രുധിരാഖ്യം -4 [ചെമ്പരത്തി ] 350

“ആആഹ്‌….. ”

നേർത്ത ശബ്ദത്തിൽ ഞരങ്ങി കരഞ്ഞു കൊണ്ട് തന്റെ, ആരെയും മോഹിപ്പിക്കുന്ന പരിപൂർണ്ണമായ മനുഷ്യരൂപത്തിൽ ഒരു നിമിഷം നിലത്ത് അമർന്ന് കിടന്ന അവൾ പെട്ടെന്ന് ഒരു പൂച്ചയെപ്പോലെ പിടഞ്ഞെഴുന്നേറ്റു അതീവ ക്രോധത്തോടെ ഏഥന് നേർക്ക് തിരിഞ്ഞു. അത്ര നേരം അവളിൽ ഇല്ലാതിരുന്ന പടച്ചട്ട അവളുടെ ശരീരത്തെ മൂടി.

വീണ്ടും ഒരു മിന്നൽ കൂടി ഉണ്ടായി… കുറച്ച് അകലെ,അന്ന് രഘുവിന്റെ ശരീരം തൂങ്ങിയാടിയ ചൂണ്ടപ്പന ഇടിമിന്നലേറ്റ് ചിതറിത്തെറിച്ചു.

ആ മിന്നലിൽ വെട്ടിത്തിളങ്ങിയ ഏഥന്റെ പൂച്ച കണ്ണുകളും അതീവ തേജസ്സാർന്ന മുഖവും കണ്ട മാവിക ഒരു നിമിഷം നിശ്ചലയായി.

എന്നാൽ അടുത്ത നിമിഷം സ്വബോധം വീണ്ടെടുത്ത അവൾ തന്റെ ഇരു ചിറകുകളും വീശി അവനെ അടിച്ചു.
തൊട്ടു മുൻപേ അവളിൽ കണ്ട ക്രോധം അത്രയേറെ അപ്പോൾ അവളിൽ ഉണ്ടായിരുന്നില്ല.

ഒന്ന് പിന്നോട്ട് മലർന്ന് അവളുടെ ചിറകടിയിൽ നിന്ന് ഒഴിഞ്ഞു മാറിയ ഏഥൻ മാവികയുടെ വലതു ചിറകിൽ പിടിച്ച് വലിച്ച് അവളെ അടുത്ത് നിന്ന മരത്തിലേക്ക്  വീശി അടിച്ചു.

അവൾ ചെന്നടിച്ചതോടെ അവളോളം വണ്ണമുള്ള ആ മരം ചിതറിത്തെറിച്ചു.

” അയ്യേ… മോശം മോശം…. നാടിനെ വിറപ്പിക്കുന്ന യക്ഷി എന്നൊക്കെ കേട്ടപ്പോൾ ഞാൻ ഓർത്തു ഇത്തിരി കരുത്ത് ഒക്കെ ഉള്ള ആൾ ആയിരിക്കുമെന്ന്….ഇത് വെറുതെ ആളെ മെനക്കെടുത്താൻ ആയല്ലോ… ”

അവളെ പരിഹസിച്ചു പറഞ്ഞുകൊണ്ട് ഏഥൻ തന്റെ തോളിൽ നിന്ന് താഴെ വീണു പോയ തോൾസഞ്ചി എടുത്ത് തോളിലിട്ടു.

ആ സമയത്തിന്റെ പകുതി മതിയായിരുന്നു,വീണ്ടും ക്രോധം കൊണ്ട് നിലതെറ്റിയ മാവികക്ക്

29 Comments

  1. Super bro, ഈ ഭാഗവും നന്നായിട്ടുണ്ട്

Comments are closed.