൽകുന്ന സമയം……
അന്ന് തൊട്ട് നിന്റെ ആയുസ് ഒടുങ്ങുന്ന സമയമാടി….. ആ ദേവാസുരന് പോലും തടുക്കുവാൻ സാധിക്കില്ല എന്നെ……
ഹ ഹ ഹ ഹ ഹ ഹ ഹ ഹ……….

അവളുടെ അട്ടഹാസം കണ്ട് പ്രകൃതി പോലും വിറച്ചുപോയി….

💀💀💀💀💀💀💀💀💀💀💀

Recent Stories

148 Comments

  1. ❤️❤️❤️❤️♥️♥️♥️♥️

  2. next part katta waiting

  3. 😜

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com