രുധിരാഖ്യം -4 [ചെമ്പരത്തി ] 350

അവളുടെ കൈപ്പിടിക്കുള്ളിൽ മുറുകിയ തന്റെ കഴുത്ത് ബദ്ധപ്പെട്ടു തിരിച്ച്, ഇടങ്കണ്ണിട്ട് അവൻ കുളത്തിലേക്ക് നോക്കുമ്പോൾ വെള്ളത്തിലേക്ക് വീണ ഗിരീഷ്,അവരെ നോക്കി കൊണ്ട് വെപ്രാളത്തോടെ  കയറി വരാൻ ഉള്ള ശ്രമത്തിലായിരുന്നു.

വീണ്ടും അവളുടെ കൈകളുടെ മുറുക്കം കൂടിയതോടെ കഴുത്ത് ഞെരുങ്ങി ശ്വാസം മുട്ടിയ ഏഥൻ വീണ്ടും പതിയെ അവളുടെ മുഖത്തേക്ക് തന്നെ കണ്ണുനട്ടു.

തെല്ലുപോലും മായാത്ത അവന്റെ ചുണ്ടിലെ പുഞ്ചിരി അവളുടെ മുഖത്തെ ക്രൗര്യത്തെ പതിയെ ചോർത്തിക്കളയുന്നുണ്ടായിരുന്നു.

അവളുടെ മിഴികളിലേക്ക് തന്നെ മിഴി ഉറപ്പിച്ച ഏഥൻ അവളുടെ ശ്രദ്ധയിൽ പെടുന്നതിനു മുന്നേ തന്നെ, ഒരു നിമിഷാർദ്ധ നേരം കൊണ്ട് തന്റെ ഇടത്  കയ്യിൽ കിടന്ന, നടുവിൽ നിന്ന് തുറക്കാൻ പറ്റുന്ന സ്വർണ്ണത്തിൽ തീർത്ത വള ഊരി അവളുടെ കയ്യിൽ ഇട്ടു ലോക്ക് ചെയ്തു.
അതിന്റെ തുറക്കാൻ പറ്റുന്ന ഭാഗങ്ങൾക്ക് ഇരുവശവും വ്യാളിത്തല പതിച്ചിരുന്നു.

അവളുടെ കയ്യിൽ അത് ബലമായി ഇട്ട അവൻ അതിന്റെ അകന്ന് നിന്ന തലകൾ ഒന്ന് അടുപ്പിച്ചതോടെ ഒരു വ്യാളിയുടെ അടിത്താടയിമേൽ മറ്റൊന്ന് കടിച്ച രീതിയിൽ അത് തമ്മിൽ ലോക്ക് ആയി.

“മ്മ്മ് ആാാാ… ഇസ്സ്സ്സ്സ്സ്….. ”

പൊള്ളലേറ്റ  പോലെ കരഞ്ഞുകൊണ്ട് ഒന്ന് ഞെട്ടി പിടഞ്ഞ ഇന്ദുവിന്റെ കൈ ഏഥന്റെ കഴുത്തിൽ നിന്നും ഊർന്ന് വീണു.അവളുടെ ചിറകുകൾ അപ്രത്യക്ഷമായപോലെ തന്നെ മുഖത്തെ രൗദ്രതയും ഇല്ലാതായി.

എങ്കിലും ഏഥന്റെ കണ്ണുകളിൽ തന്നെ നോട്ടമുറപ്പിച്ച അവളുടെ മുഖത്ത് സ്വതവേയുള്ള കോപവും കുറുമ്പും നിറഞ്ഞു നിന്നിരുന്നു.

നിലത്ത്  കാലുറപ്പിച്ചു നിന്നശേഷം അവൻ കഴുത്ത് തടവി ചുമച്ചു കൊണ്ട്

29 Comments

  1. Super bro, ഈ ഭാഗവും നന്നായിട്ടുണ്ട്

Comments are closed.