” അത് പിന്നെ ഈ കുറുമ്പിയെ ആർക്കാ ഇഷ്‌ടാവാത്തെ ? ” ….
അവർ ചിരിച്ചു കൊണ്ടു അവളെ നോക്കി പറഞ്ഞു …
എന്നിട്ട് ഒരാൾക്ക് മാത്രം അങ്ങനെ തോന്നുന്നില്ലല്ലോ അമ്മേ….
അവൾ നിരാശയോടെ മനസ്സിൽ ചിന്തിച്ചു….
” മോളെന്താ ആലോചിക്കണേ ? “….
അവളുടെ ആലോചനയോടെയുള്ള നില്‍പ്പ് കണ്ട് ശാരദ വീണ്ടും തിരക്കി….
” ഹേയ്യ്, ഒന്നൂല്ലാമ്മേ…. ഞാൻ ഇന്നലത്തെ കാര്യമൊക്കെ ഓർത്തു പോയതാ…. ആ നാടും വീടും അവിടെ ഉള്ളവരേം എല്ലാം എനിക്ക് ഒരുപാട് ഇഷ്ടായി “….
ശാരദാമ്മ കൂടുതൽ ഒന്നും ചോദിക്കാതിരിക്കാൻ വേണ്ടി പഴയതു പോലെ അവൾ സന്തോഷം അഭിനയിച്ചു….
” അയ്യോ പറഞ്ഞു നിൽക്കാൻ ടൈം ഇല്ല…. ഞാൻ പോയി റെഡി ആവട്ടെ “…
വാസുകി ആ ചായകപ്പ് കഴുകി വെച്ചിട്ടു അവരോടു പറഞ്ഞു….
❤️❤️❤️