രുധിരാഖ്യം -4 [ചെമ്പരത്തി ] 350

പട്ടുപാവാടയും ബ്ലൗസും ആയിരുന്നു ഇന്ദുവിന്റെയും ഗൗരിയുടെയും വേഷം. അപ്പോൾ ഇന്ദുവിൽ ആർക്കും ഒരു അസാധാരണത്വം കാണുവാൻ ഉണ്ടായിരുന്നില്ല.

പുറത്ത് നിൽക്കുന്ന വലിയൊരു ജനക്കൂട്ടത്തെ കണ്ട് ഗിരീഷ് ആകെ അന്ധാളിച്ചു.

“എന്താടാ സണ്ണിച്ചാ….?”

മുന്നിൽ നിൽക്കുന്ന സണ്ണിയുടെ അവൻ ചോദിക്കുമ്പോഴും അവന്റെ നോട്ടം ആൾക്കൂട്ടത്തിനിടയിൽ നിൽക്കുന്ന തനിക്ക് തീരെ പരിചയമില്ലാത്ത, തീർത്തും അവശരായ  ഏതാനും സ്ത്രീകളുടെയും പുരുഷന്മാരുടെയും കുട്ടികളുടെയും മുഖത്തേക്ക് ആയിരുന്നു.

വരകോട് ഗ്രാമത്തിന് മുകളിൽ മാവിക  വലിച്ചെറിഞ്ഞ പകയുടെ തീക്കനലുകളിൽ വെന്തുരുകാതെ രക്ഷപ്പെട്ട് ബാക്കിയായവരിൽ ചിലർ…!

അവരുടെ മുഖത്തെ ദൈന്യതയും ഭീതിയും ആരുടെയും നെഞ്ചുലക്കുന്ന പോലെയുള്ളതായിരുന്നു.

അപസർപ്പകകഥകളിൽ മാത്രം വായിച്ചറിഞ്ഞ ഭീതിയുടെ നിലയില്ലാ കയത്തിൽ നിന്നും ഇതുവരേക്കും കയറി വരാൻ കഴിയാത്തത്  കൊണ്ടാവണം,  അവരിൽ പലരുടേയും കണ്ണുകൾ നിർജീവമായി ഇരുന്നത്.

“അത് മോനെ…. ഇവരൊക്കെ ഞങ്ങടെയൊക്കെ കുടുംബക്കാരിൽ പെട്ടവർ ആണ്. അങ്ങ് അപ്പുറമുള്ള വരകോട് ഗ്രാമത്തിലാണ് താമസിച്ചു കൊണ്ടിരുന്നത്….. പക്ഷേ കഴിഞ്ഞ ദിവസം രാത്രി അവരെ എന്തോ ജീവി ആക്രമിച്ചു…. എന്തോ വ്യാളിയോ മറ്റോ എന്നാണ് ഇവർ പറയുന്നത്… കൂടെ ഒരു പെണ്ണും ഉണ്ടായിരുന്നത്രേ ചിറകുള്ളവൾ….!!!  ഇവരൊക്കെ അതിന്റെ മുന്നിൽ നിന്ന്  രക്ഷപ്പെട്ടു വനത്തിൽ ആയിരുന്നു കഴിഞ്ഞ ദിവസം മുഴുവനും… അവിടുന്നാണ് ഇപ്പോൾ ഇങ്ങോട്ടേക്ക് വന്നത്…. അവിടെ ഒന്നും ബാക്കിയില്ല…

29 Comments

  1. Super bro, ഈ ഭാഗവും നന്നായിട്ടുണ്ട്

Comments are closed.