രുധിരാഖ്യം -4 [ചെമ്പരത്തി ] 350

നോക്കിയതിനു ശേഷം തന്റെ ഇരുകൈകളും പിന്നിൽ കെട്ടി  അകത്തേക്ക് നടന്നു.

തന്നെ പിന്തുടർന്ന് തന്റെ മുഖത്ത് തന്നെ ഉറച്ച് നിന്നിരുന്ന ഗൗരിയുടെ കണ്ണുകളെ എന്തുകൊണ്ടോ അവന് നേരിടാൻ കഴിഞ്ഞിരുന്നില്ല.

തന്നെ തെല്ലുപോലും ഗൗനിക്കാതെ തിരിഞ്ഞു നടന്നു പോകുന്ന ഗിരീഷിനെ തന്നെ നോക്കി നിൽക്കുന്ന ഗൗരിയിൽ ആയിരുന്നു ഇന്ദുവിന്റെ കണ്ണുകൾ.

അവളുടെ കണ്ണുകൾ പതിയെ നിറയുന്നത് കണ്ടതോടെ ഇന്ദുവിന്റെ മുഖം വലിഞ്ഞു മുറുകി.

തന്റെ മുറിക്കുള്ളിലേക്ക് കയറി വാതിലടയ്ക്കാൻ തുടങ്ങുന്ന ഗിരീഷിനെ കണ്ടവൾ ഒറ്റ ഓട്ടത്തിൽ  അവന്റെ മുറിക്കുള്ളിൽ കയറി വാതിൽ വലിച്ചടച്ചു.

” ഏട്ടന് ഇപ്പൊ ഗൗരി ഇവിടെ വരുന്നത് പോലും ഇഷ്ടമില്ലാതെ ആയോ…? ഇന്നലെ അവൾ ഇവിടെ വന്നിട്ട് ഈ നേരം വരെ ഏട്ടൻ ഒന്നും അവളോട് മിണ്ടിയിട്ടില്ല. എന്തിന്, അവളെ  ഗൗനിച്ചിട്ട്കൂടി ഇല്ല… എന്താ ഏട്ടന്റെ ഉദ്ദേശം…. മ്മ്മ്??”

അവന്റെ ഷർട്ടിൽ കുത്തിപ്പിടിച്ചവൾ ഭിത്തിയോട് ചേർത്ത് നിർത്തികൊണ്ട് ഒരു മുരൾച്ച പോലെ ചോദിച്ചു.

തന്റെ ഒരു ഷർട്ടിൽ മുറുകിയിരിക്കുന്ന അവളുടെ കൈ വിടുവിക്കാൻ ഗിരീഷ് ശ്രമിച്ചെങ്കിലും അവനെക്കൊണ്ട് അതിന് ആവുമായിരുന്നില്ല.

അവളുടെ കയ്യിൽ കിടക്കുന്ന വ്യാളിത്തല പതിച്ച വളയിലേക്ക് കണ്ണുടക്കിയപ്പോൾ എന്റെ മനസ്സിലേക്ക് ഏഥൻ പറഞ്ഞ ഒരു വാക്ക് തള്ളിക്കയറി വന്നു.
” അവൾ മനപ്പൂർവ്വം കീഴടങ്ങിയത് ആണെന്ന് എന്റെ മനസ്സ് പറയുന്നു…. ”
അപ്പോഴേക്കും ശ്വാസം മുട്ടിയ ഗിരീഷ് ഒന്ന് ചുമച്ചതോടെ തന്റെ പിടിവിട്ട് അവനെ ഇറുകെ കെട്ടിപ്പിടിച്ചു.

29 Comments

  1. Super bro, ഈ ഭാഗവും നന്നായിട്ടുണ്ട്

Comments are closed.