രുധിരാഖ്യം -4 [ചെമ്പരത്തി ] 350

“ഏട്ടാ..അവളെ വേദനിപ്പിക്കരുത്… ഏട്ടന് സമ്മതമാണെങ്കിൽ ഇനി അവൾ ഇവിടെ തന്നെ നിൽക്കും…. പറ്റുവോ…??”

അവനിൽ നിന്ന് അകന്ന്,കൈയ്യെത്തുംദൂരത്തേക്ക് മാറി നിന്നശേഷം, മൃദുവായി അവനോടു ചോദിച്ചു.

“ഇന്ദൂട്ടീ നിനക്ക് അറിയാവുന്നതല്ലേ എല്ലാം…എനിക്കവളോടുള്ള ഇഷ്ടം ഒരു തുള്ളി പോലും കുറഞ്ഞിട്ടില്ല… പക്ഷേ മരണം മുന്നിൽ വന്ന് നിൽക്കുമ്പോൾ പ്രണയത്തിന് എത്ര ആയുസ്സുണ്ടാകും….??? അത് മാത്രമല്ല അമ്മാവൻ സമ്മതിക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ…??”

തീർത്തും നിരാശനായെന്നവണ്ണം പ്രതീക്ഷ നഷ്ടപ്പെട്ട മുഖത്തോടെ ഗിരീഷ് അവളെ നോക്കി.

” ഏട്ടാ… ഏട്ടൻ സമ്മതിച്ചാൽ അമ്മാവൻ ഇനി മടങ്ങി വരില്ല…”

“ഇന്ദൂട്ടീ…… ”
അവളുടെ സ്വരത്തിലെ മൂർച്ചയും തീക്ഷ്ണമായ മുഖഭാവവും കണ്ട് നടുങ്ങി വിളിച്ച അവന്റെ  സ്വരം അറിയാതെ ഉയർന്നുപോയി.

“സസ്സ്സ്സ്…… ഗൗരി….”

തന്റെ ചൂണ്ടുവിരൽ ചുണ്ടുകൾക്ക് കുറുകെ വെച്ചവൾ പാമ്പ് ചീറ്റും പോലെ ഒരു ശബ്ദം ഉണ്ടാക്കിക്കൊണ്ട് ഗൗരി പുറത്തുണ്ട് എന്ന് വിരൽ കൊണ്ട് ആംഗ്യം കാട്ടി….അവളുടെ കണ്ണുകളിൽ ഒരു തിളക്കം മിന്നി മറയുന്നത് കണ്ട ഗിരീഷ് അവൾ എന്തിനുള്ള പുറപ്പാടാണെന്ന് അറിയാതെ പതറി നിന്നു.

“വേണ്ട അല്ലേ….?? ദുഷ്ടൻ ആണെങ്കിലും നമ്മുടെ അമ്മാവൻ അല്ലേ… നമ്മുടെ ഗൗരിയുടെ അച്ഛൻ അല്ലേ….. വിട്ടേക്കാം….”

തലയൽപ്പം ചരിച്ച് കണ്ണുകൾ ഒരു കോണിലേക്ക് ആക്കിക്കൊണ്ട് ഗിരീഷിനെ നോക്കി അവൾ വല്ലാത്തൊരു ചിരിയോടെ പറഞ്ഞുവെങ്കിലും അവന് ഒന്നും മറുപടി പറയാൻ കഴിഞ്ഞില്ല.

29 Comments

  1. Super bro, ഈ ഭാഗവും നന്നായിട്ടുണ്ട്

Comments are closed.