” അത് ശരിയായിരിക്കാം….. പക്ഷേ…. വന്നത് ഞാൻ ആണെന്നും എന്റെ പേര് എങ്ങനെ പിടികിട്ടി…? ”
ഗൗരി വീണ്ടും തന്റെ സംശയങ്ങളുടെ കെട്ടഴിച്ചു.
“അത്….അത് പിന്നെ…. അല്ലാ….ഗിരീഷിന്റെ തോളിൽ ഇത്ര സ്വാതന്ത്ര്യത്തോടെ ഒരാൾ ചാരണമെങ്കിൽ, അവന്റെ കയ്യിൽ ഇത്ര സ്വാതന്ത്ര്യത്തോടെ ചുറ്റിപ്പിടിക്കണമെങ്കിൽ അത് ഇന്ദുവോ ഗൗരിയോ അല്ലാതെ മാറ്റാരായിരിക്കും….??മ്മ്മ്മ്മ്…??”
ആദ്യമൊന്ന് പതറിയ ഏഥൻ ഒരു ചെറു ചിരിയോടെ അവൾക്ക് നേരെ ഒരു മറുചോദ്യമാണ് ഉന്നയിച്ചത്.
പൊടുന്നനെ അരുണാഭമായ കവിളുകളോടെ ഗൗരി ഗിരീഷിന്റെ കൈകളിൽ കൂടി ചുറ്റിപ്പിടിച്ചിരുന്ന തന്റെ കൈ അയച്ചു.
ഇത് കണ്ട ഏഥൻ ഒരു പൊട്ടിച്ചിരിയോടെ തല കുടഞ്ഞതോടെ ഗൗരി നാണം കൊണ്ട് ചൂളി തലകുനിച്ച് ഗിരീഷിന് പിന്നിലൊളിച്ചു.
“ഗിരീ…..അവളെ വരുതിയിലാക്കാൻ ഒരു മാർഗം തുറന്നുകിട്ടിയിട്ടുണ്ട്…..”
അവർ കൊണ്ട് കൊടുത്ത പ്രാതൽ കഴിക്കുന്നതിനിടയിൽ, അല്പം ദൂരെയുള്ള വയലിലേക്കിറങ്ങിയ ഗൗരിയെ നോക്കിക്കൊണ്ട് തന്റെ അടുത്തിരുന്ന ഗിരീഷിനോട് ഏഥൻ പതിയെ പറഞ്ഞു.
“ആരെ…..??”
അൽപ്പം അമ്പരപ്പോടെ ഗിരീഷ് ഏഥനേയും ഗൗരിയെയും മാറി മാറി നോക്കി.
“പോടാ പൊട്ടാ…. ഞാൻ ഉദ്ദേശിച്ചത് അതല്ല…. അവളെ…മാവികയെ ഒതുക്കാൻ…”
ഗിരീഷിന്റെ ചെവിക്ക് മുകളിൽ ഒരു തട്ട് വച്ച് കൊടുത്തുകൊണ്ടവൻ തിരുത്തി.
“എന്താ… എന്താ ആ മാർഗ്ഗം…”
ഗിരീഷ്, ആവേശത്താലും ആകാംഷയാലും വിറയൽ പടർന്ന സ്വരത്തിൽ ചോദിച്ചു കൊണ്ട് ഏഥന്റെ കയ്യിൽ കയറിപ്പിടിച്ചു.
” രുധിരാഖ്യം…!!”
വിദൂരതയിലേക്കെങ്ങോ കണ്ണ് നട്ടുകൊണ്ട് തന്റെ മുഴക്കമുള്ള ശബ്ദത്തിൽ അവൻ പറഞ്ഞു നിർത്തിയതും കളപ്പുരക്ക് സമീപം നിന്നിരുന്ന ഉയരമേറിയ തെങ്ങ് ഇടിമിന്നലേറ്റ് ചിതറിത്തെറിച്ചു..!
(തുടരും…..)
ഒരു വാക്കെങ്കിലും കുറിച്ചിടുക. ഇപ്പോഴത്തെ ഈ വലിയ തിരക്കൊന്ന്കുറഞ്ഞു കഴിയുമ്പോൾ എല്ലാവർക്കും ഞാൻ, മറുപടി തീർച്ചയായും തരും…. ഒരായിരം ഹൃദയം നിറഞ്ഞ സ്നേഹത്തോടെ?
Super bro, ഈ ഭാഗവും നന്നായിട്ടുണ്ട്