രുധിരാഖ്യം -4 [ചെമ്പരത്തി ] 350

“അത് വേണ്ടമ്മേ….എനിക്ക് കുറച്ച് പഠിക്കാനും കാര്യങ്ങളും ഒക്കെ ഉണ്ട് അത് ഇവിടെ ഇരുന്നാൽ ശരിയാകില്ല…”

പറഞ്ഞുകൊണ്ട് ഏഥൻ ഒഴിഞ്ഞുമാറിയെങ്കിലും രേവതിയമ്മ വിടാൻ ഒരുക്കമല്ലായിരുന്നു. അവിടെത്തന്നെ നിന്നാൽ മതി എന്ന് രേവതിയമ്മ പിടിച്ച പിടിയാലേ പറഞ്ഞെങ്കിലും ഗിരീഷിനെയും കൂട്ടി എന്തോക്കെയോ പറഞ്ഞൊതുക്കി രക്ഷപെട്ടെന്നപോലെ ഏഥൻ കളപ്പുരയിലേക്ക് പോയി.

“ഏട്ടൻ ഇത് എവിടെ പോയതായിരുന്നു…ഈ രാത്രി ആകുന്നതു വരെ….??”

ഏഥന് അത്താഴവും ആയി സന്ധ്യയായപ്പോൾ  പോയിട്ട്, രാത്രിയായപ്പോൾ തിരികെ വീട്ടിൽ വന്നു കയറിയ ഗിരീഷിനെ നോക്കി ഇന്ദു കണ്ണുരുട്ടി.

“ങേഹെ… ഗൗരി…..നീ എപ്പോ വന്നു….??”

ഇന്ദുവിന്റെ ചോദ്യത്തിന് മറുപടി പറഞ്ഞില്ലെങ്കിലും,അവൾക്ക് തൊട്ടുപിന്നാലെ പുറത്തേക്കിറങ്ങി വന്ന ഗൗരിയോട് ആയിരുന്നു കണ്ണുമിഴിച്ചു കൊണ്ടുള്ള ഗിരീഷിന്റെ ചോദ്യം.

” ഞാൻ… ഞാൻ എപ്പോ വന്നാൽ എന്താ….  ഞാൻ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും   ഗിരിയേട്ടന്  തിരക്കണ്ടല്ലോ… ”

പരിഭവത്താലും അവനെ കണ്ടതിലുള്ള സന്തോഷത്താലും തുടുത്ത് വിങ്ങിയ മുഖവുമായി അവൾ പരിഭവം പ്രകടിപ്പിച്ചു.

” എടീ….അമ്മാവൻ എങ്ങാനും അറിഞ്ഞാൽ നിൻ്റേയും എൻ്റേയും പൊക കണ്ടേ അങ്ങേര് അടങ്ങു…. ”

“പിന്നെ….. അമ്മാവനോട് പോകാൻ പറ…. നമ്മൾ ഇവിടെ ഉണ്ടായിട്ട്,അടുത്ത വീട്ടിൽ നിന്ന് ഗൗരിക്ക് കൂട്ടിന് ആളെ വിളിച്ചു കിടത്തേണ്ട കാര്യമൊന്നുമില്ല… അവള് ഏട്ടന്റെ പെണ്ണാണെങ്കിൽ ഇവിടെ തന്നെ ഉണ്ടാകും…”

ചെറിയൊരു പേടിയോടെയുള്ള ഗിരീഷിന്റെ പ്രതികരണത്തിന്  രൂക്ഷമായിട്ടായിരുന്നു ഇന്ദുവിന്റെ മറുപടി.

29 Comments

  1. Super bro, ഈ ഭാഗവും നന്നായിട്ടുണ്ട്

Comments are closed.