രുധിരാഖ്യം -4 [ചെമ്പരത്തി ] 350

” ഏയ് അങ്ങനെയൊന്ന് ഉണ്ടെങ്കിൽ സന്തോഷം…. എനിക്ക് നീ ഈ പറഞ്ഞ വലിയ ആഡംബരം ഒന്നും വേണ്ട… കിടന്നുറങ്ങാൻ ഒരു കട്ടിൽ, വൃത്തിയുള്ള ഒരു മുറി അത് കിട്ടിയാൽ മതി…ധാരാളം..”

സന്തോഷം കൊണ്ട് വിടർന്ന മുഖത്തോടെ അവന്റെ തോളിൽ പിടിച്ചു കൊണ്ട് ഏഥൻ ഒന്ന് വിടർന്ന് ചിരിച്ചു.

കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന വയലിൽ നിവർന്നു നിൽക്കുന്ന നെൽച്ചെടികളെ തഴുകിയെത്തുന്ന ചെളി മണമുള്ള കാറ്റ് ആ പാറക്കെട്ടിനു മുകളിൽ നിന്ന അവരുടെ വസ്ത്രങ്ങളെ ഉലച്ചു കൊണ്ടിരുന്നു.

പ്രഭാത സൂര്യന്റെ ചെറു കിരണങ്ങൾ നെൽചെടികളെ തഴുകി തലോടുന്നുണ്ടായിരുന്നു.

പഴയ കോളേജ് ദിനങ്ങളെയും, തമ്മിൽ ഉണ്ടാക്കിയ പ്രശ്നങ്ങളെയും എല്ലാം ഓർത്തെടുത്തും സ്വയം പഴിച്ചും  അവർ ഓർമ്മകളിലേക്കൂളിയിട്ടു.

ചിലപ്പോഴൊക്കെ നിശബ്ദതയുടെ കൂടാരങ്ങളെ അവർ കൂട്ടുപിടിച്ചു. തമ്മിൽ പോരടിച്ചു നഷ്ടമാക്കിയ ദിനങ്ങൾ ഒക്കെ തിരികെ കിട്ടില്ല എന്നുള്ള ഉത്തമബോധ്യം അവർക്കുണ്ടായിരുന്നു.

“അമ്മേ…. ഏഥൻ കുറച്ച് നാളത്തേക്ക് ഇവിടെ ഉണ്ടാകും… ഇവൻ ഇപ്പോ ഈ…….. മന്ത്രതന്ത്രങ്ങളെക്കുറിച്ച് ഒക്കെ ഗവേഷണം നടത്തുകയാണ്…നമ്മുടെ നാട്ടിലെ കുറച്ച് മന്ത്രവാദികളെ ഒക്കെ ഒന്ന് കാണാൻ ഉണ്ട്….അവൻ നമ്മുടെ കളപ്പുരയിൽ താമസിച്ചോളാം എന്നാണ് പറയുന്നത്…”

ഉച്ചയ്ക്കത്തെ ചോറുണ്ണാൻ വേണ്ടി വീട്ടിൽ എത്തിയപ്പോൾ പകുതി കളിയായും പകുതി കാര്യമായും അവൻ രേവതിയമ്മയോട് പറഞ്ഞു.

രേവതിയമ്മ അതത്ര കാര്യമായി എടുത്തില്ലെങ്കിലും,

29 Comments

  1. Super bro, ഈ ഭാഗവും നന്നായിട്ടുണ്ട്

Comments are closed.