രുധിരാഖ്യം -4 [ചെമ്പരത്തി ] 350

ഗിരീഷ് ഏഥനെ നോക്കി.

“ഞാൻ വരുന്നില്ലടോ… അത്… അത് ശരിയാവില്ല… ഞാൻ അപ്പുറത്തെ കവലയ്ക്ക് പോയിട്ട് വരാം.. അവിടെ ചായക്കട ഉണ്ടല്ലോ…”

ഏഥൻ സ്നേഹപൂർവ്വം തന്നെ ഗിരീഷ് പറഞ്ഞതിനെ നിഷേധിച്ചു.

“ഏഥൻ… എടാ…. അവള്… അവള് മുഖം വീർപ്പിച്ചു എന്നുവച്ച് നീയും കൂടി അങ്ങനെ തുടങ്ങല്ലേ. പണ്ട് നമ്മൾ തമ്മിൽ ഉണ്ടായ പ്രശ്നത്തിന്റെ ആണ് അവളുടെ ഈ മുഖം വീർപ്പീര്…”

ആകെ വിളറിയ മുഖത്തോടെ ഗിരീഷ് അവനെ നോക്കി കെഞ്ചി എന്നോണം  പറഞ്ഞു.

” ഏയ് അതൊന്നുമല്ലടാ…. മാനുഷികമല്ലാത്ത ശക്തികൾ ഉള്ള ആരു വന്നാലും ഉള്ളിലേക്ക് കയറാതിരിക്കാൻ പാകത്തിന് ഇന്ദു ഒരു സംരക്ഷണ കവചം അവിടെ ഉണ്ടാക്കിയിട്ടുണ്ട്.. എനിക്ക് പൂമുഖത്തുനിന്ന് വീടിനുള്ളിലേക്ക് കയറണമെങ്കിൽ അതിനെ ഇല്ലായ്മ ചെയ്യേണ്ടിവരും. അങ്ങനെ ചെയ്താൽ അത് അവൾക്കും ബാക്കിയുള്ള എല്ലാവർക്കും പ്രശ്നമുണ്ടാക്കും…..അല്ലാതെ അവളോട് ദേഷ്യം ഒന്നും ഉണ്ടായിട്ടല്ല….അവളുടെ കാര്യം എനിക്കറിയാവുന്നതല്ലേ…. ”

ഏഥൻ കാര്യം എന്താണെന്ന് ഗിരീഷിനെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു. പക്ഷേ അപ്പോഴും ഗിരീഷിന്റെ മുഖം ആകെ മങ്ങിയിരുന്നു.

” ഗിരി..ഞാൻ നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല… ഞാൻ വരാം പക്ഷേ വീടിനുള്ളിലേക്ക് കയറില്ല എന്ന് മാത്രം…. പൂമുഖത്ത് വരെ… ”

കുറെയേറെ നേരം ഗിരീഷ് നിർബന്ധിച്ചതിനാൽ അർത്ഥമനസ്സോടെ ഏഥൻ സമ്മതിച്ചു.

“അമ്മേ….. ഞങ്ങൾ ഇവിടെ ആണ് ഇരിക്കുന്നത്…ഇങ്ങോട്ടേക്ക് തന്നാൽ മതി…”

പൂമുഖത്തെ ചാരുപടിയിൽ ഇരിപ്പുറപ്പിച്ച ശേഷം ഗിരീഷ്,എതിരെയുള്ള കസേരയിൽ ഇരിക്കുന്ന ഏഥനെ നോക്കി

29 Comments

  1. Super bro, ഈ ഭാഗവും നന്നായിട്ടുണ്ട്

Comments are closed.