രുധിരാഖ്യം -4 [ചെമ്പരത്തി ] 350

കണ്ണുകൾ വലിച്ചു തുറന്ന ഏഥന്റെ കൃഷ്ണമണികൾ, തന്റെ അടുക്കൽ വന്നിരിക്കുന്ന മാവികയെ കണ്ടു  പച്ചനിറത്തിൽ ഒന്ന് തിളങ്ങി. അവൻ ഒന്ന് മിഴിചിമ്മി കാണിച്ചതോടെ അവളുടെ ശ്രദ്ധ വീണ്ടും ആ കണ്ണുകളിലേക്ക് തന്നെയായി.

നിമിഷാർദ്ധം കൊണ്ട് കാലുകൾ ഒന്ന് വയറിലേക്ക് മടക്കിവെച്ച അവൻ കാലുകൾ നിവർത്തിയതോടെ അടുത്ത് നിന്നിരുന്ന മാവിക തെറിച്ചുപോയി അവിടെ, ഇലകൾ വീശി നിന്നിരുന്ന ഒരു വലിയ മരത്തിനടിയിലേക്ക്  വീണു.

“സിഞ്ചിതെ എനം ആർമിസ് , ആർബോർ.. ”
( മരമേ…നിന്റെ കൈകളാൽ അവളെ ചുറ്റി വരിയൂ…)

അവളുടെ കണ്ണുകളിൽ തന്നെ കണ്ണുകളുടക്കി നിന്ന ഏഥൻ ഇരുകൈകളും ഇരുവശത്തേക്കും നീട്ടി പതിയെ പറഞ്ഞതോടെ ഏഴ് മരച്ചില്ലകൾ ഒരു കാട്ടുവള്ളി കണക്കെ താഴേക്കിറങ്ങി വന്ന് മാവികയെ ചുറ്റിവരിഞ്ഞു.

“ഒരാൾ ചെയ്ത കുറ്റത്തിന് ഒരു നാടിനെ മുഴുവൻ എങ്ങനെയാണ് നിനക്ക് ശിക്ഷിക്കാൻ കഴിയുക… അതും ഒരു വംശത്തെ മുഴുവൻ ശത്രുക്കളിൽ നിന്ന്  കാവൽ ചെയ്ത് സംരക്ഷിച്ച നീ……..അയാൾക്ക് വേണ്ടതിലധികം ശിക്ഷ നീ കൊടുത്തു കഴിഞ്ഞു… പിന്നെ ഇനിയും എന്തിനീ നാടിനെ ശിക്ഷിക്കുന്നു… അതുകൊണ്ടുതന്നെ നീ ഇതിനുള്ളിൽ ബന്ധനസ്ഥനായി കിടക്ക് ഞാൻ പറയുന്നതുവരെ…..”

പറഞ്ഞുകൊണ്ട് ഏഥൻ താഴെ വീണു പോയ തന്റെ തോൾ സഞ്ചി എടുത്തു തോളിലിട്ട് മുന്നോട്ടേക്ക് നടന്നു.

ഏതാനും അടികൾ മുന്നോട്ട് വെച്ചതും എന്തോ ഭീകരമായി പൊട്ടിച്ചിതറിയ ശബ്ദം കേട്ട് ഏഥൻ ഞെട്ടി തിരിഞ്ഞു നോക്കുമ്പോഴേക്കും, ഒരു കൂട് പോലെ തന്നെ ചുറ്റിപ്പിണഞ്ഞ മരക്കമ്പുകളെ ചിതറിത്തെറുപ്പിച്ചവൾ മുകളിലേക്ക് ഉയർന്നിരുന്നു.

29 Comments

  1. Super bro, ഈ ഭാഗവും നന്നായിട്ടുണ്ട്

Comments are closed.