രുധിരാഖ്യം -4 [ചെമ്പരത്തി ] 350

മലവെള്ളത്തിന്റെ ഇരമ്പം പോലെ കാടിനെ ഇളക്കിമറിച്ച് എന്തോ അവർക്ക് നേരെ പാഞ്ഞടുത്തു കൊണ്ടിരുന്നു.

ഒടുവിൽ കമ്പുകളും ഇലകളും എല്ലാം മരങ്ങൾക്ക് മുകളിലേക്ക് ചിതറിത്തെറിപ്പിച്ചു കൊണ്ട് ആ അനക്കം ഏഥന്റെ മുൻപിൽ വന്നു നിൽക്കുമ്പോൾ, അതിനെ കണ്ട്  ഒന്ന് നടുങ്ങിയ അവൻ ഒന്നു രണ്ടടി പിന്നോട്ട് വെച്ചു.

ഒന്നര ആൾ പൊക്കമുള്ള ഒരു കരുത്തനായ കറുത്ത കാട്ടുകുതിര എന്നാണ് ആദ്യം ഒറ്റനോട്ടത്തിൽ അവന് മനസ്സിലായത്. എന്നാൽ,സൂക്ഷിച്ചു നോക്കിയപ്പോൾ അവൻ കണ്ടു കുതിരയുടെ തലയുടെ സ്ഥാനത്ത് അതിനു പകരം ക്രൂരനായ ഒരു ചെന്നായുടെ തല ആയിരുന്നു മൃഗത്തിന് ഉണ്ടായിരുന്നത്. കണ്ണുകൾ രണ്ടും തീക്കനൽ പോലെ ചുവന്നിരുന്നു.

അതീവ ബലിഷ്ഠമാർന്ന ശരീരത്തെ പോലെ തന്നെ കറുത്ത നിറമാർന്ന   തൂവലുകൾ നിറഞ്ഞ രണ്ട് ചിറകുകൾ ആ മൃഗം തന്റെ ശരീരത്തോട് ഒതുക്കി ചേർത്തു വെച്ചിരുന്നു.

അത് ഏഥനെ നോക്കി തന്റെ മൂർച്ചയേറിയ പല്ലുകൾ കാണിച്ച് ഇളിച്ചുകൊണ്ട് ഒന്ന് ചീറ്റിയതോടെ, അതിന്റെ മൂക്കിൽ നിന്നും വായിൽ നിന്നും നീരാവി, കനത്ത പുക എന്ന പോലെ പുറത്തേക്ക് വന്നു.

ഒന്നുകൂടി തലകുലുക്കി അവനെ നോക്കി ചീറ്റിയതിനുശേഷം ആ മൃഗം നിലത്ത് ചുരുണ്ടുകൂടി കിടന്ന മാവികയുടെ ചിറകിൽ കടിച്ചു തൂക്കിയെടുത്തു. മാംസഭോജിയായ ക്രൂര മൃഗത്തിന്റെ വായിൽ പെട്ടുപോയ മുയൽ കുട്ടിയെപ്പോലെ മാവിക ആ മൃഗത്തിന്റെ വായിൽ തൂങ്ങിക്കിടന്നു. ഏഥനെ നോക്കി മുൻകാലിലെ കുളമ്പ് കൊണ്ട് വഴിയിലെ മണ്ണ് ഒന്ന് തട്ടി ഇളക്കിയശേഷം അത് വന്ന വഴിയെ തിരികെ മറഞ്ഞു.

29 Comments

  1. Super bro, ഈ ഭാഗവും നന്നായിട്ടുണ്ട്

Comments are closed.