രുധിരാഖ്യം -4 [ചെമ്പരത്തി ] 350

ഈ ശക്തികളെല്ലാം അവൾക്ക് കൊടുക്കുന്നത് അവളുടെ തലയിലെ കിരീടത്തിൽ ഉള്ള രണ്ട് രത്നങ്ങളാണ്. അവ ഓരോന്നും പ്രതിനിധീകരിക്കുന്നത് നന്മതിന്മകളെ ആണ്. അതിൽ നന്മയുടെ ഭാഗത്ത് പ്രതിഷ്ഠിച്ച ഇന്ദ്രനീലം ആണ് ആദിയമൻ നഷ്ടപ്പെടുത്തി കളഞ്ഞത്. ബാക്കിയുള്ളത് തിന്മയുടെ ശക്തിയാണ്. പക്ഷേ ഇതുവരെയും പൂർണ്ണമായി അവളുടെ മനസ്സിലെ നന്മ നഷ്ടപ്പെടാത്തതുകൊണ്ടാണ് ഈ നാട് ഇപ്പോഴും ബാക്കിയുള്ളത്. ഇല്ലെങ്കിൽ പണ്ടേക്കുപണ്ടേ ഈ നാട് ജീവന്റെ ഒരു പൊടിപ്പ് പോലുമില്ലാതെ വെന്ത് വെണ്ണീറായി പോയേനെ.”

താൻ പറഞ്ഞു വന്നത് ഒന്ന് നിർത്തിയിട്ട് അവൻ ഗിരീഷിനെയും ഇന്ദുവിനെയും  ഒന്ന് തിരിഞ്ഞു നോക്കിയിട്ട് കാപ്പി ഗ്ലാസ് വീണ്ടും ചുണ്ടോടടുപ്പിച്ചു. അവർ രണ്ടുപേരും അമ്പരപ്പോടെയും ഭയത്തോടെയും   ഏഥന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുകയായിരുന്നു.

” ഇസിയോ മത്സ്യ രാജവംശം………. സ്നേഹവും കരുണയും കരുതലും ആണ് അവരുടെ മുഖമുദ്ര. അതേപോലെ തന്നെ സ്നേഹവും കരുതലും ലഭിക്കുന്ന ഇടത്തേക്ക് അവർ പെട്ടന്ന് ചായും. അതിനാൽ തന്നെ മനുഷ്യന്റെ ജീവിതചര്യകൾ വച്ച് അവരെ അളക്കാൻ നിൽക്കരുത്………. ഞാൻ നേരത്തെ പറഞ്ഞ അവരുടെ ദൗർബല്യം കാരണം  അവർ ഇപ്പോൾ മറ്റ് വംശങ്ങളിൽ നിന്നുള്ള ആക്രമണത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. അതിനിടയിൽ ആണ് ഇവിടെ ഈ സംഭവങ്ങളൊക്കെ ഉണ്ടായത്. തിരിച്ചു പോകാൻ കഴിയാത്ത വിധം മാവിക ഇവിടെ കുടുങ്ങി പോയത്……ശത്രുക്കൾ അവരുടെ സ്നേഹവും, അതിശക്തയായ മാവികയുടെ അസാന്നിധ്യവും മുതലെടുത്ത് അവരെ ആക്രമിച്ചു കൊട്ടാരം

29 Comments

  1. Super bro, ഈ ഭാഗവും നന്നായിട്ടുണ്ട്

Comments are closed.