. കുറച്ച് ഏറെ കാര്യങ്ങൾ ഉണ്ട് ചെയ്തു തീർക്കാൻ… അത് കഴിയുമ്പോൾ നമ്മൾ ഇങ്ങനെയൊക്കെ തന്നെ ബാക്കിയുണ്ടെങ്കിൽ അമ്മാവനോട് ഞാൻ തന്നെ വന്ന് ഒരിക്കൽ കൂടി ചോദിക്കാം, നിന്നെ എനിക്ക് കെട്ടിച്ചു തരുമോ എന്ന്. എന്നിട്ടും അമ്മാവൻ പറ്റില്ല എന്നാണ് പറയുന്നതെങ്കിൽ ഞാൻ കൂട്ടി കൊള്ളാം നിന്നെ എന്റെ ഒപ്പം അമ്മാവൻ അല്ല, ആര് എതിർത്താലും….”
പറഞ്ഞ് അവസാനിപ്പിക്കുമ്പോൾ ആത്മവിശ്വാസത്തിൻ്റേതായ ദൃഢത ഉണ്ടായിരുന്നു അവന്റെ സ്വരത്തിൽ.
സമ്മർദ്ദം ഓട്ടൊന്നൊഴിഞ്ഞ ഗൗരി ഒന്നുരണ്ട് തവണ ആഞ്ഞ് ശ്വാസം വലിച്ചു വിട്ടശേഷം ചിരിയോടെ അവന്റെ കൈയ്യിൽ ചുറ്റിപ്പിടിച്ചാ തോളിലേക്ക് തലചായ്ച്ച് വെച്ച് ഓരോ കാര്യങ്ങൾ സംസാരിച്ചുകൊണ്ട് അവനോടൊപ്പം കളപ്പുര ലക്ഷ്യമാക്കി നടന്നു.
” ഗിരി….. ഗൗരി….ഗുഡ്മോർണിംഗ്… ”
ഭൂമിയിലേക്ക് പൊൻകിരണങ്ങൾ ചൊരിയുന്ന സൂര്യന് നേർക്ക് തിരിഞ്ഞു, ഇടത് കാലിന്റെ മുട്ടിൽ വലതു കാൽ ചവിട്ടി നിന്ന് ഇരുവശത്തെക്കും തന്റെ ഇരുകൈകളും നീട്ടിപ്പിടിച്ചു കണ്ണുകളടച്ച് നിന്ന്കൊണ്ട് തന്നെ,താൻ നിൽക്കുന്നതിന്റെ പിൻവശത്തു കൂടെ തന്നെ കയറി, അവൻ നിൽക്കുന്ന കളത്തിലേക്ക് എത്തിയ അവരെ ഏഥൻ അഭിവാദ്യം ചെയ്തു.
” അത്….അതെങ്ങനെ തിരിഞ്ഞുനോക്കാതെ, വന്നത് ഞങ്ങൾ ആണെന്ന് പിടികിട്ടി…..? ”
തിരിഞ്ഞുനോക്കാതെ തന്നെയുള്ള അവന്റെ അഭിവാദ്യം കേട്ട് ആകെ അമ്പരന്ന ഗൗരി വിടർന്ന കണ്ണുകളോടെ ഗിരീഷിനെ നോക്കിയിട്ട് ഏഥനോട് ചോദിച്ചു.
” ഏയ്…അത് ചുമ്മാ….. തിരിഞ്ഞുനോക്കിയില്ല എന്ന് ആര് പറഞ്ഞു…. നിങ്ങൾ താഴെ നിന്നേ കയറി വരുന്നത് ഞാൻ കണ്ടിരുന്നു….. ”
ഗിരീഷിനെ ഒന്ന് കണ്ണ് ചിമ്മി കാണിച്ചുകൊണ്ട് ഏഥൻ ഒരു ചെറുചിരിയോടെ തന്നെ ഗൗരിയ്ക്ക് മറുപടി കൊടുത്തു.
Super bro, ഈ ഭാഗവും നന്നായിട്ടുണ്ട്