രുധിരാഖ്യം -4 [ചെമ്പരത്തി ] 350

ചുവന്നു തുടുത്തു. മുഖം കോപത്താൽ വലിഞ്ഞുമുറുകി ചുവന്നു. ചുണ്ടുകൾ വിറച്ചു.

“നിന്റെ ശരികൾ അല്ല ഈ ലോകത്തിന്റെ ശരികൾ… നിന്റെ മനസ്സിൽ കാണുന്ന നന്മയും അല്ല ഈ ലോകത്തിന്റെ നന്മകൾ… ഇവിടെയുള്ളവരിൽ കൂടുതലും ഒന്ന് മനസ്സിൽ വെച്ച് മറ്റൊന്ന് മാത്രം പുറത്തേക്ക് പ്രകടിപ്പിക്കുന്നവർ ആണ്… അതുകൊണ്ടുതന്നെ നിന്റെ ലോകത്തിന്റെ ശരിതെറ്റുകളെ ഇവിടെ, ഈ മനുഷ്യ ലോകത്തിന്റെ ശരി തെറ്റുകളും ആയി താരതമ്യം ചെയ്യരുത്…. കൊന്നൊടുക്കാൻ പറ്റുന്നവരെയെല്ലാം,ശത്രുക്കളെ അടക്കം നീ കൊന്നൊടുക്കി.. ഇനി മതിയാക്കി പോകാമല്ലോ തിരികെ നിന്റെ ലോകത്തേക്ക്..”

കോപവും, രൗദ്രതയും, ശാന്തതയും  എല്ലാം ഞൊടിയിടയിൽ മാറി മാറി വരുന്ന അവളുടെ ചുവന്ന കണ്ണുകളിൽ തന്നെ കണ്ണുകളുടക്കി ഏഥൻ മൃദുവായി അവളെ മുറിപ്പെടുത്താത്തവണ്ണം ചോദിച്ചു..

” എങ്ങോട്ടേക്ക്…..? തിരികെ ചെല്ലുമ്പോൾ ബാക്കി ഉണ്ടാവുമെന്ന് ഉറപ്പില്ലാത്ത എന്റെ രാജ്യത്തേക്കോ….??അതോ എവിടെയെന്ന് അറിയില്ലാത്ത എന്റെ റാണിയുടേയും കുഞ്ഞിൻ്റേയും സാന്നിധ്യമില്ലാത്ത ആ നാട്ടിലേക്കോ….??
ഈ നാടിന്റെ അവസാനം കാണാതെ ഞാൻ എവിടേക്കും പോകില്ല…. അതേപോലെ നീ…. നിന്റെ കണ്ണുകളുടെ തിളക്കത്തിൽ ഞാൻ ഒന്ന് പതറിപ്പോയി എന്നുള്ളത് നേര് തന്നെ… പക്ഷേ എന്നെ തിരിച്ച് ആക്രമിച്ചതിൽ ഉള്ള ശിക്ഷ നിനക്ക് ഞാൻ തരും…. ഈ നാടിന്റെ നാശം പൂർത്തിയാവാതെ, അല്ലെങ്കിൽ ഞാൻ അനുവദിക്കാതെ നിനക്ക് ഈ നാട്ടിൽ നിന്ന് പോകാൻ കഴിയില്ല.. എന്റെ അനുവാദമില്ലാതെ നീ ഇവിടെ നിന്ന് പുറത്തു പോയാൽ, ആ പോകുന്ന നിമിഷം, ഞാൻ ഇല്ലാതെ ആയി പോയാൽ പോലും,എന്റെ സൈന്യം ഇവിടെയെത്തും..

29 Comments

  1. Super bro, ഈ ഭാഗവും നന്നായിട്ടുണ്ട്

Comments are closed.