രുധിരാഖ്യം -4 [ചെമ്പരത്തി ] 350

അടിയിൽ ഉണ്ടായിരുന്ന ശംഖ്  പതിയെ ഉയർന്ന് വന്ന് ജലത്തിന് മുകളിലെത്തി. നീല വെളിച്ചത്തിൽ ആ കുഴിയിലെ ജലം വെട്ടിത്തിളങ്ങി.

“പ്രൊപ്ദർ ഹാങ്ക് റെജിനിയനേം, ദിക് മിഹി സെക്രട്ട്ടും ഇല്ലുദ് അബ്സ്ക്കൻഡിത്തും…..”
(ഈ നാടിനു വേണ്ടി,മറവായിരിക്കുന്ന ആ രഹസ്യത്തെ എനിക്ക് പറഞ്ഞു തന്നാലും…)

പറഞ്ഞുകൊണ്ട് ഏഥൻ വീണ്ടും തന്റെ സഞ്ചിയിൽനിന്ന് ഒരു ചെറിയ ചുവന്ന നൂൽ എടുത്ത് ആ കുഴിയിലെ വെള്ളത്തിലേക്കിട്ടു.

ഒരു വലിയ പാറക്കല്ല് വീണപോലെ ഇളകിമറിഞ്ഞ ശേഷം ജലം പതിയെ നിശ്ചലമായി. അതിൽ തെളിഞ്ഞ ദൃശ്യങ്ങളിലേക്ക് നോക്കി ചിന്താധീനനായി ഇരുന്ന ഏഥൻ  വിരലുകൾകൊണ്ട് പതിയെ തന്റെ നെറ്റി ഉഴിഞ്ഞു.

അൽപ സമയത്തിന് ശേഷം ശംഖും  ചുവന്ന നൂലും തിരികെ എടുത്ത് സഞ്ചിയിൽ നിക്ഷേപിച്ചു. അതോടെ ജലം നിറഞ്ഞ കുഴി അപ്രത്യക്ഷമായി,മണൽപ്പരപ്പ് വീണ്ടും പഴയതുപോലെ ആയി.

എവിടെനിന്നോ,  കുറെ നാളുകളായി ആ ഗ്രാമങ്ങൾക്ക് അന്യമായിരുന്ന തണുത്ത കുളിർ കാറ്റ്  തഴുകി എത്തിയതോടെ അവൻ പഴയതുപോലെ തന്നെ ആ മണൽപ്പരപ്പിലേക്ക് മറിഞ്ഞു. എവിടുന്നോ നീട്ടി പാടിയ ഒരു രാക്കുയിലിന് ശബ്ദം അവന്റെ കർണ്ണപുടങ്ങളെ തഴുകി മറഞ്ഞു.

“വൂഷ്…..”

നിശബ്ദതയെ  കീറിമുറിച്ച് തന്റെ നേർക്ക് എന്തോ പാഞ്ഞെത്തുന്ന ശബ്ദം കേട്ട് ഏഥൻ കണ്ണുകൾ വലിച്ചു തുറന്നു.

അവനരികിലേക്ക് വലിച്ചു മുറുക്കിയ വില്ലിൽ നിന്ന് തൊടുത്ത അസ്ത്രം പോലെ,വലിപ്പമേറിയ എന്തോ ഒന്ന് വന്നിരുന്നു.

ചിതറിത്തെറിച്ച മണൽതരികൾ കണ്ണിലേക്ക് വീഴാതിരിക്കാൻ വേണ്ടി

29 Comments

  1. Super bro, ഈ ഭാഗവും നന്നായിട്ടുണ്ട്

Comments are closed.