രുധിരാഖ്യം -4 [ചെമ്പരത്തി ] 350

ഏഥനെ തിരികെ ആക്രമിക്കാൻ.

അവന്  ഒന്ന് അനങ്ങാൻ കഴിയുന്നതിനു മുൻപേ ചാട്ടുളിപോലെ പാഞ്ഞെത്തിയ മാവിക തന്റെ കാലുയർത്തി അവനെ ആഞ്ഞുചവിട്ടി.

തെറിച്ചുപോയ ഏഥൻ വഴിയിലേക്ക് ചാഞ്ഞു നിന്ന ഒരു മരത്തിന്റെ ചില്ലയിൽ അടിച്ച് നിലത്തേക്ക് വീണു.

അവന്റെ മൂക്കിൽ നിന്നും വായിൽ നിന്നും ചോരച്ചാലുകൾ ഒഴുകിയിറങ്ങുന്നുണ്ടായിരുന്നു.
ദേഷ്യം അല്പം പോലും കുറയാതെ പറന്നെത്തിയ അവൾ അവന്റെ കഴുത്തിൽ കുത്തിപ്പിടിച്ച് മുകളിലേക്ക് ഉയർത്തി.

“ഞാൻ എന്റെ ശക്തിയുടെ ആയിരത്തിലൊന്ന് പോലും എടുത്തിട്ടില്ല…ആ എനിക്ക് നിന്നെ പോലെ നിസ്സാരനായ മനുഷ്യനെ ഇല്ലാതാക്കാൻ എനിക്ക് അധികം സമയമൊന്നും വേണ്ട… എന്തോ…എനിക്കിപ്പോൾ അതിന് തോന്നുന്നില്ല…!!! ഇനിയും എന്റെ ക്ഷമ പരീക്ഷിക്കാതെ നീ പൊയ്ക്കൊള്ളൂ……”

ഉയർത്തിപ്പിടിച്ച അവളുടെ കൈകളിൽ തളർന്നു തൂങ്ങിക്കിടന്ന ഏഥൻ അവളെ നോക്കി മരണത്തെ ഭയമില്ലാത്ത പോലെയുള്ള ക്ഷീണിതമായ ഒരു പുഞ്ചിരി സമ്മാനിച്ചു.
ആ ചിരി പക്ഷേ ഒരു പുശ്ചച്ചിരി ആയി മാറാൻ അധികം സമയം വേണ്ടി വന്നില്ല.

അവൻ തന്നെ തീർത്തും പരിഹസിക്കുകയാണ് എന്ന് മനസ്സിലാക്കിയ മാവികയിൽ വീണ്ടും കോപം ഇരച്ചുകയറി.

തന്നിൽ തറഞ്ഞിരിക്കുന്ന അവന്റെ കണ്ണുകളുടെ തിളക്കം തന്നെ കീഴ്പ്പെടുത്തുന്നതായി തിരിച്ചറിഞ്ഞ അവൾ തന്റെ മുഖം വെട്ടിച്ച് മാറ്റി.

തനിക്ക് ഇടതുവശത്തായി വഴിയിലേക്ക് ചാഞ്ഞ് നിന്നിരുന്ന മരത്തിന്റെ ഒരു ശിഖരം വഴിയാത്രക്കാരിൽ ആരോ മുന പോലെ ആക്കി വെട്ടി നിർത്തിയിരിക്കുന്നത് മാവിക കണ്ടു.

അവൾ അതിലേക്ക് തന്നെ കുത്തി കോർക്കും എന്ന് ഞൊടിയിടകൊണ്ട് മനസ്സിലാക്കിയ ഏഥൻ ഒന്ന് കണ്ണടച്ചു

29 Comments

  1. Super bro, ഈ ഭാഗവും നന്നായിട്ടുണ്ട്

Comments are closed.