രുധിരാഖ്യം | rudhiraagyam- | Author : ചെമ്പരത്തി
[ Previous Part ]
പ്രിയ കൂട്ടുകാരുടെ അഭിപ്രായങ്ങൾക്ക് ഒന്നും മറുപടി തരാൻ കഴിഞ്ഞ ഭാഗങ്ങളിൽ കഴിഞ്ഞിട്ടില്ല. അത്രയേറെ ജോലിത്തിരക്കും അതിലേറെ പ്രശ്നങ്ങളും ഉള്ളതുകൊണ്ടാണ്. അല്ലാതെ അഹങ്കാരം കൊണ്ടോ നിങ്ങളുടെ വിലയേറിയ കമന്റുകൾ ക്ക് മറുപടി തരേണ്ട എന്ന് കരുതിയിട്ടോ അല്ല. ആർക്കെങ്കിലും മാനസികമായി ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ ക്ഷമിക്കുമല്ലോ…ഒരായിരം ഹൃദയം നിറഞ്ഞ സ്നേഹത്തോടെ ??
*******************************************************
കണ്ണുകളടച്ച് അറിയാതെന്നവണ്ണം ഇരുവശത്തേക്കും കൈകൾ നീട്ടിയ അവന്റെ കൈകളിലേക്ക് മറ്റ് രണ്ട് കൈകൾ ചുറ്റി പടർന്നു.അവയ്ക്ക് പിന്നിലായി രണ്ട് വലിയ തൂവെള്ള ചിറകുകളും വിടർന്നു നിന്നിരുന്നു.
കടുത്ത ചൂടോടെ ഉള്ള നിശ്വാസം പിൻകഴുത്തിൽ തട്ടിയ ഏഥന്റെ ശരീരം കുളിരേറ്റ് എന്നപോലെ ഒന്ന് വിറച്ചു.
അപ്പോഴേക്കും നീണ്ടു കൂർത്ത നഖങ്ങൾ ഉള്ള മാവികയുടെ കൈകൾ ഏഥന്റെ കഴുത്തിലെ ഞരമ്പുകളെ തേടിയെത്തിയിരുന്നു..
( തുടർന്ന് വായിക്കുക…..)
നിവർത്തിപ്പിടിച്ച അവന്റെ ഇരു കൈകളിൽ നിന്നും പതിയെ ഇഴഞ്ഞ് കഴുത്തിലേക്ക് എത്തിയ മാവികയുടെ കൈകൾ അവന്റെ കഴുത്തിൽ പതിയെ മുറുകി.
ഇരയുടെ ദയനീയാവസ്ഥ മുതലെടുത്ത്, അത് പരമാവധി ആസ്വദിച്ചുകൊണ്ട് സാവധാനം തന്റെ മൂർച്ചയേറിയ കൂർത്ത നഖങ്ങൾ ഏഥന്റെ കഴുത്തിലെ ഞരമ്പിലേക്ക് അവൾ താഴ്ത്തുവാൻ ഒരുങ്ങവേ, മാവികയെയും ചുറ്റും ഉണ്ടായിരുന്ന പ്രകൃതിയേയും ഭീതിയോടെ ഇരുളിൽ ഒളിച്ചിരുന്ന ജീവജാലങ്ങളെയും ആകെ ഞെട്ടിച്ചുകൊണ്ട് അവർക്ക് കുറച്ച് മുന്നിലായി ഒരു ഇടിമിന്നൽ പറന്നിറങ്ങി.
അത് തൊട്ട ഭാഗത്തെ മണ്ണും മരവും കല്ലുകളും എല്ലാം ചിതറിത്തെറിച്ചു.
ഒളിച്ചിരുന്ന ജീവജാലങ്ങളെല്ലാം ജീവനുംകൊണ്ട് പരക്കംപാഞ്ഞു.
ആ സമയം കൊണ്ട് മിന്നൽ വേഗതയിൽ ഇരുകൈകളും പിന്നോട്ടാക്കി മാവികയുടെ തലമുടിയിൽ പിടുത്തമിട്ട ഏഥൻ അങ്ങനെ തന്നെ ഒരു കാൽ മടക്കി മണ്ണിൽ ഉറപ്പിച്ച് നിന്നുകൊണ്ട് പിന്നിൽ നിന്ന് തന്നെ അവളെ തൂക്കിയെടുത്ത് തന്റെ തലയ്ക്കുമുകളിലൂടെ നിലത്തേക്ക് ആഞ്ഞടിച്ചു.
ചിറകുവീശി തുഴഞ്ഞെങ്കിലും, തിരിച്ചൊരു ആക്രമണം തീർത്തും അപ്രതീക്ഷിതം ആയിരുന്നതിനാൽ ആ പ്രത്യാക്രമണം അവൾക്ക് നല്ലപോലെ ഏറ്റിരുന്നു.
Super bro, ഈ ഭാഗവും നന്നായിട്ടുണ്ട്