രുധിരാഖ്യം -4 [ചെമ്പരത്തി ] 350

നിമിഷനേരംകൊണ്ട് ഒരു പുൽനാമ്പ് പോലും ബാക്കി ഇല്ലാതെ അവർ നശിപ്പിക്കും…. ഈ നാട്ടിലെ അവസാന ആളുടെയും മരണം കണ്ടതിനുശേഷം മാത്രമേ നിനക്ക് ഇവിടെ നിന്ന് പോകാൻ കഴിയൂ  ഏഥൻ…. അവസാന ആളും മരിച്ചു തീരുന്നതുവരെ നിന്നെ ഞാൻ തൊടില്ല… അവസാന ആളെയും ഇല്ലാതെയാക്കി കഴിഞ്ഞ് ഞാൻ വരും നിന്നെ തേടി…. നിന്നെക്കൊണ്ട് എന്നെ തടയാൻ കഴിയുമോ എന്ന് നീ ശ്രമിച്ചു നോക്കൂ….. ”

അതീവ ക്രോധത്തോടെ പറഞ്ഞുതുടങ്ങിയ അവൾ പറഞ്ഞ് അവസാനിപ്പിക്കുമ്പോൾ വല്ലാത്ത ഒരു ശാന്തത ആയിരുന്നു.

ആ നീലക്കണ്ണുകളിൽ നിന്ന് അകന്നുപോയ രൗദ്രതയ്ക്ക് പകരം അവിടെ കുടിയേറിയ ഭാവം പ്രണയം  ആണോ എന്ന് പോലും ഒരുവേള ഏഥൻ ചിന്തിച്ചുപോയി.

കൂടുതൽ എന്തെങ്കിലും അവന് ചിന്തിക്കാൻ കഴിയുന്നതിനു മുൻപ് മുൻപോട്ട് ആഞ്ഞ മാവിക ഒറ്റക്കുതിപ്പിന് ഏഥനെ തന്റെ കരവലയത്തിനുള്ളിലാക്കി.

വിടർന്നു നിന്നിരുന്ന ചിറകുകൾ കൊണ്ടവനെ അവൾ പൊതിഞ്ഞു പിടിച്ചു. അവന് ഒന്ന് ഇമ ചിമ്മാൻ  പോലും കഴിയുന്നതിന് മുന്നേ അവന്റെ അധരങ്ങളെ അവൾ തന്റെ അധരങ്ങൾക്കുള്ളിൽ ആക്കി.

കണ്ണുകളടച്ച് തീവ്ര ഭാവത്തോടെ അവനിലേക്ക് ഒട്ടിയ മാവികയുടെ മുഖം പ്രണയ പാരവശ്യത്താൽ എന്നവണ്ണം ചുവന്ന് തുടുത്തിരുന്നു.

“എന്നോട് എതിരിടാൻ നീ കാണിച്ച ധൈര്യത്തിന്, മരണത്തിനു മുൻപ് ഞാൻ നൽകുന്ന സമ്മാനമാണിത്…. നിസ്സാരനായ മനുഷ്യന് അസുലഭമായി മാത്രം കിട്ടുന്നത്…”

തല മാത്രം അല്പം പുറകോട്ട് മാറ്റി അവനെ നോക്കിക്കൊണ്ട് പുഞ്ചിരിയോടെ ആണ് പറഞ്ഞതെങ്കിലും, അപകടകരമായ ഒരു മൂർച്ച അവളുടെ ശബ്ദത്തിന് ഉണ്ടായിരുന്നു.

29 Comments

  1. Super bro, ഈ ഭാഗവും നന്നായിട്ടുണ്ട്

Comments are closed.