രുധിരാഖ്യം -4 [ചെമ്പരത്തി ] 350

അവന്റെ കണ്ണുകൾ ചെറുതായി  നിറഞ്ഞിരുന്നു.

“യക്ഷികൾക്കൊന്നും നമ്മളെ വേണ്ടടോ….. ”

ഒരു തമാശ എന്നവണ്ണം ചിരിച്ചുകൊണ്ട് ഏഥൻ പറഞ്ഞു.

“ആരാ ഏട്ടാ വന്നേ…? ”

ചോദിച്ചുകൊണ്ട് തന്റെ അഴിഞ്ഞുലഞ്ഞ മുടി വാരിക്കെട്ടി ഇന്ദു പുറത്തേക്ക് വന്നു.

അവളെ കണ്ട് ഒന്ന് പരുങ്ങി തല താഴ്ത്തിയ  അക്യുല തന്റെ ചിറകുകൾ പതിയെ ചുരുക്കി മിന്നൽ പോലെ പുറത്തേക്ക് പറന്ന് ഉയരമുള്ള ഒരു തെങ്ങിൽ തന്റെ കാലുകൾ ഉറപ്പിച്ചു. അപ്പോഴും അവളുടെ കണ്ണുകൾ പൂമുഖത്ത് തന്നെ തറച്ചിരുന്നു.

” ഇതാരാ ഏട്ടാ…?? ഇത്…… ”

ആദ്യം ആളെ മനസ്സിലാകാതെ ചോദിച്ച അവൾ പെട്ടന്ന്  എന്തോ പിടികിട്ടിയത് പോലെ ഏഥനെ തറപ്പിച്ച് നോക്കി. ചെറിയൊരു നടുക്കവും അവളിലൂടെ കടന്നുപോകുന്നത് ഏഥൻ അറിഞ്ഞു.

” മാറിയിട്ടില്ല…. താൻ ഉദ്ദേശിച്ച ആൾ തന്നെ…… ഏഥൻ മഹാദേവ്…. ”

ഒന്നും മിണ്ടാതെ ഗിരീഷ് നിന്നപ്പോൾ തന്റെ സ്വതസിദ്ധമായ ഗൗരവത്താൽ മൂടിയ ചിരിയോടെ ഏഥൻ പറഞ്ഞു.

“മ്മ്മ്…..ഇയാൾ എന്താ ഇവിടെ….? ”

അവളുടെ  മിഴികൾ അതീവ ഗൗരവത്തിൽ ഒന്ന് ചുരുങ്ങി നിവർന്നതോടെ അടുത്ത ചോദ്യം പുറകെ എത്തി.

“ഞാൻ….. ഞാൻ.. ഒന്നുമില്ല….ഇതിലെ ഒന്ന് വന്ന് എല്ലാവരെയും, പഴയ  ശത്രുക്കളെയും മിത്രങ്ങളെയും എല്ലാം ഒന്ന് കാണണമെന്ന് തോന്നി… അതുകൊണ്ട് വന്നു. അത്രയേ ഉള്ളൂ..”

മുഖത്തെ ഭാവത്തിൽ ഒരു മാറ്റവും വരുത്താതെ തന്നെ അവൻ പതിയെ പറഞ്ഞു.

” ആഹാ…. മോൻ ഇന്നലെ പോയില്ലായിരുന്നോ..??? എവിടെയായിരുന്നു ഇന്നലെ രാത്രി…? “

29 Comments

  1. Super bro, ഈ ഭാഗവും നന്നായിട്ടുണ്ട്

Comments are closed.