രുധിരാഖ്യം -4 [ചെമ്പരത്തി ] 350

വായുവിൽ ഒന്ന് മലക്കം മറിഞ്ഞ അവൾ ഏഥന്റെ മുൻപിൽ നിലയുറപ്പിച്ചു.

” എന്നെ കീഴടക്കാൻ നീ പഠിച്ച് മന്ത്ര വിദ്യകൾ ഒന്നും പോരാ ഏഥൻ മഹാദേവ്…. എന്നെ ഇപ്പോഴത്തെ ഈ അവസ്ഥയിൽ എത്തിച്ചത് ഈ നാട്ടിലെ മനുഷ്യർ ആണ്… അതുകൊണ്ട് ഇവിടെയുള്ളവർ എന്റെ ശത്രുക്കൾ ആണ്…. നിന്നെ കഴിഞ്ഞും വലിയ മന്ത്രവാദികൾ വന്നിട്ട് എന്നെ ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല പിന്നെ ആണോ ശിശുവായ നീ…. നിന്നെ ഞാൻ വെറുതെ വിട്ടതാണ്…. പക്ഷെ മറ്റുള്ളവരെപ്പോലെ നീയും എന്നെ ഇല്ലാതാക്കാൻ ആണ് ശ്രമിക്കുന്നത്……. ഇനി……ഇനി നീ മടങ്ങിപ്പോകില്ല….”

ഒരു പുച്ഛത്തോടെ മാവിക അവനെ നോക്കി പറഞ്ഞു.

“ആയിരിക്കാം…. ഇവിടുന്ന് ഒരു പക്ഷേ എനിക്ക് ഒരു മടക്കം ഉണ്ടാവില്ലായിരിക്കാം… പക്ഷേ നീ എന്തിനാണ് ഈ നിരപരാധികളെ കൊല്ലുന്നത്….? എനിക്ക് ജീവനുള്ള അവസാന നിമിഷംവരെ ഞാൻ ഇനി ഒരാളെ കൊല്ലാൻ ഞാൻ നിന്നെ അനുവദിക്കില്ല…”

വളരെ ശാന്തനായി ഇരുകൈകളും നെഞ്ചിൽ കെട്ടി ഏഥൻ മറുപടി കൊടുത്തു.

“ഹും…. നിരപരാധികൾ…… നിങ്ങളുടെ വംശത്തോട് ഒരു തെറ്റും ചെയ്യാത്ത എന്നെ ഈ സ്ഥിതിയിൽ ആക്കിയ അയാൾ, ആ ആദിയമൻ ആണോ നിരപരാധി…?  അതെയോ എല്ലാം അറിഞ്ഞിട്ടും വീണ്ടുമെന്നെ അടിമയാക്കാൻ ശ്രമിച്ച പ്രതാപവർമ്മ ആണോ നിരപരാധി…?? അതോ അയാൾക്ക്  എന്നെ കീഴ്പ്പെടുത്താൻ കൂട്ടുനിന്ന ശിവയും ഗിരീഷുമോ….?? ഇതുവരെ ഒരു തെറ്റും ചെയ്യാത്ത ഒരാളെ പോലും ഞാൻ കൊന്നിട്ടില്ല…. നന്മയുള്ള വരെ എല്ലാം ഞാൻ വെറുതെ വിട്ടിട്ടുണ്ട്…”

ചോദിച്ച് വന്നപ്പോഴേക്കും അവളുടെ ഭാവം ആകെ മാറി കണ്ണുകൾ

29 Comments

  1. Super bro, ഈ ഭാഗവും നന്നായിട്ടുണ്ട്

Comments are closed.