വൈഷ്ണവം 2 (മാലാഖയുടെ കാമുകൻ) 1235

Views : 92042

എല്ലാം കൂട്ടുകാർക്കും സ്വാതന്ത്ര്യ ദിന ആശംസകൾ ഇൻ അഡ്വാൻസ്..

 

 

“ഭദ്ര….”

അവൾ കണ്ണുനീരോടെ മെല്ലെ ആ പേര് ഉരുവിട്ടു..

“അതേടീ.. ഭദ്ര തന്നെ.. ഓ.. നിനക്ക് എന്റെ പേരൊക്കെ ഓർമയുണ്ടോ..? അല്ല നിന്റെ ലൈഫിൽ എനിക്ക് വലിയ സ്ഥാനം ഒന്നും ഇല്ലല്ലോ..”

അവൾ പുച്ഛത്തോടെ വൈഷ്ണവിയെ നോക്കി..

അവൾ തലകുനിച്ചു..

“ഒന്ന് വിളിക്കാമായിരുന്നില്ലേഡീ നിനക്ക് എന്നെ..?”

ഭദ്ര വിതുമ്പലോടെ അവളോട്‌ ചോദിച്ചതും വൈഷ്ണവി അലറി കരഞ്ഞുകൊണ്ട് അവളുടെ നെഞ്ചിലേക്ക് വീണു..

അവൾ കരഞ്ഞു തീർക്കട്ടെ എന്ന് കരുതി ഭദ്ര ഒന്നും മിണ്ടാതെ അവളെ ചേർത്ത് പിടിച്ചു..

അൽപനേരം കരഞ്ഞു കഴിഞ്ഞപ്പോൾ വൈഷ്ണവിക്ക് അല്പം ആശ്വാസം തോന്നി..

“നീയെങ്ങനെ ഇവിടെ..?”

അവൾ സംശയത്തോടെ ഭദ്രയെ നോക്കി..

“വിഷ്ണു.. അവൻ നിന്നെ കാണാതെ പോലീസിൽ ഒരു പരാതി നൽകി.. അവൻ ആകെ പേടിച്ചു ഇരിക്കുകയാണ്.. നിനക്ക് അറിയാമല്ലോ ഇവിടുത്തെ സി ഐ എന്റെ ബ്രദർ ആണെന്ന്.. നിന്നെ ഞാൻ അനേഷിക്കുന്നുണ്ട് എന്ന് അവനറിയാം.. ഈ പേരും വിവരവും എല്ലാം ഒത്തു വന്നപ്പോൾ അവനെന്നെ വിളിച്ചു.. ബസ് സ്റ്റാൻഡിൽ നിന്നും ഓട്ടോക്കാരൻ ജയന്റെ ഓട്ടോയിൽ നീ കയറിപ്പോയി എന്നറിഞ്ഞു. അങ്ങോട്ട് വരുവാരുന്നു ഞാൻ.. പോലീസ് നേരെ വരണ്ട എന്ന് കരുതിയാ ഞാൻ വന്നത്..”

അവൾ അത്രയും പറഞ്ഞു ഫോൺ എടുത്ത് ഡയൽ ചെയ്തു ചെവിയിൽ വച്ചു.

ഭദ്ര അത്രയും പറഞ്ഞപ്പോൾ വൈഷ്ണവി വിശ്വസിക്കാൻ ആകാതെ അവളെ നോക്കി..

“വിഷ്ണു..? എന്നെ കാണാതെ പരാധി കൊടുത്തോ..?”

Recent Stories

47 Comments

  1. Hello, I am sure that I have read few of the stories in KK. Can some one tell the author’s name in KK site ?? I tried search MK and malakayude kamikam , but no result. Plz help.

    1. MK Not available in KK site… His stories were removed from the site..

      1. I see, I was sure that I have read Niyogam, venalmazha and Sivaparvathi at KK earlier. Thanks for the reply mate

  2. നിയോഗം 4 എഴുതോ plzz

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com