രുധിരാഖ്യം -4 [ചെമ്പരത്തി ] 350

“അതുപോട്ടെ ഏട്ടൻ എവിടെ പോയതായിരുന്നു എന്ന് പറഞ്ഞില്ല… അമ്മേനോട് ചോദിച്ചപ്പോൾ അമ്മ പറഞ്ഞു അമ്മയ്ക്ക് അറിയില്ലന്ന്… ”

തന്റെ സ്വരത്തിൽ ശാന്തത വരുത്തിയെങ്കിലും മുറുകിയ മുഖത്തോടെ വീണ്ടുമവൾ ഗിരീഷിനെ നോക്കി.

” അത്… അത്… ഇന്ദൂട്ടീ.. ഏഥൻ… ഏഥൻ പോയില്ല അവൻ കുറച്ചുനാൾ ഇവിടെ, നമ്മുടെ കളപ്പുരയിൽ ഉണ്ടാകും എന്ന് പറഞ്ഞു…എന്തോ പഠിക്കാൻ ഉണ്ടത്രേ… ഞാൻ അവന് ഭക്ഷണം കൊണ്ട് കൊടുക്കാൻ പോയതായിരുന്നു…. ”

ഇതിനു മുൻപ് അവൾക്ക് ഏഥനോടുള്ള പെരുമാറ്റം അറിയാവുന്നതുകൊണ്ട് ചെറിയൊരു ഭയത്തോടെ സൂക്ഷിച്ച് ആണ്  ഗിരീഷ് കാര്യങ്ങൾ പറഞ്ഞത്.

“ഏയ്‌…വിരുന്ന് വന്നയാളെ അങ്ങനെ പെട്ടെന്ന് പറഞ്ഞുവിടുന്നത് മോശമാണ്…. നമുക്ക് നന്നായിട്ട് ഒന്ന് സൽക്കരിച്ചിട്ട്‌ വിട്ടാൽ മതിയെന്നെ….”

പറഞ്ഞ് തീർക്കുമ്പോൾ അവളുടെ മുഖത്ത്, ഇരയെ തന്റെ കെണിയിൽ എത്തിച്ച വേട്ടക്കാരന്റെ മുഖത്ത് ഉണ്ടാകും പോലെയുള്ള ക്രൗര്യമാർന്ന ഒരു ചിരി ഉണ്ടായിരുന്നു.

ഗിരീഷിനോ ഗൗരിക്കോ അത് അപ്പോൾ മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല…

പക്ഷേ പിറ്റേന്ന് നേരം  പുലരുമ്പോൾ ആ ഗ്രാമത്തിൽ കൂട്ട നിലവിളികൾ ഉയർന്നിരുന്നു…

“ഗിരീ….. ഗിരീഷേ….”

പുറത്തുനിന്ന് ഭയവിഹ്വലമായ  വിളി കേട്ടിട്ടാണ് ഗിരീഷ് രാവിലെ ഉറക്കം എഴുന്നേറ്റു പുറത്തേക്ക് എത്തുന്നത്.

കുറേ ദിവസങ്ങൾക്കുശേഷം അവൻ നന്നായി ഒന്ന് ഉറങ്ങിയ രാത്രിയായിരുന്നു അത്.

പുറത്തെ ബഹളം കേട്ട് ആകണം രേവതിയമ്മയും ഗൗരിയും ഇന്ദുവും എല്ലാം അവന് മുൻപേ  പൂമുഖത്തേക്ക് എത്തിയിരുന്നു.
ഒരേപോലെയുള്ള 

29 Comments

  1. Super bro, ഈ ഭാഗവും നന്നായിട്ടുണ്ട്

Comments are closed.