” മ്മ്…. അത് മാറിയായിരുന്നു വിനയേട്ടാ “….
അവള്‍ തിരിഞ്ഞു നോക്കാതെ തന്നെ പറഞ്ഞു….
അതുകൂടി കണ്ടതോടെ അവന് അവള്‍ ആകെ അസ്വസ്ഥതയാണെന്നും, എന്തൊക്കെയോ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും മനസ്സിലായി….
അവന്‍ പിന്നീട് ഒന്നും അവളോട് ചോദിക്കാന്‍ പോയില്ല….
രണ്ടും പേരും മൂകരായിരുന്നു പിന്നീട് ആ യാത്രയിലുടനീളം…. എങ്കിലും അവരുടെ മനസ്സുകള്‍ അവരോട് നിര്‍ത്താതെ സംസാരിച്ചു കൊണ്ടിരുന്നു…. ഒരുപാട് ചോദ്യങ്ങളും, സ്വയം കണ്ടെത്തുന്ന ഉത്തരങ്ങളും തമ്മില്‍ ഒരു സംഘർഷം നടക്കുകയായിരുന്നു രണ്ടുപേരുടെയും മനസ്സില്‍….
========== ========== ========== ==========
വീട്ടിൽ ചെന്നപ്പോൾ രാത്രി ആയിട്ടുണ്ടായിരുന്നു…. വിനയ്നോട് സംസാരിക്കുന്നുണ്ടെങ്കിലും, അയാളോട് പഴയ പോലെ സ്വാതന്ത്ര്യം എടുക്കാൻ അവൾ കൂട്ടാക്കിയില്ല…. അവൾ ആ റൂമിൽ തന്നെ ചടഞ്ഞു കൂടിയിരുന്നു….
സാധാരണ വിശപ്പിന്റെ വിളി വന്നാൽ ഒരു നിമിഷം പോലും വൈകാതെ വിനയ്നെ വന്നു കുത്തി പൊക്കി കൊണ്ടു പോകുന്ന പാർട്ടിയാണ് വാസുകി…. പോരാത്തതിന് അയാളുടെ കൂടെയിരുന്നു മനസമാധാനത്തോടെ കഴിക്കാൻ അനുവദിക്കാതെ ചൊറിഞ്ഞു കൊണ്ടും ഇരിക്കും….
❤️❤️❤️